ജനാധിപത്യ ലോകത്ത് നവ-ഏകാധിപതിമാര്‍ ഉണ്ടാകുന്നത് എങ്ങനെ; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു


“ഇത്തരത്തില്‍ ഉള്ള നവ ഏകാധിപതിമാര്‍ തെരഞ്ഞെടുപ്പു നടത്തും, പ്രതിപക്ഷം ഉണ്ടായിരിക്കും, പ്രതിപക്ഷത്തിന് കുറച്ചു സീറ്റുകളും കിട്ടും എന്നാല്‍ അവര്‍ക്ക് ഒരിക്കലും ഒരു ഭൂരിപക്ഷം ആകാന്‍ സാധിക്കുകയില്ല. സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ട് എഴുതാന്‍ പത്രങ്ങളെ സമ്മതിക്കും, എന്നാല്‍ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് തട്ടുകേടുണ്ടാവാത്ത തരത്തില്‍ ഉള്ള വിമര്‍ശനങ്ങളെ മാത്രമേ സമ്മതിക്കു.”- രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു
ജനാധിപത്യത്തിലെ നവ-ഏകാധിപതിമാര്‍

ഏകാധിപതിമാര്‍ എന്ന് പറയുമ്പോള്‍ നമ്മുടെ മനസ്സില്‍ ആദ്യം വരുന്നത് ഹിറ്റ്‌ലര്‍, സ്റ്റാലിന്‍, മാവോ എന്നിവരും അവരൊക്കെ നടത്തിയ കൂട്ടക്കൊലകളുടെ ഒക്കെ ചിത്രം ആണ്. ഇന്ന് അതെ അളവില്‍ കൂട്ടക്കൊലകള്‍ നടത്തുന്ന ഏകാധിപതിമാര്‍ ഇല്ല, ഇനി ഭാവിയിലും ഉണ്ടാവാന്‍ സാധ്യത കുറവാണ്. ഉത്തര കൊറിയ ഇതിന് ഒരപവാദം ആണ്. എന്നാല്‍ ഏകാധിപതിമാര്‍ ഇന്നും ഉണ്ട്, അവര്‍ പ്രവര്‍ത്തിക്കുന്ന രീതികള്‍ പരിണമിച്ചു. Vladimir Putin, Viktor Orbán, Recep Tayyip Erdogan, Lee Kuan Yew എന്നിവരൊക്കെ നവയുഗ ഏകാധിപതിമാരുടെ ചില ഉദാഹരണങ്ങള്‍ ആണ്.

ലോകം ഗ്ലോബലൈസ്ഡ് ആയികൊണ്ടിരിക്കുമ്പോള്‍ രാജ്യങ്ങള്‍ക്ക് വേറിട്ട് നിലനില്‍ക്കുക അസാധ്യമാകും. മറ്റു രാജ്യങ്ങളുമായി പരസ്പര സഹകരണത്തിലൂടെ (trade) മാത്രമേ മുന്നോട്ട് പോകാന്‍ സാധിക്കൂ. ഇന്റര്‍നെറ്റ് വ്യാപകം ആയതോടെ ഒരു സ്ഥലത്തു നടക്കുന്ന കാര്യങ്ങള്‍ ലോകത്തിന്റെ മറ്റൊരു ഭാഗത്തു ഇരുന്നു മനസ്സിലാക്കാന്‍ എളുപ്പമാണ്. അത് കൊണ്ട് നാസി രീതിയിലുള്ള ഭീകരമായ അക്രമങ്ങളിലൂടെ സമരങ്ങളെ അടിച്ചമര്‍ത്തുക എന്നത് വിപരീതഫലം (counterproductive) ഉണ്ടാക്കുന്ന ഒരു പ്രക്രിയ ആണ്. ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ താന്‍ കഴിവുള്ള ഒരു ജനാധിപത്യ രാജ്യത്തിലെ ഭരണാധികാരിയാണ് എന്ന ഇമേജിന് കോട്ടം തട്ടുന്ന കാര്യം ആണ് സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അടിച്ചമര്‍ത്തലുകള്‍. തങ്ങള്‍ ചെയ്യുന്ന അതിക്രമങ്ങള്‍ക്ക് മറ്റുരാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ അത് വലിയ ക്ഷീണം ഉണ്ടാക്കും.

അത് കൊണ്ട് തന്നെ ഇത്തരത്തില്‍ ഉള്ള നവ ഏകാധിപതിമാര്‍ തെരഞ്ഞെടുപ്പു നടത്തും, പ്രതിപക്ഷം ഉണ്ടായിരിക്കും, പ്രതിപക്ഷത്തിന് കുറച്ചു സീറ്റുകളും കിട്ടും എന്നാല്‍ അവര്‍ക്ക് ഒരിക്കലും ഒരു ഭൂരിപക്ഷം ആകാന്‍ സാധിക്കുകയില്ല. സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ട് എഴുതാന്‍ പത്രങ്ങളെ സമ്മതിക്കും, എന്നാല്‍ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് തട്ടുകേടുണ്ടാവാത്ത തരത്തില്‍ ഉള്ള വിമര്‍ശനങ്ങളെ മാത്രമേ സമ്മതിക്കു. എല്ലാ കാലത്തും ഏകാധിപത്യത്തെ എതിര്‍ക്കുന്ന ഒരു ന്യൂനപക്ഷം വിപ്ലവകാരികള്‍ ഉണ്ടായിട്ടുണ്ട്. ഈ നവ ഏകാധിപതിമാര്‍ ചെയ്യുന്നത് സമരം ചെയ്യാനുള്ള തൃഷ്ണയെ ഇല്ലായ്മ ചെയ്യുക എന്നതാണ്.

ഉദാഹരണത്തിന് സിംഗപ്പൂരില്‍ സ്വതന്ത്ര ജനാധിപത്യം ആണുള്ളത് എന്ന് നിരന്തരം അവകാശപ്പെട്ടിരുന്ന മുന്‍ പ്രധാനമന്ത്രി ലീ, വിമര്‍ശകരുടെ വായടപ്പിക്കാന്‍ നിരോധനത്തിന് പകരം പല നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണുണ്ടായത്. വിമര്‍ശിക്കുന്ന പത്രങ്ങളെ പ്രസിദ്ധീകരിക്കാന്‍ സമ്മതിക്കുകയും എന്നാല്‍ ഈ പത്രങ്ങളുടെ ഒക്കെ സര്‍ക്കുലേഷന്‍ നിയന്ത്രിക്കുകയും ചെയ്തു. പലര്‍ക്കെതിരെയും മാനനഷ്ടക്കേസുകള്‍ ഫയല്‍ ചെയ്തു. സിംഗപ്പൂരില്‍, Singapore press holdings എന്ന കമ്പനി ആണ് മിക്കവാറും ദിനപത്രങ്ങളുടെയും ഉടമ. Time, The Asian Wall Journal, The Far Eastern Economic Review എന്നീ പത്രങ്ങള്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ട് ലേഖനങ്ങള്‍ എഴുതിയപ്പോള്‍, സര്‍ക്കാര്‍ അവരുടെ സര്‍ക്കുലേഷന്‍, 80 ശതമാനവും cap ചെയ്തു. നേരത്തെ വിറ്റിരുന്നതിനേക്കാള്‍ വെറും 20 ശതമാനം പത്രങ്ങള്‍ മാത്രമേ അച്ചടിക്കാന്‍ പറ്റൂ എന്ന അവസ്ഥ വന്നപ്പോള്‍ അവരുടെ പരസ്യ വരുമാനം ഗണ്യമായി കുറയുകയും ഏതാണ്ട് പാപ്പരാകുന്ന അവസ്ഥയിലും എത്തി.

”We have to learn to manage this relentless flow of information so that the Singapore government’s point of view is not smothered by the foreign media.’ – The Singapore Story: Memoirs of Lee Kuan Yew ശക്തമായ മീഡിയ നിയന്ത്രണങ്ങള്‍ ഉള്ള രാജ്യങ്ങളിലെ (Ex- China, Vietnam) ജനങ്ങള്‍ക്ക് തങ്ങളുടെ നേതാക്കളില്‍ കൂടുതല്‍ കോണ്‍ഫിഡന്‍സ് ആണ്, ഫ്രീ പ്രസ് ഉള്ള മറ്റു രാജ്യങ്ങളെ (Ex- France, Germany) അപേക്ഷിച്ചു എന്നത് ഒരു വിരോധാഭാസം ആണെങ്കിലും അതൊരു സത്യം ആണ്.

പ്രതിപക്ഷ നേതാക്കള്‍ പാര്‍ലമെന്റില്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ വിമര്‍ശിച്ചപ്പോഴെല്ലാം ലീ അവര്‍ക്കെതിരെ അപകീര്‍ത്തി കേസുകള്‍ ഫയല്‍ ചെയ്യുകയും, പലപ്പോഴും ഇവര്‍ നഷ്ടപരിഹാരം ആയി വലിയ തുകകള്‍ അടക്കേണ്ടതായും വന്നു. അതോടെ ഈ പ്രതിപക്ഷ നേതാക്കള്‍ പാപ്പരാകുയും ചെയ്തു. അവിടുത്തെ നിയമമനുസരിച്ചു പാപ്പരായവര്‍ തുടര്‍ന്ന് പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ പാടുള്ളതല്ല. അങ്ങനെ അവര്‍ ഒതുക്കപ്പെട്ടു. 1971 തൊട്ട് 1993 വരെ പതിനൊന്ന് പ്രതിപക്ഷ നേതാക്കള്‍ ഇത്തരത്തില്‍ പാപ്പരായി. പാപ്പരായവര്‍ രാജ്യം വിട്ട് പുറത്തു പോകാന്‍ പാടില്ല എന്ന് നിയമമുള്ളതിനാല്‍ മറ്റൊരു രാജ്യത്തു ചെന്ന് സിംഗപ്പൂരിനെ വിമര്‍ശിക്കാനുള്ള അവസരവും ലീ ഒഴിവാക്കി.

സിംഗപ്പൂരില്‍ പ്രതിഷേധപ്രകടനങ്ങള്‍ അനുവദിച്ചിരുന്നു പക്ഷെ പോലീസിന്റെ കയ്യില്‍ നിന്ന് മുന്‍കൂര്‍ ലൈസന്‍സ് നേടിയിരിക്കണം എന്ന് മാത്രമല്ല പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കപ്പെട്ടിരുന്നു. ലീയുടെ പിന്‍ഗാമികള്‍ 2000ത്തില്‍ Hong Lim പാര്‍ക്കില്‍ ‘Speaker’s corner’ എന്നൊരു ഇടം പ്രതിഷേധങ്ങള്‍ക്കായി അനുവദിച്ചിരുന്നു. തങ്ങള്‍ ജനാധിപത്യത്തിന് അനുകൂലം ആണ് എന്ന് ഇത് കാണിച്ചു സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. മൈക്ക് ഉപയോഗിക്കാന്‍ അനുവാദമില്ല, കൂടാതെ അവിടെ നടത്തുന്ന പ്രസംഗങ്ങള്‍ സര്‍ക്കാര്‍ റെക്കോര്‍ഡ് ചെയ്യുകയും ഭാവിയില്‍ പ്രതിഷേധക്കാര്‍ക്കെതിരെ കേസോ മറ്റോ ഉണ്ടായാല്‍ ഈ റെക്കോഡിങ്ങ് തെളിവായി കൊടുക്കാന്‍ സര്‍ക്കാരിന് അവകാശം ഉണ്ടായിരിക്കും എന്നൊരു ബോര്‍ഡ് പ്രതിഷേധസ്ഥലത്തു പ്രദര്‍ശിപ്പിച്ചിട്ടുണ്ടായിരുന്നു.

ഇലക്ഷന്‍ നടത്താതിരുന്നു ലോകസമൂഹത്തിന് മുന്നില്‍ ചീത്തപ്പേരുണ്ടാവുന്നതിനേക്കാള്‍ നല്ലതാണ് പേരിന് ഇലക്ഷന്‍ നടത്തി അതില്‍ comfortable ആയി ജയിക്കുക എന്നത് നവ ഏകാധിപതിമാര്‍ക്ക് നന്നായറിയാം. അതിനായി അവര്‍ ഉപയോഗിക്കുന്ന ചില തന്ത്രങ്ങള്‍ ആണ്:

1. Gerrymandering – Distort the size of district boundaries so that their parties have a head start in legislative elections. By these means, opposition parties can end up with fewer seats even if they receive more votes.

2. Vote buying – Involves the direct purchase of citizen’s support through cash/ gifts.

3. Repression – Prevent other candidates from campaigning, deny them access to the media, and intimidate rival supporters in order to stop them going to the polls.

4. Stuffing the ballot box – Adding fake votes or facilitating multiple voting in order to improve a given candidate’s performance.

5. Digitally hack the election – As Cambridge analytica did during Brexit.

6. Play the international community – During Turkey’s 2017 constitutional referendum that granted sweeping new powers to President Recep Tayyip Erdogan. The OSCE described an ‘unlevel playing field,’ and a member of the Council of Europe mission said 2.5 million pro-government votes could have been manipulated. Nonetheless, President Trump phoned Erdogan to congratulate him on his victory.

2011ല്‍ സിംഗപ്പൂരില്‍ gerrymandering കാരണം ഭരിക്കുന്ന പാര്‍ട്ടി ആയ People’s Action Party, PAPbpsS vote share, 60 ശതമാനം കുറഞ്ഞപ്പോള്‍ പോലും പാര്‍ലമെന്റില്‍ അവര്‍ 93 ശതമാനം സീറ്റുകളിലും വിജയിച്ചു. പൊതുവില്‍ എല്ലാ ഇലക്‌റ്റോറിയല്‍ സിസ്റ്റത്തിലും വോട്ട് ശതമാനവും സീറ്റുകളും തമ്മില്‍ disparity ഉണ്ടാവുമെങ്കിലും ഈ അടുത്ത കാലത്തേ ചരിത്രം നോക്കിയാല്‍ ഈ disparity ഏറ്റവും കൂടുതല്‍ ഉള്ളത് സിങ്കപ്പൂര്‍, മലേഷ്യ, ഹംഗറി എന്നിവിടെങ്ങളിലാണ്.

സിഎഎ എന്ന് കേള്‍ക്കുമ്പോള്‍ ഇന്ത്യയിലെ മുസ്ലീമുകളെ ഒക്കെ പിടിച്ചു ഗ്യാസ് ചേംബറിലേക്ക് അയക്കുന്ന പരിപാടി ആണ് എന്ന് വിളിച്ചു പറയുന്നവര്‍ മനസ്സിലാക്കേണ്ടത് നാസി ജര്‍മനിയിലും സ്റ്റാലിന്റെ സോവിയറ്റ് യൂണിയനിലും മാവോയുടെ ചൈനയിലും ഒക്കെ അരങ്ങേറിയ പോലുള്ള ഏകാധിപത്യ പ്രവണതകള്‍ പരിണമിച്ചു ഈ പറഞ്ഞ പോലെയുള്ള നവ-ഏകാധിപതിമാരുടെ ശൈലിയില്‍ എത്തിയിട്ടുണ്ട്.

Loading


Leave a Reply

Your email address will not be published. Required fields are marked *