തോമസ് സോവല്ലിന്റെ പുസ്തകം ‘Basic Economics – Common sense Guide to Economy’; സാമ്പത്തിക ശാസ്ത്രം ജീവിത ഉദാഹരണങ്ങളിലൂടെ പഠിക്കാം; അഭിലാഷ് കൃഷ്ണൻ എഴുതുന്നു


ഗ്രാഫുകളും സമവാക്യങ്ങളും ഇല്ലാതെ യഥാർത്ഥ ജീവിതത്തിലെ ഉദാഹരണങ്ങളുമായി വളരെ ലളിതമായി സാമ്പത്തിക ശാസ്ത്രം മനസിലാക്കി തരുന്ന പുസ്തകമാണ് തോമസ് സോവല്ലിന്റെ “Basic Economics – Common sense Guide to Economy.” മേൽപറത്ത നിർവചനത്തിനെ അടിസ്ഥാനപെടുത്തി സോവൽ സാമ്പത്തിക ശാസ്ത്രത്തിന്റെ പ്രധാന ആശയങ്ങൾ ചർച്ച ചെയ്യുന്നു.

സാമ്പത്തികശാസ്ത്രം ഒരു പോപ്പുലർ വിഷയം അല്ല. ഗ്രാഫുകളും ചാർട്ടുകളും അതി കഠിനമായ ഗണിത സമവാക്യങ്ങളും സ്റ്റാസിറ്റ്ക്സും എല്ലാമാണ് Economics എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസിലേക്ക് വരുന്നത്. അതു കൊണ്ട് തന്നെ ഭൂരിഭാഗം പേർക്കും വിഷയത്തോട് താൽപ്പര്യ കുറവുണ്ട്.

സാമ്പത്തിക ശാസ്ത്രമെന്നാൽ ധനത്തെ കുറിച്ചുള്ള പഠനമാണ് എന്നത് ആണ് ഒരു തെറ്റിധാരണ. സാമ്പത്തിക ശാസ്ത്രത്തിലെ ന്യായ വൈകല്യങ്ങളുടെ ശ്രേണീ അവിടെ നിന്ന് ആരംഭിക്കുന്നു. നമ്മൾക്ക് ലഭ്യമായ വിഭവങ്ങൾ (Resources) പരിമിതമാണ്. ആ പരിമിത വിഭവങ്ങൾക്ക് അനേകം മറ്റു ഉപയോഗങ്ങളും ഉണ്ട്. അതു കൊണ്ട് വിഭവങ്ങളുടെ ഏറ്റവും കാര്യക്ഷമമായ ഉപയോഗം എന്താന്നെന്ന് കണ്ടെത്തുക എന്നതാണ് സാമ്പത്തിക ശാസ്ത്രം ചെയ്യുന്നത്. ഈ തത്വം ശരിയായി പാലിക്കുന്ന രാജ്യങ്ങൾ/വ്യവസ്ഥകൾ രക്ഷപെടുകയും തെറ്റായി നടപ്പാക്കുന്നവർ ദുരിതത്തിൽ ആകുകയും ചെയ്യുന്നതാണ് ലോകം മുഴുവൻ ഉള്ള ഉദാഹരണങ്ങളിൽ കാണാൻ കഴിയുന്നത്.

പ്രത്യേക നയങ്ങൾ നടപ്പിലാക്കുന്ന ഏതൊരു ഉദ്യോഗസ്ഥനും ഒരുപക്ഷെ തികച്ചും യുക്തിസഹമായി തന്നെ ആയിരിക്കാം പ്രവർത്തിക്കുക. ഈ നയങ്ങളുടെ ആഘാതം എത്രമാത്രം പ്രതികൂലമായാലും അത് സമൂഹത്തിന്റെ പൊതു നന്മയ്ക്ക് വേണ്ടി ആണ് എന്ന് വരുത്തിത്തീർക്കുകയാവും ചെയ്യുക…

ഉദാഹരണത്തിന്, സ്റ്റാലിൻ സോവിയറ്റ് യൂണിയൻ ഭരിച്ചിരുന്ന കാലഘട്ടത്തിൽ, ഖനന ഉപകരണങ്ങൾക്ക് കടുത്ത ക്ഷാമം ഉണ്ടായിരുന്നു. അത്തരം യന്ത്രങ്ങൾ നിർമ്മിക്കുന്ന ഒരു ഫാക്ടറിയുടെ മാനേജർ അവ നിർമ്മിച്ചതിനു ശേഷം, അതിനേ ഏറ്റവും ആവശ്യം ഉള്ള സൈറ്റുകളിലേക്ക് അയക്കുന്നതിന് പകരം ഫാക്ടറിയിൽ തന്നെ സംഭരിച്ചു വച്ചു.

കാരണം എന്തെന്നാൽ ഈ മെഷീനുകൾ എണ്ണ-പ്രതിരോധശേഷിയുള്ള ചുവപ്പ് പെയിന്റ് ഉപയോഗിച്ച് പെയിന്റ് ചെയ്യണമെന്ന് ഔദ്യോഗിക ഉത്തരവുകൾ ഉണ്ടായിരുന്നു. എന്നാൽ മാനേജരുടെ കൈയിൽ ഉണ്ടായിരുന്നത് എണ്ണ-പ്രതിരോധശേഷി ഉള്ള പച്ച പെയിന്റും പിന്നെ എണ്ണ-പ്രതിരോധശേഷിയില്ലാത്ത ചുവപ്പ് വാർണിഷ് എന്നിവ ആയിരുന്നു. സ്വതന്ത്ര വിപണി ഇല്ലാതിരുന്നതിനാൽ അയാൾക്ക് നിർദ്ദേശിച്ച പെയിന്റ് പെട്ടെന്ന് ലഭിക്കില്ല.

സ്റ്റാലിൻ കീഴിൽ ഔദ്യോഗിക ഉത്തരവുകൾ അനുസരിക്കാത്തത് ഗുരുതരമായ കുറ്റമായിരുന്നു, “എനിക്ക് എട്ട് വർഷം തടവ് ലഭിക്കാൻ ആഗ്രഹിക്കുന്നില്ല,” മാനേജർ പറഞ്ഞു. അദ്ദേഹം ഒരു ഉയർന്ന ഉദ്യോഗസ്ഥനോട് സാഹചര്യം വിശദീകരിക്കുകയും പച്ചനിറത്തിലുള്ള, എണ്ണയെ പ്രതിരോധിക്കുന്ന പെയിന്റ് ഉപയോഗിക്കുന്നതിന് അനുവാദം ചോദിക്കുകയും ചെയ്തപ്പോൾ, മേലധികാരി പ്രതികരിച്ചത്; തനിക്കും എട്ട് വർഷം തടവ് കിട്ടാൻ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു. എന്തിരുന്നാലും, തന്റെ അനുമതി നൽകാനുള്ള അനുമതിക്കായി ഉന്നത ഉദ്യോഗസ്ഥൻ പ്രസ്തുത മന്ത്രാലയത്തെ കേബിൾ മുഖേന ബന്ധപ്പെട്ടു. നീണ്ട കാലതാമസത്തിന് ശേഷം, മന്ത്രാലയം ഒടുവിൽ അദ്ദേഹത്തിന്റെ അഭ്യർത്ഥന അംഗീകരിക്കുകയും ഖനന യന്ത്രങ്ങൾ എണ്ണ-പ്രതിരോധശേഷി ഉള്ള പച്ച പെയിന്റ് അടിച്ചു ഖനികളിലേക്ക് കയറ്റി അയക്കുകയും ചെയ്തു.

ഇവരാരും മണ്ടത്തരം കാണിച്ചില്ല. അവർ പ്രവർത്തിച്ച വ്യവസ്ഥിതിയുടെ പ്രോത്സാഹനങ്ങളോടും നിയന്ത്രണങ്ങളോടും അവർ തികച്ചും യുക്തിസഹമായി പ്രതികരിക്കുകയായിരുന്നു. യഥാർത്ഥത്തിൽ ലഭ്യമായ ബദലുകൾക്കിടയിൽ മാത്രമേ ഏതൊരു സാമ്പത്തിക അല്ലെങ്കിൽ രാഷ്ട്രീയ വ്യവസ്ഥിതിക്കും കീഴിൽ ആളുകൾക്ക് അവരുടെ തിരഞ്ഞെടുപ്പ് നടത്താൻ കഴിയൂ. വ്യത്യസ്ത സാമ്പത്തിക വ്യവസ്ഥകൾ വ്യത്യസ്ത ഫലങ്ങൾ ആണ് ഉണ്ടാക്കുക.

ഗ്രാഫുകളും സമവാക്യങ്ങളും ഇല്ലാതെ യഥാർത്ഥ ജീവിതത്തിലെ ഉദാഹരണങ്ങളുമായി വളരെ ലളിതമായി സാമ്പത്തിക ശാസ്ത്രം മനസിലാക്കി തരുന്ന പുസ്തകമാണ് തോമസ് സോവല്ലിന്റെ “Basic Economics – Common sense Guide to Economy.” മേൽപറത്ത നിർവചനത്തിനെ അടിസ്ഥാനപെടുത്തി സോവൽ സാമ്പത്തിക ശാസ്ത്രത്തിന്റെ പ്രധാന ആശയങ്ങൾ ചർച്ച ചെയ്യുന്നു.

സമൂഹത്തിന്റെ സാമ്പത്തിക പുരോഗതിയ്ക്കായി നമുക്കെല്ലാം മഹത്തായ പല ആശയങ്ങളും ഉണ്ടാകും. ഒറ്റ നോട്ടത്തിൽ ധാർമ്മികമായി ശരിയെന്ന് തോന്നുന്നവ. എന്നാൽ ആ തീരുമാനങ്ങൾ നടപ്പിലാക്കാൻ ശ്രമിച്ചപ്പോർ പ്രതീക്ഷിച്ച ഔട്ട്പുട്ട് നേടാൻ കഴിഞ്ഞോ എന്ന് പരിശോദിച്ചാൽ പലതും പരാജയപ്പെട്ടു എന്ന് മാത്രമല്ല, വിപരീത ദിശയിൽ പല ദുരന്തങ്ങളും സൃഷ്ട്ടിക്കുകയും ചെയ്തിട്ടുണ്ട് എന്നും മനസിലാക്കാം. അത് കൊണ്ട് തന്നെ എത്ര ധാർമ്മികത അവകാശപ്പട്ടാലും ചരിത്രത്തിൽ നിന്നുള്ള പാഠങ്ങൾ വെച്ച് ഏത് തീരുമാനത്തിന്റെയും ഉപയോഗ ക്ഷമത പരിശോധിക്കേണ്ടതായുണ്ട്.

എന്നാൽ, ഒറ്റനോട്ടത്തിൽ ധാർമ്മികമായി ശരിയല്ല എന്ന് തോന്നുന്ന, ആരുടെയും നിയന്ത്രണത്തിൽ അല്ലാത്ത സ്വതന്ത്ര വിപണി ആണ് ഇന്നീ കാണുന്ന സമ്പദ്സമൃദ്ധമായ ലോകത്തിന്റെ സൃഷ്ടാവ്. മിനിമം കൂലി, വിലനിയന്ത്രണം, ഇറക്കുമതി നിയന്ത്രണം, പൊതുമേഖല, പ്രൊട്ടക്ഷനിസം, സബ്സിഡികൾ തുടങ്ങി നിരവധി വോട്ട് നേടൽ തന്ത്രങ്ങൾ യഥാർത്ഥത്തിൽ എക്കണോമിയെ ഇങ്ങനെ ബാധിക്കുന്നു എന്ന് സോവൽ ദീർഘമായി തന്നെ അവലോകനം ചെയ്യുന്നു.

ഈ പുസ്തകം വായിച്ചതിനു ശേഷം നമ്മുടെ നാട്ടിലെ പല സംഭവങ്ങളും ഒരു പൊതുവെളിച്ചത്തിൽ നോക്കി കാണാൻ കഴിയും. നാട്ടിലെ പച്ചത്തേങ്ങ സംഭരണം മുതൽ അന്താരാഷ്ട്ര വ്യാപാര കരാറുകൾ വരെ.

എന്തുകൊണ്ടാണ് ചില രാജ്യങ്ങൾ ദരിദ്ര രാജ്യങ്ങളായി തുടരുന്നത്? ദരിദ്രർ കൂടുതൽ ദരിദ്രരാകുന്നു. പണക്കാരുടെ സമ്പത്ത് വർദ്ധിക്കുന്നു. ഈ രാഷ്ട്രീയ മുദ്രാവാക്യത്തിൽ എത്രമാത്രം സത്യമുണ്ട്. എന്താണ് യഥാർത്ഥ സമ്പത്ത്? അമിത ടാക്സ് ഈടാക്കിയാൽ ടാക്സ് വരുമാനം വർദ്ധിക്കുമോ? ലാഭക്കൊതി, ചൂഷണം, സാമ്പത്തിക അസമത്വം തുടങ്ങി നമ്മൾ നിത്യേന കേൾക്കുന്ന ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും ആശയങ്ങളും സോവൽ ചർച്ച ചെയ്യുന്നു.

Loading


Leave a Reply

Your email address will not be published. Required fields are marked *