ദക്ഷിണകൊറിയയില്‍ കോവിഡ് രോഗം ബാധിച്ചവര്‍ വീണ്ടും രോഗബാധിതരായി എന്നൊരു വാര്‍ത്ത നാം കേട്ടിരുന്നു. ഈ ചോദ്യം ചോദിച്ചപ്പോള്‍ യു.എസ് കോവിഡ് ടാസ്‌ക് ഫോഴ്‌സിലെ (White House corona virus response coordinator) ഡോ ഡിബോറ ബെര്‍ക്‌സ് (Dr. Deborah Birx) പറഞ്ഞ കാര്യം ശ്രദ്ധേയമാണ്. എങ്ങനെ വീണ്ടും രോഗം വന്നു എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നതിന് മുമ്പ് ആദ്യം രോഗം സൗഖ്യപെട്ടു എന്നത് വാസ്തവമാണോ എന്ന് കൃത്യമായി സ്ഥിരീകരിക്കേണ്ടതുണ്ട് എന്നാണ് അവര്‍ പറഞ്ഞത്. ഫോള്‍സ് പോസിറ്റീവുകളെ കുറിച്ചാണ് ഡിബോറ സൂചിപ്പിച്ചത്.
സമൂൂഹത്തിലെ എല്ലാത്തരം വ്യവഹാരങ്ങളിലും പ്രധാനമായ കാര്യമാണ് ചോദ്യപരിശോധന. ഏതൊരു ചോദ്യം മുന്നിലെത്തിയാലും എടുത്തുചാടി ഉത്തരം നല്‍കാന്‍ ശ്രമിക്കുന്നതിന് പകരം ആദ്യം ചോദ്യം വസ്തുതാപരവും സാധുവുമാണെന്ന് ഉറപ്പാക്കണം. വെള്ളമുണ്ടങ്കിലേ നീന്തല്‍കുളത്തിലേക്ക് ചാടാവൂ. അല്ലെങ്കില്‍ തല ചെന്ന് തറയിലിടിക്കും. പലപ്പോഴും സാമാന്യവ്യവഹാരത്തില്‍ നാം നേരിടുന്ന ചോദ്യങ്ങളില്‍ ഭൂരിപക്ഷവും Loaded Questions, Invalid questions തുടങ്ങിയ വിഭാഗങ്ങളില്‍ പെട്ടവയാണ്. സ്വാഭാവികമായും അത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ശ്രമിക്കുന്നത് യുക്തിസഹമല്ല. ആടിനെപോലെ കണ്ണില്‍ കണ്ട ഇലകളിലെല്ലാം കയറി കടിക്കരുത്. തെറ്റായ ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം അസാധ്യമാണ്. Ensure that the questions are right, valid and relevant before attempting to answer them.
സാധാരണഗതിയില്‍ ഒരു വൈറസ് ബാധ അതിജീവിച്ചാല്‍ അതിനര്‍ത്ഥം നിങ്ങളുടെ പ്രതിരോധവ്യവസ്ഥ (immune system) പ്രസ്തുത വൈറസിനെതിരെ ആന്റിബോഡികള്‍ (antibodies) സൃഷ്ടിച്ച് അതിനെ വിജയകരമായി പ്രതിരോധിച്ചു എന്നുതന്നെയാണ്. സ്വഭാവികമായും അതേ വൈറസുകള്‍ വീണ്ടും ആക്രമിച്ചാല്‍ പ്രതിരോധവ്യവസ്ഥ പെട്ടന്ന് അതിനെ നേരിടും. കോവിഡ് ബാധിതര്‍ക്ക് വീണ്ടും രോഗംവന്നു എന്ന വാര്‍ത്തയ്ക്ക് പിന്നിലെ സാധ്യതകള്‍ താഴെപ്പറയുന്നവയില്‍ ഏതെങ്കിലും ഒന്നാകാം:
(a) രോഗം ഭേദമായവരില്‍ നടത്തിയ ടെസ്റ്റ് തെറ്റായ ഫലമാണ് ആദ്യം നല്‍കിയതെങ്കില്‍ വീണ്ടും പരിശോധിക്കുമ്പോള്‍ വിരുദ്ധഫലം ഉണ്ടായേക്കാം. സ്വാഭാവികമായും രോഗംമാറിയ ആള്‍ വീണ്ടും പോസിറ്റീവായി എന്ന ധാരണയുണ്ടാവും. രോഗംമാറി എന്ന ആദ്യ പരിശോധനാഫലം False negative ആയതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.
(b) Polymerase chain reaction (RT-PCR) ടെസ്റ്റ് ആണ് കോവിഡ് ഉണ്ടോ എന്ന് തിരിച്ചറിയാന്‍ ഉപയോഗിക്കുന്നത്. വളരെ സംവേദനക്ഷമത (sensitivity) ഉള്ള ഒരു പരിശോധനയാണിത്. നോവല്‍ കൊറോണ വൈറസിന്റെ RNA സ്ഥിരീകരിക്കുകയാണ് ഈ ടെസ്റ്റില്‍ ചെയ്യുന്നത്. രോഗം മാറിയവരിലും കുറെക്കാലം കൊറോണ വൈറസിന്റെ ജനിതക അവശിഷ്ടങ്ങള്‍ ഉണ്ടാകാം. രോഗംഭേദമായവരോട് ഏതാനും ആഴ്ചകള്‍ കൂടി ക്വാറന്റിനില്‍ കഴിയാന്‍ ആവശ്യപെടുന്നത് ഇതുകൊണ്ടാണ്. അങ്ങനെയെങ്കില്‍ രോഗംഭേദമായി കഴിഞ്ഞ് RT-PCR ചെയ്താല്‍ കോവിഡ് പോസിറ്റീവ് ആകാം. പക്ഷെ രോഗലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല.
(c) രോഗബാധയുടെ ഭാഗമായി ശരീരത്തിലെത്തുന്ന കൊറോണ വൈറസുകളില്‍ ചെറിയൊരു വിഭാഗം നിഷ്‌ക്രിയമായി (deactivated) ശരീരത്തില്‍ തുടരുകയും രോഗം ഭേദമാകുന്ന മുറയ്ക്ക് സക്രിയമാകുകയും (reactivated) ചെയ്യാം. If so, there is a chance for milder secondary infection.
(d) രോഗംഭേദമായ ശേഷം രോഗി പുതിയ കൊറോണ വൈറസിന്റെ മ്യൂട്ടേഷന്‍ സംഭവിച്ച മറ്റൊരു പതിപ്പുകള്‍ രോഗിശരീരത്തെ ആക്രമിച്ചാല്‍ വീണ്ടും രോഗംവരാം. മ്യൂട്ടേഷന്‍ സംഭവിച്ച വൈറസാണ് രണ്ടാമത് ആക്രമിച്ചത് എന്ന് തിരിച്ചറിയാനായില്ലെങ്കില്‍ രോഗംമാറിയ ആള്‍ വീണ്ടും രോഗിയായി എന്നു നാം കരുതും.
(e) ചില വ്യത്യസ്ത ശാരീരിക അവസ്ഥയുള്ളവരില്‍ ആന്റിബോഡികള്‍ ഉണ്ടാകാതെ തന്നെ വൈറസുകള്‍ നശിക്കുകയോ നിഷ്‌ക്രിയമാകുകയോ ചെയ്യാം. This is one chance Deborah Birx pointed out. സാധാരണ നിലയിലുള്ള ഒരു സംഭവ്യതയല്ലെങ്കിലും അത്തരമൊരു സാധ്യത തള്ളിക്കളയാനാവില്ലെന്നേ പറയാനാവൂ. പക്ഷെ അങ്ങനെയല്ല നാം സാധാരണയായി കാണുന്നത്. മറിച്ചുള്ള തെളിവുകള്‍ വരുന്നതുവരെ വൈറസ് ബാധ അതിജീവിച്ചവരെ വീണ്ടും അതേ വൈറസ് കീഴ്‌പെടുത്തില്ലെന്നേ പറയാനാവൂ.
(f) ഒരിക്കല്‍ ആന്റിബോഡികള്‍ നിര്‍മ്മിച്ച് വൈറസിനെ തുരത്തിയശേഷം അതിനെക്കുറിച്ചുള്ള ഓര്‍മ്മ സൂക്ഷിക്കാന്‍ നമ്മുടെ പ്രതിരോധ വ്യവസ്ഥയെ സഹായിക്കുന്നത് ഓര്‍മ്മകോശങ്ങള്‍ (memory cells) ആണ്. വേണ്ടത്ര ഓര്‍മ്മ കോശങ്ങള്‍ ഇല്ലാതെ വരികയോ അവ വേണ്ടവണ്ണം പ്രവര്‍ത്തിക്കാതിരിക്കുകയോ ചെയ്താല്‍ വീണ്ടും സമാന വൈറസ് ആക്രമിച്ചാല്‍ പ്രതിരോധവ്യവസ്ഥയ്ക്ക് ഉടനടി മറുപടി നല്‍കാനായേക്കില്ല. ഇതും സാധാരണയുള്ള ഒരു സാധ്യതയല്ല.
(g) വീണ്ടും രോഗബാധിതനായി എന്നു പറയുമ്പോള്‍ അത് കൃത്യമായും കോവിഡ് 19 തന്നെയാണ് എന്നുറപ്പാക്കണം. കൊറോണ വൈറസുകളുടെ മറ്റ് പതിപ്പുകളോ സാധാരണയുള്ള ഫ്‌ളൂ വൈറസുകളോ ആണോ പുതിയ രോഗബാധയ്ക്ക് കാരണമാകാം. കുറഞ്ഞ സാധ്യത ആണെങ്കിലും ഇക്കാര്യം സ്ഥിരീരികരിക്കണം.
(h) രോഗം മാറിയശേഷം വീണ്ടും രോഗി ആയവരില്‍ പൊതുവെ വളരെ നേരിയ ലക്ഷണങ്ങളാണ് കാണപ്പെടുന്നത്. ഇവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരുന്നതായും കണ്ടെത്തിയിട്ടില്ല.
ഒരുപക്ഷെ യഥാര്‍ത്ഥ കാരണം ഇതൊന്നും അല്ലായിരിക്കാം. ഇതൊന്നുമല്ല സംഭവിച്ചതെങ്കില്‍ പുതിയ കൊറോണ വൈറസിനെ കുറിച്ച് നാം ഇനിയും ഏറെ അറിയാനുണ്ട് എന്നര്‍ത്ഥം. ഈ വിഷയത്തില്‍ ശാസ്ത്രം പിന്നാലെ സഞ്ചരിച്ച് കൃത്യമായ വിശദീകരണങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. തുടര്‍ച്ചയായ അന്വേഷണവും പഠനങ്ങളും മാത്രമാണ് ഇവിടെയും അവലംബമാക്കേണ്ടത്. Let us wait and see.