സങ്കൽപ്പദൈവത്തെ എതിർക്കാനുള്ള സ്വാത്രന്ത്യം – സാം ഹാരിസിന്റെ ലേഖനം; വിവർത്തനം – അഭിലാഷ് കൃഷ്ണൻ


“മതം എന്നത് സ്പോർട്സ് പോലെയുള്ള ഒരു പദമാണ്: ചില കായിക വിനോദങ്ങൾ സമാധാനപരവും എന്നാൽ അതിശയകരമാംവിധം അപകടകരവുമാണ് (റോക്ക് ക്ലൈംബിംഗ്, സ്ട്രീറ്റ് ല്യൂജ്); ചിലത് സുരക്ഷിതവും എന്നാൽ അക്രമത്തിന്റെ പര്യായവുമാണ് (ബോക്സിംഗ്, മിക്സഡ് ആയോധന കലകൾ); ചിലത് (ബൗളിംഗ്, ബാഡ്മിന്റൺ) ഗുരുതരമായ പരിക്കിന് സാധ്യതയില്ല. “സ്പോർട്സ്” എന്നത് ഒരു ജനറിക് ആക്ടിവിറ്റി എന്ന നിലയിൽ പരിഗണിച്ചാൽ അത്‌ലറ്റുകൾ യഥാർത്ഥത്തിൽ ഓരോ ഇനത്തിലും എന്താണ് ചെയ്യുന്നതെന്നോ അല്ലെങ്കിൽ അത് ചെയ്യാൻ ആവശ്യമായ ശാരീരിക ഗുണങ്ങളെക്കുറിച്ചോ ചർച്ച ചെയ്യുന്നത് അസാധ്യമാക്കുന്നു. ശ്വാസോച്ഛ്വാസം കൂടാതെ എല്ലാ കായിക ഇനങ്ങൾക്കും പൊതുവായി എന്താണുള്ളത്? വളരെയധികമില്ല. “മതം” എന്ന പദത്തിനും ഈ പ്രശ്നമുണ്ട്.” – അഭിലാഷ്‌കൃഷ്ണൻ വിവർത്തനം ചെയ്ത സാംഹാരിസിന്റെ ലേഖനം വായിക്കാം 
സാം ഹാരിസിന്റെ On the freedom to offend an imaginary god എന്ന 2012 ൽ എഴുതിയ ലേഖനത്തിന്റെ വിവർത്തനം

മുസ്ലീം ഹിസ്റ്റീരിയയുടെയും ആക്രമണങ്ങളുടെയും ഏറ്റവും പുതിയ അദ്ധ്യായം ഇരുപത് രാജ്യങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു. നമ്മളുടെ എംബസികളുടെയും കൺസുലേറ്റുകളും ആക്രമിക്കപ്പെടുകയും അവയൊക്കെ അക്രമാസക്തമായ കൂട്ടങ്ങൾ കയ്യേറുകയും ചെയ്തു. ധാരാളം ആളുകൾ കൊല്ലപ്പെട്ടു. ഇതെല്ലാം “innocence of Muslims” എന്ന പേരിൽ ഉള്ള ഒരു ഇന്റർനെറ്റ് വീഡിയോയ്ക്കതിരെ ഉള്ള പ്രതിഷേധം ആണ്. സിനിമ ആയാലും, കാർട്ടൂൺ ആയാലും നോവൽ ആയാലും മതവികാരം പൊട്ടിയൊലിക്കുന്നവരുടെ പ്രതിഷേധം ഇന്ന് വളരെ പ്രഡിക്റ്റബിൾ ആണ്. പഴകിയതും മുഷിഞ്ഞതും ആയ ആശയങ്ങളെ പറ്റിയുള്ള ഈ പ്രതിഷേധങ്ങൾ ഇപ്പോ തന്നെ ബോറിംഗ് ആയ കഥ ആയി മാറിയിട്ടുണ്ട്. പക്ഷേ ഞാൻ ഭയക്കുന്നു, ഈ കഥകൾ മനുഷ്യനുള്ളടത്തോളം കാലം ആവർത്തിക്കപ്പെടും.

നമ്മളുടെ പരിഭ്രാന്തിയും ധാർമികമായ ആശയ കുഴപ്പവും, ഗവർണർ റോമ്നിക്ക് എതിരെ നടത്തിയ ആക്രമണത്തിൽ പ്രകടമാണ്. ഞാൻ റോമ്നിയുടെ ആരാധകൻ അല്ല. അയാൾ പ്രസിഡന്റ് ഇലക്ഷനിൽ തോൽക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. പക്ഷേ ഈ വിഷയത്തിൽ ഒബാമ ഭരണകൂടം കാണിക്കുന്ന ഭീരുത്വം റോമ്നി കൃത്യമായി ആണ് ചൂണ്ടികാട്ടിയത്. ലീബിയയിൽ അമേരിക്കൻ ഡിപ്ലോമറ്റ് കൊല്ലപ്പെട്ടപ്പോൾ മുസ്ലീങ്ങളോട് ഒരു വീഡിയോ കാരണം അവരുടെ മതവികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു എന്നാണ് ഒബാമ ഭരണകൂടം പറഞ്ഞത്. അത് പോലെ, അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കും എന്ന് പറയുന്ന ഗവർമന്റ്, റോമ്നിയുടെ ആരോപണങ്ങളെ തള്ളി വീണ്ടും അക്രമകാരികളോട മാപ്പ് പറഞ്ഞിരിക്കുന്നു.

ഗൂഗിളിന്റെ സെർവറുകളിൽ നിന്ന് വിവാദ ചലച്ചിത്രം നീക്കം ചെയ്യാൻ നമ്മുടെ ഭരണകൂടം അഭ്യർത്ഥിച്ചു. മനഃശാസ്ത്രപരവും നയതന്ത്രപരവുമായ ഒരു യാഥാർത്ഥ്യം ഇതിൽ നിന്ന് വ്യക്തമാണ്. ഒന്നുകിൽ നമ്മുടെ സർക്കാർ പ്രശ്‌നത്തെ അഭിമുഖീകരിക്കാൻ തയ്യാറല്ല, അല്ലെങ്കിൽ പ്രശ്‌നം വളരെ വിശാലവും ഭയാനകവുമാണ്, എന്തായാലും അക്രമകാരികളെ സമാധാനപ്പെടുത്താനാണ് ഗവർൺമന്റ് ശ്രമിച്ചത്.

അതിന് ശേഷം ധാർമ്മിക ഭീരുത്വം എല്ലായ്പ്പോഴും സംഭവിക്കുന്നത് പോലെ പകർച്ച വ്യാധി പോലെ മറ്റുള്ളവരിലേക്കും തുടർന്നു. ലിബറൽ പത്രപ്രവർത്തകരും പണ്ഡിതന്മാരും “മതത്തിന് വേദനിക്കുന്നു” എന്ന കാരണം പറഞ്ഞ് നമ്മുടെ ഏറ്റവും അടിസ്ഥാന മൂല്യമായ സ്വാതന്ത്ര്യത്തെ, പുനർവിചിന്തനം ചെയ്യാൻ തുടങ്ങി. ദ ന്യൂയോർക്ക് ടൈംസിലേയും NPRലേയും പ്രവർത്തകർ ആശയ ആവിഷ്ക്കാര സ്വാതന്ത്ര്യവും, മതസ്വാതന്ത്ര്യവും തമ്മിൽ ഒരു സന്തുലിതാവസ്ഥ കണ്ടെത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു – മതസ്വാതന്ത്ര്യം ഒരു YouTube വീഡിയോ വഴി ലംഘിക്കപ്പെടാൻ സാധ്യതയുണ്ട് എന്നതാണ് വിചിത്രമായ കാര്യം. നേരത്തെ പറഞ്ഞത് പോലെ ഇങ്ങനെയുള്ള പ്രശ്നങ്ങൾ വരുമ്പോൾ മുസ്ലീം ഭീഷണിപ്പെടുത്തൽ പ്രവചിക്കാവുന്നതുപോലെ, മതേതര ലിബറലുകളുടെ ധാർമ്മിക ആശയക്കുഴപ്പവും നമുക്ക് പ്രവചിക്കാനാകും എന്ന സ്ഥിതി വിശേഷം വന്നിരിക്കുന്നു.

യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കു. ലോകത്തിലെ മുസ്ലീങ്ങളുടെ ചില ശതമാനം-അഞ്ച് ശതമാനം? പതിനഞ്ചോ? അമ്പത്? എത്ര ആണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല- അവർ മുസ്‌ലിങ്ങല്ലാത്തവരെല്ലാം ഇസ്‌ലാമിക നിയമത്തിന്റെ കണിശതകൾ പാലിക്കണമെന്ന് ആവശ്യപ്പെടുന്നു. അവരുടെ പ്രതിഷേധങ്ങളിൽ എല്ലായിടത്തും അവർ അക്രമകാരികൾ ആകണമെന്നില്ല, ആക്രമണം ഇല്ലെങ്കിലും അവിടെ എല്ലാം ഒരു ഭീഷണി ഉണ്ട്.”പ്രവാചകനെ നിന്ദിക്കുന്നവരുടെ തല വെട്ടുക” എന്നെഴുതിയ ഒരു ബോർഡ് വഹിക്കുന്നത് ഇപ്പോഴും സമാധാനപരമായ പ്രതിഷേധത്തിന്റെ ഉദാഹരണമായി കണക്കാക്കാം, പക്ഷേ പ്ലക്കാർഡ് പിടിച്ചിരിക്കുന്ന നിഷ്കളങ്കന് കൂടുതൽ ശക്തിയുണ്ടെങ്കിൽ അത് അവിശ്വാസികളുടെ രക്തം ചൊരിയുമെന്ന ഉറപ്പ് കൂടിയാണ്. ഈ കാര്യം മിക്കവാറും എല്ലാ മുസ്ലീം സമൂഹത്തിലും നിറവേറ്റപ്പെട്ടിരിക്കുന്നു. Innocence of Muslims പോലൊരു സിനിമ മിഡിൽ ഈസ്റ്റിൽ എവിടെയെങ്കിലും നിർമ്മിക്കുന്നത് ആത്മഹത്യാപരമായ നീക്കം ആണെന്ന് നൂറു ശതമാനം ഉറപ്പാണ്.

സിനിമയിൽ ശരിക്കും എന്തായിരുന്നു? ആരാണ് അത് ഉണ്ടാക്കിയത്? എന്തായിരുന്നു അവരുടെ ഉദ്ദേശ്യങ്ങൾ? യഥാർത്ഥത്തിൽ പ്രവാചകനെ ചിത്രീകരിച്ചിരുന്നോ? കത്തിച്ചത് നിങ്ങളുടെ മതപുസ്തകമാ അതോ മറ്റേതെങ്കിലും ഗ്രന്ഥമായിരുന്നോ? ഇത്തരത്തിലുള്ള ചോദ്യങ്ങൾ പോലും അശ്ലീലമാണ്. ഇവിടെയാണ് ക്ഷമാപണമില്ലാതെ രേഖ വരച്ച് പ്രതിരോധിക്കേണ്ടത്: ഏതു ഗ്രന്ഥം കത്തിക്കാനും ഏത് മനുഷ്യനെ വിമർശിക്കാനും നമുക്ക് സ്വാതന്ത്ര്യമുണ്ട്. അത് ആരും മറക്കരുത്.

സ്വർഗത്തിൽ വിശ്വസിക്കുന്ന മനുഷ്യരെ ശരിക്കും മനസിലാക്കിയിട്ടില്ലാത്ത ചില ആളുകൾ ഇങ്ങനെയുള്ള അവസരങ്ങളിൽ പറയാറുണ്ട്. “മതം എന്നത് ജനകീയ അശാന്തിയുടെ ഒരു മാർഗം മാത്രമാണെന്ന്. പ്രശ്നത്തിന്റെ യഥാർത്ഥ ഉറവിടം ആ പ്രദേശത്തെ പാശ്ചാത്യ ആക്രമണത്തിന്റെ ചരിത്രത്തിൽ നിന്ന് ആയിരിക്കും.നമ്മുടെ സ്വാതന്ത്ര്യത്തേക്കാൾ നമ്മുടെ നയങ്ങളെയാണ് അവർ വെറുക്കുന്നത്.” ലിബറലിസത്തിന്റെ ഭാവി- ഇങ്ങനെയുള്ള . വിനാശകരമായ ആത്മവഞ്ചനയെ അതിജീവിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. ദശലക്ഷക്കണക്കിന് ആളുകൾ തങ്ങൾ വിശ്വസിക്കുന്നു എന്ന് പറയുന്ന കാര്യങ്ങളിൽ ശരിക്കും വിശ്വസിക്കുന്നതിനാൽ ആണ് പലപ്പോഴും മതം അക്രമത്തിനുള്ള ഒരു കാരണം ആയി മാറുന്നത്. അത് കൊണ്ടാണ് മതനിന്ദ, വിശ്വാസത്യാഗം തുടങ്ങിയ സാങ്കൽപ്പിക കുറ്റകൃത്യങ്ങൾ, വലിയ തെറ്റുകൾ ആയി മതം കാണുന്നത്

മിക്ക സെക്യുലർ ലിബറലുകളും കരുതുന്നത് എല്ലാ മതങ്ങളും ഒന്നുതന്നെയാണെന്നാണ്. മറിച്ചുള്ള ഏത് നിർദ്ദേശവും വലിയ മണ്ടത്തരമായും അവർ കണക്കാക്കുന്നു. എന്നാൽ ഇതൊരു അന്ധവിശ്വാസം ആണെന്ന് ദിനം തോറും തെളിയിക്കപ്പെടുന്നു. നമ്മുടെ ഭാഷയാണ് പ്രധാനമായും ഈ അന്ധവിശ്വാസത്തിന്റെ കാരണം. ഞാൻ പല അവസരങ്ങളിലും ചൂണ്ടിക്കാണിച്ചതുപോലെ, “മതം” എന്നത് “സ്പോർട്സ്” പോലെയുള്ള ഒരു പദമാണ്: ചില കായിക വിനോദങ്ങൾ സമാധാനപരവും എന്നാൽ അതിശയകരമാംവിധം അപകടകരവുമാണ് (റോക്ക് ക്ലൈംബിംഗ്, സ്ട്രീറ്റ് ല്യൂജ്); ചിലത് സുരക്ഷിതവും എന്നാൽ അക്രമത്തിന്റെ പര്യായവുമാണ് (ബോക്സിംഗ്, മിക്സഡ് ആയോധന കലകൾ); ചിലത് (ബൗളിംഗ്, ബാഡ്മിന്റൺ) ഗുരുതരമായ പരിക്കിന് സാധ്യതയില്ല. “സ്പോർട്സ്” എന്നത് ഒരു ജനറിക് ആക്ടിവിറ്റി എന്ന നിലയിൽ പരിഗണിച്ചാൽ അത്‌ലറ്റുകൾ യഥാർത്ഥത്തിൽ ഓരോ ഇനത്തിലും എന്താണ് ചെയ്യുന്നതെന്നോ അല്ലെങ്കിൽ അത് ചെയ്യാൻ ആവശ്യമായ ശാരീരിക ഗുണങ്ങളെക്കുറിച്ചോ ചർച്ച ചെയ്യുന്നത് അസാധ്യമാക്കുന്നു. ശ്വാസോച്ഛ്വാസം കൂടാതെ എല്ലാ കായിക ഇനങ്ങൾക്കും പൊതുവായി എന്താണുള്ളത്? വളരെയധികമില്ല. “മതം” എന്ന പദത്തിനും ഈ പ്രശ്നമുണ്ട്.

ഉദാഹരണത്തിന് ഗവർണർ റോംനി വിശ്വസിക്കുന്ന മോർമോണിസം എന്ന മതം പരിഗണിക്കുക. ഞാൻ മോർമോണിസത്തെക്കുറിച്ച് എനിക്ക് വായിൽ തോന്നിയതു പോലെ പറയുകയും ജോസഫ് സ്മിത്തിനെ (മോർമോണിസം സ്ഥാപകൻ) എന്റെ ഇഷ്ടത്തിന് ഇകഴ്ത്തുകയും ചെയ്യാം, അതിന്റെ പേരിൽ ഞാൻ കൊല്ലപ്പെടുമെന്ന് ഭയം എനിക്കില്ല. സെക്യുലർ ലിബറലുകൾ അവസരം കിട്ടുമ്പോൾ എല്ലാം, എല്ലാവരുടെയും അപകടത്തിൽ ആക്കിക്കൊണ്ട് ഈ വ്യത്യാസം അവഗണിക്കുന്നു. ദി ബുക്ക് ഓഫ് മോർമോൺ സംഗീത ആവിഷ്കാരത്തെ പറ്റി ഒന്നു ചിന്തിക്കു. ഇസ്‌ലാമിനെക്കുറിച്ച് സമാനമായ ഒരു ഉൽപാദനം നടത്തുന്നതിന് ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ കൂടി ഇനി സങ്കൽപ്പിക്കുക. അങ്ങനെ ഒരു പദ്ധതി സങ്കൽപ്പിക്കാൻ പോലും കഴിയാത്തതാണ്-ബെയ്റൂട്ടിലോ ബാഗ്ദാദിലോ ജറുസലേമിലോ മാത്രമല്ല, ന്യൂയോർക്ക് സിറ്റിയിൽ പോലും അത് സാധ്യമല്ല.

വേട്ടയാടപ്പെടുകയോ ഒളിച്ചോടുകയോ കൊല്ലപ്പെടുകയോ ചെയ്യുമെന്ന ഭയമില്ലാതെ ചില വിഷയങ്ങളിൽ ഉറക്കെ ചിന്തിക്കാനുള്ള സ്വാതന്ത്ര്യം ഇതിനകം നമ്മൾക്ക് നഷ്ടപ്പെട്ടു. അത് വീണ്ടെടുക്കാൻ കഴിയുന്ന ഭൂമിയിലെ ഒരേയൊരു ശക്തി, ശക്തവും മതേതരവുമായ ഗവൺമെന്റുകൾ മാത്രമാണ്. ക്ഷമാപണം ആവശ്യമില്ല. സ്വതന്ത്ര സമൂഹങ്ങളുടെ സഹിഷ്ണുതയ്ക്ക് മേൽ യുദ്ധവും മതഭ്രാന്തും ഉള്ള അവകാശവാദങ്ങൾ ഉന്നയിക്കുകയാണെങ്കിൽ, ആ സഹിഷ്ണുതയ്ക്ക് അധിക ആയുസില്ല എന്ന് മുസ്ലീങ്ങൾ മനസിലാക്കണം. ഗവർണർ റോംനി, സൂര്യനു കീഴിലുള്ള മിക്കവാറും എല്ലാ കാര്യങ്ങളെക്കുറിച്ചും (സൂര്യൻ ഉൾപ്പെടെ) തെറ്റായ ധാരണ ഉള്ള ആളാണെങ്കിലും, ഈ കാര്യത്തിൽ അദേഹം ശരിയാണ്.


Leave a Reply

Your email address will not be published. Required fields are marked *