‘നമ്മള്‍ ശ്രദ്ധിച്ചു നോക്കേണ്ട സ്ഥലത്തല്ല പലപ്പോഴും നമ്മള്‍ നോക്കുന്നത്. നമ്മുടെ മസ്തിഷ്‌കത്തിന്റെ പരിമിതിക്കുള്ളില്‍ നിന്ന് കാണുന്നതും കേള്‍ക്കുന്നതും വിശ്വസിക്കുക എന്ന് പറയുന്നത് പലപ്പോഴും യാഥാര്‍ഥ്യം ആവണമെന്നില്ല. ഈ തെറ്റായ ലോകവീക്ഷണത്തിന്റെ ഒരു അപകടകരമായ വശം കിടക്കുന്നത് നിങ്ങള്‍ ഒരു അധികാര സ്ഥാനത്ത് ഇരിക്കുന്ന ആള്‍ ആകുമ്പോള്‍ ആണ്. ഒരു രാജ്യത്തിന്റെ ഭാഗധേയം നിശ്ചയിക്കത്തക്ക അധികാരം ഉള്ള ഒരു രാഷ്ട്രീയക്കാരന്‍, അല്ലെങ്കില്‍ പതിനായിരക്കണക്കിന് തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പ്രധാന സ്ഥാനത്തു ഇരിക്കുന്ന ആള്‍ തുടങ്ങി ഒരു പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരാള്‍… ഇവരുടെ തെറ്റായ വീക്ഷണങ്ങള്‍ക്ക് ഒരു വലിയ വിഭാഗം ജനം വില കൊടുക്കേണ്ടി വരും.’ – രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു |
ലോക വീക്ഷണം മനസ്സിലാക്കാന്‍ ഒരു ചിന്താപരീക്ഷണം!
Misdirection: The action or process of directing someone to the wrong place or in the wrong direction.
ചുവടെ കൊടുത്തിരിക്കുന്ന 12 ചോദ്യങ്ങള്‍ക്ക് ഗൂഗിള്‍ ചെയ്യാതെ ഉത്തരങ്ങള്‍ എഴുതി കഴിഞ്ഞു അവസാനം കൊടുത്തിട്ടുള്ള answer key ആയി ഒത്തു നോക്കിയ ശേഷം ബാക്കി പോസ്റ്റ് വായിക്കുക.
1. In all low-income countries across the world today, how many girls finish primary school?
A: 20%
B: 40%
C: 60%
2. Where does the majority of the world population live?
A: Low-income countries
B: Middle-income countries
C: High-income countries
3. In the last 20 years, the proportion of the world population living in extreme poverty has?
A: Almost doubled
B: Remained more or less the same
C: Almost halved
4. What is the life expectancy of the world today?
A: 50 years
B: 60 years
C: 70 years
5 There are 2 billion children in the world today, aged 0-15 years old. How many children will there be in the year 2100, according to the United Nations?
A: 4 billion
B: 3 billion
C: 2 billion
6.The UN predicts that by 2100 the world population will have increased by another 4 billion people. What is the main reason?
A: There will be more children (age below 15)
B: There will be more adults (age 15 to 74)
C: There will be more very old people (age 75 and older)
7.How did the number of deaths per year from natural disasters change over the last hundred years?
A: More than doubled
B: Remained almost the same
C: Decreased to less than half
8. How many of the world’s 1-year-old children today have been vaccinated against some disease?
A: 20%
B: 50%
C: 80%
9. Worldwide, 30-year-old men have spent 10 years in school, on average. How many years have women of the same age spent in school?
A: 9 years
B: 6 years
C: 3 years
10. In 1996, tigers, giant panda, and black rhinos were all listed as endangered. How many of these three species are more critically endangered today?
A: Two of them
B: One of them
C: None of them
11. How many people in the world have some access to electricity?
A: 20%
B: 50%
C: 80%
12. Global climate experts believe that, over the next 100 years, the average temperature will?
A: Get warmer
B: Remain the same
C: Get colder
Answer key
1: C, 2: B, 3: C, 4: C, 5: C, 6: B, 7: C, 8: C, 9: A, 10: C, 11: C, 12: A
എന്റെ ഒപ്പം പഠിച്ച 46 സുഹൃത്തുക്കളെ കൊണ്ട് ഈ ടെസ്റ്റില്‍ ഞാന്‍ പങ്കെടുപ്പിച്ചു. ബഹുഭൂരിപക്ഷം ആളുകളും 2-4 വരെ ശരിയുത്തരങ്ങള്‍ മാത്രമാണ് പറഞ്ഞത്. പത്തെണ്ണം ശരിയാക്കിയ ഒരാളും ഒമ്പത് എണ്ണം ശരിയാക്കിയ രണ്ടു പേരും മാത്രമേ ഉണ്ടായിരുന്നുള്ളു ആ കൂട്ടത്തില്‍. ഒരു ഫിനാന്‍ഷ്യല്‍ സ്ഥാപനത്തിന്റെ ഏതാണ്ട് തലപ്പത്തു ഇരിക്കുന്ന ഒരാള്‍ 2 ഉത്തരങ്ങള്‍ ആണ് ശരിയാക്കിയത്.
ഇതിന്റെ അര്‍ത്ഥം എന്താണ്? അതിത്രേ ഉള്ളു – നിങ്ങള്‍ ലോകത്തെ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ ആണ് ഉത്തരങ്ങള്‍ നല്‍കിയിരിക്കുന്നത്. തെറ്റ് ഉത്തരങ്ങളുടെ തോത് നിങ്ങള്‍ ലോകം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് തെറ്റായി മനസ്സിലാക്കിയിരിക്കുന്നതിന്റെ അളവാണ്.
ഉദാഹരണത്തിന് മൂന്നാമത്തെ ചോദ്യം എടുക്കാം. ലോകമെമ്പാടും നടത്തിയ സര്‍വേയില്‍ ആകെ 7% ആളുകള്‍ മാത്രമാണ് ശരിയായി ഉത്തരം പറഞ്ഞത്. അതായത് പത്തില്‍ ഒരാള്‍ മാത്രം. സ്വീഡനില്‍ ഉള്ള 25% പേര്‍ ശരിയായി ഉത്തരം പറഞ്ഞപ്പോള്‍ അമേരിക്കയില്‍ ഉള്ള 5% പേര്‍ മാത്രമേ ശരിയുത്തരം പറഞ്ഞുള്ളു. ചുരുക്കി പറഞ്ഞാല്‍ ഒരു കൂട്ടില്‍ കിടക്കുന്ന ചിമ്പാന്‍സിക്ക് A, B, C എന്നെഴുതിയ പഴങ്ങള്‍ ഇട്ടു കൊടുത്തിട്ടു ഓരോ ചോദ്യത്തിനും അത് എടുത്തു തിന്നുന്ന ആ ഒരു പഴം ഏതാണ് എന്ന് നോക്കിയാല്‍ ഈ ചിമ്പാന്‍സി അതിബുദ്ധിമാന്മാര്‍ ആയ നമ്മള്‍ ശരിയാക്കിയതിനേക്കാള്‍ കൂടുതല്‍ ശരി ഉത്തരങ്ങള്‍ തന്നിട്ടുണ്ടാവും. എന്ന് പറഞ്ഞാല്‍ വെറുതെ കറക്കി കുത്തിയാലും 33% ശരി ഉത്തരങ്ങള്‍ കിട്ടും.
മൂന്നാമത്തെ ചോദ്യത്തിനുള്ള ഉത്തരത്തിലേക്ക് എങ്ങനെ എത്തി എന്നറിയണമെങ്കില്‍ നിങ്ങള്‍ ‘കലിയുഗവരദന്‍’ എന്ന പേരില്‍ Praveen Ravi ന്യുറോണ്‍സ് ചാനലിന് വേണ്ടി അവതരിപ്പിച്ച ഒരു 40 മിനിറ്റ് വീഡിയോ കാണണം.
Full video link: https://www.youtube.com/watch?
കൂടുതല്‍ ശരി ഉത്തരങ്ങള്‍ കിട്ടാത്തത് കൊണ്ട് നിങ്ങള്‍ ഒരു മണ്ടനാണ് എന്ന് സ്വയം കരുതേണ്ടതില്ല. അടുത്ത ഉദാഹരണമായി എട്ടാമത്തെ ചോദ്യം എടുക്കാം. 64th Lindau Nobel Laureate meeting-ല്‍ പങ്കെടുത്ത Mr Hans Rosling അവിടെ വന്ന physiology & medicine ഫീല്‍ഡില്‍ expertise ഉള്ള ആളുകളോട് ചോദിച്ച ചോദ്യം ആണ് ഇത്. ആകെ 8% ആളുകള്‍ മാത്രമേ ശരിയുത്തരം നല്‍കിയുള്ളു. Sometimes ‘experts’ are not experts in their own field.
‘Have you ever heard of Harry Houdini? Well he wasn’t like today’s magicians who are only interested in television ratings. He was an artist. He could make an elephant disappear in the middle of a theater filled with people, and do you know how he did that? Misdirection!!! What the eyes see and the ears hear, the mind believes.’ – Gabriel, Swordfish, 2001 movie
Misdirection
നമ്മള്‍ ശ്രദ്ധിച്ചു നോക്കേണ്ട സ്ഥലത്തല്ല പലപ്പോഴും നമ്മള്‍ നോക്കുന്നത്. നമ്മുടെ മസ്തിഷ്‌കത്തിന്റെ പരിമിതിക്കുള്ളില്‍ നിന്ന് കാണുന്നതും കേള്‍ക്കുന്നതും വിശ്വസിക്കുക എന്ന് പറയുന്നത് പലപ്പോഴും യാഥാര്‍ഥ്യം ആവണമെന്നില്ല. ഈ തെറ്റായ ലോകവീക്ഷണത്തിന്റെ ഒരു അപകടകരമായ വശം കിടക്കുന്നത് നിങ്ങള്‍ ഒരു അധികാര സ്ഥാനത് ഇരിക്കുന്ന ആള്‍ ആകുമ്പോള്‍ ആണ്. ഒരു രാജ്യത്തിന്റെ ഭാഗദേയം നിശ്ചയിക്കത്തക്ക അധികാരം ഉള്ള ഒരു രാഷ്ട്രീയക്കാരന്‍, അല്ലെങ്കില്‍ പതിനായിരക്കണക്കിന് തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പ്രധാന സ്ഥാനത്തു ഇരിക്കുന്ന ആള്‍ തുടങ്ങി ഒരു പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരാള്‍.. ഇവരുടെ തെറ്റായ വീക്ഷണങ്ങള്‍ക്ക് ഒരു വലിയ വിഭാഗം ജനം വില കൊടുക്കേണ്ടി വരും. നിങ്ങളുടെ ലോകവീക്ഷണം തെറ്റാണെങ്കില്‍ നിങ്ങളുടെ കുട്ടികളുടെ ഭാവിക്കായി നിങ്ങള്‍ നടത്തുന്ന നിക്ഷേപങ്ങള്‍ വരെ തെറ്റി പോകാന്‍ സാധ്യത ഉണ്ട്.
നേരത്തെ പറഞ്ഞ 46 പേരില്‍ സയന്‍സ് ഗ്രൂപ്പുകളില്‍ നിന്ന് പങ്കെടുത്ത സുഹൃത്തുക്കള്‍ ഇല്ല. കാരണം ഫ്രീ തിങ്കേഴസ് ഗ്രൂപ്പുകളില്‍ വരുന്ന പ്രസന്ററഷേന്‍ വീഡിയോകള്‍ കാണുന്ന/നന്നായി വായിക്കുന്ന/സൈന്റിഫിക്ക് ടെമ്പര്‍ ഉള്ള ആളുകള്‍ കൂടുതല്‍ ശരി ഉത്തരങ്ങള്‍ നല്‍കുന്നു. അതായത് ശരിയായ ലോക വീക്ഷണം രൂപപ്പെടുത്തുന്നതിന് നിസ്സാരമായ ഒരു പരിഹാരം ഇല്ല എന്നുള്ളതാണ് സത്യം. വളരെയധികം ഊര്‍ജവും സമയവും ചിലവാക്കി സയന്‍സിന്റെ രീതിശാസ്ത്രത്തിലൂടെ നിങ്ങള്‍ മരണം വരെയും തുടരേണ്ട ഒരു വിദ്യാഭ്യാസപ്രക്രിയയിലൂടെ ആണ് ശരിയായ ലോകവീക്ഷണത്തിലേക്ക് എത്തിച്ചേരേണ്ടത്.