ക്രേമറും സ്വതന്ത്രചിന്തയും; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു


“സോഷ്യലിസം നടപ്പിലാക്കിയപ്പോള്‍ കോടിക്കണക്കിന് മനുഷ്യജീവനുകള്‍ ആണ് പൊലിഞ്ഞത്. ബോള്‍ഷെവിക് വിപ്ലവത്തിന് ശേഷം രൂപീകൃതമായ ആദ്യ സെന്‍ട്രല്‍ കമ്മറ്റിയിലെ ഏതാണ്ട് പകുതി മെമ്പര്‍മാരും സ്റ്റാലിന്റെ ആജ്ഞയാല്‍ വധിക്കപ്പെട്ടു. കമ്മ്യൂണിസ്‌റ്റ് ഉട്ടോപ്പ്യ എന്ന ഒരേ ലക്ഷ്യം ആയിരുന്നു ഇവര്‍ക്കെല്ലാം ഉണ്ടായിരുന്നത്. ഒരേ ലക്ഷ്യത്തില്‍ എങ്കിലും വ്യത്യസ്ത വീക്ഷണങ്ങള്‍ ഗ്രൂപ്പിലെ ഭൂരിപക്ഷം പലപ്പോഴും അനുവദിക്കാറില്ല.” – രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു.
ഒരു ഗ്രൂപ്പിനുള്ളിലെ ന്യൂനപക്ഷം

‘Seinfeld’, 1989 മുതല്‍ 1998 വരെ എന്‍ബിസി ചാനലില്‍ 9 സീസണുകള്‍ ആയി 180 എപ്പിസോഡുകള്‍ പ്രദര്‍ശിപ്പിച്ച ഒരു അമേരിക്കന്‍ sitcom കോമഡി സീരീസ് ആണ്. ഇപ്പോള്‍ അത് Netflix ല്‍ ലഭ്യമാണ്. 20 ദശലക്ഷത്തിന് മേലെ ആളുകള്‍ ഓരോ വര്‍ഷവും കണ്ട ഒരു പരിപാടി ആണ് ഇത്. ‘Friends’ എന്ന സീരിസിനെക്കാള്‍ എനിക്കിഷ്ട്ടപെട്ട സീരീസ് ആണ് ‘Seinfeld’. ജെറി സയന്‍ഫെല്‍ഡും ലാരി ഡേവിഡും ചേര്‍ന്ന് സൃഷ്ട്ടിച്ച Seinfeld, 2010 വരെ 2.7 ബില്യണ്‍ ഡോളര്‍ വരുമാനം നേടി എന്നാണ് പറയപ്പെടുന്നത്.

ഇതിലെ ഒരു എപ്പിസോഡ് ആയ ‘The sponge’ (Episode 119- season 7, episode 9) ആണ് ഈ പോസ്റ്റിന് ആധാരം. ഇതിലെ ഒരു കഥാപാത്രമായ Kramer, ഒരു AIDS awareness program നടത്തുന്ന ചാരിറ്റിക്ക് ഐക്യദാര്‍ഥ്യം പ്രകടിപ്പിക്കാനായി ഒരു walkathon-ണില്‍ പങ്കെടുക്കുന്നു. അവിടെ നടക്കുന്ന സംഭാഷണം ഇങ്ങനെ ആണ്:

Volunteer: You’re checked in. Here’s your AIDS ribbon.
Kramer: Ah, no thanks.
Volunteer: You don’t want to wear an AIDS ribbon?
Kramer: No, no.
Volunteer: But you have to wear an AIDS ribbon.
Kramer: I have to?
Volunteer: Yes.
Kramer: Yeah, see, that’s why I don’t want to.
Volunteer: But everyone wears the ribbon. You must wear the ribbon!
Kramer: You know what you are? You’re a ribbon bully (walks away).
Volunteer: Hey! Hey you! Come back here! Come back here and put this on!
‘For nonconformity the world whips you with its displeasure.’ – Ralph Waldo Emerson

അവിടെ കൊണ്ട് തീരുന്നില്ല. നടന്നു പോകുന്ന ക്രേമറിനെ മറ്റുള്ള പാര്‍ട്ടിസിപ്പന്‍സ് സമാധാനിപ്പിക്കാനായി.

Person 1: Hey, where’s your ribbon?
Kramer: I don’t wear one.
Person 2: You don’t wear the ribbon? Aren’t you against AIDS?
Kramer: Yeah, I’m against AIDS. I’m walking, aren’t I? I just don’t wear the ribbon.
Person 3: Who do you think you are?
Person 4: Put the ribbon on!
Person 2: Hey, Cedric, Bob. This guy won’t wear a ribbon.
BOB: Who? Who will not wear the ribbon?

അങ്ങനെ ഒന്നും രണ്ടും പറഞ്ഞു റിബ്ബണ്‍ ധരിക്കാന്‍ കൂട്ടാക്കാത്ത ക്രേമറിനെ എല്ലാവരും കൂടി തല്ലുന്നു. എല്ലാവരും ഒരു സദുദ്ദേശത്തോടെ പങ്കെടുത്ത പരിപാടി ആണെന്ന് ഓര്‍ക്കണം. ഈ രംഗം ഒരു തമാശയായിട്ടാണ് എടുത്തിരിക്കുന്നത് എന്നത് കൊണ്ട് നമ്മള്‍ ചിരിക്കും. എന്നാല്‍ ഇത്തരം രംഗങ്ങള്‍ നാം നിത്യ ജീവിതത്തില്‍ കണ്ടു കൊണ്ടിരിക്കുന്നതാണ്, at times physically & in cyber space. ഒരു ഗോത്രത്തിന്റെ അകത്തു നിന്ന് വേറിട്ട ആശയങ്ങള്‍ ഒരു വ്യക്തി പറഞ്ഞാല്‍ അത് പലപ്പോഴും സ്വീകരിക്കപ്പെടില്ല. സദുദ്ദേശത്തോടെ മുന്നോട്ട് പോകുന്ന ഗ്രൂപ്പുകളില്‍ അവരുടെയെല്ലാം ആത്യന്തിക ലക്ഷ്യം ഒന്ന് തന്നെ ആണെങ്കിലും ആ കൂട്ടത്തിലെ ന്യൂനപക്ഷം ആയ വേറിട്ട ശബ്ദങ്ങള്‍ നിശ്ശബ്ദരാക്കപ്പെടും.

”Our wretched species is so made that those who walk on the well-trodden path always throw stones at those who are showing a new road.’ – Voltaire

പലരും ധരിച്ചു വച്ചിരിക്കുന്നത് ഉദ്ദേശശുദ്ധി (intentions) നന്നെങ്കില്‍ അതിന്റെ പരിണിതഫലവും (outcomes) സ്വാഭാവികമായും നന്നായിരിക്കും എന്നാണ്. ഉദ്ദേശശുദ്ധി നല്ലതാണ് എന്നത് മഹത്തരമായ ഒരു കാര്യമല്ല. ഉദ്ദേശശുദ്ധി നല്ലതാണ് എന്നതിനേക്കാള്‍ ആ ആശയം നടപ്പിലാക്കുമ്പോള്‍ ഉണ്ടാവുന്ന പരിണിതഫലവും അത് ഭാവിയില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതവും എന്തായിരിക്കും എന്നാണ് നമ്മള്‍ കൃത്യമായി വിശകലനം ചെയ്യേണ്ടത്.

ഉദാഹരണത്തിന്, എല്ലാവരും സന്തുഷ്ട്ടരായ ഒരു നല്ല ലോകം കെട്ടിപ്പെടുക്കണം എന്ന സദുദ്ദേശത്തോടെ വന്ന ഒരാശയം ആണ് സോഷ്യലിസം. എന്നാല്‍ സോഷ്യലിസം നടപ്പിലാക്കിയപ്പോള്‍ കോടിക്കണക്കിന് മനുഷ്യജീവനുകള്‍ ആണ് പൊലിഞ്ഞത്. ബോള്‍ഷെവിക് വിപ്ലവത്തിന് ശേഷം രൂപീകൃതമായ ആദ്യ സെന്‍ട്രല്‍ കമ്മറ്റിയിലെ ഏതാണ്ട് പകുതി മെമ്പര്‍മാരും സ്റ്റാലിന്റെ ആജ്ഞയാല്‍ വധിക്കപ്പെട്ടു. കമ്മ്യൂണിസ്‌റ് ഉട്ടോപ്പ്യ എന്ന ഒരേ ലക്ഷ്യം ആയിരുന്നു ഇവര്‍ക്കെല്ലാം ഉണ്ടായിരുന്നത്. ‘Tyranny lurks in the womb of every Utopia.’ എന്ന് ഫ്രഞ്ച് തത്വചിന്തകന്‍ ആയ Bertrand De Jouvenel പറഞ്ഞിട്ടുണ്ട്.

‘Ends, goals, aims are but the hope for things to come. Many of the most monstrous deeds in human history have been perpetrated in the name of doing good-in pursuit of some ‘noble’ goal. They illustrate the fallacy that the end justifies the means. Examine carefully the means employed; judging them in terms of right and wrong, and the end will take care of itself.’ – Leonard Read

നിങ്ങളുടെ ജെന്‍ഡര്‍ എന്തുമായിക്കൊള്ളട്ടെ, എല്ലാവര്‍ക്കും തുല്യ അവകാശങ്ങള്‍ വേണം എന്നൊരാള്‍ കരുതി അയാള്‍ സ്വയം ഒരു ഫെമിനിസ്റ്റ് ആയി സ്വയം അടയാളപ്പെടുത്തുന്നുണ്ട് എന്ന് വിചാരിക്കുക. അയാള്‍ pro-choice ആണ് LGBTQI supporter ആണ്. എന്നാല്‍ ഒരേ ലക്ഷ്യത്തില്‍ മുന്നോട്ട് പോകുന്ന മറ്റു ചില ഫെമിനിസ്റ്റുകള്‍ പറയുന്നത് നിങ്ങള്‍ ഒരു intersectional ഫെമിനിസ്റ്റ് അല്ലെങ്കില്‍ നിങ്ങള്‍ ഒരു യഥാര്‍ത്ഥ ഫെമിനിസ്റ്റ് അല്ല. ഒരേ ലക്ഷ്യത്തില്‍ എങ്കിലും വ്യത്യസ്ത വീക്ഷണങ്ങള്‍ ഗ്രൂപ്പിലെ ഭൂരിപക്ഷം പലപ്പോഴും അനുവദിക്കാറില്ല.

എല്ലാവര്‍ക്കും തുല്യാവകാശങ്ങള്‍ വേണം, equality of opportunity വേണം എന്നൊരാള്‍ കരുതി അയാള്‍ സ്വയം ഒരു സ്വതന്ത്രചിന്തകന്‍ ആയി സ്വയം അടയാളപ്പെടുത്തുന്നുണ്ട് എന്ന് വിചാരിക്കുക. ജാതി സംവരണത്തിന്റെ ആദിമമായ ഉദ്ദേശശുദ്ധിയില്‍ സംശയം ഇല്ലെങ്കിലും അതിന്റെ outcome കൃത്യമായി ഉണ്ടാവുന്നില്ല എന്ന് പറഞ്ഞാല്‍ അയാള്‍ മറ്റു പല യുക്തിവാദികളുടെയും കണ്ണില്‍ ഒരു സ്വതന്ത്രചിന്തകന്‍ അല്ല. അയാള്‍ അവര്‍ക്ക് ഒരു ദളിത് വിരുദ്ധന്‍ കൂടി ആവും. ഒരേ ലക്ഷ്യത്തില്‍ എങ്കിലും വ്യത്യസ്ത വീക്ഷണങ്ങള്‍ ഗ്രൂപ്പിലെ ഭൂരിപക്ഷം പലപ്പോഴും അനുവദിക്കാറില്ല.

ഈ blurring ആണ് ക്രേമറിന്റെ എപ്പിസോഡിലൂടെ അതിന്റെ സൃഷ്ട്ടാക്കള്‍ വരച്ചു കാണിച്ചത്.’The smallest minority on earth is the individual. Those who deny individual rights cannot claim to be defenders of minorities.’ – Ayn Rand

എല്ലാ മനുഷ്യരും തങ്ങള്‍ ചിന്തിക്കുന്നത് ശരിയായ ദിശയില്‍ ആണെന്ന് സ്വയം കരുതുന്നവര്‍ ആണ്. മനുഷ്യന്‍ ചെയ്യുന്ന ഒരു അബദ്ധം മറ്റുള്ള മനുഷ്യരും തങ്ങളെ പോലെ ആണ് ചിന്തിക്കുന്നത് എന്ന് തെറ്റിദ്ധരിക്കുകയും വ്യത്യസ്ത വീക്ഷണങ്ങള്‍ കേള്‍ക്കുബോള്‍ എന്തേ ഇവര്‍ തന്നേ പോലെ ചിന്തിക്കുന്നില്ല എന്നോര്‍ത്ത് നിരാശരാകുയാകയാണ്. നല്ല കാര്യങ്ങള്‍ സമൂഹത്തിന് വേണ്ടി ചെയ്യണം എന്നത് മനുഷ്യര്‍ക്ക് സഹജമായ വാസനയാണ്. എന്നാല്‍ (ചിലപ്പോള്‍ ശരിയെന്ന് തെറ്റിദ്ധരിച്ചു) ആ ലക്ഷ്യത്തിന് വേണ്ടി സമ്മര്‍ദ്ദവും ആക്രമണവും (coercion & aggression) ചെലുത്തിയാല്‍ ഈ noble human instinct ഒരു ദുരിതം ആയി തീരും. ഗോത്രങ്ങള്‍ക്കും ഗ്രൂപ്പുകള്‍ക്കും ഉപരിയായി വ്യക്തിയെ പരിഗണിക്കുകയും അയാള്‍ക്ക് വിയോജിക്കാനും ഉള്ള ഇടങ്ങള്‍ സൃഷ്ടിക്കേണ്ടത് എല്ലാ സ്വതന്ത്രചിന്തകരുടെയും കടമയാണ്.

‘Never apologize to a mob. Particularly if you have done nothing wrong. You’re not dealing with individuals who you can establish a relationship with. You’re dealing with a soulless idea that has people in its possession. And if you do apologize to a mob then a different mob will just come after you anyway. That’s not an improvement.’ – Jordan B. Peterson


Leave a Reply

Your email address will not be published. Required fields are marked *