എന്താണ് പൗരത്വ ഭേദഗതി ബില്‍? – What is Citizenship Amendment Bill (CAB)?


 

ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിലെ മുസ്ലിം വിഭാഗക്കാർ ഒഴികെയുള്ള ന്യൂനപക്ഷ വിഭാഗക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകാൻ വ്യവസ്ഥചെയ്യുന്നതാണ് ബിൽ.

2016 ജൂലായ് 19-ന് കൊണ്ടുവന്ന ബിൽ പൊതുതെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ ലോക്‌സഭയിൽ പാസാക്കി. പ്രതിപക്ഷത്തിന്റെ കൂട്ടായ എതിർപ്പിനെത്തുടർന്ന്‌ രാജ്യസഭയിൽ പാസാക്കാനായില്ല. തുടർന്ന്‌ കാലഹരണപ്പെട്ട ബില്‍ വീണ്ടും പൊടിതട്ടിയെടുത്തതാണ് കേന്ദ്രം.

തുടക്കം
2014 ലെ പൊതുതെരഞ്ഞെടുപ്പിൽ അയൽരാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന ഹിന്ദുക്കൾക്ക് പൗരത്വം നൽകുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഹിന്ദു അഭയാർഥികളെ സ്വാഗതം ചെയ്യുമെന്നും അവർക്ക് അഭയം നൽകുമെന്നും ബിജെപി വാഗ്ദാനം ചെയ്തിരുന്നു.

ബില്‍ ഉള്ളടക്കം
ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ജയിൻ, ക്രിസ്ത്യൻ എന്നീ ആറ് ന്യൂനപക്ഷ വിഭാഗക്കാരിൽ ഇന്ത്യയിൽ നിശ്ചിതകാലം താമസിക്കുന്നവർക്ക പൗരത്വം നൽകുന്നതിനാണ് ബിൽ വ്യവസ്ഥചെയ്യുന്നത്.

എന്താണ് പൗരത്വ നിയമഭേദഗതിബില്‍?
2014 ഡിസംബര്‍ 31- മുന്‍പ് ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവടങ്ങളില്‍ നിന്നായി ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറിയ ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ജൈന, പാഴ്‌സി, ബുദ്ധ മതക്കാര്‍ക്ക് രാജ്യത്ത് പൗരത്വം നല്‍കും.
മുസ്ലിങ്ങളെ പരിഗണിക്കില്ല.
ഇതിനായി 1955 മുതലുള്ള പൗരത്വചട്ടത്തിന്റെ 2(1) (ബി) വകുപ്പിൽ പുതിയ വ്യവസ്ഥ എഴുതിച്ചേർക്കും.
ഇവർക്ക് പൗരത്വം ലഭിക്കുന്നതിനുള്ള മാർഗങ്ങൾ എളുപ്പമാക്കും.
എന്നാൽ, ഈ ഭേദഗതികൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദിവാസിമേഖലകളിൽ ബാധകമല്ല. അവിടങ്ങളിൽ കടുത്ത പ്രതിഷേധമുയർന്ന പശ്ചാത്തലത്തിലാണ് ഒഴിവാക്കിയത്.
അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മിസോറം എന്നിവടങ്ങളിലെ ഉള്‍പ്രദേശങ്ങള്‍ ( ഇന്നര്‍ ലൈന്‍ പെര്‍മിറ്റ്) ബില്ലിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കും. ആദിവാസികളെ സംരക്ഷികാനാണിത്. ആറാം പട്ടികയില്‍ വരുന്ന ആദിവാസിസംരക്ഷണ മേഖലകളെയും ഒഴിവാക്കും.
ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒഐസി) കാര്‍ഡുള്ളവര്‍ ഏതെങ്കിലും നിയമം ലംഘിച്ചാല്‍ വിഷയത്തില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് അവര്‍ക്കു പറയാനുളളതുകൂടി കേള്‍ക്കും.
നിലവിലുള്ള 11 വർഷത്തിനുപകരം അഞ്ചുവർഷം ഇന്ത്യയിൽ തുടർച്ചയായി താമസിച്ചാൽ പൗരത്വത്തിന് അർഹരാകും.
പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് രാജ്യങ്ങളിൽ ഔദ്യോഗികമതമുണ്ടെന്നും അതിനാൽ ആറ് മതന്യൂനപക്ഷങ്ങൾക്ക് കടുത്ത വിവേചനം നേരിടേണ്ടിവരുന്നുവെന്നും സർക്കാർ വിശദീകരിക്കുന്നു.

ആരാണ് അനധികൃത കുടിയേറ്റക്കാർ?
1955 ലെ പൗരത്വ നിയമപ്രകാരം, സാധുവായ പാസ്‌പോർട്ട് ഇല്ലാതെ അല്ലെങ്കിൽ വ്യാജ രേഖകളില്ലാതെ ഇന്ത്യയിൽ പ്രവേശിക്കുന്ന ഒരാളാണ് അനധികൃത കുടിയേറ്റക്കാരൻ. അല്ലെങ്കിൽ, വിസ പെർമിറ്റിനപ്പുറം താമസിക്കുന്ന ഒരാൾ.

നിലവിലെ ചട്ടം
അനധികൃത കുടിയേറ്റക്കാരെ പൗരരായി പരിഗണിക്കില്ല.
ഇവരെ 1946-ലെ വിദേശപൗരത്വചട്ടം അനുസരിച്ചോ 1920-ലെ പാസ്പോർട്ട് ചട്ടം അനുസരിച്ചോ ജയിലിലടയ്ക്കുകയോ തിരിച്ചയക്കുകയോ ചെയ്യും.

എന്താണ് പൗരത്വ നിയമം 1955?
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 9 പ്രകാരം, മറ്റേതൊരു രാജ്യത്തിന്റെയും പൗരത്വം സ്വമേധയാ നേടിയ ഒരാൾ ഇനി ഇന്ത്യൻ പൗരനല്ല.
വംശാവലി പ്രകാരം പൗരത്വം: 1950 ജനുവരി 26-നോ അതിനുശേഷമോ ഇന്ത്യക്ക് പുറത്ത് ജനിച്ചവർ, എന്നാൽ 1992 ഡിസംബർ 10-ന് മുമ്പ്, ജനിച്ച സമയത്ത് അവരുടെ പിതാവ് ഇന്ത്യയിലെ ഒരു പൗരനായിരുന്നെങ്കിൽ വംശാവലി പ്രകാരം ഇന്ത്യയിലെ പൗരന്മാരാണ്.
2004 ഡിസംബർ 3 മുതൽ, ജനനത്തീയതി മുതൽ ഒരു വർഷത്തിനുള്ളിൽ ഒരു ഇന്ത്യൻ കോൺസുലേറ്റിൽ ജനനം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ഇന്ത്യക്ക് പുറത്ത് ജനിച്ചവരെ ഇന്ത്യയുടെ പൗരന്മാരായി പരിഗണിക്കില്ല.
1955 ലെ പൗരത്വ നിയമത്തിലെ സെക്ഷൻ 8 ൽ, ഒരു മുതിർന്നയാൾ ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിക്കുകയാണെങ്കിൽ, അയാൾക്ക് ഇന്ത്യൻ പൗരത്വം നഷ്ടപ്പെടും, കൂടെ അവരുടെ കുട്ടികള്‍ക്കും.

ബില്ലിലെ പ്രശ്നങ്ങളും വിശകലനവും
പാക്കിസ്ഥാനിൽ പീഡനം നേരിടുന്ന ഷിയാസ്, അഹ്മദിയാസ് തുടങ്ങിയ മുസ്ലീം വിഭാഗങ്ങൾക്ക് ഈ നിയമത്തിൽ വ്യവസ്ഥയില്ല.
നിയമവിരുദ്ധ കുടിയേറ്റക്കാരെ മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വത്തിന് യോഗ്യരാക്കുന്നു. ഇത് സമത്വത്തിനുള്ള അവകാശം ഉറപ്പുനൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 14 ലംഘിച്ചേക്കാം.
ഏതെങ്കിലും നിയമം ലംഘിച്ചതിന് OCI രജിസ്ട്രേഷൻ റദ്ദാക്കാൻ ബിൽ അനുവദിക്കുന്നു. ചെറിയ കുറ്റകൃത്യങ്ങൾ പോലും രജിസ്ട്രേഷന്‍ റദ്ദ് ചെയ്യാന്‍ കാരണമാകും  (ഉദാ. പാർക്കിംഗ് ഇല്ലാത്ത സ്ഥലത്ത് പാർക്കിംഗ്)

OCI (ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ ) കാർഡ് ഉടമയുടെ രജിസ്ട്രേഷൻ റദ്ദാക്കൽ
ഇനിപ്പറയുന്നവ ഉൾപ്പെടെ ചില കാരണങ്ങളാൽ കേന്ദ്രസർക്കാർ ഒ‌സി‌ഐകളുടെ രജിസ്ട്രേഷൻ റദ്ദാക്കാമെന്ന് 1955 ലെ നിയമം അനുശാസിക്കുന്നു:
(i) വഞ്ചനയിലൂടെ ഒ‌സി‌ഐ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, അല്ലെങ്കിൽ
(ii) രജിസ്ട്രേഷൻ കഴിഞ്ഞ് അഞ്ച് വർഷത്തിനുള്ളിൽ, ഒ‌സി‌ഐക്ക് രണ്ട് വർഷം തടവ് ശിക്ഷ. അല്ലെങ്കിൽ കൂടുതൽ. രജിസ്ട്രേഷൻ റദ്ദാക്കുന്നതിന് ബിൽ ഒരു അടിസ്ഥാനം കൂടി ചേർക്കുന്നു, അതായത്, ഒ‌സി‌ഐ രാജ്യത്ത് ഏതെങ്കിലും നിയമം ലംഘിച്ചിട്ടുണ്ടെങ്കിൽ.

 എന്താണ് ആര്‍ട്ടിക്കിള്‍ 14
ഇന്ത്യൻ ഭരണ ഘടനയുടെ ആർട്ടിക്കിൾ 14 പ്രകാരം ഇന്ത്യൻ പ്രദേശത്തിനകത്ത് ഏവർക്കും നിയമത്തിനു മുമ്പിൽ സമത്വമോ (Equality before law) തുല്യമായ നിയമ സംരക്ഷണമോ (Equal protection of laws) നൽകുന്നു. അതായത് സാധരണ നിയമത്തിനു എല്ലാ വിഭാകക്കാരും തുല്യ വിധേയരാണെന്നും യാതൊരു വ്യക്തിക്കും എന്തെങ്കിലും പ്രത്യേകാനുകൂല്യങ്ങൾ നൽകുവാൻ പാടില്ല എന്നും ഈ ആർട്ടിക്കിൾ വ്യവസ്ഥ ചെയ്യുന്നു. നിയമത്താലോ അവയുടെ പ്രയോഗത്താലോ പക്ഷപാതരഹിതമായൊരു സ്ഥിതി വിശേഷം സംജാതമാകുന്നു. പ്രധാന മന്ത്രി മുതൽ സാധാരണ ജീവനക്കാരൻ വരെ ഏതു റാങ്കിലുള്ള ആളായാലും നിയമത്തിനെതിരായി ആര് പ്രവർത്തിച്ചാലും അവർക്ക് ഒരേ ബാദ്ധ്യതയായിരിക്കും. നിയമത്തിനു മുമ്പിലുള്ള സമത്വം എന്ന പ്രയോഗം ബ്രിട്ടീഷ് കോമ്മൺ ലോയിൽ നിന്നും തുല്യമായ നിയമ സംരക്ഷണമെന്നത് അമേരിക്കൻ ഭരണ ഘടനയിൽ നിന്നും കടം കൊണ്ടതാണ്.

ആട്ടിക്കിള്‍ 14 ലംഘനം
മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കുന്നത് ആർട്ടിക്കിൾ 14 ന്റെ ലംഘനമാണ്.
ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനന്മാർ, പാർസികൾ, ക്രിസ്ത്യാനികൾ എന്നിവരെ പരിഗണിക്കുകയും , മുസ്‌ലിംകളായ ഈ രാജ്യങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ, മേൽപ്പറഞ്ഞ ഗ്രൂപ്പുകളിൽ പെടാത്ത മറ്റ് ന്യൂനപക്ഷങ്ങൾ (ഉദാ. ജൂതന്മാർ), അല്ലെങ്കിൽ ഒരു മതവിഭാഗവുമായി തിരിച്ചറിയാത്ത നിരീശ്വരവാദികൾ എന്നിവർക്ക് പൗരത്വത്തിന് അർഹതയില്ലെന്ന് ഇത് സൂചിപ്പിക്കുന്നു. ഈ വ്യവസ്ഥ ഭരണഘടനയുടെ ആർട്ടിക്കിൾ 14 പ്രകാരം ഉറപ്പുനൽകുന്ന തുല്യതയ്ക്കുള്ള അവകാശത്തെ ലംഘിക്കുന്നുണ്ട് , കാരണം ഇത് അനധികൃത കുടിയേറ്റക്കാർക്ക് അവരുടെ മതത്തിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്തമായ പരിഗണന നല്‍കുന്നു നൽകുന്നു.
ആർട്ടിക്കിൾ 14 എല്ലാ വ്യക്തികൾക്കും പൗരന്മാർക്കും  തുല്യത ഉറപ്പുനൽകുന്നു. പൗരന്മാര്‍ തമ്മില്‍ ഗ്രൂപ്പുകളായി തിരിക്കാന്‍   യുക്തിസഹമായ ന്യായമായ ഒരു കാരണം ഉണ്ടെങ്കില്‍ മാത്രമേ ആളുകളുടെ ഗ്രൂപ്പുകൾ തമ്മിൽ വേർതിരിക്കാൻ ഇൗ നിയമം അനുവദിക്കൂ. നിയമവിരുദ്ധ കുടിയേറ്റക്കാരെ അവർ ഉൾപ്പെടുന്ന മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കുന്നതിന് പിന്നിലെ യുക്തിയെ ബില്ലിന്റെ വസ്തുക്കളുടെയും കാരണങ്ങളുടെയും പ്രസ്താവന വിശദീകരിക്കുന്നില്ല.

ആസാം കലാപവും NRC ബില്ലും വായിക്കാന്‍
https://maheshbhavana.blogspot.com/2019/10/nrc-national-register-of-citizens-of.html?m=1

ബില്‍ ലോകസഭയില്‍ (2016 ല്‍)
പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തിനിടെ പൗരത്വ ഭേദഗതി ബിൽ ലോക്സഭ പാസ്സാക്കി.
ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന കോൺഗ്രസിന്റെയും തൃണമൂൽ കോൺഗ്രസിന്റെയും ആവശ്യം തള്ളിയതിനെ തുടർന്നാണ് ഇരുപാർട്ടികളും സഭയിൽനിന്ന് ഇറങ്ങിപ്പോയത്. ഇടതുപാർട്ടികളും ബില്ലിനെ എതിർത്തു.
പൗരത്വ ബിൽ വിഷയത്തിൽ അസമിൽ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. ബി.ജെ.പി സർക്കാരിനുള്ള പിന്തുണ സഖ്യകക്ഷിയായ അസം ഗണപരിഷത്ത് പിൻവലിച്ചിരുന്നു. ഗണപരിഷത്തിന്റെ മൂന്ന് മന്ത്രിമാർ രാജി പ്രഖ്യാപിച്ചിരുന്നു.
ഒന്നാം മോദി സർക്കാരിന്റെ കാലത്ത് ലോക്‌സഭയിൽ പാസായ ബില്ലിന് വൻ പ്രതിഷേധത്തെത്തുടർന്ന് രാജ്യസഭയിൽ പാസാക്കാൻ സാധിച്ചിരുന്നില്ല.
പല പ്രതിപക്ഷ പാർട്ടികളും നിർദ്ദിഷ്ട നിയമത്തെ വിവേചനപരമെന്ന് വിളിക്കുകയും അത് ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള മതേതരത്വത്തിന്റെ അടിസ്ഥാന തത്വത്തിന് വിരുദ്ധമാണെന്ന് ആരോപിക്കുകയും ചെയ്യുന്നുണ്ട്.

ബില്‍ ലോകസഭയില്‍ വീണ്ടും – 2019 Dec 9
ഓഗസ്റ്റ് 12-ന് ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ടു. 2019 ജനുവരി ഏഴിന് സമിതി റിപ്പോർട്ട് സമർപ്പിച്ചു. അടുത്തദിവസം ബിൽ ലോക്സഭ പാസാക്കി. എന്നാൽ, അന്ന് രാജ്യസഭയിൽ ബിൽ അവതരിപ്പിക്കാൻ കഴിഞ്ഞില്ല.
ന്യൂഡൽഹിം പ്രതിപക്ഷ എതിർപ്പുകൾക്കും വടക്കുകിഴക്കൻ പ്രദേശങ്ങളിൽ ശക്തമായ പ്രതിഷേധങ്ങൾക്കും ഇടയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ പൗരത്വ ഭേദഗതി ബിൽ – അവതരിപ്പിച്ചു . പാക്കിസ്ഥാൻ , ബംഗ്ലാദേശ് , അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലിം ഇതര സമുദായങ്ങൾക്ക് (ഹിന്ദു – കിസ്ത്യൻ – സിഖ് – ബുദ്ധ – ജൈന – പാർസി മതവിശ്വാസികൾക്ക് ) ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്യുന്നതാണ് ബിൽ.
പൗരത്വ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി. ഏഴ് മണിക്കൂറിലേറെ നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രതിപക്ഷത്തിന്റെ കടുത്ത വിമര്‍ശനങ്ങളെയും പ്രതിഷേധങ്ങളെയും അവഗണിച്ചാണ് ബില്‍ പാസാക്കിയത്. 80ന് എതിരെ 311 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്.
രാഷ്ട്രീയ അജണ്ടകളില്ലന്നും ഒരു മതത്തിനും ബില്‍ എതിരല്ലന്നും അമിത് ഷാ വ്യക്തമാക്കി.
48 പേരാണ് ബില്ലിന്മേലുള്ള ചർച്ചയിൽ പങ്കെടുത്തത്.
ബില്ലിൽ പ്രതിപക്ഷത്തുനിന്ന് പി.കെ കുഞ്ഞാലിക്കുട്ടി. എൻ.കെ. പ്രേമചന്ദ്രൻ, ശശി തരൂർ അടക്കമുള്ളവർ കൊണ്ടുവന്ന ഭേദഗതികൾ വോട്ടിനിട്ട് തള്ളി.
മതങ്ങളുടെ പേരിന് പകരം എല്ലാ മതങ്ങളിലുമുള്ളവർക്ക് പൗരത്വം നൽകണമെന്നാണ് ഭേദഗതിയിൽ കൂടുതലും ആവശ്യപ്പെട്ടിരുന്നത്. ഇതിന് ശേഷമാണ് ബിൽ പാസാക്കിയത്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സംരക്ഷിത മേഖലകൾ ബില്ലിന്റെ പരിധിയിൽ വരില്ല . നാഗാലാൻഡ് , മണിപ്പുർ , മിസോറം , മേഘാലയ എം . പിമാർ ബില്ലിനെ പിന്തുണച്ചപ്പോൾ സിക്കിം എം . പി എതിർത്തു.
ബിൽ പാസായതിൽ പ്രധാനമന്ത്രി നരേന്ദ മോദി ആഭ്യന്തരമന്ത്രി അമിത് ഷായെ അഭിനന്ദിച്ചു.

സര്‍ക്കാര്‍ വാദങ്ങള്‍
സ്ഥിരംപീഡനംമൂലം മതപരമായ ചടങ്ങുകൾ നിർവഹിക്കാൻ അവർക്ക് സാധിക്കുന്നില്ല. ഇന്ത്യയിലെത്തിയാൽ യാത്രാരേഖകളുടെ കാലാവധി കഴിഞ്ഞിട്ടുപോലും ഇവിടെ തുടരുന്നത് അതുകൊണ്ടാണെന്നും സർക്കാർ വിലയിരുത്തുന്നു.

ആഭ്യന്തരമന്ത്രി അമിത്ഷാ – statements
അഫ്ഗാനിസ്താൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ അവരുടെ ഭരണഘടനയിൽ തന്നെ ഇസ്ലാമിക രാജ്യങ്ങളെന്ന് എഴുതിവെച്ചിട്ടുണ്ടെന്ന് ബില്ലിന്മേലുള്ള ചർച്ചക്കിടെ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. അവിടെയുള്ള ന്യൂനപക്ഷങ്ങൾ മറ്റ് സമുദായക്കാരാണ്. അവർ ആ രാജ്യങ്ങളിൽ മതപരമായ പീഡനം നേരിടുന്നുണ്ട്. അവരെല്ലാം ഇന്ത്യയിലേക്ക് അഭയാർഥികളായാണ് എത്തിയത്. അവരെല്ലാം നുഴഞ്ഞുകയറ്റക്കാരല്ലെന്നും അമിത് ഷാ സഭയിൽ പറഞ്ഞു.
1951 മുതൽ 2011 വരെയുള്ള കാലഘട്ടത്തിൽ പാകിസ്താനിൽ ന്യൂനപക്ഷങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 1947ൽ 23 ശതമാനമായിരുന്ന പാക്സ്താനിലെ ന്യൂനപക്ഷ ജനസംഖ്യ 2011 ആയപ്പോഴേക്കും 3.7 ശതമാനമായി കുറഞ്ഞെന്നും അമിത് ഷാ പറഞ്ഞു.
ബംഗ്ലാദേശിൽ 22ൽ നിന്ന് 7.8 ശതമാനമായി കുറഞ്ഞു. ഒന്നുകിൽ ഇവർ ഇന്ത്യയിലേക്ക് വന്നിട്ടുണ്ടാകണം അല്ലെങ്കിൽ അവർ കൊല്ലപ്പെട്ടിട്ടുണ്ടാകും. അതുമല്ലെങ്കിൽ അവരെ പുറത്താക്കിയിട്ടുണ്ടാകും.
ഇന്ത്യയിൽ 1951 ൽ 9.8 ശതമാനമായിരുന്ന ന്യൂനപക്ഷങ്ങൾ ഇപ്പോൾ 14.3 ശതമാനമായി വർധിച്ചെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. അതിനാൽ ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ പീഡനങ്ങൾ ഏറ്റുവാങ്ങുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ വ്യാപകമായി പൗരത്വ രജിസ്റ്റർ നടപ്പാക്കുമെന്നും പ്രഖ്യാപിച്ചു.
മണിപ്പൂരിൽ പ്രവേശിക്കാനും ഇനി ഇന്നർ ലൈൻ പെർമിറ്റ് (മുൻകൂർ അനുമതി) വേണമെന്ന് ചട്ടം കൊണ്ടുവരുമെന്ന് അമിത് ഷാ വ്യക്തമാക്കി.
കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കളിക്കുന്നത്. കോൺഗ്രസിന്റെ മതേതരത്വമെന്താണെന്ന് മനസിലാകുന്നില്ല. കേരളത്തിൽ മുസ്ലീം ലീഗിനൊപ്പവും മഹാരാഷ്ട്രയിൽ ശിവസേനയ്ക്കൊപ്പവുമാണ് കോൺഗ്രസുള്ളതെന്ന് അദ്ദേഹം പരിഹസിച്ചു.
ബിൽ ഭരണഘടനാ വിരുദ്ധമാണെന്ന വാദങ്ങളും അമിത് ഷാ തള്ളിക്കളഞ്ഞു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കും. ഭരണഘടനയുടെ 14,21,25 എന്നീ അനുഛേദങ്ങളുടെ ലംഘനമല്ല ബില്ലെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ബില്ലിനെക്കുറിച്ച് തെറ്റിധാരണ പരത്താൻ ശ്രമിക്കുന്നു. അഭയാർഥികൾക്ക് പൗരത്വം നൽകാനാണ് ബില്ലെന്നും റോഹിങ്ക്യൻ മുസ്ലീങ്ങളെ അംഗീകരിക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി.
നിലവിലെ ഈ മൂന്ന് രാജ്യങ്ങളില്‍ ഇസ്‌ലാം മതാടിസ്ഥാനത്തിലുള്ള ഭരണഘടനകളുള്ളത് കൊണ്ട് അവിടെ നിന്നുള്ള മുസ്‌ലിംകളെ ബില്ലില്‍ ഉള്‍പ്പെടുത്തേണ്ട കാര്യമില്ലെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ വ്യക്തമാക്കിയത്.

രാജ്യസഭ ചര്‍ച്ച (2019 Dec 11)
പൗരത്വ ഭേദഗതി ബിൽ മുസ്ലീങ്ങൾക്ക് എതിരാണെന്ന പ്രചരണം ശരിയല്ലെന്ന് അമിത് ഷാ പറഞ്ഞു. ‘ഈ ബിൽ ഇന്ത്യയിലെ മുസ്ലീങ്ങൾക്കെതിരാണെന്ന തെറ്റിദ്ധാരണ പരക്കുന്നുണ്ട്. എന്നാൽ ഈ ബില്ലിന് ഇന്ത്യയിലെ മുസ്ലീങ്ങളുമായി എന്ത് ബന്ധമാണുള്ളതെന്നാണ് എനിക്ക് ചോദിക്കാനുള്ളത്. അവർ എല്ലായ്പ്പോഴും ഇന്ത്യയിലെ പൗരന്മാരാണ്. അവരോട് ഒരുതരത്തിലുള്ള വിവേചനവുമില്ല’ – അമിത് ഷാ പറഞ്ഞു.
ഈ ബില്ലിൽ രാജ്യത്തെ ഒരു മുസ്ലീമും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം രാജ്യ  സഭയിൽ വ്യക്തമാക്കി. നിങ്ങളെ ചിലർ ഭയപ്പെടുത്താൻ നോക്കിയാൽ നിങ്ങൾ ഭയപ്പെടരുത്. ന്യൂനപക്ഷങ്ങൾക്ക് എല്ലാ സുരക്ഷയും ലഭിക്കും. ഭരണഘടന അനുസരിച്ച് പ്രവർത്തിക്കുന്ന നരേന്ദ്രമോദി സർക്കാരാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വോട്ടെടുപ്പ്
എൻഡിഎയിലെ എല്ലാ കക്ഷികളും ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു.
എൻഡിഎയ്ക്ക് പുറത്തുള്ള 1)ബിജു  ജനതാദൾ, 2) വൈഎസ്ആർ കോൺഗ്രസ്, 3) എഐഎഡിഎംകെ തുടങ്ങിയ കക്ഷികളും ബില്ലിനെ അനുകൂലിച്ചു.

ബില്ലിനെ എതിര്‍ത്തവര്‍: 1) കോണ്‍ഗ്രസ്, 2) ഡി.എം.കെ, 3) ശിവസേന, 4) തൃണമൂല്‍ കോണ്‍ഗ്രസ്, 5) മുസ്‍ലിം ലീഗ്, 6) സി.പി.എം, 7) സി.പി.ഐ തുടങ്ങിയവര്‍

ഉദ്ദവ് താക്കേരി നയിക്കുന്ന സേന രാജ്യത്തിന്റെ താൽപ്പര്യാർത്ഥം ബില്ലിനെ പിന്തുണച്ചതായി ശിവസേന എംപി അരവിന്ദ് സാവന്ത് പറഞ്ഞു. ലോക്സഭയിലെ വടക്കുകിഴക്കൻ സംസ്ഥാന എംപികളിൽ ഭൂരിപക്ഷവും ബിൽ ഭേദഗതിയിലൂടെ അവരുടെ ആശങ്കകൾ പരിഹരിച്ചതിനാല്‍  ബില്ലിനെ പിന്തുണച്ചു. (The Hindu , ND TV reported).
ബില്ലിനെ പിന്തുണച്ചതിനെച്ചൊല്ലി ജെഡിയുവില്‍ ഭിന്നതയുടലെടുത്തു .

ബില്‍ രാജ്യസഭയില്‍ ( 2019 Dec )
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബിൽ സഭയുടെ മേശപ്പുറത്ത് വെച്ചത്.
125 പേർ അനുകൂ ലിച്ചപ്പോൾ 105 പേർ എതിർത്തു.
രാഷ്ട്രപതി ഒപ്പിട്ട് ഗസറ്റിൽ വി ജ്ഞാപനം വരുന്നതോടെ 1955 ലെ പൗരത്വ നിയമത്തിനു ഭേദഗതി നടപ്പാവും.
കോൺഗ്രസും തൃണമൂൽ കോൺഗ്രസും മുസ്ലിം ലീഗും ഉൾപ്പെടെയുള്ള കക്ഷികൾ ബില്ലിനെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്നു പ്രഖ്യാപിച്ചു.
സെലക്ട് കമ്മിറ്റിക്കു വിടണമെന്ന് കോൺഗ്രസും ഇടതുപക്ഷവും മുസ്ലിംലീഗും ഉൾപ്പെ ടെയുള്ള പ്രതിപക്ഷപാർട്ടികളുടെ ആവശ്യവും പ്രതിപക്ഷാംഗ അവതരിപ്പിച്ച ഭേദഗതികളും വോട്ടെടുപ്പിലൂടെ തള്ളിയ ശേഷമാണ് ബിൽ പൂർണരൂപത്തിൽ സഭ അംഗീകരിച്ചത്.
ലോക്സഭയിൽ ബില്ലിനെ അനു കൂലിച്ച ശിവസേന രാജ്യസഭയിൽ വോട്ടെടുപ്പു ബഹിഷ്കരിച്ചു . പത്തംഗങ്ങൾ സഭയിൽ ഹാജരായിരുന്നില്ല.

ബില്ലിനെ പിന്തുണച്ചവര്‍: എൻഡിഎ ഘടകകക്ഷികളായ ജെഡിയു, എൽജെപി, അകാലിദൾ എന്നിവയും എഐഡിഎംകെ, ബിജെഡി, വൈഎസ്‌ആർ കോൺഗ്രസ്‌, ടിഡിപി, അസംഗണ പരിഷത്ത്‌, ബിപിഎഫ്‌, എൻപിഎഫ്‌ തുടങ്ങിയ കക്ഷികളും

ബില്ലിനെ വിയോജിച്ചവര്‍: കോൺഗ്രസ്‌, ഇടതുപക്ഷം, തൃണമൂൽ, ഡിഎംകെ, ടിആർഎസ്‌, എസ്‌പി, ബിഎസ്‌പി, എഎപി

സെലക്ട് കമ്മിറ്റി ആവശ്യം
സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളി. കേന്ദ്രസർക്കാർ നടപടി ഭരണ ഘടനാവിരുദ്ധവും ഇന്ത്യയുടെ അടിസ്ഥാനമൂല്യങ്ങളിൽനിന്നുള്ള വ്യതിചലനവുമാണെന്നാരോപിച്ചാണ് ബിൽ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്. 99  നെതിരേ 124 വോട്ടിനാണ് ഈ ആവശ്യം തള്ളിയത് .

നേതാക്കളുടെ അഭിപ്രായം
2019 Jan 8  – രാജ്നാഥ് സിങ്: ബിൽ ഭരണഘടനാ വിരുദ്ധമല്ലെന്ന് അന്നത്തെ  കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ലോക്സഭയെ അറിയിച്ചു. അസമിന് വേണ്ടിയല്ല ബിൽ കൊണ്ടുവരുന്നത്. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ബാധകമാവും. കുടിയേറ്റക്കാരുടെ ഭാരം അസം മാത്രം വഹിക്കേണ്ടതില്ല. എല്ലാ സംസ്ഥാനങ്ങൾക്കും ഉത്തരവാദിത്വമുണ്ട്. മൂന്ന് രാജ്യങ്ങളിലെയും ന്യൂനപക്ഷ വിഭാഗക്കാർക്ക് ഇന്ത്യയിലേക്കല്ലാതെ മറ്റെവിടേക്കും പോകാനാവില്ല. ഗുജറാത്ത്, രാജസ്ഥാൻ, ഡൽഹി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങിൽ കുടിയേറിയിട്ടുള്ളവർക്ക് പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2019 Dec 9 – ലോകസഭാ ചര്‍ച്ചയില്‍ ബില്ലിൽ മുസ്ലിംകളെ എന്തുകൊണ്ട് ഉൾപ്പെടുത്തിയില്ലെന്ന് ബിജെപി സഖ്യകക്ഷിയായ അകാലിദൾ ചോദിച്ചു .
പൗരത്വ ബില്ലിൽ ചില പാർട്ടികൾ പാകിസ്താന്റെ അതേ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് മോദി പറഞ്ഞു. ഡൽഹിയിൽ നടന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിലായിരുന്നു മോദിയുടെ പ്രസ്താവന.
പാക്കിസ്ഥാനിലെയും ഇന്നത്തെ ബംഗ്ലാദേശിലെയും മതന്യൂനപക്ഷങ്ങളുടെ ജനസംഖ്യയിൽ ഏകദേശം 20% വീതം കുറവുണ്ടായി.  ഒന്നുകിൽ അവർ കൊല്ലപ്പെടുകയോ അഭയത്തിനായി ഇന്ത്യയിലേക്ക് പലായനം ചെയ്യുകയോ ചെയ്തു.  ഈ രാജ്യത്തെ മുസ്‌ലിംകൾക്ക് വിഷമിക്കേണ്ട കാരണമില്ല.  അവർ ഈ രാജ്യത്തെ പൗരന്മാരാണ്, അവർ ഈ രാജ്യത്തെ ഒരു പൗരനായി തുടരും.
ജഗത് പ്രകാശ് നദ്ദ, ബിജെപി 2003 ൽ രാജ്യസഭയിലെ ഡോ. മൻ‌മോഹൻ സിംഗ് അഭയാർഥികളോട് പെരുമാറുന്നതിനെക്കുറിച്ചും ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നതിനെക്കുറിച്ചും അന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രി അദ്വാനി ജിയോട് പറഞ്ഞു.  അതിനാൽ, അദ്ദേഹം (സിംഗ്) പറഞ്ഞത് മാത്രമാണ് ഞങ്ങൾ പിന്തുടരുന്നത്.

അന്ന് മന്‍മോഹന്‍ സിങിന്‍റെ ആവശ്യം വായിക്കാന്‍: https://m.facebook.com/story.php?story_fbid=559445017965344&id=100016995513586

രാജ്യസഭ പൗരത്വ ഭേദഗതി ബിൽ പാസാക്കിയതിനെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രപ്രധാനമായ ദിവസമാണ് ഇതെന്നു പ്രധാനമന്ത്രി പ്രതികരിച്ചു. പൗരത്വ ഭേദഗതി ബിൽ രാജ്യസഭ പാസാക്കിയതിൽ ഏറെ സന്തോഷമുണ്ട്. ബില്ലിന് അനുകൂലമായി വോട്ടു ചെയ്ത എല്ലാ രാജ്യസഭാംഗങ്ങൾക്കും നന്ദി അറിയിക്കുന്നതായി പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു . https://twitter.com/narendramodi/status/1204788395613966336?s=19

സുബ്രമണ്യ സ്വാമി: CABയും NRCയും തമ്മിൽ പ്രതിപക്ഷം ആശയക്കുഴപ്പത്തിലാണെന്ന് ബിജെപിയുടെ സുബ്രഹ്മണ്യൻ സ്വാമി ആരോപിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 11 ഇന്ത്യൻ പാർലമെന്റിന് പൗരത്വ അവകാശങ്ങളിൽ മാറ്റങ്ങൾ വരുത്താനുള്ള അധികാരം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനിൽ നിന്ന് ധാരാളം ആളുകൾ പാലായനം ചെയ്യുന്നുണ്ടെന്നും ഹിന്ദുക്കൾ മാത്രമല്ല, ക്രിസ്ത്യാനികൾ, പാർസികൾ തുടങ്ങിയവർ പാകിസ്താൻ വിടുകയാണ്, ഈ രാജ്യങ്ങളിൽ ഈ ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വളരെക്കാലമായി അംഗീകരിക്കപ്പെട്ടിരുന്ന ഒരു കാര്യത്തിലാണ് സർക്കാർ ഒടുവിൽ പ്രവർത്തിക്കുന്നത് എന്നും ഇന്ത്യയിലെ ശ്രീലങ്കൻ അഭയാർഥികളെക്കുറിച്ച് സംസാരിച്ച സ്വാമി, ഇന്ത്യയിലെത്തിയ തമിഴ് ജനത യുദ്ധത്തിൽ നിന്ന് രക്ഷപ്പെട്ടു വന്നതാണെന്നും പീഡനമല്ലെന്നും അദ്ദേഹം പറഞ്ഞു.

സഭക്ക് പുറത്തുള്ള പ്രതിഷേധം
ബില്ലുമായി കേന്ദ്രം മുന്നോട്ട് പോയാൽ സഖ്യം വിടുന്ന കാര്യം തീരുമാനിക്കുമെന്ന് മേഘാലയ മുഖ്യമന്ത്രിയും നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) അധ്യക്ഷനുമായ കോൺറാഡ് സാങ്മ പറഞ്ഞു. മണിപ്പൂരിലേയും അരുണാചലിലേയും ബി.ജെ.പി. സർക്കാരുകളെ പിന്തുണക്കുന്ന പാർട്ടിയാണ് എൻ.പി.പി.
ബിൽ പാസാക്കിയാൽ ബി.ജെ.പിയുടെ മിസാറോം ഘടകം പിരിച്ചുവിടുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ ജോൺ വി ലൂണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവും മണിപ്പൂർ മുഖ്യമന്ത്രി എൻ ബിറെൻ സിങും ബില്ലിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ബിൽ രാജ്യസഭയിൽ പാസാകില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഇവർ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്നാഥ് സിങിനോട് ആവശ്യപ്പെട്ടു.
പത്മശ്രീ പുരസ്കാരം തിരികെ നൽകുമെന്ന് പ്രശസ്ത മണിപ്പുരി സിനിമ സംവിധായകൻ അരിബം ശ്യാം ശർമ. കേന്ദ്രസർക്കാരിന്റെ പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ചാണ് പുരസ്കാരം തിരികെ നൽകുന്നതെന്ന് അദ്ദേഹം ഞായറാഴ്ച അറിയിച്ചു. 82 കാരനായ അരിബാമിന് 2006 ലാണ് പത്മശ്രീ ലഭിച്ചത്. ഇംഫാലിൽ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
നിർണായക ബില്ലുകളിൽ മോദി സർക്കാറിനെ പിന്തുണച്ച ആം ആദ്മി പാർട്ടി, എഐഎഡിഎംകെ, തെലങ്കാന രാഷ്ട്രീയ സമിതി എന്നീ കക്ഷികൾ നിലപാട് ഇതുവരെയും പരസ്യമാക്കിയിട്ടില്ല. ഇവരും ബില്ലിനെ അനുകൂലിക്കും എന്നാണ് കേന്ദ്രസർക്കാർ പ്രതീക്ഷ.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്രമേഖലകളെ ഒഴിവാക്കാൻ തീരുമാനിച്ചതോടെ ബിജെഡിയുടെ പിന്തുണ ബില്ലിന് ഉറപ്പായി. സഖ്യകക്ഷികളായ ശിരോമണി അകാലി ദളും ലോക്ജനശക്തി പാർട്ടിയും ബില്ലിന് അനുകൂലമായി വോട്ട് ചെയ്യാന്‍ സാധ്യത കാണൂന്നു.
പൗരത്വ ബില്‍ ഭേദഗതിയെ കോണ്‍ഗ്രസ് എതിര്‍ക്കുമെന്ന് വയനാട് എംപി രാഹുല്‍ ഗാന്ധി. കോഴിക്കോട് പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകന്നതിനിടയിലാണ് രാഹുല്‍ ഗന്ധി പൗരത്വ ബില്ലിനെതിരെ പ്രതികരിച്ചത്. ഭേദഗതി ബില്ലിനെ പാര്‍ലമെന്റില്‍ ശക്തമായി എതിര്‍ക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
രണ്ടാം മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലിനെതിരേ ശക്തമായ എതിര്‍പ്പുമായി മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ബൈച്ചുങ് ഭൂട്ടിയ രംഗത്ത്. ബില്ല് അപകടകരമാണെന്നും താനും ഹംറോ സിക്കിം പാര്‍ട്ടിയും നിയമനിര്‍മാണത്തെ പൂര്‍ണമായും എതിര്‍ക്കുമെന്നും ഭൂട്ടിയ പറഞ്ഞു.
പൗരത്വനിയമഭേദഗതി ബില്‍ ഭരണഘടനാ വിരുദ്ധമെന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍ പറഞ്ഞു. മുസ‌്‌ലിം സമുദായത്തോടുള്ള വിവേചനമാണ് ബില്ലിലെ ഭേദഗതി. ഇത് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണും. ആവശ്യമെങ്കില്‍ കോടതിയേയും സമീപിക്കും. ബില്ലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ്–ലീഗ് എംപിമാര്‍ ആത്മാര്‍ഥത കാണിക്കുമെന്നാണ് പ്രതീക്ഷയെന്നും കാന്തപുരം കോഴിക്കോട് പറഞ്ഞു.
2019 Dec 9 – മാർച്ച് 24 ന് നിശ്ചയിച്ച 1985 ലെ അസം കരാർ – തകർക്കാനുള്ള ശ്രമമാണെന്ന് ആരോപിച്ച് നോർത്ത് – ഈസ് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ ചൊവ്വാഴ്ച – 12മണിക്കൂർ ബന്ദ് പ്രഖ്യാപിച്ചു .ട്രൈബൽ സ്റ്റുഡന്റ് ബോഡീസും മറ്റു 16 സംഘടനകളുമാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബിൽ – പാസാക്കിയാൽ അസമിൽ പ്രമുഖ വിദ്യാർത്ഥി – ഗ്രൂപ്പുകൾ സമഗ്രമായ പ്രക്ഷോഭം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
പൗരത്വ ബില്ലിനെ ജെഡിയു പിന്തുണച്ചതില്‍ JDU പാര്‍ട്ടി ദേശീയ ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോര്‍ അതൃപ്തി വ്യക്തമാക്കി.
തിങ്കളാഴ്ച രാത്രിയാണ് പൗരത്വഭേദഗതി ബിൽ ലോക്സഭ പാസാക്കിയത്. നമ്മുടെ ഭരണഘടനയ്ക്ക് എതിരാണ് ഈ നിയമം. എതിർപ്പുണ്ടായിട്ടും നിയമം പാർലമെന്റിൽ പാസാക്കുകയാണ്. ആദ്യമായാണ് പൗരത്വത്തിനുള്ള അടിസ്ഥാനമായി മതം മാറുന്നത് – സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു.
പൗരത്വ ഭേദഗതി ബിൽ ഇന്ത്യയുടെ മതനിരപേക്ഷ- ജനാധിപത്യ സ്വഭാവത്തിന് നേരേയുള്ള കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വം മതാടിസ്ഥാനത്തിൽ നിർണയിക്കുന്നതും പരിഗണിക്കുന്നതും ഭരണഘടനയെ നിരസിക്കലാണെന്നും ബിൽ ഇന്ത്യൻ സമൂഹത്തിന്റെ മതനിരപേക്ഷമായ ഐക്യത്തെ ചോർത്തിക്കളയുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ പൗരത്വ ഭേദഗതി ബിൽ ഭരണഘടനാ വിരുദ്ധമെന്ന് പ്രശസ്ത ബംഗാളി സംവിധായിക അപർണ സെൻ. വേണ്ട രീതിയിൽ ബില്ലിനെതിരെ പ്രതിഷേധിക്കുമെന്നും അപർണ സെൻ പറഞ്ഞു. കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ പ്രദർശന ചടങ്ങിൽ പങ്കെടുക്കാൻ കേരളത്തിലെത്തിയതായിരുന്നു അപർണ സെൻ.

രാജ്യത്തിന് പുറത്ത് (World)
ലോക്‌സഭയില്‍ പാസ്സാക്കിയ പൗരത്വഭേദഗതി ബില്ലിനെതിരെ കടുത്ത എതിര്‍പ്പുമായി യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യു.എസ്.സി.ഐ.ആര്‍.എഫ്).
പൗരത്വഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസായാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ഉപരോധമേര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യു.എസ് ഫെഡല്‍ കമ്മീഷന്‍ അറിയിച്ചു. പൗരത്വ ഭേദഗതി ബില്‍ ‘തെറ്റായ ദിശയിലേക്കുള്ള അപകടകരമായ വഴിത്തിരി’വാണെന്നായിരുന്നു അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്ന യു.എസ്.സി.ഐ.ആര്‍.എഫ് പറഞ്ഞത്.

പാക് PM ഇമ്രാന്‍ഖാന്‍ tweet ചെയ്തത്: ”അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന്റെ എല്ലാ മാനദണ്ഡങ്ങളും പാക്കു-മായുള്ള ഉഭയകക്ഷി കരാറുകളും ലംഘിക്കുന്ന ഇന്ത്യൻ ലോക്സഭാ പൗരത്വ നിയമത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. ഫാസിസ്റ്റ് മോദി സർക്കാർ പ്രചരിപ്പിച്ച വിപുലീകരണത്തിന്റെ ആർ‌എസ്‌എസ് ‘ഹിന്ദു രാഷ്ട്ര’ രൂപകൽപ്പനയുടെ ഭാഗമാണിത്.” https://twitter.com/ImranKhanPTI/status/1204279913869656064?s=19

റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (റോ) പാർലമെന്റിന്റെ സംയുക്ത സമിതിയോട് “ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ വിദേശ ഏജന്റുമാർക്ക് CAB ദുരുപയോഗം ചെയ്യാം” (പാകിസ്ഥാന്റെ ഐ‌എസ്‌ഐ പോലുള്ള ഏജൻസികളിൽ നിന്ന്) അത് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ഉപയോഗിക്കാവുന്ന നിയമപരമായ ചട്ടക്കൂടായി മാറിയേക്കാം എന്ന് വിലയിരുത്തി.

പൗരത്വ ഭേദഗതി ബില്ലിലൂടെ ഇന്ത്യ തെറ്റായ വഴി തിരഞ്ഞെടുക്കുകയാണെന്ന് കുറ്റപ്പെടുത്തി വിഖ്യാത ശാസ്ത്രജ്ഞനും നൊബേൽ സമ്മാനജേതാവുമായ വെങ്കട്ടരാമൻ രാമകൃഷ്ണൻ. സഹിഷ്ണുതയിൽ ഊന്നിയുള്ള ആദർശമാണ് ഇന്ത്യക്കുള്ളത്. അത് തുടരണമെന്നാണ് അഗ്രഹമെന്നും അദ്ദേഹം ദി ടെലഗ്രാഫിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

NRC വിവേചനം
അയൽരാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന അമുസ്‌ലിം അഭയാർഥികൾക്ക് പൗരത്വം നൽകുന്നതിനാണ് ബിൽ രൂപകൽപ്പന ചെയ്തിരിക്കുന്നതെങ്കിലും എൻആർസി കുടിയേറ്റക്കാരെ മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കുന്നില്ല.
1971 മാർച്ച് 24 ന് ശേഷം നിയമവിരുദ്ധമായി സംസ്ഥാനത്ത് പ്രവേശിച്ച ആരെയും അവരുടെ മതത്തെ പരിഗണിക്കാതെ നാടുകടത്തുന്നത് പരിഗണിക്കും.
നിയമവിരുദ്ധമായി കുടിയേറുന്നവർക്കായി ആറ് തടങ്കൽ ക്യാമ്പുകൾ നിലവിൽ ആസാമിലുണ്ടെങ്കിലും ഈ ക്യാമ്പുകളിൽ എത്ര കാലം ആളുകളെ തടവിലാക്കുമെന്ന് ഇപ്പോഴും വ്യക്തമല്ല. നാടുകടത്തൽ നടപടിയോ തടങ്കലിൽ കാലാവധിയോ വ്യക്തമല്ല, കാരണം ഇത് സർക്കാർ വ്യക്തമാക്കിയിട്ടില്ല. ബിൽ ഒരു നിയമമായി മാറുകയാണെങ്കിൽ, അമുസ്‌ലിംകൾ അത്തരം ഒരു പ്രക്രിയയിലൂടെ കടന്നുപോകേണ്ടതില്ല, അതായത് ഇത് രേഖപ്പെടുത്താത്ത കുടിയേറ്റക്കാരെന്ന് തിരിച്ചറിഞ്ഞ മുസ്‌ലിംകളോട് വിവേചനം കാണിക്കും.
1971 മാർച്ച് 24ന് മുമ്പ് അസമിൽ എത്തിയവരാണ് തങ്ങളോ തങ്ങളുടെ പൂർവികരോ എന്ന് തെളിയിക്കുന്ന രേഖകളുണ്ടെങ്കിൽ മാത്രമേ അസം ജനതയ്ക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുകയുള്ളു. അനധികൃത കുടിയേറ്റക്കാരെ പ്രതിരോധിക്കാനായിരുന്നു ഇത്. എന്നാൽ സിഎബി വ്യക്തമായും മതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.

പൗരത്വ ബില്ല് കോടതിയിലേക്ക്
പൗരത്വ ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷ കക്ഷികള്‍. ഹർജി നല്‍കുന്ന കാര്യം കോണ്‍ഗ്രസ് ഗൌരവത്തില്‍ പരിഗണിക്കുന്നുണ്ട്.
ബില്ലിനെതിരെ മുസ്‍ലിംലീഗ് സുപ്രീംകോടതിയില്‍ ഹർജി നല്‍കും.
ജംഇയ്യത്തടക്കമുള്ള മുസ്‍ലിം സംഘടനകളും കോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

നിഗമനം
മൂന്ന് മുസ്ലീം രാഷ്ട്രത്തിലെ പീഡിത ജനതയെ സംരക്ഷിക്കുന്നത് നല്ലതാണെങ്കിലും , ശ്രീലങ്ക , മ്യാന്‍മര്‍, ടിബറ്റ് കൂടി ജനങ്ങളെ പരിഗണിക്കുന്നത് നന്നായിരിക്കും.
ഭരണഘടന ലംഘനം ആര്‍ട്ടിക്കിള്‍ 14 ലംഘനം.
ഇന്ത്യന്‍ഭരണഘടനയില്‍ മതംകൂട്ടിച്ചേര്‍ക്കുന്നത് കളങ്കം ഏര്‍പ്പെടുത്തുന്നു.
മതപരമായ വിഭജനത്തിന് എത്ര തന്നെ ന്യായീകരണം മുന്‍നിര്‍ത്തിയാലും തെറ്റുതന്നെയാകുന്നു.

– തയ്യാറാക്കിയത്:- മഹേഷ് ഭാവന

“എന്‍റെ പഠനത്തിനായി ശേഖരിച്ച വിവരങ്ങള്‍, വാര്‍ത്തകള്‍, കണ്ടെത്തലുകള്‍ ഇവിടെ ക്രോഡീകരിച്ചിരിക്കുന്നു ,തെറ്റുകള്‍, അഭിപ്രായ വിത്യാസങ്ങള്‍ എന്നിവ തെളിവുകള്‍ സഹിതം ചൂണ്ടിക്കാണിക്കുക, തിരുത്തപ്പെടുന്നതാണ്” – മഹേഷ് ഭാവന
എന്‍റെ മറ്റു ലേഖനങ്ങള്‍ വായിക്കാന്‍
https://maheshbhavana.blogspot.com/
https://t.me/MaheshB4
https://m.facebook.com/story.php?story_fbid=479442135965633&id=100016995513586

റഫറന്‍സ്, കടപ്പാട്:
http://prsindia.org/billtrack/the-citizenship-amendment-bill-2016-4348
പൗരത്വ (ഭേദഗതി) ബിൽ, 2016, https://www.prsindia.org/sites/default/files/bill_files/Citizenhip_%28A%29_bill%2C_2016_0.pdf .
https://www.theguardian.com/world/2016/jun/11/bangladesh-murders-bloggers-foreigners-religion
GSR 685 (E), GSR 686 (E), ഗസറ്റ് ഓഫ് ഇന്ത്യ, 2015 സെപ്റ്റംബർ 7, http://egazette.nic.in/WriteReadData/2015/165755.pdf ; GSR 702 (E), GSR 703 (E), ഗസറ്റ് ഓഫ് ഇന്ത്യ, ജൂലൈ 18, 2016,http://egazette.nic.in/WriteReadData/2016/170822.pdf .
https://www.thehindu.com/news/national/other-states/what-is-the-citizenship-amendment-bill-2016/article23999348.ece/amp/
ശ്രീജിത്ത് പെരുന്നയുടെ fb പോസ്റ്റ്
https://m.facebook.com/story.php?story_fbid=10158339217672590&id=581257589
https://www.mathrubhumi.com/news/india/lok-sabha-passes-citizenship-bill-1.3463816
https://www.twentyfournews.com/2019/12/06/central-ministry-parliament-will-pass-citizenship-amendment-bill.html
https://www.twentyfournews.com/2019/12/05/the-union-cabinet-has-approved-the-citizenship-amendment-bill.html
https://malayalam.indianexpress.com/news/invisible-partition-of-hindus-muslims-sena-attacks-citizenship-bill-323857/
https://www.mathrubhumi.com/news/india/loksabha-clear-citizenship-amendment-bill-1.4350822
https://www.mediaonetv.in/national/2019/12/10/federal-us-commission-seeks-sanctions-against-amit-shah
https://www.mathrubhumi.com/mobile/news/india/veteran-manipuri-filmmaker-returns-padma-shri-to-protest-citizenship-bill-1.3538751
https://www.mediaonetv.in/national/2019/12/09/citizenship-amendment-bill-lok-sabha
https://www.manoramanews.com/news/breaking-news/2019/12/10/citizenship-amendment-bill-pass-in-loksabha.html
https://www.asianetnews.com/gallery/india-news/protest-against-national-citizenship-amendment-bill-q2a5og
https://www.mathrubhumi.com/mobile/news/india/will-decide-an-appropriate-time-to-snap-ties-with-nda-meghalaya-cm-1.3546870
https://www.twentyfournews.com/2019/12/05/wayanad-mp-rahul-gandhi-says-congress-will-oppose-the-amendment-to-the-citizenship-bill.html
https://www.thejasnews.com/sublead/bhaichung-bhutia-opposes-citizenship-amendment-bill-calls-it-dangerous-120913
https://www.mediaonetv.in/national/2019/12/10/northeast-bandh-begins-against-citizenship-bill
https://indianexpress.com/article/explained/citizenship-amendment-bill-2019-parliament-winter-session-nrc-6122846/lite/
https://m.economictimes.com/news/politics-and-nation/citizenship-amendment-bill-decoded-what-it-holds-for-india/articleshow/72466056.cms
https://www.google.co.in/amp/s/www.mathrubhumi.com/amp/news/india/citizenship-amendment-bill-to-be-tabled-today-as-oppn-preps-to-fight-it-1.4348511?espv=1
https://www.deshabhimani.com/news/national/citizenship-amendment-bill/838782
https://www.janmabhumidaily.com/news/vipp-for-mps-in-loksabha70111.html
https://www.manoramaonline.com/news/latest-news/2019/12/09/citizenship-bill-to-be-tabled-in-lok-sabha-today-amid-northeast-protests.html
https://www.manoramaonline.com/news/latest-news/2019/12/07/mamatha-second-war-of-independence.html
https://www.mathrubhumi.com/mobile/nri/pravasi-bharatham/delhi/delhi-news/protest-against-citizenship-amendment-bill-1.4353143
https://malayalam.indianexpress.com/news/muslim-parties-and-congress-opposes-citizenship-bill-323781/lite/
https://www.mathrubhumi.com/mobile/news/india/citizenship-amendment-bill-tables-in-loksabha-by-home-minister-amit-shah-1.4348630
https://www.indiatoday.in/india/story/imran-khan-tweet-on-citizenship-amendment-bill-1626982-2019-12-10
https://thewire.in/security/cab-could-be-misused-by-foreign-agents-to-infiltrate-india-raw-had-said
https://www.deccanherald.com/national/national-politics/enemies-may-use-cab-to-push-own-people-raw-783713.html
https://www.ndtv.com/india-news/in-interest-of-nation-says-shiv-sena-on-supporting-citizenship-amendment-bill-2146134
https://www.thehindu.com/news/national/lok-sabha-passes-citizenship-amendment-bill/article30260415.ece
https://www.livemint.com/Politics/8s04csNIIp4FDDhKoMGPcP/Why-citizenship-amendment-bill-has-created-a-row.html?facet=amp
https://www.indiatoday.in/education-today/gk-current-affairs/story/what-is-citizenship-amendment-bill-2016-1372701-2018-10-22
https://www.azhimukham.com/india/rajya-sabha-debates-citizenship-amendment-bill-opposition-terms-it-unconstitutional–65700?infinitescroll=1
https://www.mathrubhumi.com/news/india/citizenship-amendment-bill-tables-in-rajya-sabha-amit-shah-says-the-bill-is-not-against-muslims-1.4354036
https://www.mathrubhumi.com/mobile/news/india/malayalam/he-didn-t-pay-attention-in-history-class-shashi-tharoor-on-amit-shah-1.4354003
https://timesofindia.indiatimes.com/india/rajya-sabha-live-amit-shah-tables-citizenship-amendment-bill-in-rajya-sabha/liveblog/72466200.cms#post1


Leave a Reply

Your email address will not be published. Required fields are marked *