Loading Events

« All Events

  • This event has passed.

essentia’19 @Town Hall, Ernakulam

December 31, 2019 @ 9:00 am - 7:30 pm IST


essentia’19

‘നാസ്തികനായ ദെെവം’ എന്ന ഫേസ്ബുക് ഗ്രൂപ്പ് 2016 സെപ്തമ്പര്‍ നാലിന് എസെന്‍സ് ഫ്രീതിങ്കേഴ്‌സ് ഡയറി (esSENSE Freethinkers’ Diary) എന്ന യു-ട്യൂബ് ചാനലുമായാണ് esSENSE നാസ്തിക-സ്വതന്ത്രചിന്താ പ്രവര്‍ത്തനം തുടങ്ങുന്നത്. 2016 ഒക്ടോബര്‍ 18 ന് esSENSE Club (Reg No TSR/TC/541/2016) ഉം 2018 ജൂലൈയില്‍ esSENSE Global (Reg No. TSR/TC/352/2018) ഉം പ്രവര്‍ത്തനം തുടങ്ങി വിപുലീകരിച്ചു.

എസെന്‍സ് പ്രസ്ഥാനത്തിന്റെ സ്ഥാപനവാര്‍ഷികം എന്ന നിലയിലാണ് 2017 ഒക്ടോബറിലും 2018 ഡിസമ്പറിലും എറണാകുളം ടൗണ്‍ഹോളില്‍വെച്ച് essentia എന്ന സമ്മേളനം സംഘടിപ്പിച്ചത്. ഈ വര്‍ഷത്തെ എസെന്‍ഷ്യ അതേ വേദിയില്‍വെച്ച് 2019 ഡിസമ്പര്‍ 31 ന് രാവിലെ 9 മണി മുതല്‍ രാത്രി 7:30 വരെ നടത്തുന്നു. കഴിഞ്ഞ രണ്ടു വര്‍ഷവും രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ഉണ്ടായിരുന്നതെങ്കില്‍ essentia’19 ഒരു ദിവസത്തെ പരിപാടിയായിരിക്കും. കേരളത്തിന് അകത്തും പുറത്തുമുള്ള 24 പ്രഭാഷകര്‍ പങ്കെടുക്കുന്ന പ്രസ്തുത സമ്മേളനത്തില്‍ ഉച്ചയ്ക്ക് 3 മണി മുതല്‍ esSENSE Mastermind Quiz’19 മത്സരത്തിന്റെ ഫൈനല്‍ നടക്കും. മേഖലാ മത്സരങ്ങളിലെ വിജയികള്‍ പങ്കെടുക്കുന്ന ഈ ഫൈനലില്‍ ഒന്നാം സമ്മാനം ലഭിക്കുന്നവര്‍ക്ക് 50000 രൂപ സമ്മാനമായി ലഭിക്കും. രണ്ടാം സമ്മാനം 20000 രൂപ, മൂന്നാംസമ്മാനം 10000 രൂപ. ഓഡിയന്‍സ് റൗണ്ടില്‍ പങ്കെടുക്കുന്നവര്‍ക്കും സമ്മാനങ്ങളുണ്ടാവും. ക്വിസ് മത്സരത്തിന് ശേഷം രാത്രി 7.30 വരെ പ്രഭാഷണപരിപാടികള്‍ തുടരും. രാത്രി ഏഴര മുതല്‍ ന്യൂ ഈയര്‍ ആഘോഷങ്ങള്‍. essentia’19 ന്റെ രജിസ്‌ട്രേഷന്‍ ഫീ 200 രൂപയാണ് (ഉച്ചഭക്ഷണം, ചായ). രജിസ്റ്റര്‍ ചെയ്യാന്‍ /സംഭാവന നല്‍കാന്‍ താല്പര്യപെടുന്നവര്‍ താഴെക്കാണുന്ന ലിങ്ക് ഉപയോഗിക്കുക. ചരിത്രത്തിലെ ഏറ്റവും മികച്ച essentia ല്‍ പങ്കെടുക്കാന്‍ ഏവരേയും ഡിസംബർ 31 ന് എറണാകുളം ടൗണ്‍ഹോളിലേക്ക് ക്ഷണിക്കുന്നു.

ഓൺലൈൻ രജിസ്ട്രേഷൻ
സംഭാവനകൾ

 

esSENSE Club and esSENSE Global are celebrating annual fest of esSENSE the freethinkers movement in Kerala. Program is conducted at Town hall, Ernakulam on 31st December 2019 from 9 am to 7:30 pm. 24 speakers are participating in the event. The final competition of esSENSE Master Mind Quiz will be conducted in the event at 3 pm. Registration fee to participate in essentia’19 is Rs. 200/- (including lunch and tea). New year celebrations will be started after 7:30 pm


കാര്യപരിപാടി

7:30 AM – രജിസ്‌ട്രേഷൻ

9:00 AM – വർണ്ണാലയം – Dhanya Bhaskar
9:22 AM – കാവി ഭാവന – Prasad Vengara
9:44 AM – തോമാ മിഥ്യ – Roshan Mathew Varghese
10:06 AM – പ്ലാസിബോപതി – Dr Arif Hussain
10:28 AM – വളയം പിടിക്കുന്ന അരൂപി – Chandrasekhar Ramesh
10:50 AM – നിർമതം’19മതമില്ലാതെയും ജീവിക്കാം – Ayoob PM, Jamitha Teacher, Mani Parampett, Shibu Eerikkal
11:32 AM – നേരില്ലാതെ, നിർഭയം..! – Denny Thomas
11:54 AM – ജീവിക്കാതെ ജീവിക്കുന്നവർ – Rehna M
12:16 PM – Life is Beautiful – Ajeesh Balakrshnan (Germany)
12:38 PM – Cargo Cult – Dr KM Sreekumar

12:58 PM – Lunch Break

1:28 PM – DNA Origami – S Varun
1:50 PM – ദയാവധത്തിന്റെ നൈതികത – Vishnu Mohan
2:12 PM – ഇരുട്ടിന്റെ ചിത്രം – Ramesh Rajasekharan
2:34 PM – കോടതിസമക്ഷം – Dr Hareesh Krishnan
2:56 PM – കയ്യടിച്ചു കരങ്ങൾ ഉയർത്തി – Justin VS

3:20 PM – esSENSE Master Minds Quiz – D. Vaisakhan Thampi, Dr Dileep Mampallil, Anupama Radhakrishnan

4:22 PM – Dead Space – Dr Sabu Jose
4:44 PM – മുട്ടുമടക്കുന്ന ദൈവം – Binesh Augustine (Aus)
5:06 PM – വൈക്കം, ചരിത്രത്തിന്റെ ഉരകല്ലിൽ – Sanil KV
5:28 PM – Justice For Justice – Suresh Babu Cheruli
5:50 PM – നിൻകാസിയും ഞാനും – Justin Raj
6:12 PM – സുരക്ഷിത ലഹരി – Dr Ragesh R
6:34 PM – ദിവ്യാത്ഭുതങ്ങൾ – Joy Lawrence (Aus)
6:58 PM – ഗുരുത്വം – Anoop Isac
7:20 PM – രാജാവ് നഗ്നനാണ് – Mavooran Nasar
7:40 PM – കാളയും കയറും – Ravichandran C

8:00 PM – പുതുവത്സരാഘോഷപരിപാടികൾ



esSENSE Mastermind Quiz’19

essentia’19 ലെ സുപ്രധാന പരിപാടിയാണ് esSENSE Mastermind Quiz’19. പ്രസ്തുത ക്വിസ് പരിപാടിയുടെ പ്രാഥമിക മത്സരങ്ങൾ തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ എന്നിവിടങ്ങളിലും കേരളത്തിന് പുറത്തുള്ളവർക്ക്‌ ഓൺലെൻ ആയും നടക്കും. പ്രാഥമിക മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർ ഓരോ ടീമായി 2019 ഡിസംബർ 31 ന് essentia’19 ൽ ഉച്ചയ്ക്കുശേഷം 3 മണിക്ക് നടക്കുന്ന ഫൈനൽ മത്സരത്തിൽ പങ്കെടുക്കും. ഫൈനൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക്‌ 50000 രൂപയും രണ്ടാം സ്ഥാനം നേടുന്നവർക്ക് 20000 രൂപയും മൂന്നാം സ്ഥാനം നേടുന്നവർക്ക് 10000 രൂപയും സമ്മാനമായി ലഭിക്കും.

2019-20 അദ്ധ്യയനവർഷത്തിൽ 7 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് esSENSE Mastermind Quiz’19 ൽ പങ്കെടുക്കാം. 12ആം ക്‌ളാസ് വരെയുള്ള വിഷയങ്ങളും ക്വിസ് മത്സരത്തിൽ ഉൾപ്പെടുന്നതാണ്. ക്വിസ് പ്രോഗ്രാമിൽ പങ്കെടുക്കുന്നതിന് രജിസ്ട്രേഷൻ ഫീസ് ഇല്ല. ഒരു സ്കൂളിൽ നിന്ന് പങ്കെടുക്കാവുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിന് പരിധിയില്ല. താല്പര്യമുള്ള എല്ലാ വിദ്യാർത്ഥികൾക്കും പങ്കെടുക്കാവുന്നതാണ്. അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കാനുള്ള അവസാന തീയതി 2019 ഡിസംബർ 3 ആണ്.

അപേക്ഷകൾ സമർപ്പിക്കാനുള്ള ലിങ്ക് –
Register - esSENSE Mastermind Quiz'19

ക്വിസ് മത്സരത്തിന്റെ മറ്റുവിശദാംശങ്ങൾ രജിസ്റ്റർ ചെയ്ത മത്സാർത്ഥികളെ ഇമെയിലൂടെ അറിയിക്കുന്നതാണ്. കേരളത്തിൽ നിന്നും ഫൈനൽ മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾക്കും ഒരു സഹയാത്രികനും (രക്ഷാകർത്താവിനും) യാത്രാബത്ത നൽകുന്നതാണ്.

Download Invitation (PDF)

പ്രാഥമിക മത്സരങ്ങളുടെ സമയക്രമം, വേദി, കോൺടാക്ട് ഫോൺ നമ്പർ എന്നിവ താഴെ കൊടുക്കുന്നു.

തിരുവനന്തപുരം:-
22-12-2019 10 AM
SMV HSS, Thiruvananthapuram
Phone- 8907105288

ആലപ്പുഴ:-
06-12-2019 11 AM
Govt Girls HS, Alappuzha
Phone- 99474955529, 9846084325

കണ്ണൂർ:-
14-12-2019 2:30 PM
Amani Auditorium, Kannur
Phone- 9037534054

കേരളത്തിന് പുറത്തുള്ളവർ:-
15-12-2019 12 PM (IST),
ZOOM/SKYPE (Online)
Phone- +61421502955


 

esSENSE Mastermind Quiz’19

We are conducting an engaging quiz competition ‘esSENSE Mastermind’19’ as part of our annual summit “essentia’19” at Ernakulam on 31 December 2019. This is an excellent opportunity for students to showcase their knowledge and be part of an amazing learning event.

 

The preliminary round for the ‘esSENSE Mastermind’19’ will be held at the zone level in Thiruvananthapuram, Alappuzha and Kannur. International participants for the preliminary round will be having an online quiz. The first and second places from the zone level will be formed into a group to participate in the on-stage final round on 31 December 2019.

 

Public transport travel expenses for the participant and one parent/guardian will be reimbursed for those who are competing in the final round (for participants from Kerala only).

Eligibility: Any student who is currently studying from class 7 to Class 12 in the 2019- 2020 academic year is eligible to participate, however please note that the questions may cover topics from 10 – 12 levels.


For registration – https://essenseglobal.com/office/manager/masterMindReg.php

There is NO fees for participation
The last date for registration is 3 December 2019.

 

Further details including instructions and topics for the quiz will be emailed to participants once they register for the competition. Since there is no maximum number of participants from any particular school, all interested students are encouraged to participate.

 

The prize for the winners is as below.
First Prize : Rs. 50,000/- (Fifty thousand only)
Second Prize : Rs. 20,000/- (Twenty thousand only)
Third Prize : Rs. 10,000/- (Ten thousand only)

We request you to inform and encourage the students of your school who would like to participate in the quiz program to register for the same.

Zonal level competition schedule
Thiruvananthapuram
Date : 22/12/2019 10.00AM
Venue: SMV HSS Trivandrum
Contact : Shibu
Mob: +91 89071 05288

Alappuzha
Date : 06/12/2019 11.00AM
Venue: Govt. Girls HS Alappuzha
Contact : Manu / Kochus
Mob: 99474 95529 / 9846084325

Kannur
Date : 14/12/2019 2.30 PM
Venue: Amani AuditoriumKannur
Contact : Vinu
Mob: +91 90375 34054

Outside Kerala
Date : 15/12//2019 12.00PM(IST)
Venue: Online (Zoom/Skype)
Contact : Denny
Mob: +61421502955


Details

Date:
December 31, 2019
Time:
9:00 am - 7:30 pm IST
Website:
https://essenseglobal.com/event/essentia19-town-hall-ernakulam/

Venue

Town Hall, Kacheripady, Ernakulam, Kerala
ERNAKULAM TOWN HALL, X7QP+6GF, Near Town Hall, West Side Of North Town Hall, North Kaloor, Kacheripady, Kochi, Kerala 682035
Kochi, Kerala 682035 India
+ Google Map