ദൈവവുമായും സെക്‌സുമായും ബന്ധപ്പെട്ട് തെറിവാക്കുകള്‍ ഉണ്ടാവുന്നത് എങ്ങനെ; തെറിയുടെ സയന്‍സ്; ഡോ. മനോജ് ബ്രൈറ്റ് എഴുതുന്നു


പല തെറിവാക്കുകളും ശരീരത്തിന്റെ ലൈംഗിക/വിസര്‍ജ്ജന കാര്യങ്ങളുമായോ ദൈവവുമായോ ബന്ധപ്പെട്ടതാണ് എന്നതാണ്. holy shit, bloody mary, fuching christ, bloody god.. എന്തുകൊണ്ടായിരിക്കും നമ്മുടെ തലച്ചോറില്‍ ഈ വൃത്തികേടുകളും ദൈവവും ബന്ധപ്പെട്ടു കിടക്കുന്നത്? തെറിയുടെ സയന്‍സ് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ സ്റ്റീവന്‍ പിങ്കറുടെ The Stuff of Thought: Language As a Window Into Human Nature വായിക്കുക. ഡോ മനോജ്‌ബ്രൈറ്റ് എഴുതുന്നു.

തെറിയുടെ ഭാഷാശാസ്ത്രവും മനഃശാസ്ത്രവും

ഇപ്പോള്‍ തെറിയുടെ സീസണ്‍ ആണല്ലോ. തെറിയുടെ സയന്‍സ് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ സ്റ്റീവന്‍ പിങ്കറുടെ The Stuff of Thought: Language As a Window Into Human Nature വായിക്കുക. പുസ്തകം ലേശം ടഫ് ആണെങ്കിലും അതിലെ തെറികളെക്കുറിച്ച് ചര്‍ച്ചചെയ്യുന്ന The Seven Words You Can’t Say on Television എന്ന ഒറ്റ അദ്ധ്യായം വായിച്ചാല്‍ പുസ്തകം മൊതലാണ്. പിങ്കര്‍ ചോദിക്കുന്നു, Why do people impose taboos on topics like sex, excretion, and the divine? What does the peculiar syntax of swearing (just what does the ‘fuck’ in ‘fuck you’ actually mean?) tell us about ourselves?

പിങ്കര്‍ അഞ്ചു തരത്തില്‍ തെറിവാക്കുകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചു പറയുന്നു. ‘descriptively (Let’s fuck), idiomatically (It’s fucked up), abusively (Fuck you… !), emphatically (This is fucking amazing), and cathartically (Fuck-!). ‘

പിങ്കര്‍ പറയുന്ന രസകരമായ മറ്റൊരു കാര്യം തെറിവാക്കുകളും ദൈവവുമായുള്ള ബന്ധമാണ്. പല തെറിവാക്കുകളും ശരീരത്തിന്റെ ലൈംഗിക/വിസര്‍ജ്ജന കാര്യങ്ങളുമായോ ദൈവവുമായോ ബന്ധപ്പെട്ടതാണ് എന്നതാണ്. holy shit, bloody mary, fuching christ, bloody god…

സെക്‌സിനു ആണിന്റേയും, പെണ്ണിന്റേയും സഹകരണം ആവശ്യമാണെങ്കിലും, സസ്തനികളില്‍ പെണ്ണിന്റേത് വിധേയത്വമുള്ള ശാരീരിക നിലയാണ്. അധ്വാനമൊക്കെ ആണിന്റേതാണ്. എല്ലാ സസ്തനികളിലും ആണ് പെണ്ണിന്റെ പുറകില്‍ നിന്നു പ്രവേശിക്കുകയാണ് രീതി. പെണ്ണ് പിന്‍ഭാഗം ഉയര്‍ത്തിയും തലഭാഗം താഴ്ത്തിയും ആണിനു പ്രവേശിക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കുന്നു. എല്ലാ മൃഗങ്ങളിലും വിധേയത്വവും അധികാരവും സൂചിപ്പിക്കുന്ന പെരുമാറ്റം ലൈംഗിക ചേഷ്ടകളുമായി സാമ്യമുള്ളതാണ്.

വിധേയത്വം പ്രകടിപ്പിക്കുന്ന പെരുമാറ്റത്തിന്റെ നേര്‍ വിപരീതമായിരിക്കും അധികാരം പ്രകടിപ്പിക്കുന്ന പെരുമാറ്റം. മുകളില്‍ പറഞ്ഞ ആസനം ഉയര്‍ത്തിയും, തലഭാഗം താഴ്ത്തിയും നാലു കാലിലുള്ള നില വിധേയത്വമായാണ് എല്ലാ മൃഗങ്ങളും മനസ്സിലാക്കുന്നത്. ഈ ചേഷ്ടക്ക് ലൈംഗികതയുമായി ബന്ധമൊന്നും ഉണ്ടാകണമെന്നില്ല. കുരങ്ങുകളിലും മറ്റും അക്രമിക്കാന്‍ വരുന്ന ശക്തനെ തണുപ്പിക്കാന്‍ മറ്റു ആണുങ്ങളും ഇതേ നിലയാണ് സ്വീകരിക്കുക. ശക്തന്‍ ദുര്‍ബ്ബലന്റെ പുറത്തു കയറി ലൈംഗികബന്ധം ‘അഭിനയിക്കും’. അതോടെ രണ്ടു കൂട്ടരും അവരവരുടെ നില മനസ്സിലാക്കി എന്നര്‍ത്ഥം. പെണ്‍കുരങ്ങുകളും അവര്‍ക്ക് കീഴിലുള്ള മറ്റു പെണ്‍കുരങ്ങുകളുമായും ഇതേ പെരുമാറ്റം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. വളര്‍ത്തുപൂച്ച യജമാനനോട് സ്‌നേഹം കാണിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? വാല്‍ വടിപോലെ പിടിച്ചും നട്ടെല്ലുവളച്ച് പിന്‍ഭാഗം ഉയര്‍ത്തിയുമാണ് പൂച്ച തന്റെ വിധേയത്വം പ്രകടിപ്പിക്കുന്നത്. ആര്‍ക്കെങ്കിലും വിധേയത്വത്തിന്റെ ശാരീരിക നില നമസ്‌കാരമോ നിസ്‌ക്കാരമോ ആയി സാമ്യം തോന്നുന്നുണ്ടെങ്കില്‍ അത് വെറും യാദൃശ്ചികമല്ല. ദൈവമെന്ന ആ വലിയ അധികാരിയെ പ്രീതിപ്പെടുത്താന്‍ കൂടെ കൂടെ വിധേയത്വം പ്രകടിപ്പിക്കുകയല്ലതെ വേറെന്തു മാര്‍ഗ്ഗം?

അപ്പോള്‍ അധികാരം പ്രകടിപ്പിക്കാന്‍ എന്തൊക്കെ മാര്‍ഗ്ഗം ഉപയോഗിക്കാം? ലിംഗം പരിക്കുപറ്റാന്‍ സാധ്യതയുള്ള, വളരെ വിലപ്പെട്ട അവയവമായതുകൊണ്ട് ആ ഭാഗം എതിരാളിക്ക് ആക്രമിക്കാന്‍ പാകത്തില്‍ പ്രദര്‍ശിപ്പിക്കുക എന്നത് ധൈര്യത്തിന്റേയും, അധികാരത്തിന്റേയും ലക്ഷണമാണ് (Handicap principle by Amotz Zahavi) ക്ലിന്റ് ഈസ്റ്റ് വുഡ്ഡിന്റേയും മറ്റും കൌബോയ് ചിത്രങ്ങളില്‍ കാലുകള്‍ അകത്തി ഗുഹ്യഭാഗം പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള (വസ്ത്രം ധരിച്ചിട്ടുണ്ടെങ്കിലും) നില്‍പ്പ് ശ്രദ്ധിക്കുക. (the camera will be at a low angle, which simulate the subordinates, i. e viewers looking up at the master. We instinctively understands this without anybody telling us. ) ധീരനെക്കുറിച്ച് he’s got balls… എന്നു പറയാറുണ്ട്. നമ്മുടെ പുരാണ സീരിയലിലുകളില്‍ പോലും സിംഹാസനത്തിലെ രാജകീയമായ ഇരുപ്പ് കാലുകള്‍ അകത്തിവച്ചുകൊണ്ടാണല്ലോ. (രജനികാന്തിന്റെ പടയപ്പയുടെ പോസ്റ്റര്‍. ) ദുര്യോധനന്‍ തുണി പൊക്കി സ്വന്തം തുട കാണിച്ചു എന്നതാണ് ഭീമനെ ഏറ്റവും അരിശപ്പെടുതിയത്.

എതിരാളിയെ കൊച്ചാക്കാന്‍ മുണ്ടുപൊക്കിക്കാണിക്കുന്ന നേതാക്കളുടെ കാര്യം മറന്നുപോകണ്ട. മുണ്ട് മടക്കികുത്തുന്നത് അഹങ്കാരത്തിന്റേയും മടക്കികുത്ത് അഴിച്ചിടുന്നത് വിനയത്തിന്റെയും ലക്ഷണമാണ്. ‘അടക്കവും ഒതുക്കവും’ ഉള്ള പെണ്‍കുട്ടികള്‍ കാലുകള്‍ അകത്തി ഇരിക്കാന്‍ പാടില്ല എന്നും അറിയാമല്ലോ.

ഇത്രയും വായിച്ചതില്‍നിന്നു ഉദ്ധരിച്ച ലിംഗവും എതിരാളികളെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിക്കാം എന്ന് ഊഹിക്കാം. Male monkeys are frequently seen sitting with their legs spread apart, displaying their wares. If another group comes nearby, the penis becomes fully erect and may be repeatedly raised to strike its owners stomach. In this way they can signal their high status even without moving. When in a threatening mood the superior male approaches an inferior and obtrusively erects his penis in the inferior’s face. (DESMOND MORRIS)

ലിംഗത്തിന്റെ സിംബോളിസം രസകരമാണ്. ഭാഷയില്‍ പോലും അറിഞ്ഞോ അറിയാതെയോ അത് ഉപയോഗിക്കുന്നുണ്ട്. ചില അസഭ്യ വാക്കുകള്‍ നോക്കാം. സര്‍വ്വ സാധാരണമായ FUCK YOU.. യഥാര്‍ത്ഥത്തില്‍ ‘I fuck you’ ആണ്. അതായത് ഞാന്‍ മുകളിലും നീ താഴെയുമാണ്. അതുപോലെതന്നെ FUCK OFF… Which means you fuck off me. I am superior to you. Take your penis elsewhere. എതിരാളിയെ അപമാനിക്കാനുപയോഗിക്കുന്ന prick എന്ന വാക്ക് നോക്കൂ. ചെറിയ സൂചി പോലെയാണ് എതിര്‍കക്ഷിയുടേത് എന്നാണ് പരിഹാസം. നമ്മുടെ സുരേഷ് ഗോപിയുടെ പ്രസിദ്ധമായ ‘ഷിറ്റ്’ മറക്കാന്‍ പാടില്ലല്ലോ. ആ സീനില്‍ കൈകൊണ്ടു ആക്ഷന്‍ കാണിക്കുന്നത് ലിംഗത്തെ ഉദ്ദേശിച്ചാണ്. I fuck you വിന്റെ വേറൊരു ആവിഷ്‌കാരം.

എന്തുകൊണ്ടായിരിക്കും നമ്മുടെ തലച്ചോറില്‍ ഈ വൃത്തികേടുകളും ദൈവവും ബന്ധപ്പെട്ടു കിടക്കുന്നത്? ഭരണി പാട്ട് ഓര്‍ക്കുക. ഭക്തിയും, വിധേയത്വവും, അക്രമവുമെല്ലാം നമ്മുടെ തലച്ചോറില്‍ കൂടികുഴഞ്ഞു കിടക്കുകയാണ്.


Leave a Reply

Your email address will not be published. Required fields are marked *