കാസര്‍കോട് ജില്ലയില്‍ 2001 ല്‍ നിരോധിക്കപ്പെട്ട എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ ഇര ആകാനുള്ള ജനകീയ വ്യഗ്രത ഇന്നും നിലനില്‍ക്കുന്നു എന്നത് അതിശയകരമാണ്. ഇതാകട്ടെ, ഒരു സമാന്തര സാമ്പത്തികവ്യവസ്ഥ തന്നെ ജില്ലയില്‍ സൃഷ്ടിച്ചിട്ടുണ്ട്. രോഗബാധിതര്‍ക്കും അവശര്‍ക്കും സര്‍ക്കാര്‍ തലത്തില്‍ ചികിത്സയും ആരോഗ്യ പരിരക്ഷകളും എത്തിക്കുന്നത് സ്വാഗതാര്‍ഹമാണ്. എവിടെയായാലും അത് വേണ്ടത് തന്നെ. പക്ഷെ പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്‍ഡോസള്‍ഫാന്‍ തളിച്ചതുകൊണ്ടാണ് അവിടെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് എന്ന വാദം ശരിയല്ല. ഇത് അശാസ്ത്രീയവും വസ്തുതാവിരുദ്ധവുമായ ആരോപണമാണ്. യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്തുന്നതിന് തടസ്സമായി നില്‍ക്കുന്ന പ്രതിലോമകരമായ നിലപാട്.
കാസര്‍കോട് ജില്ലയിലെ ആരോഗ്യപ്രശ്‌നങ്ങള്‍ സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന ആരോഗ്യസുരക്ഷ ഏജന്‍സികളുടെ കയ്യില്‍ ആവര്‍ത്തിച്ചുറപ്പിച്ച കണക്കുകളുണ്ട്. മറ്റെങ്ങും ഇല്ലാത്ത തോതില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കാസര്‍കോട്ട് ഉള്ളതായി അവയിലെങ്ങും പറയുന്നില്ലെന്ന് മാത്രമല്ല ‘എന്‍ഡോസള്‍ഫാന്‍ മിത്തി’ന് വിരുദ്ധമാണ് പ്രസ്തുത തെളിവുകളെല്ലാം. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ആര്‍ട്ടിക്കിള്‍ 51 എ(എച്ച്)ല്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് സായന്‍സികമായി ചിന്തിക്കാനാണ് esSENSE സമൂഹത്തോട് അഭ്യര്‍ത്ഥിക്കുന്നത്. അത്തരം അഭ്യര്‍ത്ഥനകള്‍ ഉള്‍കൊള്ളുന്ന പരിപാടികള്‍ esSENSE നടത്തിവരുന്നു. ഈ രംഗത്ത് മുന്നണി പോരാളിയാണ് കൃഷി ശാസ്ത്രജ്ഞനും കാസര്‍കോഡ് സ്വദേശിയുമായ ഡോ കെ.എം ശ്രീകുമാര്‍. കെട്ടുകഥകള്‍ക്കും അശാസ്ത്രീയ വാദങ്ങള്‍ക്കും എതിരെ, ജനകീയധാരണകള്‍ക്ക് വിരുദ്ധമായിട്ടു കൂടി, പലപ്പോഴും ഒറ്റയാള്‍ പട്ടാളംപോലെ നിരന്തരമായി ശബ്ദിക്കുന്ന ഡോ.കെ.എം ശ്രീകുമാറിന്റെ പരിശ്രമങ്ങളെ esSENSE അഭിനന്ദിക്കുന്നു. ഒറ്റപ്പെടലുകള്‍ക്കും കുറ്റവിചാരണകള്‍ക്കും മുമ്പില്‍ പതറാതെ സയന്‍സിന്റെ രീതിശാസ്ത്രം മുന്‍നിറുത്തി എന്‍ഡോസള്‍ഫാന്‍ വിഷയം വസ്തുനിഷ്ഠമായി സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ നടത്തുന്ന ശ്രമം വിലമതിക്കാനാവാത്തതാണ്. ഈ രംഗത്തെ നിസ്തുല സംഭാവനകള്‍ പരിഗണിച്ച് 2019 ഓക്ടോബര്‍ ആറിന് കോഴിക്കോട് നടക്കുന്ന ലിറ്റ്മസ് 2019 ല്‍ വെച്ച് esSENSE Medal (for defending the spirit of science against populist charlatan propaganda) ഡോ ശ്രീകുമാറിന് സമ്മാനിക്കുന്ന വിവരം അറിയിക്കുന്നു.
esSENSE Medal 2019 (for defending the spirit of science against populist charlatan propaganda) ഇതേ വിഷയത്തില്‍ സമാനമായ പരസ്യനിലപാട് സ്വീകരിച്ച മറ്റൊരാള്‍ക്കു കൂടി സമ്മാനിക്കുന്നതില്‍ സന്തോഷമുണ്ട്. കാസര്‍കോട് ജില്ലാ കളക്ടര്‍ സജിത് ബാബു ഐ. എ.എസ് ആണ് ആ വ്യക്തി. കാസര്‍കോട്ടെ ‘എന്‍ഡോസള്‍ഫാന്‍ വിവാദം’ ശാസ്ത്രയുക്തിയോ തെളിവോ ഇല്ലാത്ത കേവലമായ പടപ്പാണെന്ന് തുറന്ന് പ്രഖ്യാപിച്ച ഇദ്ദേഹം വലിയ തിരിച്ചറിവാണ് പൊതു സമൂഹത്തിന് സമ്മാനിക്കുന്നത്. ബൗദ്ധിക സത്യസന്ധതയുള്ള ഇത്തരം ബ്യൂറോക്രാറ്റുകള്‍ അപൂര്‍വമാണ്. പൊള്ളയായ ജനകീയ പൊതുബോധത്തിനും കെട്ടിച്ചമച്ച ഭൂരിപക്ഷ അഭിപ്രായങ്ങള്‍ക്കും ഉപരിയായി ശാസ്ത്ര സത്യങ്ങള്‍ക്കും വസ്തുതകള്‍ക്കും തെളിവിനും പ്രാധാന്യം നല്‍കണമെന്ന നിലപാട് സ്വീകരിക്കുന്ന ഭരണാധികാരികള്‍ അഭിനന്ദിക്കപ്പെടണം. ആര്‍ട്ടിക്കിള്‍ 51 എ(എച്ച്) പ്രകാരം തങ്ങളില്‍ നിഷിപ്തമായ ഭരണഘടനാ ധര്‍മ്മമാണ് അവര്‍ നിര്‍വഹിക്കുന്നത്. വോട്ടെടുപ്പിലൂടെയോ കയ്യടിയിലൂടെയോ അല്ല സയന്‍സില്‍ തീരുമാനങ്ങള്‍ എടുക്കുന്നതെന്ന സൂരജിന്റെ പ്രസ്താവം ശ്രദ്ധേയമാണ്.
അവയവദാനം മഹത്തരമായ സാമൂഹിക സേവനമാണ്. അന്ധവിശ്വാസങ്ങളെ ആധാരമാക്കി അവയവദാനത്തിന് മടിക്കുന്ന ജനവിഭാഗങ്ങളില്‍പെട്ടവര്‍ പോലും അവയവങ്ങള്‍ സ്വീകരിക്കുന്നതില്‍ മടി കാണിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഭാവിയില്‍ തിരസ്‌കരിക്കപ്പെടാത്ത അവയവങ്ങളെല്ലാം കൃത്രിമമായി നിര്‍മ്മിക്കാന്‍ വൈദ്യശാസ്ത്രത്തിന് കഴിയും എന്ന പ്രത്യാശിക്കാം. അതുവരെ അവയവദാനത്തിന്റെ പ്രസക്തി നിലനില്‍ക്കും. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പരസ്യമോ പക്കമേളമോ ഇല്ലാതെ സ്വന്തംചെലവില്‍ വൃക്ക ദാനം ചെയ്ത വ്യക്തിയാണ് ശ്രീ നാമംഗലം പരമേശ്വരന്‍. ഇതുസംബന്ധിച്ച് വാര്‍ത്തകള്‍ പ്രസരിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലാത്തതിനാല്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല. അവയവദാനത്തിന് അനുകൂലമായ അവബോധം സമൂഹത്തില്‍ സൃഷ്ടിക്കുന്നതിന് സഹായകരമായ നിലപാട് സ്വീകരിച്ച ശ്രീ നാമംഗലം പരമേശ്വരനെ ലിറ്റ്മസ് 2019 ല്‍ esSENSE Custodian Of Humanity Award നല്‍കി ആദരിക്കുന്നു. 2018 പ്രളയകാലത്ത് സ്വന്തംതോണിയില്‍ നൂറുകണക്കിന് പ്രളയബാധിതരെ അപകടസ്ഥലത്തുനിന്നും രക്ഷപെടുത്തിയ ശ്രീ ജോബീഷ് ജോസഫിനായിരുന്നു കഴിഞ്ഞവര്‍ഷം ഈ അവാര്‍ഡ്. സഹജീവകളോട് എങ്ങനെ പെരുമാറണമെന്നതിന്റെ ഉത്തമ മാതൃകകളാണ് നാമംഗലം പരമേശ്വരനും ജോബീഷും നമുക്ക് സമ്മാനിക്കുന്നത്.
2019 ഒക്ടോബര്‍ 6 ന് കോഴിക്കോട് നടക്കുന്ന ലിറ്റ്മസിനോട് അനുബന്ധിച്ച് സമ്മാനിക്കപ്പെടുന്ന 5 esSENSE പുരസ്‌കാരങ്ങള്‍ താഴെപ്പറയുന്നവയാണ്. ഇവയില്‍ ആദ്യ രണ്ടെണ്ണം മുമ്പ് പ്രഖ്യാപിച്ചിട്ടുള്ളവയാണ്.
(1) esSENSE Prize 2019- Freethinker of the Year- Dr Manoj Bright(Writer, blogger). Trophy, Citation and Cash prize for INR 20000/-
(2) esSENSE Prize 2019- Young Freethinker of the Year- Krishnaprasad(Research student, Public speaker). Trophy, Citation and Cash prize for INR 15000/-
(3) esSENSE Medal 2019-Dr K.M. Sreekumar(Writer, Agricultural scientist). For Defending the spirit of science against populist charlatan propaganda. A medal, Citation and Cash prize for INR 15000/-
(4) (3) esSENSE Medal 2019-Sajith Babu I.A.S.(District Collector, Kasargodu). For Defending the spirit of science against populist charlatan propaganda. A medal, Citation and Cash prize for INR 15000/-
(5) esSENSE Custodian of Humanity Award- Namangalam Parameswaran. A trophy, Citation and Cash prize for INR 15000/-
***The awards/Medals will be given away at Litmus’19 to be held in Calicut on Oct 6-7, 2019.