കീമോഫോബിയയും, ജൈവകൃഷി പ്രേമവും; യോഗേന്ദ്ര യാദവിനെപ്പോലുള്ളവര്‍ പ്രചരിപ്പിക്കുന്നത് എന്താണ്; അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു


“‘വേണ്ടത് പ്രായോഗിക മാറ്റം’- ജയ് കിസാന്‍ ആന്തോളന്‍ സ്ഥാപക നേതാവ് യോഗേന്ദ്ര യാദവ് ഇന്ന് മാതൃഭൂമിയില്‍ എഴുതിയ ലേഖനത്തിന്റെ തലക്കെട്ടാണിത്. തലക്കെട്ടില്‍ മാത്രമേ മാറ്റവും പ്രായോഗികതയും കാണാന്‍കഴിയുന്നുള്ളൂ. കീമോഫോബിയയും, ജൈവ കൃഷി പ്രേമവും ഒക്കെ സമാസമം ചേര്‍ത്ത് യാദവ് അവസാനിപ്പിക്കുന്നു. ഇന്ത്യന്‍ കര്‍ഷകന്റെ ഭാവി യാദവിനെ പോലുള്ള നേതാക്കന്‍മാരുടെ തെറ്റായ വീക്ഷണങ്ങളാല്‍ ഇരുട്ടിലാകുന്ന ലക്ഷണമുണ്ട്.” – അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു

‘വേണ്ടത് പ്രായോഗിക മാറ്റം’- ജയ് കിസാന്‍ ആന്തോളന്‍ സ്ഥാപക നേതാവ് യോഗേന്ദ്ര യാദവ് ഇന്ന് മാതൃഭൂമിയില്‍ എഴുതിയ ലേഖനത്തിന്റെ തലക്കെട്ടാണിത്. തലക്കെട്ടില്‍ മാത്രമേ മാറ്റവും പ്രായോഗികതയും കാണാന്‍ കഴിയുന്നുള്ളൂ. തുടര്‍ന്ന് വിവരിക്കുന്ന ആശയങ്ങള്‍ കര്‍ഷക രംഗത്തെ പരിഷ്‌കരിക്കാന്‍ ഉതകുന്നവയല്ല. പകരം അപ്രായോഗികവും മാറ്റങ്ങള്‍ക്ക് എതിരെ നില്‍ക്കുന്ന പഴഞ്ചന്‍ പാരമ്പര്യ വാദങ്ങളും ലേഖകന്‍ മുന്നോട്ട് വെക്കുന്നു.

ഹരിത വിപ്ലവം, ഉയര്‍ന്ന മൂലധനം, രാസ വളങ്ങള്‍, കീടനാശിനികള്‍ തുടങ്ങിയവ ഉപയോഗിച്ചുള്ള കൃഷി ഇന്ത്യക്ക് അഭലഷണീയമല്ല എന്നാണ് യാദവ് പറയുന്നത്. എന്നാല്‍ 140 കോടി ജനങ്ങള്‍ക്ക് വേണ്ട ഭക്ഷ്യ ആവശ്യങ്ങള്‍ക്ക് പാരമ്പര്യ കൃഷി രീതി മതിയാവില്ല എന്ന് യാദവ് തുറന്നു സമ്മതിക്കുന്നു. ആധുനിക ശാസ്ത്രത്തിന്റെ അരിപ്പയിലൂടെ പാരമ്പര്യ അറിവുകള്‍ കടത്തി വിട്ടു പുതിയ കൃഷി രീതി വേണം എന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. ഇവിടെ വലിയൊരു വൈരുദ്ധ്യം കാണാം, ശാസ്ത്ര വിരുദ്ധതയും. ആധുനിക ശാസ്ത്രത്തിന്റെ ഫില്‍റ്ററില്‍ കൂടി കടന്ന് വന്ന പുതിയ കൃഷി രീതികളെ ആദ്യമേ തള്ളിക്കളഞ്ഞ യാദവ് വേണ്ടത്ര കാര്യക്ഷമത ഇല്ലാത്ത പാരമ്പര്യ കൃഷി രീതിയിലേക്ക് പോകണം എന്ന് ആവശ്യപെടുന്നു. തുറന്നു സമ്മതിക്കാന്‍ ഉള്ള മടി കാരണം പാരമ്പര്യ ബോധത്തെയും ആധുനിക ശാസ്ത്രത്തെയും കൂട്ടി കെട്ടി അപ്രായോഗികമായ ഏതോ ഒന്നിനെ പറ്റി അവ്യക്തമായി പറഞ്ഞു വെക്കുന്നു.

ഇന്ത്യയിലെ കര്‍ഷക മേഖലയ്ക്ക് പുറത്തുള്ള വലിയ ദരിദ്ര വിഭാഗത്തിന് ഭക്ഷണത്തിന് വില കൂടാതെ നില നിര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് ആണ് യാദവിന്റെ അഭിപ്രായം. അതിനു വേണ്ടി ഗവണ്‍മെന്റ് വിപണിയില്‍ ഇടപെടണം എന്നും അദ്ദേഹം പറയുന്നു.

എങ്ങനെയൊക്കെ… ഒന്ന്, കര്‍ഷകന് സബ്‌സിഡി നല്‍കി. രണ്ടു, വില നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതില്‍ ഏതു സ്വീകരിച്ചാലും അത് ഉണ്ടാക്കി വെക്കുന്ന ദോഷങ്ങള്‍ക്ക് ലോകത്ത് എവിടെ നിന്നും ധാരാളം ഉദാഹരണങ്ങള്‍ കണ്ടെത്താം. സബ്‌സിഡി കര്‍ഷകനെ രക്ഷിക്കില്ല എന്നതിന് ഇന്ത്യയില്‍ തന്നെ ഉദാഹരണങ്ങള്‍ ഉണ്ട്. ഏതു തരത്തില്‍ ഉള്ള വിപണി ഇടപെടല്‍ ആയാലും അത് സ്വതന്ത്ര വിപണിയെ തകര്‍ക്കുകയും അത് വഴി കാര്‍ഷിക രംഗം എന്നും തകര്‍ന്നു കിടക്കുകയും ചെയ്യും.

സബ്‌സിഡിയും, സംരക്ഷണവും കാരണം കര്‍ഷകര്‍ വീണ്ടും വീണ്ടും ഉപഭോക്തക്കള്‍ക്ക് ആവശ്യമില്ലാത്ത ഭക്ഷ്യ വസ്തുക്കള്‍ ആവശ്യത്തില്‍ അധികം ഉത്പാദിപ്പിക്കുകയും സംഭരണ ലിമിറ്റും താണ്ടി ഗവര്‍ണ്‍മെന്റ് സ്റ്റോറേജ് യൂണിറ്റുകളില്‍ അവ നശിച്ചു പോകുകയും ചെയ്യുന്നു. ഫലത്തില്‍ ഇന്ത്യന്‍ ഉപഭോക്താവിന് വേണ്ട പോഷക ആഹാരം കിട്ടുന്നില്ല, കര്‍ഷകന് അവന്റെ അധ്വാനത്തിന് അനുസരിച്ചുള്ള പ്രതിഫലം കിട്ടുന്നുമില്ല.

ചുരുക്കത്തില്‍ ഉത്പാദനത്തിന്റെ കുറവല്ല, മനുഷ്യന് ആവശ്യമുള്ളതില്‍ അധികം കര്‍ഷകര്‍ ഉത്പാദിപ്പിക്കുകയും അത് സംഭരിക്കാന്‍ ഗവര്‍ണ്‍മെന്റ് നിര്‍ബന്ധമാകുകയും അതേ സമയം അവശ്യ ഉത്പന്നങ്ങളുടെ (പോഷക ആഹാരം) ലഭ്യത കുറവ് കാരണം ഉപഭോക്താവ് ദുരിതത്തില്‍ ആകുകയും ചെയ്യുന്നു. മൊത്തത്തില്‍ ഒരു നഷ്ട കച്ചവടം.

സ്വതന്ത്ര വിപണി ആണ് ഈ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം. അവിടെ price(വില) ആണ് കര്യങ്ങള്‍ നിയന്ത്രിക്കുന്നത്. supply and demand എന്ന സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാന തത്ത്വം ആരുടെയും നിയന്ത്രണങ്ങള്‍ ഇല്ലാതെ എല്ലാവര്‍ക്കും മെച്ചപ്പെട്ട അവസരങ്ങള്‍ നല്‍കുന്നു.

ഇതര സമൂഹങ്ങള്‍ക്കും സാമൂഹ്യ നീതി നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, കര്‍ഷകര്‍ക്ക് സാമ്പത്തിക അഭിവൃദ്ധി നേടാന്‍ ആയി പ്രവര്‍ത്തിക്കുന്ന കര്‍ഷിക പ്രസ്ഥാനങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് സംയുക്തമായി പ്രവര്‍ത്തിക്കണമെന്നാണ് യാദവിന്റെ ആഗ്രഹം.

ഇതാണ് ലേഖനത്തിലെ മൂന്നാമത്തെ വൈരുദ്ധ്യം. ഇവിടെ സാമൂഹിക നീതി എന്ന് കൊണ്ട് ഉദേശിച്ചത് ഉപഭോക്താവിന് നല്‍കുന്ന സബ്സിഡി, അല്ലെങ്കില്‍ അവന് നല്‍കുന്ന വിലയിളവ് ആണല്ലോ. അപ്പോള്‍ സ്വാഭാവികമായും അത് കര്‍ഷകന്റെ ചിലവില്‍ വരും. കര്‍ഷകന്റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന സംഘടനയ്ക്ക് സ്വീകാര്യമാകുമോ അത്?! ഈ വൈരുദ്ധ്യം മറി കടക്കാന്‍ ചിലവ് ഗവര്‍ണ്‍മന്റ് വഹിക്കേണ്ടി വരും. ആ തുക വീണ്ടും പലവിധത്തില്‍ കര്‍ഷകനും ഉപഭോക്താവും ഉള്‍പ്പെടുന്ന പൊതുജനത്തിന്റെ തലയില്‍ വീഴും. മെച്ചപ്പെട്ട ഉത്പാദനം ഉണ്ടായാലേ (ഉപഭോക്തൃക്ഷമതയുള്ള ) കര്‍ഷകന് സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുകയുള്ളു. അവിടെ എങ്ങനെ ആണ് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകര്‍ മറ്റ് രണ്ട് കക്ഷികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് എന്ന് അറിയാന്‍ കൗതുകമുണ്ട്.

കീമോഫോബിയയും, ജൈവ കൃഷി പ്രേമവും ഒക്കെ സമാസമം ചേര്‍ത്ത് യാദവ് അവസാനിപ്പിക്കുന്നു. ഇന്ത്യന്‍ കര്‍ഷകന്റെ ഭാവി യാദവിനെ പോലുള്ള നേതാക്കന്‍മാരുടെ തെറ്റായ വീക്ഷണങ്ങളാല്‍ ഇരുട്ടിലാകുന്ന ലക്ഷണമുണ്ട്.

“One of the ways of understanding the consequences of economic decisions is to look at them in terms of the incentives they create, rather than simply the goals they pursue. This means that consequences matter more than intentions —and not just the immediate consequences, but also the longer run repercussions”-Thomas Sowell


Leave a Reply

Your email address will not be published. Required fields are marked *