രാജ്യന്തരവില, നികുതികൾ, GST വന്നിട്ടും പാചകവാതക വില കുറയുന്നില്ല; സി രവിചന്ദ്രൻ എഴുതുന്നു


LPG ഗ്യാസുകള്‍ പ്രകൃതിവാതക നിക്ഷേപങ്ങളില്‍ നിന്നും നേരിട്ട് ശേഖരിക്കുന്നുണ്ടെങ്കിലും ക്രൂഡ്ഓയിലിന്റെ (crude) അന്താരാഷ്ട്രവില കൂടുന്നത് ക്രൂഡ്ഓയിലില്‍ നിന്നും വ്യവസായികമായി ശേഖരിക്കുന്ന LPG വാതകങ്ങളുടെ (Liquefied petroleum gas) വില ഉയര്‍ത്തും. ഡോളര്‍-രൂപ വിനിമയനിരക്കിലെ വ്യത്യാസവും വിലവ്യത്യാസം ഉണ്ടാക്കും. Import parity price (IPP) അനുസരിച്ചാണ്  LPG അടിസ്ഥാനവില (base price) നിശ്ചയിക്കുന്നത്.
ഒരു കുറ്റി കണക്ക്

എണ്ണവില സംബന്ധിച്ച കഴിഞ്ഞ രണ്ട് പോസ്റ്റുകള്‍ക്ക് കീഴെ GST ഏര്‍പ്പെടുത്തിയിട്ടും ഇന്ത്യയില്‍ LPG സിലിണ്ടറിന്റെ വില കൂടി വരുന്നത് എന്തുകൊണ്ട് എന്ന ചോദ്യം വന്നിരുന്നു. വിശദീകരണം നല്‍കിയെങ്കിലും ചോദ്യം ആവര്‍ത്തിക്കപെടുന്നുണ്ട്. സ്വാഭാവികമായും അവിടെ വസ്തുതാ പരിശോധന ആവശ്യമായി വരുന്നു. ശേഖരിച്ച ഡേറ്റയുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാം. Let us do some math!

LPG ഗ്യാസുകള്‍ പ്രകൃതിവാതക നിക്ഷേപങ്ങളില്‍ നിന്നും നേരിട്ട് ശേഖരിക്കുന്നുണ്ടെങ്കിലും ക്രൂഡ്ഓയിലിന്റെ (crude) അന്താരാഷ്ട്രവില കൂടുന്നത് ക്രൂഡ്ഓയിലില്‍ നിന്നും വ്യവസായികമായി ശേഖരിക്കുന്ന LPG വാതകങ്ങളുടെ (Liquefied petroleum gas) വില ഉയര്‍ത്തും. ഡോളര്‍-രൂപ വിനിമയനിരക്കിലെ വ്യത്യാസവും വിലവ്യത്യാസം ഉണ്ടാക്കും. Import parity price (IPP) അനുസരിച്ചാണ്  LPG അടിസ്ഥാനവില (base price) നിശ്ചയിക്കുന്നത്. അതായത് ആഭ്യന്തരമായി ഉത്പാദിപ്പിച്ചാലും ഇറക്കുമതി ചെയ്താലും ഇറക്കുമതി ചെയ്യുന്നതായി സങ്കല്‍പ്പിച്ച് വിലയിടും. സൗദി ആരംകോയുടെ (Saudi Aramco/Saudi Arabian Oil Company) LPG വില (free on board) അനുസരിച്ചാണ് ഇന്ത്യയില്‍ വിലനിര്‍ണ്ണയം നടത്തുന്നത്. ഈ അടിസ്ഥാനവിലയോടൊപ്പം കപ്പല്‍ ചരക്കുകൂലി, ഇന്‍ഷ്വറന്‍സ്, കസ്റ്റംസ് ഡ്യൂട്ടി, തുറമുഖ ഡ്യൂട്ടി മുതലായവ ഡോളറില്‍ കൂട്ടും. ഇങ്ങനെ കൂട്ടികിട്ടുന്ന തുക രൂപയിലേക്ക് കണ്‍വേര്‍ട്ട് ചെയ്യുന്നു. ശേഷം ആഭ്യന്തര ചരക്കുകൂലി, എണ്ണകമ്പനികളുടെ മാര്‍ജിന്‍, ബോട്ടിലിംഗ് ചാര്‍ജ്, ഡീലര്‍ കമ്മീഷന്‍ എന്നിവ കൂട്ടുന്നു. ശേഷം ഇതിനെല്ലാംകൂടി 5% GST ചുമത്തുന്നു. അങ്ങനെ കൂട്ടികിട്ടുന്ന തുകയാണ് ഒരു ഗ്യാസ് സിലിണ്ടറിന്റെ (14.2 കിലോ/14.2×1.8 ലിറ്റര്‍) വില്‍പ്പന വില.

സൗദി ആരംകോ ഏഷ്യ-പെസഫിക് മേഖലയില്‍ വിതരണം ചെയ്യുന്ന പ്രൊപൈന്‍-ബ്യൂട്ടെയിന്‍ വാതകങ്ങള്‍ക്ക് 2021 ജൂണില്‍ വില വര്‍ദ്ധിക്കുകയുണ്ടായി. പ്രൊപെയിന് 35 ഡോളര്‍/മെട്രിക് ടണ്‍, ബ്യൂട്ടെയിന് 50 ഡോളര്‍/മെട്രിക് ടണ്‍ എന്നിങ്ങനെയാണ് വില വര്‍ദ്ധനവ് ഉണ്ടായത്. 2021 ജൂണിലെ LPG വില പ്രൊപെയിന്‍ 525 ഡോളര്‍/മെട്രിക് ടണ്‍, ബ്യൂട്ടെയിന്‍ 525 ഡോളര്‍യ മെട്രിക് ടണ്‍ എന്നിങ്ങനെ ആരംകോ വില ക്രമീകരിക്കുയുണ്ടായി (https://www.chemanalyst.com/Pricing-data/propane-and-butane-1121). എന്നാല്‍ 2021 ഓഗസ്റ്റില്‍ ഈ വില പിന്നെയും കൂട്ടി പ്രൊപെയിന്‍ 660 ഡോളര്‍/മെട്രിക് ടണ്‍. ബ്യൂട്ടെയിന്‍ 665 ഡോളര്‍/മെട്രിക് ടണ്‍ എന്നിങ്ങനെ പുന:ക്രമീകരിച്ചു (https://www.spglobal.com/…/butane-at-655mt). ഇന്ത്യയില്‍ LPG ആഭ്യന്തര ഉത്പാദനം ഉണ്ടെങ്കിലും ഇറക്കുമതി പാരിറ്റിയനുസരിച്ചാണ് അതിന്റെ വില കണക്കാക്കുന്നതെന്ന് സൂചിപ്പിച്ചല്ലോ. 660 ഡോളര്‍/ മെട്രിക് ടണ്‍ എന്നാല്‍ ആയിരം കിലോയ്ക്ക് 660 ഡോളര്‍ എന്നര്‍ത്ഥം.

660 ഡോളര്‍ എന്നാല്‍ 48638 രൂപ. അപ്പോള്‍ ഒരു കിലോ പ്രൊപെയിന് വില 48.62 രൂപ. ഒരു LPG സിലിണ്ടര്‍ 14.2 കിലോ ആണല്ലോ. അപ്പോള്‍ സിലിണ്ടറിന്റെ വില-690.65 രൂപ. ഇതിനൊപ്പം ആഭ്യന്തര ചരക്ക്കൂലി, എണ്ണകമ്പനികളുടെ മാര്‍ജിന്‍, ബോട്ടിലിംഗ് ചാര്‍ജ്, ഡീലര്‍ കമ്മീഷന്‍ എന്നിവ രൂപയില്‍ കൂട്ടണം. ഇതിനെല്ലാം പുറമെ 5% GST ചുമത്തിയാല്‍ വില്‍പ്പനവില ലഭിക്കും. ഇന്ത്യയില്‍ നമുക്ക്‌ കിട്ടുന്ന LPG യില്‍ പൊതുവെ പ്രൊപെയിനും ബ്യൂട്ടെയിനും 60:40 എന്ന അനുപാതത്തിലായിരിക്കും ഉണ്ടാവുക. ഇപ്പോള്‍ ഇന്ത്യയില്‍ LPG വില 880 മുതല്‍ 980 രൂപ വരെയാണ്. തിരുവനന്തപുരത്തെ ഇന്നലത്തെ വില സിലിണ്ടറിന് 894 രൂപ. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 165 രൂപയില്‍ കൂടുതല്‍ ഒരു സിലിണ്ടറിന് വര്‍ദ്ധിച്ചിട്ടുണ്ട് (https://timesofindia.indiatimes.com/…/articleshow/85828577.cms).

GST വന്നിട്ടും പാചകവാതക വില കൂടിയത് എങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം അന്താരാഷ്ട്ര മാര്‍ക്കറ്റ്-സൗദി ആരംകോ വിലവ്യത്യാസത്തിലുണ്ട്. 2021 ജൂണ്‍-സെപ്തമ്പര്‍ കാലയളവില്‍ സൗദിആരംകോ പ്രൊപെയിന്‍ വില 490 ഡോളര്‍/മെട്രിക് ടണ്‍ എന്ന നിലയില്‍ നിന്നും 660 ഡോളര്‍/മെട്രിക് ടണ്‍ എന്ന നിരക്കിലേക്ക് വര്‍ദ്ധിച്ചുവെന്ന് കാണാം. അതായത് 170 ഡോളര്‍ മെട്രിക് ടണ്ണിന് മേല്‍ വര്‍ദ്ധിച്ചു. ഇത് രൂപയിലാക്കിയാല്‍ 12580 രൂപ മെട്രിക് ടണ്ണിന് മേല്‍ വര്‍ദ്ധന. 12.580 രൂപ ഒരു കിലോയ്ക്ക് വര്‍ദ്ധിച്ചു. അതായത് 178.636 രൂപ വരെ (12.580×14.2) സിലിണ്ടറിന്റെ വില കൂടി. ഇക്കാലയളവില്‍ സിലിണ്ടറിന് 165 രൂപയിലധികം വില്‍പ്പനവില വര്‍ദ്ധിച്ചു. Ceteris paribus, സംഗതി പൊരുത്തപെടുന്നുണ്ട്. മാത്രമല്ല, പാചകവാതക സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ പടിപടിയായി നിറുത്തലാക്കുകയും ചെയ്തു.

GST അഞ്ച് ശതമാനമാക്കിയിട്ടും LPG വില കൂടിയത് എന്ത് കൊണ്ടാണ് എന്ന് പകല്‍പോലെ വ്യക്തം. GST 5% ത്തിന് പകരം പെട്രോള്‍-ഡീസല്‍ എന്നീ ഉത്പന്നങ്ങള്‍ക്ക് നിലവില്‍ കേന്ദ്രവും സംസ്ഥാനവും ചുമത്തുന്ന എക്‌സൈസ് ഡ്യൂട്ടി-VAT നികുതി വ്യവസ്ഥ ബാധകമാക്കിയാല്‍ ഇന്ത്യയില്‍ ഇപ്പോള്‍ ഒരു LPG സിലിണ്ടറിന് 1600-2000 രൂപ നല്‍കേണ്ടിവരും എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. GST നിര്‍ദ്ദേശം തട്ടിപ്പാണെന്നും GST യില്‍ ആക്കിയാലും പെട്രോള്‍-ഡീസല്‍ വില കുറയില്ലെന്നും പ്രചരിപ്പിക്കുന്നത് വസ്തുതാവിരുദ്ധം എന്ന് സാരം. You can’t simply wish away fact n’ math!

 


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *