കോവിഡ് പ്രവചനം


മാനവരാശിയെ മുഴുവനായി ബാധിക്കാനിടയുള്ള പ്രധാന അപകടങ്ങളായി അമേരിക്കയിൽ Epidemiologist ആയ Michael T Osterholm കാണുന്നവയിൽ ഒന്നാണ് ഇന്ന് കൊറോണയുടെ രൂപത്തിൽ നമ്മൾ കാണുന്ന പകർച്ചവ്യാധി (pandemic). വലിയ തോതിലുള്ള Thermonuclear war, ശക്തമായ ഉല്ക്ക വന്നിടിക്കൽ, Global warming എന്നിവയാണ് മറ്റ് മൂന്ന് അപകടങ്ങൾ. മൂന്നു കൊല്ലം മുമ്പേ 2017ൽ എഴുതിയ Deadliest Enemy എന്ന പുസ്തകത്തിൽ അദ്ദേഹം പറഞ്ഞതാണിത്. അടുത്ത pandemic മിക്കവാറും influenza പോലുള്ള വൈറസ്സു കൊണ്ടായിരിക്കുമെന്നും, അത് ചൈനയിൽ നിന്നു തുടങ്ങുമെന്നു വരെ പ്രവചിക്കാൻ epidemiology യിലുള്ള അദ്ദേഹത്തിന്റ അറിവുപയൊഗിച്ച് കഴിഞ്ഞു.

1919-ലെ പകർച്ചവ്യാധിയിൽ ഔദ്യോഗിക കണക്കായ 50 ദശലക്ഷത്തിനേക്കാൾ ഇരട്ടിയോളം പേർ കൊല്ലപ്പെട്ടുവെന്നും അന്നത്തേക്കാൾ പകർച്ചവ്യാധിക്ക് അനുകൂല സാഹചര്യമാണിന്നുള്ളതെന്നും അദ്ദേഹം എഴുതുന്നു. ജനസംഖ്യാ വർദ്ധനവ്, വർദ്ധിച്ച യാത്രകളും ചരക്ക് നീക്കങ്ങളും, കാലാവസ്ഥാ വ്യതിയാനം ഇവയൊക്കെ വൈറസ്സുകൾക്ക് സ്ഥിതി അനുകൂലമാക്കി. വെറും 5000ത്തോളം പേർ കൊല്ലപ്പെട്ട ട്വിൻ ടവർ ആക്രമണത്തെ തുടർന്ന് യുദ്ധങ്ങൾക്കും മറ്റുമായി 3 ലക്ഷം കോടി ഡോളർ അമേരിക്ക ചിലവാക്കി. അതിലും എത്രയോ പേർ മരിക്കുമെന്നും, lock down വേണ്ടിവരുമെന്നും, ലോക സമ്പത് വ്യവസ്ഥയെ തകിടം മറിക്കുമെന്നുമൊക്കെ പ്രവചിക്കുന്ന അദ്ദേഹം, ഒരു യുദ്ധ വിമാനത്തിന് ചിലവിടുന്ന പണം കൊണ്ട് 2002-ൽ വന്ന സാ‍ർസ് വൈറസിന് വാക്സിനുണ്ടാക്കിയിരുന്നെങ്കിൽ ദുരന്തം വൻ തോതിൽ ഒഴിവാക്കാമായിരുന്നുവെന്നും പറയുന്നു.

ആ വാക്സിൻ മിക്കവാറും SARS CoV-2 നെതിരെയും ഭാഗികമായി പ്രതിരോധം നൽകുമായിരുന്നുവെന്നും 50% ശതമാനം പേർക്കെങ്കിലും അങ്ങനെ പ്രതിരോധ ശേഷി നൽകാൻ കഴിഞ്ഞെങ്കിൽ ഈ കാണുന്ന ദുരന്തമെല്ലാം ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

മാനവരാശിയെ സംരക്ഷിക്കൽ അമേരിക്കയുടെ മാത്രം ചുമതലയൊന്നുമല്ല. വർഷാവർഷം ഒരു ഉപയോഗവുമില്ലാത്ത ആയുഷിന് ഉപയോഗിക്കുന്ന തുക ചിലവാക്കി ഇന്ത്യക്കും വാക്സിൻ മുൻകൂട്ടി ഉണ്ടാക്കാമായിരുന്നു.

 

Loading


Leave a Reply

Your email address will not be published. Required fields are marked *