‘സന്താനങ്ങളെ ബലി കൊടുത്താല്‍ ആനമുട്ട കിട്ടുമെന്ന പരമ്പരാഗത മതസങ്കല്‍പ്പം കുപ്രസിദ്ധം; ഇന്നു പലരുമതിനെ മാനസികരോഗമായി വിലയിരുത്തുന്നു; ആ രോഗത്തിന്റെ പേര് മതം എന്നാണ്; സി രവിചന്ദ്രന്‍ എഴുതുന്നു


‘സന്താനങ്ങളെ ബലി കൊടുത്താല്‍ ആനമുട്ട കിട്ടുമെന്ന പരമ്പരാഗത മതസങ്കല്‍പ്പം കുപ്രസിദ്ധം. കോടിക്കണക്കിന് ആളുകള്‍ ആരാധിക്കുന്ന ഒന്നാണത്. ഇത്തരം മതകഥകളുടെ വാര്‍ഷിക അനുസ്മരണം ആഘോഷപൂര്‍വം നടത്താതെ വിശ്വാസിക്ക് ഉറക്കമില്ല. പാലക്കാട്ട് പൂളക്കാട് സ്വദേശിയായ ഷാഹിദ ആറു വയസ്സുകാരനായ മകനെ കൊല്ലാന്‍ കാരണമായി അവതരിപ്പിച്ചതും ഇതേ മതധാരണയാണ്. ഇന്നു പലരുമതിനെ മാനസികരോഗമായി വിലയിരുത്തുന്നു. വിലയിരുത്തല്‍ ശരിയാണെങ്കില്‍ ആ രോഗത്തിന്റെ പേര് മതം എന്നാണ്. – സി രവിചന്ദ്രന്‍ എഴുതുന്നു
ആ മാനസിക രോഗത്തിന്റെ പേരാണ് മതം!
PAST FALSE DIAGNOSIS

മനുഷ്യജീവിതത്തിന്റെ സമസ്തതലങ്ങളിലും വിഷംപുരട്ടാന്‍ മതബോധത്തിന് സാധിക്കുന്നുണ്ട്. വോട്ടിംഗ് മുതല്‍ ഭക്ഷണംവരെ, തെരുവുസമരങ്ങള്‍ മുതല്‍ സൈബര്‍ ലിഞ്ചിംഗ് വരെ.. മതവിശ്വാസികളും അവിശ്വാസികളും കുറ്റകൃത്യങ്ങള്‍ ചെയ്യാറുണ്ട്. മതപ്രചോദിതമായ കുറ്റങ്ങള്‍(faith induced crimes) മറ്റൊരു തലത്തിലുള്ളവയാണ്. മതബോധം ഇല്ലായിരുന്നുവെങ്കില്‍ ഒരുപക്ഷെ വ്യക്തി ചെയ്യാനിടയില്ലാത്ത കുറ്റകൃത്യങ്ങളാണ് മതപ്രചോദിത കുറ്റങ്ങള്‍. ഇതു കേള്‍ക്കുമ്പോള്‍ മതവിശ്വാസം കുറ്റകൃത്യത്തെ സഹായിക്കില്ല എന്ന അന്ധവിശ്വാസം കൂടി ചുമക്കുന്ന വിശ്വസികള്‍ നിലവിട്ട് ഹിംസ ചൊരിയും. ലാദനില്‍നിന്നും സവാഗിരിയില്‍ നിന്നും മതസോഫ്റ്റ് വെയര്‍ എടുത്തുമാറ്റിയിരുന്നെങ്കില്‍ അവര്‍ നന്മയും വിവേകവുമുള്ള മനുഷ്യരായേനെ എന്നു പറഞ്ഞാല്‍ അവര്‍ക്ക് ദഹിക്കില്ല. And they get hopelessly violent.

ശരിയാണ്, മത സോഫ്റ്റ് വെയര്‍ എല്ലാവരിലും എല്ലായ്പ്പോഴും ഒരുപോലെ പ്രവര്‍ത്തിക്കുന്നില്ല. ചിലര്‍ എല്ലാ ആപ്പുകളും ഡൗണ്‍ലോഡ് ചെയ്യാറില്ല. Many have effective antivirus protection installed. ഡൗണ്‍ലോഡ് ചെയ്തവപോലും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ മടിക്കുന്നവരുമുണ്ട്. സമ്പൂര്‍ണ്ണമായും സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തവരെ നോക്കി മറ്റുള്ളവര്‍ പരിഹാസം ചൊരിയാറുണ്ട്. നിയന്ത്രിത മദ്യപാനം നടത്തുന്നവര്‍ മുഴുക്കുടിയരെ അപഹസിക്കുന്നതു പോലെയാണത്. ശിവന്റെ അവതാരങ്ങളാണെന്ന സ്വയം നിരൂപിച്ച് പെണ്‍മക്കളെ കൊന്നൊടുക്കിയ വിദ്യാസമ്പന്നരായ തെലുങ്ക് മാതാപിതാക്കളില്‍ പ്രവര്‍ത്തിച്ചതും, വളര്‍ത്തിയ നായയെ ഉപേക്ഷിക്കാനായി അതിനെ കാറില്‍ കെട്ടിവലിച്ച വ്യക്തിയെ നയിച്ചതും മതപ്രേരിത ധാരണകളാണ്. വിശ്വാസത്തിന്റെ ബലിയാടുകളാണവര്‍.

സന്താനങ്ങളെ ബലി കൊടുത്താല്‍ ആനമുട്ട കിട്ടുമെന്ന പരമ്പരാഗത മതസങ്കല്‍പ്പം കുപ്രസിദ്ധം. കോടിക്കണക്കിന് ആളുകള്‍ ആരാധിക്കുന്ന ഒന്നാണത്. ഇത്തരം മതകഥകളുടെ വാര്‍ഷിക അനുസ്മരണം ആഘോഷപൂര്‍വം നടത്താതെ വിശ്വാസിക്ക് ഉറക്കമില്ല. Because the Gods love blood. പാലക്കാട്ട് പൂളക്കാട് സ്വദേശിയായ ഷാഹിദ ആറു വയസ്സുകാരനായ മകനെ കൊല്ലാന്‍ കാരണമായി അവതരിപ്പിച്ചതും ഇതേ മതധാരണയാണ്. ഇന്നു പലരുമതിനെ മാനസികരോഗമായി വിലയിരുത്തുന്നു. വിലയിരുത്തല്‍ ശരിയാണെങ്കില്‍ ആ രോഗത്തിന്റെ പേര് മതം എന്നാണ്. പണ്ടു സമാനമായ വിലയിരുത്തല്‍ സാധ്യമാകാതിരുന്നതിന്റെ ഫലമാണ് ഇന്നും മനുഷ്യസമൂഹത്തെ പിന്നോട്ടടിക്കുന്നത്. Many successful social institutions are the products of false diagnosis in the past… ലഹരിവസ്തുക്കള്‍ നിയന്ത്രണബോധത്തോടെ ഉപയോഗിക്കണമെന്ന നിയമം മറക്കുമ്പോള്‍ ദുരന്തം പിറക്കുകയാണ്.. ?? Again, the software problem


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *