ജ്യോതിഷം തട്ടിപ്പാവുന്നത് പ്രവചനങ്ങള്‍ തെറ്റുന്നത് കൊണ്ടല്ല; ശരിയായാലും അത് തട്ടിപ്പ് തന്നെ; സി രവിചന്ദ്രന്‍ എഴുതുന്നു


“ജ്യോതിഷം തട്ടിപ്പാണെന്ന് പറയുന്നത് ജ്യോതിഷിയുടെ പ്രവചനങ്ങള്‍ തെറ്റുന്നത് കൊണ്ടല്ല. പ്രവചനങ്ങള്‍ ശരിയായാലും ജ്യോതിഷം തട്ടിപ്പ് തന്നെ. മലിനജലം കുടിച്ചാല്‍ ഛര്‍ദ്ദിക്കാം, ഛര്‍ദ്ദിക്കാതിരിക്കാം, രണ്ടായാലും അത് മലിനമാണ്. പ്രവചനം തെറ്റിയതിനാല്‍ ജ്യോതിഷി തട്ടിപ്പുകാരന്‍ എന്ന സമവാക്യം അന്ധവിശ്വാസ സംരക്ഷണത്തിന് സഹായകരമായ ഒന്നാണ്.”- സി രവിചന്ദ്രന്‍ എഴുതുന്നു
ഡാഷ് ഈസ് ഡാഷ്

“ഇന്ത്യ ജയിക്കുമെന്ന് ജ്യോതിഷി പറഞ്ഞു, ദേ കിടക്കുന്നു, ഇന്ത്യ ജയിച്ചില്ല, ജ്യോതിഷം തെറ്റാണ്…” ഇന്നലെ മുതല്‍ പ്രചരിക്കുന്ന മെസേജാണിത്. കുറെയെണ്ണം ഇന്‍ബോക്സില്‍ കിട്ടി. വിനയകുനയനായി പറയട്ടെ, I beg to differ.

ഇത്തരം നിരീക്ഷണങ്ങള്‍ അന്ധവിശ്വാസം ദുര്‍ബലപ്പെടുത്താന്‍ സഹായകരമല്ലെന്ന് മാത്രമല്ല അവ ശക്തിപെടുത്താന്‍ അനാവശ്യമായ അവസരം നല്‍കുകയാണ് ചെയ്യുന്നത്. ഫലം ശരിയായിരുന്നുവെങ്കില്‍ ജ്യോതിഷം ശരിയാകുമായിരുന്നു എന്നൊരു വ്യാജപ്രതീതി (fake equation) ഇവിടെ സൃഷ്ടിക്കപ്പെടുന്നുണ്ട്. അങ്ങനെ സംഭവിക്കാന്‍ (ie an Indian win) സാധ്യതയുമുണ്ടായിരുന്നല്ലോ. ഒന്നാലോചിക്കൂ, ഈ കളിയില്‍ ഇന്ത്യ ജയിച്ചിരുന്നെങ്കിലോ?! പതിനൊന്ന് ജ്യോതിഷികള്‍ ഒറ്റക്കെട്ടായി പറഞ്ഞത് ശരിയായി, അതാണ് ജ്യോതിഷത്തിന്റെ മികവ് എന്ന പ്രചരണം ഉറപ്പാണ്. How can u defend വേലി? അപ്പോള്‍ ഏതാണ്ട് അമ്പത് ശതമാനം സാധ്യതയുള്ള കാര്യത്തിലെ പ്രവചനം ജ്യോതിഷത്തിന്റെ സാധുതാ മാനദണ്ഡമായി (alidity criterion) കടന്നു വരുന്നത് ജ്യോതിഷംപോലുള്ള തട്ടിപ്പുവിദ്യകള്‍ക്ക് അനുകൂലമായ സമീപനമാണ്.

They stand to benefit enormously from such exorbitantly liberal equations. It is like playing into their hands. ജ്യോതിഷം തട്ടിപ്പാണെന്ന് പറയുന്നത് ജ്യോതിഷിയുടെ പ്രവചനങ്ങള്‍ തെറ്റുന്നത് കൊണ്ടല്ല. പ്രവചനങ്ങള്‍ ശരിയായാലും ജ്യോതിഷം തട്ടിപ്പ് തന്നെ. മലിനജലം കുടിച്ചാല്‍ ഛര്‍ദ്ദിക്കാം, ഛര്‍ദ്ദിക്കാതിരിക്കാം, രണ്ടായാലും അത് മലിനമാണ്. പ്രവചനം തെറ്റിയതിനാല്‍ ജ്യോതിഷി തട്ടിപ്പുകാരന്‍ എന്ന സമവാക്യം അന്ധവിശ്വാസ സംരക്ഷണത്തിന് സഹായകരമായ ഒന്നാണ്.

മറ്റൊന്ന് ഭാവി(future) സംബന്ധിച്ച ‘പ്രവചന’ത്തിന്റെ കാര്യമാണ്. ഭാവിപ്രവചനം സാധ്യമാണ് എന്നൊരു വ്യവസ്ഥ അംഗീകരിച്ചാലേ തെറ്റിയ പ്രവചനത്തിന് പിഴയിടാനാവൂ. എന്താണ് ‘പ്രവചനം’ എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്? ഒന്നുകില്‍ എല്ലാവരും പ്രവചകരാണ്, അല്ലെങ്കില്‍ ആരുമല്ല. No one can predict exactly what is going to happen next second. പക്ഷെ ലഭ്യമായ ഡേറ്റയുടെ വെളിച്ചത്തില്‍ അത് സംബന്ധിച്ച കണക്കുകൂട്ടലും അനുമാനങ്ങളും നിരീക്ഷണങ്ങളും തീര്‍ച്ചയായും സാധ്യമാണ്. അത് നാമെല്ലാം നിത്യജീവിതത്തില്‍ അനുനിമിഷം ചെയ്യുന്നുമുണ്ട്.

പ്രവചിക്കാതെ, ആസൂത്രണം ചെയ്യാതെ ജീവിക്കാനാവില്ല. ഇന്‍ഷ്വറന്‍സ് പോളിസിമുതല്‍ പ്രഭാതസവാരിയില്‍ വടി കരുതുന്നത് വരെ ചില സാധ്യതകള്‍ മുന്നില്‍ കണ്ട് ചെയ്യുന്ന കാര്യങ്ങളാണ്. നൂറ് ശതമാനം കൃത്യമായി പ്രവചിക്കാവുന്ന കാര്യങ്ങളില്‍പോലും(ഉദാ-മരണം) സൂക്ഷ്മാശംങ്ങള്‍(എപ്പോള്‍-എവിടെ-എങ്ങനെ) അറിയാനാവില്ല. ജ്യോതിഷിക്ക് ‘പ്രവചനം’ നടത്താന്‍ കഴിയും എന്നു പറയുന്നത് എല്ലാവരും അനുനിമിഷം നടത്തുന്ന പ്രവചനങ്ങള്‍ മാത്രമാണ്. അതിന് ജ്യോതിഷം പഠിച്ച് തട്ടിപ്പും ചൂഷണവുമായി കാലം കഴിക്കേണ്ട കാര്യമില്ല.


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *