Journal of sexual medicine-ന് വേണ്ടി University of Quebec നടത്തിയ ഒരു പഠനം അനുസരിച്ച് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്ന ഫാന്റസി ഒരു റൊമാന്റിക് ലൊക്കേഷനില്‍ വച്ച് പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക എന്നതാണ്. അത് കഴിഞ്ഞാല്‍ ഏറ്റവും വോട്ട് കിട്ടിയത് വളരെ അസാധാരണമായ ഒരു സ്ഥലത്തു വച്ചുള്ള ഇന്റര്‍കോഴ്‌സ് ആണ്. അത് കാറില്‍ ആകാം, വിമാനത്തില്‍ ആകാം, കുന്നിന്റെ ചെരുവില്‍ ആകാം അങ്ങനെ അങ്ങനെ. ഈ ഗ്രാഫില്‍ പ്രധാനമായും പറഞ്ഞിരിക്കുന്നതു പത്തു ഫാന്റസികളെ കുറിച്ചാണ്. ഈ പത്തില്‍ ഉള്‍പ്പെടാതെ വളരെ കുറച്ചു ആള്‍ക്കാര്‍ പറഞ്ഞ മൂന്ന് ഫാന്റസികളില്‍ ഒന്നാണ് സെക്‌സ് വിത്ത് സ്‌ട്രേഞ്ചര്‍. |
സ്ത്രീ കാമനകളുടെ ശാസ്ത്രം
ഈ അടുത്ത് ഇറങ്ങിയ ‘Freedom @ midnight’ എന്നൊരു ഷോര്‍ട്ട് ഫിലിമില്‍ എന്റെ favorite sexual position എന്താണ് എന്നറിയാമോ എന്നും താന്‍ തീരെ പരിചയമില്ലാത്ത ഒരു പുരുഷനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെ കുറിച്ചും എന്താണ് അഭിപ്രായം എന്നും ഒരു ഭാര്യ ഭര്‍ത്താവിനോട് ചോദിക്കുന്ന ചോദ്യം ഒരുവിധം പുരുഷന്മാര്‍ക്ക് ഞെട്ടല്‍ ഉണ്ടാക്കാന്‍ ഉതകുന്നതാണ്. പക്ഷെ ഇവിടെ പറയാന്‍ പോകുന്നത് ഈ ഷോര്‍ട്ട് ഫിലിമിനെ കുറിച്ചല്ല മറിച്ചു സ്ത്രീകളുടെ സെക്ഷ്വല്‍ ഫാന്റസിയെ കുറിച്ചാണ്. ഫാന്റസി എന്നാല്‍ പൊതുവിന് നടക്കാന്‍ സാധ്യത ഇല്ലാത്ത കനവുകള്‍ എന്നാണ് അര്‍ഥം. ഇത് ആളുകളില്‍ വളരെ അധികം തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഒരു കാര്യം ആണ് എന്നത് കൊണ്ട് ഇവിടെ രണ്ടു കാര്യങ്ങള്‍ ആണ് പരിശോധിക്കുന്നത്.
കോരസാര്‍ മുതല്‍ കുട്ടിയപ്പന്‍മ്മാര്‍വരെ
പുരുഷന്മാര്‍ക്കു സെക്ഷ്വല്‍ ഫാന്റസി ഉണ്ടോ എന്ന ചോദ്യത്തിന്റെ ആവശ്യം പോലും ഇല്ല എന്നെനിക്കറിയാം. അത്തരം ഫാന്റസികള്‍ ഇല്ലാത്ത ആളുകള്‍ വളരെ കുറവ് ആയിരിയ്ക്കും. നമ്മുടെ മലയാള സിനിമയില്‍ തന്നെ നിരവധി അത്തരം ഫാന്റസികളെ കുറിച്ച് പറയുന്നുണ്ട്.
ട്രിവാന്‍ഡ്രം ലോഡ്ജിലെ പോലീസുകാരിയുമായി ആ വേഷത്തില്‍ ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്ന പി ബാലചന്ദ്രന്‍ അവതരിപ്പിച്ച കോര സാര്‍. വെടിവഴിപാടിലെ സുഹൃത്തിന്റെ ഭാര്യയെ ആഗ്രഹിച്ചു അവളുടെ വസ്ത്രങ്ങള്‍ അണിയിപ്പിച്ചു വേശ്യയുമായി വേഴ്ച ചെയ്യാന്‍ ആഗ്രഹിക്കുന്ന ശ്രീജിത്ത് രവിയുടെ കഥാപാത്രം. ആനയുടെ തുമ്പിക്കയ്യില്‍ വച്ച് വേഴ്ചയില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്ന ബിജുമേനോന്റെ ലീലയിലെ കുട്ടിയപ്പന്‍. രതി ചേച്ചിയെ ആഗ്രഹിക്കുന്ന കൃഷ്ണ ചന്ദ്രന്റെ വരെ ഭാവനകള്‍ നമ്മുടെ കണ്മുന്നില്‍ ഉണ്ട്. അങ്ങനെ നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്..
എന്നാല്‍ സ്ത്രീകളുടെ ഇത്തരം സെക്ഷ്വല്‍ ഫാന്റസികളെ കുറിച്ചൊക്കെ നമ്മളുടെ സിനിമകള്‍ പൊതുവെ മൗനം പാലിച്ചു. സ്ത്രീകള്‍ക്ക് അത്തരം ഫാന്റസികള്‍ ഇല്ലന്നും അഥവാ ഉണ്ടങ്കില്‍ അവളൊരു പോക്ക് കേസ് ആയിരിക്കും എന്ന നമ്മുടെ സമൂഹത്തിന്റെ ധാരണക്ക് ഇന്നും വലിയ മാറ്റം ഒന്നും ഇല്ല. അത്തരത്തില്‍ ഒരു സിനിമ എടുത്താല്‍ തന്റെ നായിക മോശക്കാരി ആയി കരുതപ്പെടും എന്ന പൊതുബോധത്തില്‍ സംവിധായകരും അത്തരം സാഹസത്തിന് പൊതുവേ മുതിരാറില്ല.
എന്നാല്‍ പല സോഷ്യല്‍ പഠനങ്ങളും കാണിക്കുന്നത് അങ്ങനെ അല്ല. പുരുഷന്മാരെ പോലെ തന്നെ സ്ത്രീകള്‍ക്കും ലൈംഗിക ഫാന്റസികള്‍ ഉണ്ട് എന്നാണ്. അതൊരു മോശം കാര്യം അല്ല വളരെ ബയോളജിക്കല്‍ ആയ കാര്യം തന്നെയാണ് എന്നാണ് മനസിലാക്കേണ്ടത്.
ശാസ്ത്രീയ പഠനങ്ങള്‍ പറയുന്നത്
Journal of sexual medicine-ന് വേണ്ടി University of Quebec നടത്തിയ ഒരു പഠനത്തിന്റെ screenshot ആണ് കൊടുത്തിരിക്കുന്നത്. ഇതനുസരിച്ചു ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്ന ഫാന്റസി ഒരു റൊമാന്റിക് ലൊക്കേഷനില്‍ വച്ച് പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക എന്നതാണ്. അത് കഴിഞ്ഞാല്‍ ഏറ്റവും വോട്ട് കിട്ടിയത് വളരെ അസാധാരണമായ ഒരു സ്ഥലത്തു വച്ചുള്ള ഇന്റര്‍കോഴ്‌സ് ആണ്. അത് കാറില്‍ ആകാം, വിമാനത്തില്‍ ആകാം, കുന്നിന്റെ ചെരുവില്‍ ആകാം അങ്ങനെ അങ്ങനെ. ഈ ഗ്രാഫില്‍ പ്രധാനമായും പറഞ്ഞിരിക്കുന്നതു പത്തു ഫാന്റസികളെ കുറിച്ചാണ്. ഈ പത്തില്‍ ഉള്‍പ്പെടാതെ വളരെ കുറച്ചു ആള്‍ക്കാര്‍ പറഞ്ഞ മൂന്ന് ഫാന്റസികളില്‍ ഒന്നാണ് സെക്‌സ് വിത്ത് സ്‌ട്രേഞ്ചര്‍.
https://www.businessinsider.
ഇതെല്ലാം പുരോഗമനപരമായ സമൂഹത്തിലെ സ്ത്രീകളോട് ചോദിച്ചപ്പോള്‍ അവര്‍ തുറന്നു പറഞ്ഞ ഫാന്റസികള്‍ ആണ്. ഇവിടെ മനസിലാക്കേണ്ട കാര്യം പല ഫാന്റസികളും വെറും ഫാന്റസികള്‍ മാത്രം ആണെന്ന് ആണ്. അതായത് പുരുഷന്മാരെ പോലെ തന്നെ ഫാന്റസിയില്‍ ഉള്ള എല്ലാ കാര്യങ്ങളും യഥാര്‍ത്ഥത്തില്‍ സംഭവിക്കണം എന്ന് പൊതുവെ ആരും ആഗ്രഹിക്കുന്നില്ല.
ഉദാഹരണത്തിന് അപരിചിതരുമായുള്ള ലൈംഗികബന്ധം. പുരുഷന്മാരുടെ ബയോളജിക് റെസ്‌പോണ്‍സ് വച്ച് പുരുഷന്മാര്‍ക്ക് സാധിക്കുന്ന ഒരു കാര്യം ആണിത് എന്നാല്‍ സ്ത്രീകള്‍ക്ക് അവർക്ക് തീരെ പരിചയം ഇല്ലാത്ത ഒരാളോട് അത്തരത്തില്‍ ഒരു ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കില്ല എന്നാണ് പല സോഷ്യല്‍ എക്‌സിപിരിമെന്‍സും കാണിക്കുന്നത്. പ്രൊഫെഷന്റെ ഭാഗം ആയി അത്തരത്തില്‍ വളരെ പരിചയം ഇല്ലാത്ത പുരുഷന്മാര്‍ക്ക് ഒപ്പം പോകുന്ന സ്ത്രീകള്‍ കാണും. പക്ഷെ പൊതുവേ സ്ത്രീകള്‍ക്ക് അത്തരം ഒരു ഫാന്റസി യാഥാര്‍ഥ്യം ആകുമ്പോള്‍ അതിനോട് അനുകൂലമായി പ്രതികരിക്കാന്‍ ഉള്ള സാധ്യത തുലാം കുറവാണ്. അതായത് സ്ത്രീകള്‍ക്ക് സമയം ആവശ്യം ആണ്. One night stand പോലും അവള്‍ അവനെ അറിയാന്‍ ശ്രമിക്കുന്നുണ്ട് അതിന് ശേഷം ആണ് സെക്ഷ്വ്വല്‍ റിലേഷനിലേക്കു കടക്കുന്നത്.
സ്ത്രീകാമനകള്‍ മൂന്നാംകിട നോവലിലേത് പോലല്ല
നിര്‍ബന്ധിത ലൈംഗിക ബന്ധവും ഇതുപോലെ ആണ്. സബ്മിസ്സിവ് ആകുന്നത് ആണ് ഭൂരിപക്ഷം സ്ത്രീകള്‍ക്കും ഇഷ്ടം എന്ന് സര്‍വേ പറയുന്നു. എന്നാല്‍ സ്ത്രീകള്‍ അഗ്ഗ്രസിവ് ആകണം എന്നാഗ്രഹിക്കുന്ന പുരുഷന്മാരും ഉണ്ട്. ഇവിടെ മനസിലാക്കേണ്ട കാര്യം, ഫോഴസ്ഡ് സെക്‌സ് എന്ന് പറയുമ്പോള്‍ റേപ്പ് അല്ല. ‘ലേശം ബലംപിടുത്തം ഒക്കെ ആകാം’ എന്ന് സ്ത്രീ സ്വയം താല്പര്യം പ്രകടിപ്പിച്ചാല്‍, അവളുടെ പൂര്‍ണ സമ്മതത്തോടെ മാത്രം ചെയ്യേണ്ടുന്ന കാര്യമാണ്. മറിച്ചായാല്‍, (അതായത് ഈ സര്‍വേ വായിച്ച് കെട്യോളാണെന്റെ മാലാഖയിലെ സ്ലീവാച്ചന്റെ പണിക്കു നിന്നാല്‍) ജയിലില്‍ കേറേണ്ടി വരും എന്നോര്‍ത്താല്‍ കൊള്ളാം.
പറഞ്ഞു വന്നത് ഇത്രെയേ ഉള്ളൂ, പല ഫാന്റസികളും ഫാന്റസികള്‍ ആയി തന്നെ ഇരിക്കാന്‍ ആണ് ആണിനും പെണ്ണിനും ആഗ്രഹം. അതെ പോലെ ചില ഫാന്റസികള്‍ യാഥാര്‍ഥ്യം ആകാന്‍ അവര്‍ വളരെ അധികം ആഗ്രഹിക്കുകയും ചെയ്യുന്നു. ആ കൂട്ടത്തില്‍ പ്രധാനം ആണ് sex in a romantic place.
നമ്മുടെ നാട്ടിലെ പുരുഷന്മാരില്‍ ഭൂരിഭാഗവും സ്ത്രീകളെ കുറിച്ച് അവരുടെ കാമനകളെ കുറിച്ച് മനസ്സിലാക്കിയിരിക്കുന്നത് നിറം പിടിപ്പിച്ച മൂന്നാംകിട നോവലുകളില്‍ നിന്നും ആണ്. അവിടെ കഥാകൃത്തു ഇത്തരം ഫാന്റസികള്‍ മോശം സ്ത്രീകളുടെ സ്വഭാവ വൈകൃതം എന്ന നിലക്ക് ആണ് പൊതു സമൂഹത്തെ പറഞ്ഞു കേള്‍പ്പിച്ചിരിക്കുന്നത്. ബസ്സില്‍ സ്ത്രീയുടെ പുറകില്‍ മുട്ടിയുരുമ്മി ഉരച്ചു കൊണ്ട് നിന്നപ്പോള്‍ സ്ത്രീ പ്രതികരിക്കുന്നില്ല എങ്കില്‍ അവള്‍ സുഖിക്കുന്നത് കൊണ്ട് ആണ് എന്ന് കരുതുന്ന ഭൂരിപക്ഷം ആണുങ്ങള്‍ ഉള്ള ഒരു നാടാണ് നമ്മളുടേത്. ചിലപ്പോള്‍ പുരുഷന്‍ തന്റെ ഫാന്റസികള്‍ സമ്മതമില്ലാതെ പങ്കാളിയുടെ അടുത്ത് പ്രയോഗിക്കാന്‍ ശ്രമിക്കുകയും അത് പങ്കാളിക്ക് ഒരിക്കലും മറക്കാനോ പൊറുക്കാനോ സാധിക്കാത്ത രീതിയില്‍ ഒരു ദുരന്താനുഭവം ആകാറും ഉണ്ട്.