‘വിശ്വസികള്‍ക്കാണ് നോബല്‍ പ്രൈസ് കിട്ടിയതെന്നത് ഒരു പ്ലേസ്‌കൂള്‍ വാദംപോലുമല്ല. വിശ്വാസമല്ല അവര്‍ക്ക് നോബല്‍ പ്രൈസ് വാങ്ങിച്ചുകൊടുത്തത്. വിശ്വാസവിരുദ്ധമായി അവര്‍ ചെയ്ത കാര്യത്തിനാണ്. സയന്‍സില്‍ വിശ്വാസമില്ല. സയന്‍സ് എന്നുപറയുന്നത് എത്തീസ്റ്റിക്ക് ആയിട്ടുള്ള ഒരു സാധനമാണ്. അതിനകത്ത് ഒരാളെ തൃപ്തിപ്പെടുത്താനോ മറ്റോ ആയി ആയി ഒന്നും ചെയ്യുന്നില്ല. ഒന്നും ചെയ്യേണ്ട കാര്യവുമില്ല. വേണമെങ്കില്‍ ചെയ്യാം. ഹൈഡ്രജനും, ഓക്‌സിജനും മിക്‌സ് ചെയ്യുന്നതിനുമുമ്പ് രണ്ട് പൊങ്കാലയൊക്കെ ഇട്ടിട്ട് മിക്‌സ് ചെയ്യാം. എന്നിട്ട് പൊങ്കാല കാരണമാണ് ഇത് ഒന്നിച്ചത് എന്നൊക്കെ പറയാം.’ – സി രവിചന്ദ്രന്റെ വൈറലായ ഒരു വീഡിയോയുടെ പ്രസക്തഭാഗങ്ങള്‍ വായിക്കാം.
‘ചില ആള്‍ക്കാര്‍ പറയാറുണ്ട്, ഈ ശാസ്ത്രജ്ഞന്മാരെല്ലാം വിശ്വാസികളാണ്. നോബല്‍ പ്രൈസ് കിട്ടിയ ശാസ്ത്രജ്ഞന്മാരെ എണ്ണമെടുക്കൂ. ഇത്ര ആള്‍ക്കാര്‍ ക്രിസ്ത്യാനികളാണ്. വിശ്വാസം ഉള്ള ശാസ്ത്രജ്ഞന്മാര്‍ ആയതുകൊണ്ടല്ലേ അവരത് ചെയ്തത്? ഈയൊരു വാദം സ്ഥിരം കേള്‍ക്കുന്നതാണ്. ഇതൊരു എല്‍.കെ.ജി, പ്ലേസ്‌കൂള്‍ വാദംപോലുമല്ല, അതിലും താഴെയുള്ള ഭ്രൂണ വാദം എന്നുവേണമെങ്കില്‍ പറയാം.
ഇവരെന്താണീ ധരിച്ചിരിക്കുന്നത്? ഒരു നൂറ്റമ്പത് വര്‍ഷത്തിനുമുമ്പ് ആരുംതന്നെ നിരീശ്വരവാദികളെന്ന് പറയാന്‍പോലും കഴിയാത്ത സാഹചര്യമാണ്. യൂറോപ്പിലൊക്കെ ഒരു പത്തിരുന്നൂറ് വര്‍ഷംമുമ്പ് വരെ, അങ്ങനെയായിരുന്നു. വിശ്വാസം വിട്ടാല്‍ ചിലപ്പോള്‍ കത്തിച്ചുകളയും. ശാസ്ത്രജ്ഞന്‍പോയിട്ട് ഒരു പിച്ചക്കാരനായിട്ടുപോലും ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. അപ്പോള്‍ സ്വാഭാവികമായും ന്യൂട്ടനും കെല്‍വിനും ഉള്‍പ്പെടെയുള്ളവരെല്ലാം തന്നെ വിശ്വാസികളായിട്ടാണ് ജീവിച്ചത്. അവരെന്താണ് ചെയ്യുന്നത്? വിശ്വാസി വിറക് കീറിയാല്‍ ശരിയാവുമോ? ഒരു അന്ധവിശ്വാസി വിറകെടുക്കുന്നു, വെട്ടുന്നു, കീറുന്നു. കീറുമോ? ഒരു നിരീശ്വരവാദി അതേ രീതിയില്‍ എടുത്ത് വെട്ടുന്നു, കറക്ടായിട്ട് കൊള്ളിക്കുന്നു. വിറക് കീറുമോ ഇല്ലയോ? അല്ലെങ്കില്‍ പോട്ടെ, രണ്ട് വിശ്വാസികള്‍ കല്യാണം കഴിക്കുന്നു. അടുത്ത തലമുറക്ക് ജന്മം നല്‍കാന്‍ ആകുമോ ഇല്ലയോ? ആകും. സ്വാഭാവികം. നിരീശ്വരവാദികളായ രണ്ടുപേര്, വിശ്വസം ഇല്ലാത്ത രണ്ടുപേര്, അല്ലെങ്കില്‍ അരവിശ്വാസികളായ രണ്ടുപേര്‍. തമ്മില്‍ കല്യാണം കഴിക്കുന്നു. അടുത്ത തലമുറ ഉണ്ടാകുമോ ഇല്ലയോ? തുല്യ സാധ്യതയാണ്.
നിങ്ങള്‍ ലോകത്തുള്ള ഓരോ കാര്യവും, മെത്തഡോളജിക്കല്‍ ആയിട്ടുള്ള ഓരോ കര്‍മങ്ങള്‍ ചെയ്യുന്നതിന് അതിന്റെതായിട്ടുള്ള സമവാക്യങ്ങള്‍ ഉണ്ട്. അതിനൊക്കെയുള്ള രീതികളുണ്ട്. അത് ആര് ചെയ്താലും നിങ്ങള്‍ എന്താണ് അതിനെക്കുറിച്ച് ചിന്തിക്കുന്നതാണ് പ്രശ്‌നം. സയന്‍സ് എന്നുപറയുന്നത് ഒരു മെത്തഡോളജി ആണ്. അത് ഏത് അന്ധവിശ്വസിക്കും, വിശ്വാസിക്കും, അതിന് നടുക്ക് നില്‍ക്കുന്ന ആള്‍ക്കും, നാസ്തികനും എല്ലാം ചെയ്യാവുന്ന കാര്യമാണ് സയന്‍സിന്റെ മെത്തഡോളജി. നിങ്ങള്‍ ഭയങ്കര കൂടോത്രം കഴിഞ്ഞായിരിക്കും കയറി വരുന്നത്. ലബോറട്ടറിയില്‍ ചെന്നുകഴിഞ്ഞാല്‍ സയന്‍സിന്റെ രീതിയില്‍ ചെയ്യണം. നിങ്ങള്‍ക്ക് അവാര്‍ഡും കിട്ടും. പക്ഷെ കൂടോത്രം ലബോറട്ടറിയില്‍ ചെയ്തുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഒന്നും കിട്ടില്ല. അങ്ങിനെയാണെങ്കില്‍ പുരോഹിതന്മാര്‍ക്ക് കിട്ടണം നോബല്‍ പ്രൈസ്.
സയന്‍സ് എന്നുപറയുന്ന ഒരു കൃത്യം, അതിന്റെ ആന്തരികമായ സമവാക്യങ്ങളാനുസരിച്ച് ആര് ചെയ്താലും ശരിയാവും. അത് സയൻസാണ്. നിരീശ്വരവാദി ചെയ്താല്‍ മാത്രമേ റോക്കറ്റ് മേലോട്ട് പോവുകയുള്ളോ? വിശ്വാസി ചെയ്താല്‍ പോകില്ലേ? ഒരു വിശ്വാസി സോഡിയം എടുത്ത് വെള്ളത്തിലിടുകയാണ്. അപ്പോള്‍ സോഡിയം പറയുകയാണ് നീ വിശ്വസിയാണ് ഞാന്‍ പോകില്ല എന്ന് പറയുമോ? അത് ശൂ…ന്നു പറഞ്ഞുപോകും. ഇതൊരു എന്റർപ്രൈസ് ആണ്. ഇതിന് നിങ്ങളുടെ വിശ്വാസവും, അവിശ്വാസവുമായി യാതൊരു ബന്ധവുമില്ല.
നാണവും മാനവുമില്ലേ വിശ്വസികള്‍ക്കാണ് നോബല്‍ പ്രൈസ് കിട്ടിയതെന്ന് പറയാന്‍? വിശ്വാസമല്ല അവര്‍ക്ക് നോബല്‍ പ്രൈസ് വാങ്ങിച്ചുകൊടുത്തത്. വിശ്വാസ വിരുദ്ധമായി അവര്‍ ചെയ്ത കാര്യത്തിനാണ് കിട്ടിയത്. സയന്‍സില്‍ വിശ്വാസമില്ല. സയന്‍സ് എന്നുപറയുന്നത് എത്തീസ്റ്റിക്ക് ആയിട്ടുള്ള ഒരു സാധനമാണ്. അതിനകത്ത് ഒരാളെ തൃപ്തിപ്പെടുത്താനോ മറ്റുമായി ഒന്നും ചെയ്യുന്നില്ല. ഒന്നും ചെയ്യേണ്ട കാര്യവുമില്ല. വേണമെങ്കില്‍ ചെയ്യാം. ഹൈഡ്രജനും, ഓക്‌സിജനും മിക്‌സ് ചെയ്യുന്നതിനുമുമ്പ് രണ്ട് പൊങ്കാലയൊക്കെ ഇട്ടിട്ട് മിക്‌സ് ചെയ്യാം. എന്നിട്ട് പൊങ്കാല കാരണമാണ് ഇത് ഒന്നിച്ചത് എന്നൊക്കെ പറയാം.
ഇത് ആദ്യം മനസ്സിലാക്കുക. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രിസ്ത്യന്‍ രാജ്യങ്ങളാണ്. അവ കുറച്ചുകൂടി മുന്നോട്ടുപോയി. എങ്ങനെയാണ്? ഒരു മതം പരിഷ്‌കരിക്കപ്പെടുന്നു. അതിന് ഒരുപാട് കാര്യങ്ങളുണ്ട്. സമൂഹ്യപരമായ കാര്യങ്ങളുണ്ടാകും, എത്‌നിക് ആയ കാര്യങ്ങളുണ്ടാകും, ജനാധിപത്യത്തിന്റെ ആവിര്‍ഭാവം, സയന്‍സിന്റെ ആവിര്‍ഭാവം… ഈ മതങ്ങളെല്ലാം ശുദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കും . മതങ്ങള്‍ എന്താണ് ചെയ്യുന്നത്? അവരുടെ കോര്‍ ആയ അന്ധവിശ്വാസങ്ങളില്‍ മുറുകി കിടന്നുകൊണ്ട് ബാക്കി എല്ലാ കാര്യങ്ങളും പരിഷ്‌കരിക്കുകയാണ് ചെയ്യുന്നത്.’- സി രവിചന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു.
പ്രഭാഷണത്തിന്റെ പൂർണരൂപം – കൊല്ലപ്പെട്ട ദൈവം (സുവിശേഷ വിശേഷം – ഭാഗം 4) ന്യൂറോൺസ് ചാനലിൽ കാണാൻ സന്ദർശിക്കുക https://youtu.be/d6EXqZ7J1ug