Click & Register now
Registration Litmus '24
(T&C Apply)
ക്രിസ്ത്യാനികളുടെ അടിസ്ഥാന ഗ്രന്ഥമായ ബൈബിളില്‍ മോശ വഴി ദൈവം മനുഷ്യര്‍ക്ക് നല്‍കിയ നിയമങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഭൂമിയിലുള്ള ഒന്നിന്റെയും രൂപം നിര്‍മ്മിക്കരുത് എന്നത്. എന്നാല്‍ വിഗ്രഹങ്ങളുടെ ഘോഷയാത്രയാണ് ഓരോ ക്രിസ്ത്യന്‍ ദേവാലയങ്ങളും. ക്രിസ്തുവും ജോസഫും മേരിയും ഗീവര്‍ഗീസും മുതല്‍ നിരവധി പുണ്യവാളന്മാര്‍ വരെയെത്തി നില്‍ക്കുന്ന വിഗ്രഹാരാധനകള്‍. കോടികളുടെ ബിസിനസ് കൊയ്യുന്ന കത്തോലിക്കാ സഭയ്ക്ക് ഏറ്റവും വലിയ വ്യവസായ മാര്‍ഗമാണ് പുണ്യാളന്മാര്‍. ജീവിച്ചിരുന്നു എന്നതിന് തെളിവു പോലുമില്ലാത്തതിനാല്‍ വത്തിക്കാന്‍ ഒഴിവാക്കിയവര്‍, മുലകളുടെ വിശുദ്ധ തുടങ്ങി, നായ വരെ പുണ്യാളന്മാരായി ഇന്നും കത്തോലിക്കാ സഭയിലുണ്ട്.
‘എക്‌സ്’ പുണ്യാളന്‍
പുണ്യാളചരിതങ്ങള്‍ അനുസരിച്ച് കത്തോലിക്കാ സഭ, പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭകള്‍, ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകള്‍, ആംഗ്ലിക്കന്‍ സഭ എന്നിവയുള്‍പ്പെടെയുള്ള ക്രിസ്തീയവിഭാഗങ്ങളില്‍ ഏറ്റവുമധികം ജനപ്രീതിയാര്‍ജിച്ച കഥാപാത്രമാണ് സെന്റ് ജോര്‍ജ്. പാമ്പുകളെ പേടിക്കുന്ന മലയാളിക്ക് വ്യാളിയെ കൊല്ലുന്ന ഗീവര്‍ഗീസ് പുണ്യാളന്‍ ജനപ്രിയമാകാന്‍ അതിലും മികച്ചൊരു കാരണം ആവശ്യമില്ല. ക്രിസ്തീയ സഭാവിഭാഗങ്ങളില്‍ ഒക്കെ പരമ്പരാഗത വിശ്വാസമനുസരിച്ച് റോമന്‍ പടയാളിയായിരുന്നു സെന്റ് ജോര്‍ജ്. ക്രിസ്തുമത പൂര്‍വ്വ പേഗന്‍ വിശ്വാസങ്ങളുടെ സ്വാധീനത്താല്‍ രൂപപ്പെട്ടവയായിരുന്നു സെന്റ് ജോര്‍ജ് സഹദായുടെ കഥകള്‍. ഇടപ്പള്ളി, പുതുപ്പള്ളി, ചന്ദനപ്പള്ളി, എടത്വ, മൈലപ്ര, അങ്കമാലി, കടമറ്റം തുടങ്ങിയ നിരവധി ഇടങ്ങളിലെ ഈ പുണ്യാളന്റെ ദേവാലയങ്ങളും തിരുനാളുകളും ഏറെ പ്രശസ്തമാണ്. എന്നാല്‍ ജീവിച്ചിരുന്നതിന് വേണ്ടത്ര തെളിവില്ലാത്തതിന്റെ പേരില്‍ 1962 മുതല്‍ 1965 വരെ നടന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ കാലത്ത് കത്തോലിക്കാ സഭ സെന്റ് ജോര്‍ജിനെയും മറ്റു നിരവധി ആളുകളെയും പുണ്യാളന്മാരുടെ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
‘ഇറ്റലിയിലെ നങ്ങേലി’
CE 231ല്‍ ഇറ്റലിയിലെ സിസിലിയിലാണ് അഗത പുണ്യവതി ജനിക്കുന്നത്. ക്രിസ്തുമതത്തിനെതിരായ പീഡനങ്ങള്‍ നടക്കുന്ന ഈ കാലഘട്ടത്തിലാണ് ആ കാലഘട്ടത്തിലെ റോമന്‍ ഗവര്‍ണറായിരുന്ന ക്വിന്റിയാനസിനു അഗതിയില്‍ താല്പര്യം ജനിക്കുന്നത്. എന്നാല്‍ അഗത വിമുഖത കാണിച്ചതോടെ, കുപിതനായ ഗവര്‍ണര്‍ അവളുടെ രണ്ട് സ്തനങ്ങളും അരിഞ്ഞെടുത്തു. കേരളത്തിലെ വളരെ പ്രശസ്തമായ നങ്ങേലികഥ പോലെ രക്തം ഒലിക്കുന്ന സ്തനങ്ങളുമായി അവള്‍ വിശുദ്ധ പത്രോസിനെ വിളിച്ചു പ്രാര്‍ത്ഥിച്ചു എന്നും, അത്ഭുതകരമായി പുതിയ രണ്ടു മുലകള്‍ മുളച്ചു വന്നു എന്നുമാണ് കഥ. അറുത്തെടുത്ത മുലകളുമായി നില്‍ക്കുന്ന വിശുദ്ധയായിട്ടാണ് കത്തോലിക്കാ സഭ ഇന്നും അവരെ ചിത്രീകരിക്കുന്നത്. ആധുനിക യുഗത്തിലേക്ക് വരുമ്പോള്‍ പഴയ കഥ വിശ്വാസികള്‍ സ്വീകരിക്കാത്തതിനാല്‍ ഇപ്പോള്‍ സ്ഥാനാര്‍ബുദം സുഖപ്പെടാനുള്ള മധ്യസ്ഥയാണ് അഗത.
ഇത്തരത്തില്‍ കത്തോലിക്കാ സഭ നടത്തിവരുന്ന നൂറ്റാണ്ടുകളായുള്ള ഭക്തി വ്യവസായത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണ് പുണ്യാളന്മാര്‍. പഴയ ഈസോപ്പ് കഥകളെ അനുസ്മരിക്കും വിധമാണ്, പുണ്യാളന്മാരുടെ വിശുദ്ധ കഥകള്‍. വിശ്വാസം തന്നെ അന്ധവിശ്വാസമാകുമ്പോള്‍ പള്ളിയുടെ ഭണ്ഡാരത്തില്‍ കാശ് വീഴാന്‍ ഇനിയും എത്രയെത്ര വിശുദ്ധന്മാര്‍ ഉണ്ടായി വരും. ഇത്തരം മത തട്ടിപ്പുകളെ തെളിവുകളുടെ അടിസ്ഥാനത്തില്‍ തുറന്നു കാണിക്കുകയാണ് അമേരിക്കന്‍ മലയാളിയും സ്വതന്ത്ര ചിന്തകനും എഴുത്തുകാരനുമായ ജെയിംസ് കുരീകാട്ടില്‍. ഒക്ടോബര്‍ 12ന് കോഴിക്കോട് സ്വപ്‌ന നഗരിയില്‍ വച്ചു നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ നാസ്തിക സമ്മേളനമായ ലിറ്റ്മസ്-24 ലാണ് പ്രസ്തുത വിഷയത്തെ അധികരിച്ച് ജയിംസ് കൂരീക്കാട്ടില്‍ പ്രഭാഷണം നടത്തുന്നത്. ‘പെട്ടി നിറക്കുന്ന പുണ്യാളാ’ എന്നാണ് പ്രഭാഷണത്തിന്റെ ടൈറ്റില്‍.
Click & Register now
Registration Litmus '24
(T&C Apply)