‘നക്ഷത്രത്തെ ബ്ലാക്ക് ഹോള്‍ വലിച്ചെടുക്കുന്നു; ദയനീയമായി നക്ഷത്രം നിലവിളിക്കുന്നു’; ബ്ലാക്ക് ഹോള്‍ മസാലകള്‍ ശരിയാണോ; വൈശാഖന്‍ തമ്പി പ്രതികരിക്കുന്നു


‘ബ്ലാക്ക് ഹോളില്‍നിന്നും ഒരു സാധനത്തിനും വെളിയിലേക്ക് വരാന്‍ പറ്റില്ല. അതുകൊണ്ട് അടിസ്ഥാനമായി അതൊരു mystery ആണ്. ലളിതമായി പറഞ്ഞാല്‍ അതാണ് ബ്ലാക്ക് ഹോള്‍ എന്നുപറയുന്നത്. പിന്നെ ബാക്കിയെല്ലാം ഈയൊരു പ്രോപ്പര്‍ട്ടിയില്‍നിന്നും നമ്മള്‍ ഉണ്ടാക്കിയെടുത്ത കുറേ മസാലയാണ്. അടുത്തുപോകുന്ന നക്ഷത്രത്തെ വാക്വം ക്ലീനര്‍ വച്ച് പിടിക്കുന്നത് പോലെ ഗാലക്‌സി ബ്ലാക്ക് ഹോള്‍ വലിച്ചെടുക്കുന്നു. ദയനീയമായി ആ നക്ഷത്രം നിലവിളിക്കുന്നു. ഇങ്ങനെയൊക്കെയാണ് നമ്മുടെ ഭാവന. പക്ഷെ അത് സംഭവിക്കാം, പക്ഷേ അത് സംഭവിക്കുന്നത് അടിസ്ഥാനമായി ബ്ലാക്ക്‌ഹോള്‍ എന്നത് ഗുണ്ടാ ഷാജി ആയതുകൊണ്ട് സംഭവിക്കുന്നതല്ല.’ – ഡോ. വൈശാഖന്‍ തമ്പിയുടെ  പ്രഭാഷണത്തിന്റെ പ്രസക്തഭാഗങ്ങള്‍ വായിക്കാം.

ബ്ലാക്ക്‌ഹോള്‍ ഒരു ഗുണ്ടാ ഷാജിയോ?

ചില ആളുകള്‍ എടക്കല്‍ ഗുഹയില്‍ പോയിട്ട്, വാതിക്കല്‍ വന്നുനിന്നിട്ട് എന്തുവാടെ അതിനകത്ത് എന്ന് ചോദിക്കും. ‘പണ്ട് ആറായിരം വര്‍ഷം മുമ്പ് ആരാണ്ട് കുറെ കുത്തിവരച്ചിട്ടേക്കുന്നു. ഒന്നും മനസ്സിലാവുകയൊന്നുമില്ല’. എന്നാല്‍ ഞാന്‍ കാണുന്നില്ല വാ പോകാം എന്നുംപറഞ്ഞ് ഇറങ്ങുന്ന ആള്‍ക്കാരുണ്ട്. ആ സ്‌റ്റൈലില്‍ പറഞ്ഞാല്‍ ബ്ലാക്ക് ഹോള്‍ എന്നുവച്ചാല്‍ ഒരു ചത്ത നക്ഷത്രം. Ok, simply speaking its a dead star. പക്ഷേ ഒരു കുഴപ്പമുണ്ട്. That dead star was a giant star. അപ്പോള്‍ അതിന്റെ പ്രശ്‌നമെന്താണെന്ന് വച്ചാല്‍ അത് അതിന്റെ ആരംഭദശയില്‍നിന്ന് നിന്നും ന്യൂക്ലിയര്‍ ഫ്യൂഷന്‍ ഒക്കെ നിന്ന് കഴിയുമ്പോള്‍ അത് സ്വന്തം ഗ്രാവിറ്റി കാരണം ഞെരിഞ്ഞ് അതിന്റെ ഉള്ളിലേക്ക് അമര്‍ന്നുപോകും. അപ്പോള്‍ അത് ഒരു പൊട്ടിത്തെറിയില്‍ കലാശിക്കും, സൂപ്പര്‍ നോവ എന്ന് പറയും. അതിന്റെ മെക്കാനിസത്തിലേക്ക് തത്ക്കാലം പോകുന്നില്ല. അതിന്റെ അവസാനഘട്ടം എന്നുപറഞ്ഞാല്‍, ഏതൊരു വസ്തുവിനും ഒരു എസ്‌കേപ്പ് വെലോസിറ്റി ഉണ്ട്. അതുപോലെ ഏത് വസ്തുവിനും ഒരു ഗ്രാവിറ്റിയുണ്ട്. ഭൂമിക്കുണ്ട്, എനിക്കുണ്ട്, നിങ്ങള്‍ക്കുണ്ട്, ഈ കസേരക്കുണ്ട്, വലിയൊരു പര്‍വതമെടുത്തു കഴിഞ്ഞാല്‍ അതിനുമുണ്ട്.

പക്ഷെ, ഈ ഗ്രാവിറ്റിയെന്നു പറഞ്ഞാല്‍ സാധാരണഗതിയില്‍ വളരെ ദുര്‍ബലമായിട്ടുള്ള ഒരു ഫോഴ്‌സ് ആണ്. അത് ആ വസ്തു എത്രത്തോളം ഭാരം, അല്ലെങ്കില്‍ എത്രത്തോളം മാസ്സ് ഉള്ളതാണോ അതിനനുസരിച്ച് അതിന്റെ ഗ്രാവിറ്റി സ്‌ട്രോങ്ങായിരിക്കും. നമ്മള്‍ ഒരു വലിയ പര്‍വതത്തിന്റെ സൈഡില്‍നിന്നിട്ട് ഒരു സര്‍വേയര്‍ ഒരു പ്ലമ്പ് ലൈന്‍ നോക്കി കഴിഞ്ഞാല്‍, പ്ലമ്പ് ലൈന്‍ എന്നുപറഞ്ഞാല്‍ കെട്ടിടം പണിക്കാരൊക്കെ വെര്‍ട്ടിക്കല്‍ അറിയാന്‍ നോക്കുന്ന ഒരു സാധനമുണ്ടല്ലോ, അതാണ്. കുണ്ടും, നൂലും എന്നാണ് തിരുവനന്തപുരം ഭാഗത്ത് ഇതിനെ പറയുന്നത്. മറ്റ് മലയാളം എങ്ങനെയാണെന്ന് എനിക്കറിയില്ല. അതായത് ഇതിങ്ങനെ താഴേക്ക് തൂങ്ങി നില്‍ക്കും. ഗ്രാവിറ്റി ഉപയോഗിച്ച് വെര്‍ട്ടിക്കല്‍ ലൈന്‍ കണ്ടുപിടിക്കുന്ന സാധനമാണ്. വലിയൊരു പര്‍വ്വതത്തിന്റെ അടുത്ത് ഈ വെര്‍ട്ടിക്കല്‍ ലൈന്‍ നോക്കുമ്പോള്‍ ഈ പ്ലമ്പ് ലൈന്‍ പാര്‍വ്വതത്തിന്റെ അടുത്തേക്ക് അല്‍പ്പം മാറിയിട്ടുണ്ടാകും. അത് പരിഗണിക്കുകയാണ് എഞ്ചിനീയര്‍മാര്‍ ചെയ്യുക. വലിയ പര്‍വ്വതത്തിന്റെയൊക്കെ ഗ്രാവിറ്റിയാണെങ്കില്‍ ഇതിനെ ബാധിക്കാന്‍ സാധ്യതയുണ്ട്. സാധാരണഗതിയില്‍ ഇപ്പോള്‍ തൊട്ടടുത്ത് നില്‍ക്കുന്ന മേശയുടെ ഭാരം അതിനെ ബാധിക്കാന്‍ പോകുന്നില്ല. അത്രയധികം നിസ്സാരമാണ് ആണ് ആ ഗ്രാവിറ്റി.

അതിനര്‍ത്ഥം ഗ്രാവിറ്റി ഇല്ല എന്നല്ല, It is practically zero. അപ്പോള്‍ ആ ഗ്രാവിറ്റിക്കനുസരിച്ചിട്ട് ആ ഒരു വസ്തുവില്‍നിന്ന് പുറത്തേക്ക് പോകാന്‍ എസ്‌കേപ്പ് വെലോസിറ്റിയുണ്ട്. അതായത് ആ വെലോസിറ്റിയില്‍നിന്ന് താഴെയാണ്, അത് മുകളിലേക്ക് പൊങ്ങുന്ന സ്പീഡെങ്കില്‍ അതിന് ആ ഗ്രാവിറ്റി ബ്രേക്ക് ചെയ്ത് പോകാന്‍ പറ്റില്ല. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് ഒരു സാധനം മുകളിലേക്കെറിഞ്ഞു കഴിഞ്ഞാല്‍ If you fire it, at a speed that is more than 11.2 kilo meter per second അതൊരിക്കലും ഭൂമിയുടെ ഗുരുത്വത്തിലേക്ക് തിരിച്ചുവരില്ല. That is the escape velocity from earth. അതുപോലെ എല്ലാ വസ്തുക്കള്‍ക്കുമുണ്ട്. മാസ്സീവ് ആയിട്ടുള്ള വസ്തുക്കള്‍ക്ക് എസ്‌കേപ്പ് വെലോസിറ്റി കൂടുതലായിരിക്കും.

ഒരു ബ്ലാക്ക് ഹോളിന്റെ പ്രത്യേകത അവിടെനിന്നുള്ള എസ്‌കേപ്പ് വെലോസിറ്റി, ലൈറ്റ് സ്പീഡിനേക്കാള്‍ കൂടുതലാണ്. പ്രകാശവേഗതയെന്നാല്‍ മൂന്നുലക്ഷം കിലോമീറ്റര്‍ പെര്‍ സെക്കന്‍ഡ് ആണ്. ബ്ലാക്ക് ഹോളില്‍ നിന്ന് അത്രയും സ്പീഡിനു മുകളില്‍ സഞ്ചരിച്ചാല്‍ മാത്രമേ അതി ഗ്രാവിറ്റി വിട്ട് പുറത്തുവരാന്‍ പറ്റൂ. അതുപോലെ സയന്‍സിലെ ഒരു അടിസ്ഥാന സിദ്ധാന്തം എന്നുപറയുന്നത് No material object can travel faster than the speed. അപ്പോള്‍ ഇതിന്റെ അര്‍ഥം എന്താണ്.

Video link: https://fb.watch/3o_OAZr7eg/

എല്ലാംകൂടി കൂട്ടിവായിക്കുമ്പോള്‍ ബ്ലാക്ക് ഹോളില്‍നിന്നും ഒരു സാധനത്തിനും വെളിയിലേക്ക് വരാന്‍ പറ്റില്ല. അതുകൊണ്ട് അടിസ്ഥാനമായി അതൊരു mystery ആണ്. ലളിതമായി പറഞ്ഞാല്‍ അതാണ് ബ്ലാക്ക് ഹോള്‍ എന്നുപറയുന്നത്. പിന്നെ ബാക്കിയെല്ലാം ഈയൊരു പ്രോപ്പര്‍ട്ടിയില്‍നിന്നും നമ്മള്‍ ഉണ്ടാക്കിയെടുത്ത കുറേ മസാലയാണ്. അടുത്തുപോകുന്ന നക്ഷത്രത്തെ വാക്വം ക്ലീനര്‍ വച്ച് പിടിക്കുന്നത് പോലെ ഗാലക്‌സി ബ്ലാക്ക് ഹോള്‍ വലിച്ചെടുക്കുന്നു. ദയനീയമായി ആ നക്ഷത്രം നിലവിളിക്കുന്നു. ഇങ്ങനെയൊക്കെയാണ് നമ്മുടെ ഭാവന. പക്ഷെ അത് സംഭവിക്കാം, പക്ഷേ അത് സംഭവിക്കുന്നത് അടിസ്ഥാനമായി ബ്ലാക്ക്‌ഹോള്‍ എന്നത് ഗുണ്ടാ ഷാജി ആയതുകൊണ്ട് സംഭവിക്കുന്നതല്ല. അതിന്റെ ബേസിക് പ്രോപ്പര്‍ട്ടി ആണ്. But if you are at sufficient distance from the center, even something can orbital black hole. അപ്പോള്‍ നമ്മള്‍ ഈ കഴിഞ്ഞ ഒരു മാസത്തിനിടയിലാണ് ആദ്യമായിട്ടൊരു ബ്ലാക്ക് ഹോളിനെ ഡയറക്ട് ഇമേജ് നമ്മള്‍ക്ക് ഫോട്ടോഗ്രാഫ് ചെയ്യാന്‍ സാധിച്ചത്. അപ്പോള്‍ അതിനെക്കുറിച്ച് ഏറ്റവും ചുരുക്കി പറഞ്ഞുകഴിഞ്ഞാല്‍ its a dead star, which is highly massive എന്ന് പറയാം.

വൈശാഖൻ തമ്പി അവതരിപ്പിച്ച ആ പറക്കും തളിക എന്ന പ്രഭാഷണത്തിന്റെ പൂർണരൂപം യൂട്യുബിൽ കാണാം. ലിങ്ക് – https://youtu.be/sNusvPic1Ic

Loading


Leave a Reply

Your email address will not be published. Required fields are marked *