വിശ്വാസിയുടെ മരണംവരെയുള്ള സകലകാര്യങ്ങളിലും പുരോഹിതന് പണം വരുന്നുണ്ട്; ഇങ്ങനെ ലക്ഷങ്ങള്‍ വരുമാനമുള്ള വൈദികരില്‍ നികുതി കൊടുക്കുന്നുവര്‍ എത്ര? – ജോസ് കണ്ടത്തില്‍ ചോദിക്കുന്നു


ആന ജീവിച്ചാലും ചെരിഞ്ഞാലും പന്തീരായിരം എന്ന് പോലെയാണ് ക്രിസ്ത്യന്‍ പുരോഹിതരുടെ കാര്യം. വിശ്വാസിയുടെ ജനനം തൊട്ട് മരണംവരെയുള്ള സകല കാര്യങ്ങളിലും അവര്‍ക്ക് കാശ് കിട്ടും. ‘നമ്മുടെ നാട്ടില്‍, ഒരു സാധാരണ ജീവനക്കാരന്‍ കൂടി ഇന്‍കംടാക്സ് കൊടുക്കുന്നുണ്ട്. ലക്ഷങ്ങള്‍ മാസം വരുമാനമുള്ള, ഏറ്റവും വിലപിടിച്ച, കോടികളുടെ കാറില്‍ സഞ്ചരിക്കുന്ന, പുരോഹിതനോ, മെത്രാനോ, വൈദികനോ, എത്രപേർ ഇൻകം ടാക്സ് കൊടുക്കുന്നുണ്ട്? ഇവരുടെ വലിയ കൊട്ടാരങ്ങള്‍ക്ക് യാതൊരു കെട്ടിടനികുതിയും ഇല്ലല്ലോ. പല പള്ളികള്‍ക്കും രണ്ടും മൂന്നും ഓഡിറ്റോറിങ്ങള്‍ ഉണ്ട്, ഒരു ലക്ഷത്തിനും രണ്ടു ലക്ഷത്തിനും വരെ വാടകക്ക് കൊടുക്കുന്നത്. അവര്‍ക്കൊന്നും ഒരു നയാപൈസ ടാക്സ് കൊടുക്കേണ്ടല്ലോ. ഇവരൊക്കെ നികുതി വെട്ടിക്കയാണ്.’ -ജോസ് കണ്ടത്തിലിന്റെ ശ്രദ്ധേയമായ പ്രഭാഷണത്തിന്റെ പ്രസക്തഭാഗങ്ങള്‍ വായിക്കാം.
പുരോഹിതന്മാരുടെ വരുമാനം

നമ്മുടെ നാട്ടില്‍, ഒരു സാധാരണ ജീവനക്കാരന്‍ കൂടി ഇന്‍കംടാക്സ് കൊടുക്കുന്നുണ്ട്. ലക്ഷങ്ങള്‍ മാസം വരുമാനമുള്ള, ഏറ്റവും വിലപിടിച്ച, കോടികളുടെ കാറില്‍ സഞ്ചരിക്കുന്ന, പുരോഹിതനോ, മെത്രാനോ, വൈദികനോ ഒരു നയാപൈസ ടാക്സ് കൊടുക്കുന്നില്ല. പാവം സാധാരണ ജോലിക്കാരനൊക്കെ കൊടുക്കണ്ടേ? ഇവരുടെ വലിയ കൊട്ടാരങ്ങള്‍ക്ക് യാതൊരു കെട്ടിടനികുതിയും ഇല്ലല്ലോ. പല പള്ളികള്‍ക്കും രണ്ടും മൂന്നും  ഓഡിറ്റോറിങ്ങള്‍ ഉണ്ട്, ഒരു ലക്ഷത്തിനും രണ്ടു ലക്ഷത്തിനും വരെ വാടകക്ക് കൊടുക്കുന്നത്, അവര്‍ക്കൊന്നും ഒരു  നയാപൈസ ടാക്സ് കൊടുക്കേണ്ടല്ലോ. ഇവരൊക്കെ നികുതി വെട്ടിക്കയാണ്.

ഞങ്ങളുടെ കുര്‍ബാനയുടെ കാര്യത്തില്‍, പഴയ കാലത്ത് നിര്‍ബന്ധമായിട്ടും സൗജന്യമായിട്ട് ചെയ്യണമെന്നാണ് പറയാറ്. ഇപ്പോഴത്തെ പോപ്പും പറഞ്ഞു, ഇതിന് പണം വാങ്ങുന്നത് തെറ്റാണെന്ന്. പക്ഷെ ഇവര് സാധാരണ ഒരു കുര്‍ബാനക്ക് എഴുപത്തഞ്ചു രൂപ, സംഗീതാത്മകമായിട്ട് ചെയ്യണമെങ്കില്‍ നൂറു രൂപ. അതിനു മുകളിലോട്ടുണ്ട്, കൂടുതല്‍ അച്ചന്മാര്‍ ചെന്നാല്‍ തുക കൂടും. അങ്ങിനെയുള്ള ഒരു കുര്‍ബാനക്ക്, വൈദികന് എഴുപത്തഞ്ചു രൂപ കൊടുക്കുന്നുണ്ട്. പള്ളി കണക്കിലൊന്നുമല്ല, കത്തോലിക്കര്‍ വൈദികന് നേരിട്ട് കൊടുക്കണം. രസീതൊന്നും ഇല്ല. പല പള്ളികളുടെ പരിധികളിലുും പത്തുനാനൂറു വീട്ടുകാരുണ്ടാവും. ആ വീട്ടിലൊക്കെ ഒരുപാട് മരിച്ചവരും ഉണ്ടാകും. മരിച്ചവരുടെ ആണ്ടിന് പരിപാടിയുണ്ട്, മരിച്ചവരുടെ കാര്യം പറഞ്ഞപ്പോഴാണ് ഓര്‍മ്മ വന്നത്. ഈ ആന ഇരുന്നാലും ചരിഞ്ഞാലും ഇരുപതിനായിരം രൂപ എന്ന് പണ്ട് എന്റെയൊക്കെ ചെറുപ്പത്തില്‍ പറയാറുണ്ടായിരുന്നു. ഒരാള് മരിച്ചാല്‍ വൈദികനാണ് ലാഭം. അവരുടെ വീട്ടില്‍ പോയി ഒരു പ്രാര്‍ത്ഥനയുണ്ട്, കൃത്യം റേറ്റുണ്ട്. പള്ളിയില്‍ കൊണ്ടുവന്നു വെച്ചിട്ട് പ്രാര്‍ത്ഥനയുണ്ട്, അതിനും റേറ്റ് ഉണ്ട്. സെമിത്തേരിയില്‍ അടക്കുന്ന സമയത്ത് അതേ പ്രാര്‍ത്ഥനയുണ്ട്, അതിനും റേറ്റ് ഉണ്ട്. മൂന്നു പ്രാവശ്യം അങ്ങിനെ കാശു കിട്ടും.

നാലു ദിവസം, ഏഴു ദിവസം, പതിനാലു ദിവസം കഴിയുമ്പോ, മന്ത്ര എന്നു പറയുന്ന ഒരു ഏര്‍പ്പാട് ഉണ്ട്, നമ്മുടെ പുലകുളി എന്നു പറയുന്ന പോലെ. അതിനും വരുമ്പോ കാശ് ആണ്, അതിനു കാശ് മാത്രമല്ല. ഈ മന്ത്രമായിട്ടു വരുമ്പോള്‍ വൈദികന്‍, ഒരു പ്രാര്‍ത്ഥനയും വീടെല്ലാം വെള്ളം തളിച്ച്, തിരി കത്തിച്ച്, നമ്മടെ മരിച്ചു പോയവരുടെ ‘പ്രേതങ്ങളെയൊക്കെ ഓടിച്ചതിന്’ ശേഷം, ഒരു പാത്രത്തില്‍, വലിയ പ്ലേറ്റിനകത്തു കുറെ ജീരകമൊക്കെ വറുത്തു വെച്ച്, അവിടെ കസേരയിട്ട് ഇരിക്കും. ഇതുമായി ബന്ധപ്പെട്ടു വന്ന  ബന്ധുക്കളും, പരിചയക്കാരും, നാട്ടുകരുമൊക്കെ വന്ന് അച്ചന്റെയടുത്തു ജീരകം കൊടുത്ത്, ഇതില്‍ പൈസ ഇടണം. അച്ചന്റെ മുഖത്തേക്ക് നോക്കിയാല്‍ ആര്‍ക്കാണ് അഞ്ചു രൂപയും, പത്തുരൂപയും ഇടാന്‍ പറ്റുക. അമ്പതും നൂറും, അഞ്ഞൂറും ഒക്കെ ഇടുന്നവരുണ്ട്. അതെല്ലാം അച്ചന്‍ മൂടിക്കെട്ടി കൊണ്ടുപോകും, കപ്യാര്‍ക്ക് ഒരു ഇരുനൂറ് രൂപ കൊടുക്കും. അത് അച്ചന്റെ കാശാണ്. ഏതെങ്കിലും വിശ്വാസി അത് അങ്ങിനെ അല്ലെന്നു പറയാമെങ്കില്‍ ഞാന്‍ ചലഞ്ച് ചെയ്യാം. ഈ പണം മുഴുവന്‍ വൈദികന് ഉള്ളതാണ്, ചില വീട്ടിലൊക്കെ ഇരുപതും മുപ്പതിനായിരം രൂപ കിട്ടുന്നുണ്ട്. മുഴുവന്‍ വൈദികന്റെയാ. അപ്പോള്‍ വൈദികന് വരുമാനം കുറവാണോ?

പത്തും നാനൂറും വീട്ടുകാരുള്ള ഒരു ഇടവകയില്‍, ഞങ്ങളുടെ അവിടെ ലൂര്‍ദ്ദാണ് അവിടെ ഒരു വര്‍ഷം പതിനായിരം മരിച്ചവരുടെ കുര്‍ബാനയെങ്കിലും നടക്കുന്നുണ്ടാകും. ഒരു ദിവസം പത്തും, മുപ്പതും പേരുടെ, എന്റെ അപ്പന്‍ മരിച്ചതായാണ്, എന്റെ മകന്‍ മരിച്ചതാണ്, എന്റെ ഭാര്യ മരിച്ചതാണ്, എന്റെ വല്യച്ഛന്‍ മരിച്ചതാണ് നാളെ കുര്‍ബാന ചൊല്ലണം, കാശുമേടിക്കും. പത്തോ നൂറോ പേരു വരും. നൂറുപേരോടും കാശുമേടിക്കും. പിറ്റേദിവസം അച്ചന്‍ ഒരു കുര്‍ബാനയങ്ങ് ചൊല്ലും. എന്നിട്ട് ഈ വച്ചിരിക്കുന്ന എനിക്കോ, നിങ്ങള്‍ക്കോ, ആര്‍ക്കുമറിയില്ല ഇതാരുടെ കുര്‍ബാനയാണെന്ന്. പേരൊന്നും പറഞ്ഞിട്ടല്ല ചൊല്ലുന്നത്. എല്ലാംകൂടെ ഒരൊറ്റ കുര്‍ബാനയങ്ങ് ചൊല്ലും, നൂറ് കുര്‍ബാനയുടെ കാശ് പോക്കറ്റില്‍ പോകും. അതുകൊണ്ട് സഭയൊരു നിയമമുണ്ടാക്കി. രൂപതക്കും വേണമല്ലോ കാശ്. രൂപതയൊരു നിയമമുണ്ടാക്കി, വൈദികന്‍ ഒരു കാര്യം ചെയ്‌തോളു സാധാരണ ഒരു മാസം ഇരുപത്തിയഞ്ച് കുര്‍ബാന കാശ് വാങ്ങിച്ച് ചൊല്ലാം. അതുകൂടാതെ നൂറ് കുര്‍ബാനയുടെ പൈസ വൈദികന് സൂക്ഷിക്കാം. ചങ്ങനാശ്ശേരി ഡയസ്സിലും, പാലായിലുമിക്കെയുള്ള നിയമമാണ്. രൂപതയുടെ നിയമംതന്നെയാണ്, ഞാന്‍ കള്ളം പറയുന്നതല്ല. നൂറ് കുര്‍ബാനയുടെ കാശ് വച്ചോളൂ, ബാക്കി കാശ് അരമനയിലേക്ക് കൊടുക്കണം.

കുര്‍ബാനയുടെ പേരും, വിവരവുമൊക്കെ കൊടുത്ത് അവര് മറ്റു കുര്‍ബാന ചൊല്ലാന്‍ പണമില്ലാത്ത ആ ഏരിയയിലൊക്കെ കൊടുത്തോളാമെന്ന് പറയുന്നത്. ഇതുവരെ അങ്ങനെയൊരു പള്ളിയിലും ഒരു കണക്കു പുസ്തകവുമില്ല, ഒരു രൂപപോലും പോയിട്ടുമില്ല. അയാള്‍ക്ക് ഒരു ദിവസത്തെ വരുമാനം, ഒരു മാസത്തെ വരുമാനം ചിലപ്പോള്‍ ലക്ഷങ്ങളാണ്. കല്യണം നടത്തികൊടുക്കാന്‍ പോകുന്നതിന്, മാമോദീസ നടത്തുന്നതിന്,  ഉടുപ്പിന്റെ തുണിയും, കാശും കൊടുക്കും. ഈ ആളുകള്‍ സാമ്പത്തികമനുസരിച്ചാണ് പണം കൊടുക്കുന്നത്, അയ്യായിരം കൊടുക്കുന്നവരുണ്ട്, ആയിരം കൊടുക്കുന്നവരുണ്ട്. അതുപോലെ മെത്രാന് ഒരു പണിയുണ്ട്. നിങ്ങളുടെ വിവാഹമോ, മാമോദീസയോ നടത്തണമെങ്കില്‍ മെത്രാനെ പോയി വിളിച്ചോളൂ, വന്ന് ചെയ്തുതരും. ഇരുപതിനായിരം രൂപയാണ് ഇപ്പോഴത്തെ റേറ്റ്, മുമ്പ് പതിനായിരമായിരുന്നു. അങ്ങേര് വന്ന് കെട്ടിക്കും.

ജോസ് കണ്ടത്തിലിന്റെ ‘ഇടയനും ആടുകളും’ എന്ന ഈ പ്രഭാഷണത്തിന്റെ പൂർണരൂപം കേൾക്കാം. ലിങ്ക് – https://youtu.be/qWHGjHGbSPc


Leave a Reply

Your email address will not be published. Required fields are marked *