എസ്സെൻസ് പ്രൈസ് ഡോ. മനോജ് ബ്രൈറ്റിനും കൃഷ്ണപ്രസാദിനും


മികച്ച ശാസ്ത്ര-സ്വതന്ത്രചിന്താ പ്രചാരകര്‍ക്കുള്ള ഈ വര്‍ഷത്തെ (2019) esSENSE Prize എഴുത്തുകാരനും ബ്ലോഗറുമായ ഡോ മനോജ് ബ്രൈറ്റിന്. ‘ബോധിവൃക്ഷത്തിന്റെ മുള്ളുകള്‍’എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ്. ഡി.സി ബുക്‌സിന് വേണ്ടി 2010 ലെ പുലിറ്റ്‌സര്‍ സമ്മാനം ലഭിച്ച സിദ്ധാര്‍ത്ഥ മുഖര്‍ജിയുടെ Emperor Of All Maladies എന്ന ബെസ്റ്റ് സെല്ലര്‍ മലയാളത്തിലേക്ക് തര്‍ജമ ചെയ്തിട്ടുണ്ട്. 20000 രൂപയും esSENSE Prize ഉം കീര്‍ത്തിപത്രവുമാണ് സമ്മാനം. 2019 ഒക്ടോബര്‍ 6 ന് കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹോളില്‍ നടക്കുന്ന Litmus’19 ല്‍ വെച്ചാണ് സമ്മാനവിതരണം.

ശാസ്ത്ര-സ്വതന്ത്രചിന്താ പ്രചരണരംഗത്ത് ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച യുവ ആക്റ്റിവിസ്റ്റുകള്‍ക്കുള്ള ഈ വര്‍ഷത്തെ അവാര്‍ഡ് കൃഷ്ണപ്രസാദിന്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51 A(h) ന്റെ അന്തസത്ത ഉള്‍കൊണ്ട് നിരവധി വിഷയങ്ങളില്‍ കൃഷ്ണപ്രസാദ് നടത്തിയ പ്രഭാഷണങ്ങള്‍ വലിയ തോതില്‍ ജനശ്രദ്ധയാകര്‍ഷിച്ചു. 15000 രൂപയും ട്രോഫിയും കീര്‍ത്തിപത്രവുമാണ് സമ്മാനം. Litmus’19 ന്റെ വേദിയില്‍ സമ്മാനവിതരണം. esSENSE Global ആണ് സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.


Leave a Reply

Your email address will not be published. Required fields are marked *