മഴ നനഞ്ഞാല്‍ പനി വരുമെന്ന് പറയുന്നത് ഒരു അന്ധവിശ്വാസമോ? – ഡോ. അഗസ്റ്റസ് മോറിസ് പ്രതികരിക്കുന്നു


“മഴക്കാലത്ത് ഉത്തരേന്ത്യയിലാക്കെ ആണും പെണ്ണും മഴ നനഞ്ഞ് ആസ്വദിച്ച് അങ്ങനെ പോകുന്നത് കാണാം. നമ്മുടെ കേരളത്തില്‍ പക്ഷേ നേര്‍ വിപരീതമാണ്. തലയില്‍ വെള്ളം വീണുകഴിഞ്ഞാല്‍ പനി വരും എന്നത് നമ്മളില്‍ തലമുറകളായിട്ട് ഉറച്ചുപോയ ധാരണയാണ്. മുനുഷ്യന്റെ ത്വക്ക് എന്ന് പറയുന്നത് അങ്ങനെ ഒരു സാധനത്തിനേയും അകത്തേക്ക് വിടുന്ന ഒന്നല്ല. പിന്നെ എങ്ങനെയാണ് മഴ നനഞ്ഞാല്‍ പനി വരുന്നത്?”-ഡോ അഗസ്‌സ്റ്റസ് മോറിസിന്റെ വൈറലായ ഒരു പ്രസംഗം ഇങ്ങനെ…

‘നമ്മളുടെ നാട്ടില്‍ മണ്‍സൂണ്‍ കാലം, അല്ലെങ്കില്‍ മഴ കണ്ടുകഴിഞ്ഞാല്‍ നമ്മള്‍ ഉടനെ കുടയൊക്കെ പിടിച്ചിട്ട് ഇറങ്ങും. ബസില്‍ സഞ്ചരിക്കുമ്പോള്‍ സീറ്റില്‍ ശുദ്ധമായ മഴവെള്ളം കിടന്നുകഴിഞ്ഞാല്‍ മലയാളി ഇരിക്കില്ല. അല്ലാത്ത സമയത്ത് സീറ്റിന് ഭയങ്കര ഇടിയാണ്. വെള്ളം എന്തോ മോശം സംഭവം പോലെയാണ് നാം കാണുന്നത്. പിന്നെ തലയില്‍ ഒരു തുള്ളി വെള്ളം വീണാല്‍ അപ്പോഴെ നമ്മള്‍ തോര്‍ത്തും, അങ്ങിനെ ചില കലാപരിപാടികളൊക്കെയുണ്ട് നമുക്ക്.

പ്രശ്നമെന്താണെന്നുവച്ചാല്‍, നമ്മള്‍ കുഞ്ഞിലെ തലയില്‍ വെള്ളം വീണാല്‍ പനി പിടിക്കും എന്നാണ് പഠിപ്പിക്കുന്നത്. ശരിക്കും പനിയെന്നു പറഞ്ഞാല്‍ ശരീരത്തിന്റെ ഊഷ്മാവ് കൂടുന്ന അവസ്ഥയാണ്. മഴ നനഞ്ഞാല്‍, ജലദോഷവും മൂക്കൊലിപ്പ് വരുമെന്നത് തലമുറകളായിട്ട് ഉറച്ചുപോയതാണ്. പക്ഷെ, ഉത്തരേന്ത്യയിലൊക്കെ ചെന്നു കഴിഞ്ഞാല്‍, ഈ മഴ ജനം ആസ്വദിക്കുന്നത് കാണാം. മണ്‍സൂണ്‍ ഇങ്ങനെ പെയ്ത്പെയ്ത് ജൂണ്‍, ജൂലായ് കഴിഞ്ഞ് ആഗസ്റ്റ് ഒക്കെയാകുമ്പോഴാണ് വടക്കേ ഇന്ത്യയിലെത്തുക. അവിടെ ആള്‍ക്കാരിങ്ങനെ ആണും, പെണ്ണുമൊക്കെ, മഴ നനഞ്ഞ് ആസ്വദിച്ച് പോകുന്നത് കാണാം. നമ്മുടെ ഇവിടെ നേരെ വിപരീതമാണ്. കുട പിടിക്കും, തല തോര്‍ത്തും.

ശരിക്കും എങ്ങനെയാണ് മൂക്കൊലിപ്പുണ്ടാകുന്നത്? മനുഷ്യന്റെ തൊലി അഥവാ ത്വക്ക് എന്ന് പറയുന്നത് അങ്ങനെ ഒരു സാധനത്തിനേയും അകത്തേക്ക് വിടുന്ന ഒന്നല്ല. നമ്മളൊരു നീന്തല്‍കുളത്തില്‍ ഒരു ദിവസം മൊത്തം കിടന്നുനോക്കുക. തൊലിക്കകത്തേക്ക് വെള്ളം കയറുമായിരുന്നുവെങ്കില്‍ ശരീരം വീങ്ങി പോയെനെ. അങ്ങനെയൊന്നും വീങ്ങില്ല. മഴക്കാലത്ത് നാം ശ്വസിക്കുന്ന അന്തരീക്ഷ വായുവില്‍ ജലാശംത്തിന്റെ അളവ് കൂടും. അതല്ലെങ്കില്‍ മഴക്കാലമാകുമ്പോഴത്തേക്ക് സാധാരണ മണ്ണിലും മറ്റും കാണുന്ന സൂക്ഷ്മജീവികള്‍ക്ക് പെരുകാനുള്ള അവസരമുണ്ടാവും. അല്ലെങ്കില്‍ നമ്മള്‍ കുറച്ചധികം പൊടിപടലങ്ങള്‍ ശ്വസിക്കുന്നു, അല്ലെങ്കില്‍ കുറച്ചധികം പൂപ്പലിന്റെ വിത്തുകള്‍ അടങ്ങിയിട്ടുള്ള സാധനങ്ങള്‍ ശ്വസിക്കുന്നു, ഇങ്ങനെയൊക്കെ വരുമ്പോഴാണ് പ്രശ്നം ആകുന്നത്.

ഒരുപാട് ജലാംശമുള്ള വായു ശ്വസിക്കുമ്പോള്‍ അത് മൂക്കിനകത്ത് ഉറങ്ങികിടക്കുന്ന റൈനോ വൈറസുകള്‍ പെരുകാന്‍ ഇടായക്കും. അവ പെരുകും. മുക്കിനകത്ത് കുറച്ച് പൊടിപടലങ്ങളോ, പൂപ്പലിന്റെ വിത്തുകളോ, മറ്റെന്തെങ്കിലുമൊക്കെ കയറിപോകുമ്പോഴത്തേക്ക് ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥ ഉണരും. അവര്‍ നോക്കുമ്പോള്‍ ചില അപകടകാരികള്‍ വന്നിട്ടുണ്ട്. അപ്പോള്‍ ഇനിയിപ്പോള്‍ എന്ത് ചെയ്യണം? അവയെ പുറത്താക്കുകയെ നിവൃത്തിയുള്ളൂ. അപ്പോള്‍ അതിനെന്താ ചെയ്യാവുന്നത്? മൂക്കിനകത്തുള്ള ലോമികകള്‍ അഥവാ അതിസൂക്ഷ്മമായ രക്തകുഴലുകള്‍ വീങ്ങുന്നു. രക്തത്തിലെ ദ്രാവകാംശം ഊറിയിറങ്ങുന്നു, വെളുത്ത രക്താണുക്കള്‍ പുറത്തുചാടുന്നു. ഈ സാധനമാണ് ഈ പിഴിഞ്ഞുകളയുന്നത്. അല്ലാതെ തലയിലൊഴിക്കുന്ന വെള്ളമല്ല. കക്ക വാരുന്ന തൊഴിലാളികളെ കണ്ടിട്ടില്ലെ? ഓരോ തവണയും മുങ്ങി ആഴത്തില്‍പോയി കക്ക വാരി കൊണ്ടുവരും. ഇതില്‍ ഓരോ തവണയും തല തോര്‍ത്തിയിട്ടാണോ താഴോട്ട് പോകുന്നത്? അല്ല. ഒരു ഉഷ്ണമേഖലാ രാജ്യത്ത് ജീവിക്കുന്ന നമുക്ക് ഇങ്ങനെ സീസണലായിട്ട് മഴ വരുമ്പോഴത്തേക്ക് ഈ ഹുമിഡിറ്റി മാറ്റം പ്രകടമാവും. അന്തരീക്ഷത്തിലെ ആര്‍ദ്രതയിലുണ്ടാകുന്ന വ്യത്യാസം മൂലം എന്തെങ്കിലും അണുബാധയുണ്ടാവും. അതോടെ ഒരു പാറ്റേണ്‍ സീക്കിങ്ങ് ഉണ്ടാവുന്നു. അതോടെ അസുഖകാരണം നമ്മള്‍ മഴയിലേക്ക് നമ്മള്‍ കൊണ്ടെത്തിക്കും.

വൈറസ് മൂലമാണ് ബഹു ഭൂരിപക്ഷം മൂക്കോലിപ്പ്, ജലദോഷവും വരുന്നത്. അതുകൊണ്ടാണ് പറയുന്നത്, ചികിത്സിച്ചാല്‍ ഒരാഴ്ച, ചികിത്സിച്ചില്ലെങ്കില്‍ ഏഴ് ദിവസം. മൂക്കൊലിപ്പ് വരുമ്പോഴത്തേക്ക് ശരീരത്തിലുണ്ടാകുന്ന വെളുത്ത രക്താണുക്കളില്‍പ്പെടുന്ന mast cells പുറപ്പെടുവിക്കുന്ന histamine എന്ന സാധനത്തിന്റെ കളിയാണ് നമ്മള്‍ ഈ കാണുന്നത്. ഇതിനെതിരായിട്ട് histamines ഉത്പാദനം ഒന്നു കുറയ്ക്കാന്‍ വേണ്ടീട്ട് anti histamine ഗ്രൂപ്പില്‍പെടുന്ന ഗുളിക സര്‍വ്വസാധാരണമായി കൊടുക്കാറുണ്ട്. ആള്‍ക്കാര്‍ avil കഴിക്കാറുണ്ട്. Citricine, levo citricine കൊടുക്കാറുണ്ട്. ഇതിന്റെ ജോലിയെന്താണെന്നുവച്ചാല്‍ histamine എന്ന് പറയുന്ന സാധനത്തിന്റെ ഉത്പാദനം കറുക്കുക. കാരണം മനുഷ്യന് മുക്ക് അടഞ്ഞു കഴിഞ്ഞാല്‍ ആകെ പ്രശ്നമാണ്. ഒരു കാര്യവും ചെയ്യാന്‍ പറ്റില്ല. പിന്നെ നമ്മളിങ്ങനെ ചീറ്റി ചീറ്റി ഇരിക്കും. ഒരു മൂക്ക് അടച്ചുപിടിച്ചിട്ട് മറ്റേ മൂക്ക് ചീറ്റുന്നത് പ്രശ്നമാണ്. പത്താം ക്ലാസ്സില്‍ ആന്തര കര്‍ണത്തിന്റെ പടം വരച്ച് ഭാഗങ്ങള്‍ അടയാളപ്പെടുത്തുന്നത് ഓര്‍ത്തുനോക്കകു. അതില്‍ eustachian നാളി എന്നൊരു സംഭവമുണ്ട്. അതില്‍ മൂക്കിനകത്തുനിന്ന് ചെവിക്കുള്ളിലേക്ക് പോകുന്ന ഒരു കണക്ഷണ്‍ ഉണ്ട്.

വിമാനമിങ്ങനെ പൊങ്ങുമ്പോള്‍ ചെവിക്കകത്ത് വേദന വരുന്നത് ഓര്‍ക്കണം. ഇത് ഫ്ളൈറ്റില്‍ പലപ്പോഴും കണ്ടിട്ടുണ്ട് .മലയാളികള്‍ ചെവി പൊത്തുന്നു, എന്തെക്കെയോ കുറെ കലാപരിപാടികള്‍. ഒന്നിന്റെയും ആവശ്യമില്ല. ഒരു ച്യൂയിംഗം എടുത്ത് വായിലിടുക. അല്ലെങ്കില്‍ ഒന്നും വേണ്ട ഈ തുപ്പലിങ്ങനെ വിഴുങ്ങിയല്‍ മതി. ആ ആന്തര കര്‍ണത്തിലെ മര്‍ദം കുറയുമ്പോള്‍ ഇതിങ്ങനെ ആശ്വാസം ആകും. പക്ഷേ അതുപോലും നമ്മള്‍ക്കറിയില്ല. നമ്മളിങ്ങനെ ഒരു മൂക്കടച്ചിട്ട് മറ്റേ മൂക്ക് ചീറ്റുമ്പോള്‍ മൂക്കിള പോകും. നമ്മള്‍ക്കൊരു സുഖം കിട്ടുമെങ്കിലും eustachian tube നകത്ത് മര്‍ദ്ദം കയറുന്നതിന്റെ ഫലമായി ഇത് ചെന്ന് അവസാനമായി ചെയ്യന്നത് ഇത് കര്‍ണസ്ഥരത്തിന്റെ ear membranes തള്ളുക എന്നാണ്. അതാണ് ചെവിക്കൊരു വല്ലായ്ക വരുന്നു. മൂക്കിനത്തുള്ള അണുബാധയെ ചെവിക്കകത്തോട്ട് വിടാനും ഈയൊരു മൂക്കുചീറ്റലിലൂടെ സഹായിക്കും. അതുകൊണ്ടാണ് കുഞ്ഞുങ്ങളില്‍ മൂക്കിലൊരു അണുബാധ വന്നാല്‍ വളരെ പെട്ടെന്ന് ആന്തര കര്‍ണത്തിലേക്ക് അണുബാധ വരുന്നത്. ഭയങ്കര കരച്ചിലായിട്ടൊക്കെ ആശുപത്രിയില്‍ കൊണ്ടുവരും.’ – ഡോ അഗസ്റ്റസ് മോറിസ് ചൂണ്ടിക്കാട്ടി.

ന്യൂറോൺസ് പേജിലെ വീഡിയോ ലിങ്ക് – https://fb.watch/1B2o2qoJ3E/


ഈ വീഡിയോയുടെ പൂർണരൂപം – ധാരണകള്‍ തെറ്റുമ്പോള്‍ – Dr. Augustus Morris കാണുന്നതിന് യൂട്യൂബിൽ ന്യൂറോൺസ് ചാനൽ സന്ദർശിക്കുക, ലിങ്ക്-  https://youtu.be/VtD56-VenxY

 


Leave a Reply

Your email address will not be published. Required fields are marked *