‘ഒരാള്‍ മതത്തില്‍നിന്ന് പോയാല്‍ അയാള്‍ക്കുള്ള ശിക്ഷ എന്താണ്. ഇസ്ലാം പറയുന്നു അയാളോട് തൗബ ചെയ്യാന്‍ പറയുക. എന്നിട്ടവന്‍ തൗബ ചെയ്യുന്നില്ലെങ്കില്‍ താമസിപ്പിക്കാന്‍ പാടില്ല, അവനെ ഒരു ഭരണാധികാരി ഉടന്‍ തന്നെ കൊല്ലണം എന്നാണ്. എന്നു പറഞ്ഞാല്‍ മതത്തില്‍ നിന്ന് പോയ എല്ലാവരെയും കൊല്ലുക എന്നു പറഞ്ഞ് ഒരു അക്രമാണോ അത്. അല്ല. ഒരു മതവിശ്വാസി മനസ്സിലാക്കിയിരിക്കണം, ഞാന്‍ എന്റെ മതം, ഇസ്ലാം എന്ന് പറയുന്ന പവിത്രമായ എന്റെ വിശ്വാസം, ഞാന്‍ ഒഴിവാക്കിയാല്‍, എനിക്ക് പരലോകത്ത്, ലഭിക്കാന്‍ പോവുന്ന ശിക്ഷ നരകമാണ്.’- മദ്രസ ക്ലാസുകളില്‍ പഠിപ്പിക്കുന്ന ഒരു വീഡിയോ ആണിത്. മതേതര ഇന്ത്യക്ക് അപമാനമായ ഇത്തരം വിഷ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ ഉയരുകയാണ്.
കുട്ടികളിലേക്ക് മതകാലുഷ്യം കുത്തിവെക്കുന്നതിനെതിരെ പലപ്പോഴായി പൊതുസമൂഹം പ്രതികരിച്ചിട്ടുണ്ടെങ്കിലും അത് ചില കേന്ദ്രങ്ങളില്‍ നിര്‍ബാധം തുടരുകയാണ്. ഇസ്ലാം വിട്ടവനെ കൊല്ലണം എന്ന് പറഞ്ഞുകൊണ്ട് മദ്രസാ വിദ്യാര്‍ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വന്‍ വിവാദം സൃഷ്ടിക്കുന്നത്. ഇതിനെതിരെ എക്സ് മുസ്ലീം അസോസിയേഷനും, യുക്തിവാദികളും, സ്വതന്ത്രചിന്തകരും ശക്തമായി രംഗത്ത് എത്തിക്കഴിഞ്ഞു.
വിവാദ വീഡിയോ ഇങ്ങനെയാണ്.
‘ഇങ്ങനെ ഒരാള്‍ മതത്തില്‍നിന്ന് പോയാല്‍ അയാള്‍ക്കുള്ള ശിക്ഷ എന്താണ്. ഇസ്ലാം പറയുന്നു അയാളോട് തൗബ ചെയ്യാന്‍ പറയുക. എന്നിട്ടവന്‍ തൗബ ചെയ്യുന്നില്ലെങ്കില്‍ താമസിപ്പിക്കാന്‍ പാടില്ല, അവനെ ഒരു ഭരണാധികാരി ഉടന്‍ തന്നെ കൊല്ലണം എന്നാണ്. എന്നു പറഞ്ഞാല്‍ മതത്തില്‍ നിന്ന് പോയ എല്ലാവരെയും കൊല്ലുക എന്നു പറഞ്ഞ് ഒരു അക്രമാണോ അത്. അല്ല. ഒരു മതവിശ്വാസി മനസ്സിലാക്കിയിരിക്കണം, ഞാന്‍ എന്റെ മതം, ഇസ്ലാം എന്ന് പറയുന്ന പവിത്രമായ എന്റെ വിശ്വാസം, ഞാന്‍ ഒഴിവാക്കിയാല്‍, എനിക്ക് പരലോകത്ത്, ലഭിക്കാന്‍ പോവുന്ന ശിക്ഷ നരകമാണ്. അതുപോലെ ദുനിയാവില്‍ എനിക്കുള്ള ശിക്ഷ, ഞാന്‍ ദുനിയാവില്‍ ജീവിക്കേണ്ടവല്ല എന്ന രീതിയില്‍ ഭരണാധികാരിക്ക്, എന്നെ കൊല ചെയ്യാന്‍ പറ്റും എന്നതുമാണ്. അതുകൊണ്ട് ഞാന്‍ ആ തെറ്റു ചെയ്യാന്‍ പാടില്ല’- ഇങ്ങനെയാണ് വീഡിയോ അവസാനിക്കുന്നത്.
മദ്രസക്ലാസുകളില്‍ പഠിപ്പിക്കുന്ന ‘മുര്‍ത്തദ്ദിനെ കൊല്ലണം’ എന്ന വീഡിയോക്കെതിരെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. സ്വതന്ത്രചിന്തകരും, എക്സ് മുസ്ലീങ്ങളും ഒരു പോലെ ഇതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ ചെറിയ കുട്ടികളെ പഠിപ്പിക്കുന്നതിനെതിരെ വന്‍ പ്രതിഷേധം ഉയരണമെന്നും ഇത് വര്‍ഷങ്ങളായി മദ്രസകളില്‍ തുടരുന്നതാണെന്നും ഇസ്ലാം വിട്ട് യുക്തിവാദം സ്വീകരിച്ച ജാമിദ ടീച്ചര്‍ പറയുന്നു. ശാസ്ത്ര പ്രഭാഷകനും സ്വതന്ത്ര ചിന്തകനുമായ ഡോ ആരിഫ്ഹുസൈന്‍ തെരുവത്തും, വീഡിയോക്കെതിരെ ശക്തമായി രംഗത്ത് എത്തിയിട്ടുണ്ട്.
ഡോ ആരിഫ് ഹുസൈനിന്റെ പോസ്റ്റ് ഇങ്ങനെയാണ്.
‘അതായത് ഉത്തമാ…
മതം വിട്ടവനെ കൊല്ലണം…
ഭാഗ്യം, ഞമ്മള്‍ ഇന്ത്യയില്‍ ആയത്…
ഞമ്മള്‍ ഒക്കെ മതം വിട്ടിട്ടും കൊല്ലപ്പെടാതെ നടക്കുന്നത് ഇവിടത്തെ കോയകളുടെ ഔദാര്യം കൊണ്ട് മാത്രം ആണ് എന്ന് ആര്‍ക്കെങ്കിലും തൊന്നുന്നുണ്ട് എങ്കില്‍, ആ തോന്നല്‍ അങ്ങ് മാറ്റി വെച്ചേക്കുക…
ഇസ്ലാമിന്റെ തനി നിറം പുറത്ത് ആവുക തന്നെ ചെയ്യും…
ഇതുപോലെ…
എന്‍.ബി: ഇതൊക്കെ ആണ് മദ്രസയില്‍ പഠിപ്പിക്കുന്നത്. ഇത് വലിയ കാര്യമായി പഠിപ്പിക്കുന്ന ആ തലക്കെട്ട് കാരനാണ് സര്‍ക്കാര്‍ പെന്‍ഷന്‍ കൊടുക്കുന്നത്.
അടിപൊളി അല്ലേ… ??’
– ഇങ്ങനെയാണ് ഡോ ആരിഫ് ഹുസൈന്‍ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഇത്തരം വിഷയങ്ങള്‍ മദ്രസകളില്‍ പഠിപ്പിക്കുന്നതിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നാണ് എകസ് മുസ്ലീംസ് അസോസിയേഷന്‍ പറയുന്നത്. എന്നാല്‍ സമസ്തയുടെ മദ്രസകളില്‍ ഇത്തരം കാര്യങ്ങള്‍ പഠിപ്പിക്കുന്നില്ലെന്നും വീഡിയോ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തി എടുത്തതാണെന്നുമാണ് ഇസ്ലാമിസ്റ്റുകള്‍ ഇതിന് മറുപടിയായി പറയുന്നത്. എന്നാല്‍ മത പണ്ഡിതര്‍ ആരും തന്നെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടുമില്ല.