“പലരും ഞാനൊരു വിശ്വാസിയല്ല എന്ന് അഭിമാനത്തോടെ പറയുന്നത് കേള്‍ക്കാം. ഒരു അവിശ്വാസിയില്‍ നിന്ന് ഒരു റാഷനലിസ്റ്റിലേക്കുള്ള ദൂരം ഏറെയാണ്. ദൈവമില്ല എന്ന് പറയുന്നതും, മതങ്ങളുടെ വൃത്തികെട്ട തറവാട്ടില്‍ ചെന്ന് അവിടെ കാണുന്ന ഈസി പിക് ആയ നിരവധി പഴഞ്ചന്‍ വെയറുകളെ എടുത്തു പുറത്തിട്ട് യുക്തിവാദിയാകുന്നതും താരമമ്യേന എളുപ്പപണിയാണ്. അത് വേണ്ടെന്നല്ല. അതൊരു സാമൂഹിക സേവനം തന്നെ. അത് നിര്‍ബാധം നടക്കട്ടെ. എന്നാല്‍ ഞാന്‍ ഒരു റാഷനലിസ്റ്റ് ആണ് എന്ന് പറയാന്‍ അതുപോര”.- പി ബി ഹരിദാസന്‍ എഴുതുന്നു. |
യുക്തിവാദചാപ്പകള്‍ ഉണ്ടാകുന്നത്!
ഊര്‍ജ്ജസ്വലമായ കേരളത്തിലെ യുക്തിവാദി പ്രവര്‍ത്തനങ്ങളില്‍ ചിലരില്‍ കാണപ്പെടുന്ന ചില പ്രവണതകളും ചായ്വും താല്‍പര്യങ്ങളും ചര്‍ച്ച ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. കേരളത്തിലെ യുക്തിവാദ പ്രസ്ഥാനങ്ങളുടെ വൈവിധ്യവും വിപുലതയും റീച്ചും നോക്കി അഭിമാനിക്കുന്ന ഒരു ബൈസ്റ്റാന്‍ഡറുടെ അവലോകനങ്ങള്‍ എന്ന് കണ്ടാല്‍ മതി.
കേരളത്തിലെ യുക്തിവാദി പ്രസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന തന്‍പോരിമകളും കുടിപ്പകകളും ഇവിടെ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. ധീഷണയുടെ മണ്ഡലമാകുമ്പോള്‍ അത് ഒരു ഫ്രീ സമൂഹത്തില്‍ സ്വാഭാവികമായി ഉണ്ടാകും. സഹജമായിരിക്കും. So be it. അതേപോലെ തന്നെ എന്താണ് യുക്തിവാദം എന്താണ് റേഷനലിസം , എന്താണ് epistemology, എന്താണ് reason, എന്താണ് sensory perception മുതലായ ബ്രഹ്‌മാണ്ഡ ഫിലോസഫി ഒന്നും ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. കേരളത്തില്‍ യുക്തിവാദി സംഘം എന്ന് പറയുമ്പോള്‍ അതില്‍ ധ്വനിക്കുന്ന യുക്തിവാദി എന്ന അര്‍ഥം മാത്രം. റേഷനലിസം എന്ന ഇംഗ്ലീഷ് വാക്കിലുടെ കിട്ടുന്ന അര്‍ഥം മാത്രം . എക്കോ ചേമ്പറിങ് ആണ് പ്രധാന ഫോക്കസ്.
ഒരു റാഷണലിസ്റ്റ് ആയി നിങ്ങള്‍ സ്വയം അടയാളപ്പെടുത്തുകയാണെങ്കില്‍ നിങ്ങള്‍ ആദ്യം തന്നെ യുക്തിപരമായി എടുക്കേണ്ട തീരുമാനം എന്തെന്നാല്‍ Whether you want to be a bloody Rationalist or a socially conscious or socially committed Rationalist എന്നതാണ്. ഇത് തീരുമാനിക്കുന്നതോടെ നിങ്ങള്‍ 180 ഡിഗ്രി സ്‌പെക്ട്രത്തിലെ ഏതെങ്കിലുമൊരു റേഞ്ചില്‍ പോയി വീഴുന്നു. ആ സ്‌പെക്ട്രത്തിലെ ഒരറ്റത്ത് നിങ്ങളൊരു ബ്ലഡി റാഷണലിസ്റ്റ് ആണെങ്കില്‍ മറ്റേ അറ്റം വിശ്വാസിയില്‍ നിന്ന് വളരെ ദൂരെയല്ലാത്ത കോമ്പ്രോമൈസ്ഡ് യുക്തിവാദി മാത്രം. ബ്ലഡി എത്തീസ്റ്റ് കുറച്ചുകൂടി എളുപ്പത്തില്‍ എത്താവുന്ന അവസ്ഥയാണെങ്കില്‍, ഒരു ബ്ലഡി റാഷണലിസ്റ്റ് will be tested, or almost difficult.
ഞാനൊരു അവിശ്വാസി ആണെന്ന് പരസ്യപ്രസ്താവന നടത്തല്‍ എളുപ്പപണിയാണ്. ഒരു ഹൈ സ്‌കൂള്‍ ഗ്രോത്ത്. ഞാനൊരു അവിശ്വാസി ആണ് നിരീശ്വര വാദിയാണ് എന്നൊക്കെ പറഞ്ഞതുകൊണ്ട് ഒരാള്‍ റേഷനലിസ്റ്റ് ആകുന്നില്ല. ഒരു ബ്ലഡി എതീസ്റ്റ് ആകാം. പക്ഷെ ഒൃരു ബ്ലഡി റേഷനലിസ്റ്റ് ആകള്‍ എളുപ്പമല്ല. ഞാനൊരു നൂറ്റുക്കു നൂറ് റേഷനലിസ്റ്റ് ആണ് എന്നൊരു അവസ്ഥയില്ല. കാരണം ആത്യന്തികമായി അവിടെ വ്യക്തിഗത അവെയര്‍നെസ്സും, ജന്മനാ ലഭ്യമായ പേഴ്സണാലിറ്റി trait കളും പ്രവര്‍ത്തിക്കുന്നതുകൊണ്ട് അത് എപ്പോഴും ആപേക്ഷികമായിരിക്കും. എങ്കിലും ഒരു റേഷനലിസ്റ്റിനെ ഒരു നിരീശ്വരവാദിക്കു മുകളില്‍ അവിശ്വാസി അവകാശവാദികള്‍ക്ക് മുകളില്‍ ഞാന്‍ പ്രതിഷ്ഠിക്കുന്നു.
അവിശ്വാസിയില്‍നിന്ന് റാഷനലിസ്റ്റിലേക്കുള്ള ദൂരം
പലരും ഞാനൊരു വിശ്വാസിയല്ല എന്ന് അഭിമാനത്തോടെ പറയുന്നത് കേള്‍ക്കാം. ഒരു അവിശ്വാസിയില്‍ നിന്ന് ഒരു റാഷനലിസ്റ്റിലേക്കുള്ള ദൂരം ഏറെയാണ്. ദൈവമില്ല എന്ന് പറയുന്നതും, മതങ്ങളുടെ വൃത്തികെട്ട തറവാട്ടില്‍ ചെന്ന് അവിടെ കാണുന്ന ഈസി പിക് ആയ നിരവധി പഴഞ്ചന്‍ വെയറുകളെ എടുത്തു പുറത്തിട്ട് യുക്തിവാദിയാകുന്നതും താരമമ്യേന എളുപ്പപണിയാണ്. അത് വേണ്ടെന്നല്ല. അതൊരു സാമൂഹിക സേവനം തന്നെ. അത് നിര്‍ബാധം നടക്കട്ടെ. എന്നാല്‍ ഞാന്‍ ഒരു റാഷനലിസ്റ്റ് ആണ് എന്ന് പറയാന്‍ അതുപോര.
റാഷണലിസ്റ്റ് ആയി നിങ്ങള്‍ സ്വയം അടയാളപ്പെടുത്തുന്നതോടുകൂടി വ്യക്തി സ്വാതന്ത്ര്യം, ഒരു സ്വതന്ത്ര വ്യക്തി, എന്നീ ആസ്തിത്വങ്ങള്‍ നോണ്‍ നെഗോഷ്യബിള്‍ ആയി മാറുന്നു. മാത്രമല്ല അപരന്റെ വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കലും പരമമായ ബാദ്ധ്യതയാകുന്നു. എന്നാല്‍ ഒരു നിരീശ്വരവാദിക്ക് അതത്ര നിര്‍ബന്ധമല്ല എന്നതാണ് പ്രഥമ വ്യത്യാസം. ഒരു നിരീശ്വരവാദിക്ക് നുണയനാകാം അവസരവാദിയാകാം, ഇതൊക്കെ വ്യക്തി സോഷ്യലി കമ്മിറ്റഡ് ആകുമ്പോളുള്ള ചില ഉപേക്ഷകളാണ് എന്ന കവചത്തില്‍ ഒളിപ്പിക്കാം. എന്നാല്‍ ഒരു റാഷണലിസ്റ്റിന് അവസരവാദി വായ്ത്താരികള്‍ ഹരാഹിരി ആയി തോന്നുന്നു. പലപ്പോഴും അത് അവന്റെ വ്യക്തിബോധത്തെ മുറിവേല്‍പ്പിക്കുന്നു. ഈ ഭാരം നിരീശ്വരവാദിക്കില്ല. അതുകൊണ്ടുതന്നെ ഒരു റാഷണലിസ്റ്റ് ഈസ് ഡബ്ലി ബര്‍ഡന്‍ഡ്. (ഇവിടെ നുണ എന്നതുകൊണ്ട് ധീഷണയുടെ ലോകത്തെ നുണകള്‍ മാത്രമാണുദ്ദേശിക്കുന്നത്. വ്യക്തിഗത കുടുംബ പരാജയങ്ങള്‍ എടുക്കരുത്.).
മുന്നില്‍വരുന്ന ആശയങ്ങള്‍, വിഷയങ്ങള്‍, പക്ഷപാതിത്വം ഇല്ലാതെ സ്വന്തം ധീഷണയോട് സത്യസന്ധത പുലര്‍ത്തി കാര്യങ്ങളെ സമീപിക്കുന്നുണ്ടോ എന്നതാണ് ഒരു റാഷനലിസ്റ്റിന്റെ ബെഞ്ച് മാര്‍ക്ക്. ദൈവനിഷേധം മാത്രമല്ല അത്. സ്വന്തം ധീഷണയോട് സത്യസന്ധത പുലര്‍ത്തി എന്നതാണ് കീ വേര്‍ഡ്. അതൊരു ഭീമമായ ഉത്തരവാദിത്തമായി ഒരു റേഷനലിസ്റ്റ് ന്റെ ചുമലിലേക്ക് സ്വാഭാവികമായി വന്നുചേരുന്നു. സോഷ്യലി കമ്മിറ്റഡ് ആയ തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമ്പോള്‍ ഇതൊരു കല്ലും മുള്ളും നിറഞ്ഞ വഴിയായി മാറുന്നു. രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ നിലപാടുകള്‍ പലതും മിക്കപ്പോഴും റാഷണലിസവുമായി ചേരില്ല.
യുക്തിവാദി കമ്മ്യൂണിസത്തിന്റെ കൂടെ നില്‍ക്കണോ?
സത്യസന്ധനായ ഇടതു പക്ഷക്കാരന്‍ ഞാനാണ്. അവന്‍ അരാഷ്ടീയ വാദിയാണ്. ഞാനാണ് യഥാര്‍ത്ഥ ലിബറല്‍ മുതലായ അവകാശവാദങ്ങള്‍ ഇവിടെയാണ് കേറിവരുന്നത്. ലെവന്‍ അരാഷ്ടീയ വാദിയാണ് എന്ന് പറയുന്ന പല യുക്തിവാദികളും അവരുടെ യുക്തിവാദ മാറ്റ് കൂട്ടാന്‍ കേറിനില്‍ക്കുന്ന പള്‍പ്പിറ്റ് കമ്മ്യൂണിസമാണ്. നിങ്ങള്‍ യുക്തിവാദിയാണെങ്കില്‍, കമ്മ്യൂണിസത്തിന്റെ കൂടെ നില്‍ക്കണം എന്നാണ് ചില യുക്തിവാദികളുടെ ധാരണ. യുക്തിപ്രയോഗിക്കാത്ത ധാരണാപിശകാണത്. ഒരു യുക്തിവാദ പണയം വെക്കല്‍ ആണത് . കമ്മ്യൂണിസം ഭൗതികവാദമാണ്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് മാര്‍ക്‌സ് കാലങ്ങള്‍ക്ക് മുന്‍പുതന്നെ പറഞ്ഞിട്ടുണ്ട്, യുക്തിവാദവും കമ്മ്യൂണിസവും സ്വാഭാവിക പരസ്പര പൂരകങ്ങളാണ് എന്നൊക്കെയുള്ള ധാരണകള്‍ ആണ് നിങ്ങളുടേതെങ്കില്‍, മുതലായ ധാരണകള്‍ കൊണ്ടാണ് നിങ്ങള്‍ യുക്തിവാദം പറയുന്നതെങ്കില്‍, നിങ്ങള്‍ക്ക് പാടെ തെറ്റി. ഞാന്‍ സാമൂഹിക പ്രതിബദ്ധതയുള്ള പൗരനാണ്. സാമൂഹിക, അസമത്വത്തിന് എതിരെ പ്രവര്‍ത്തിക്കാന്‍ കമ്മ്യൂണിസം വേണം. അതുകൊണ്ട് ഒരു യുക്തിവാദി കമ്മ്യൂണിസ്റ്റ് അനുഭാവം ഉള്ളവ്യക്തിയായിരിക്കണം എന്നൊക്കെയാണ് നിങ്ങള്‍ ധരിച്ചിരിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് പാടെ തെറ്റി.
നിരീശ്വരവാദവും കമ്മ്യൂണിസവുമായി, നിങ്ങള്‍ അങ്ങനെ തിരഞ്ഞെടുക്കുന്നുവെങ്കില്‍, മുന്നോട്ടുപോകാം. പക്ഷെ നിങ്ങള്‍ റേഷനലിസ്റ്റ് അല്ല. ഞാന്‍ നിരീശ്വരവാദിയാണ്, സമൂഹത്തില്‍ വളരെ അസമത്വങ്ങള്‍ നിലനില്‍ക്കുന്നു. അത് ഇല്ലാതാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. അതിനു പലപ്പോഴും അക്രമം ആവശ്യമായി വരും. അതുകൊണ്ട് കമ്മ്യൂണിസത്തില്‍ കാണുന്ന വയലന്‍സ്, അക്രമം ഞാന്‍ മനസ്സിലാക്കുന്നു. എന്നൊക്കെ തീരുമാനിച്ചുറപ്പിച്ചിട്ടാണെങ്കില്‍ അത് നിങ്ങളുടെ തീരുമാനം . പക്ഷെ ഇവിടെ യുക്തിവാദം കൊണ്ടുവരരുത്. നിങ്ങള്‍ റേഷനലിസ്റ്റ് അല്ല.
ഒരു റാഷണലിസ്റ്റ്‌ന് ഇതൊക്കെ വൈകാരിക ആവേശത്തിന് അടിപെടാതെ, ഇക്കാര്യത്തില്‍ നടന്ന ചരിത്രപരമായ പരാജയങ്ങളൊക്കെ വിലയിരുത്തി തീരുമാനിക്കേണ്ടിവരുന്നു. എല്ലാറ്റിനും മുകളില്‍ മാനവികത ഉയര്‍ത്തിപിടിച്ചുകൊണ്ട് സ്റ്റാന്‍ഡുകള്‍ എടുക്കുന്നതാണ് റാഷണല്‍ തിങ്കിങ്. സ്വന്തം വ്യക്തിബോധത്തിനകത്ത് അതുമായി വിട്ടുവീഴ്ച നടത്താതെ അഭിപ്രായങ്ങള്‍ പറയുമ്പോള്‍ മാത്രമേ നിങ്ങളൊരു റേഷനലിസ്റ്റ് ആകുന്നുള്ളു. ഒരു അവിശ്വാസിക്ക് ആ ഭാരമില്ല.
ഇവിടെയാണ് ഈ മേഖലയിലാണ് ഒരു പ്രധാന എക്കോ ചേംബര്‍ നിര്‍മ്മിതി നടക്കുന്നത്. ചിലര്‍ അവരറിയാതെ എക്കോ ചേംബറിനകത്ത് അകപ്പെട്ട് അതിനകത്തുനിന്ന് മോചനമില്ലാതെ അത് പൊട്ടിച്ചു വെളിയില്‍ വരാന്‍ കഴിയാതെ ജീവിക്കുന്നു എങ്കില്‍ വേറെ ചിലര്‍ എക്കോ ചേംബറുകള്‍ നിര്‍മ്മിച്ച് അവര്‍ക്കനുസൃതമായ കണ്ടന്റുകള്‍ നിര്‍മ്മിച്ച് സോഷ്യല്‍ മീഡിയകള്‍ വഴിയും അല്ലാതെയും പരത്തുന്നു. എക്കോ ചേമ്പര്‍ നിര്‍മ്മിതിക്കാര്‍ക്ക് യുക്തിവാദ കുപ്പായം ഒരു അലങ്കാരമാണ്. അവിശ്വാസി എന്ന അവസ്ഥ അലങ്കാരമാണ്. അവിശ്വാസി എന്ന അവസ്ഥയെ യുക്തിവാദി എന്ന അവസ്ഥയുമായി ഭാവാര്‍ത്ഥം കല്പിച്ചുകൊണ്ടു എക്കോ ചേംബറില്‍ യുക്തിവാദി കുപ്പായവുമിട്ടുകൊണ്ട് മീഡിയകളില്‍ കണ്ടെന്റുകള്‍ നിര്‍മ്മിക്കലാണ് പ്രധാന ജോലി. പ്രശസ്തിക്ക് പ്രശസ്തിയുമായി സാമൂഹിക പ്രതിബദ്ധത എന്ന ഡോപോമിന്‍ യഥേഷ്ടം കിട്ടുകയും ചെയ്യും. പക്ഷെ ഉള്ളാള്‍ അറിയാം. ഒരു കപടതയില്ലേ..? ഈ കപടതയാണ് പല എക്കോ ചേമ്പര്‍ നിര്‍മ്മിതിക്കാരെ ലൗഡ് ആക്കുന്നത്.
എക്കോ ചേമ്പര്‍ നിര്‍മ്മിതിക്കാര്‍ അവര്‍ ലൗഡ് മാത്രമല്ല പതിയെ ചാപ്പയടിയിലും അഭിരമിക്കുന്നു. കഴിഞ്ഞകാല ബുദ്ധിജീവികളെ ശ്രദ്ധിച്ചുനോക്കുക. കമ്മ്യൂണിസത്തെ കുറിച്ചു് ഘോര ഘോരം എഴുതുകയും പ്രസംഗിക്കുകയും ചെയ്തിരുന്നവര്‍, അല്ലെങ്കില്‍ ഇസ്ലാമിനെ ആദര്‍ശവല്‍ക്കരിച്ചു സംസാരിക്കുമായിരുന്ന, കഴിഞ്ഞ തലമുറയിലെ ആരും, ചാപ്പയടിയില്‍ ഏര്‍പ്പെടുമായിരുന്നില്ല. അക്കാലത്തെ എക്കോ ചേമ്പര്‍ പലതും കമ്മ്യൂണിസത്തിനു സ്തുതി പാടാനും അതോടൊപ്പം യേശുവിന്റെ സ്‌നേഹത്തെ കുറിച്ചോ ഇസ്ലാമിലെ സാഹോദര്യത്തെ കുറിച്ചോ സ്തുതി പാടാനും അതിലൂടെ കിട്ടുന്ന ലിബറല്‍ ഇമേജ് നിലനിര്‍ത്താനാണ് ഉപയ്യോഗിക്കാറ് . കാലം മാറി സോഷ്യല്‍ മീഡിയ വന്നപ്പോള്‍ ലിബറല്‍ ഇമേജ്‌നോടുള്ള പ്രതിപത്തി, തീക്ഷ്ണത ചാപ്പയടിയില്‍ എത്തിയിരിക്കുന്നു.
എക്കോ ചേമ്പറുകളെ ഉപയോഗപ്പെടുത്തല്‍ പൊതുവെ കമ്മ്യൂണിസ്റ്റ് മനോഗതിക്കാരും മതവാദികളുമാണ്. മിക്ക മത്സര മാര്‍ക്കറ്റിങ് ഉത്പാദകരും ഇതുപയോഗിക്കുന്നു . മാര്‍ക്കറ്റിങ് ഉപയോഗപ്പെടുത്തല്‍ നമുക്ക് പെട്ടന്ന് തിരിച്ചറിയാം. എന്നാല്‍ ബുദ്ധിജീവികളും മതവാദികളും അവരില്‍ പലരും വലിയ സ്‌കില്‍ ഇക്കാര്യത്തില്‍ നേടിയവരാണ്. അവര്‍ നമ്മുടെ മുന്നിലേക്ക് അവര്‍ ഉദ്ദേശിക്കുന്ന ആശയങ്ങളെ നമ്മുടെ മുന്നിലേക്ക് തള്ളികൊണ്ടേയിരിക്കും. നമുക്ക് നമ്മുടേതായ രീതിയില്‍ വിലയിരുത്താന്‍ അവസരം കിട്ടാത്ത തരത്തില്‍ നമ്മുടെ മുന്നിലേക്ക് നിരന്തരം പ്രദര്‍ശിപ്പിക്കും. പലപ്പോഴും അവര്‍ ഒളിപ്പിച്ചിരുന്ന ഡിസ്ഓണസ്റ്റി തിരിച്ചറിയണ മെങ്കില്‍ വളരെ ശ്രദ്ധ പുലര്‍ത്തണം. സെന്‍സേഷണലും സെന്റിമെന്റലുമായ വാക്കുകളുടെ, ആശയങ്ങളുടെ പ്രയോഗത്തിലൂടെ ആണ് അവരിത് ചെയ്യുന്നത്.
റാഷനലിസ്റ്റിന് എക്കോ ചേംബര്‍ ആവാമോ?
ഒരാള്‍ക്ക് ഞാന്‍ ചേമ്പറിനകത്താണ്, ചേമ്പര്‍ എന്നെ പലതലങ്ങളില്‍ പരിമിതപ്പെടുത്തി നിര്‍ത്തിയിരിക്കുന്നു എന്നൊക്കെ മനസ്സിലാക്കാന്‍ അതില്‍ നിന്ന് വെളിയില്‍ വന്നാലേ കഴിയൂ . നിങ്ങള്‍ ഒരു റേഷനിസ്റ്റ് ആയാലേ കഴിയൂ. യുവാക്കളെ, നിങ്ങള്‍ വളരെ വളരെ ജാഗ്രതയുള്ളവരായിരിക്കണം. നിങ്ങള്‍ agile ആയിരിക്കണം. സോഷ്യല്‍ മീഡിയകളിലെ ഇത്തരം എക്കോ ചേമ്പറുകളിലാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ ഇന്‍ബോക്‌സുകള്‍ ഇവ കൊണ്ട് നിറയും. നിങ്ങള്‍ സമയം ചിലവഴിച്ച ചില ചേമ്പറുകള്‍ നിങ്ങള്‍ പ്രതികരിച്ച ചേമ്പറുകള്‍ നിങളുടെ ശ്രദ്ധയിലേക്ക് തള്ളിവിടപ്പെട്ടുകൊണ്ടേയിരിക്കും. പലപ്പോഴും വിശാല ലോകത്തിന്റെ അപ്പുറം നിങ്ങളില്‍ നിന്ന് മറക്കപ്പെടാനിടയുണ്ട്. അറിയുക പുറത്തൊരു വിശാല ലോകമുണ്ട്. പല മനോഹര ആശയങ്ങളുടെ ലോകം അവിടെയുണ്ട്. നിങ്ങള്‍ ഒരു എക്കോ ചേമ്പറിനകത്താണോ എന്ന് നിരന്തരം സ്വയം വിലയിരുത്തലുകള്‍ നടത്തികൊണ്ടിരിക്കണം. ഒരു റേഷനലിസ്റ്റ് ചിന്താരീതി എത്തുന്നതുവരെ ചെമ്പറുകള്‍ക്കു പുറത്തേക്ക് നിരന്തരം യാത്രചെയ്യണം. അവിടെ പുറലോകം മനോഹരമാണ് .
ഒരു റേഷനലിസ്റ്റിന് ഒരു എക്കോ ചേംബര്‍ നിര്‍മ്മിതി സാധ്യമല്ല . അവന്റെ കമ്മിറ്റ്മെന്റ് അവന്റെ ധീഷണയോടാണ്. അതിനോട് മാത്രമാണ് സത്യസന്ധത. അവന്‍ ഇന്ന് പുട്ടിനെതിരെ സംസാരിച്ചാല്‍ നാളെ അമേരിക്കയെ പഴിക്കും. മറ്റന്നാള്‍ ചൈനയുടെ പക്ഷം ചേരില്ല. ഇന്ന് രാഹുല്‍ ഗാന്ധിയെ അനുകൂലിച്ചാണ് സംസാരിക്കുന്നതെങ്കില്‍ നാളെ മോഡിയുടെ ചില സാമ്പത്തിക നയങ്ങളെ അനുകൂലിക്കും. എത്ര ലക്ഷം പേര്‍ തടിച്ചുകൂടിയ പ്രക്ഷോഭമാണെങ്കിലും കാര്‍ഷിക ബില്ലിനെ അനുകൂലിക്കുക തന്നെ ചെയ്യും .പാവപെട്ട കര്‍ഷകന്‍ എന്ന എമോഷണല്‍ കോഷ്യന്റ് വെച്ചുകൊണ്ടല്ല അഭിപ്രായങ്ങള്‍ പറയുന്നത്. കാര്‍ഷിക ബില്‍ ചര്‍ച്ചകള്‍ ഒരു തവണ കൂടി കേട്ടുനോക്കുക. വികാര വിക്ഷോഭങ്ങളുടെ പ്രകടനങ്ങള്‍ പലതുകാണാം. ഒരുപാട് യുക്തിവാദികള്‍ ആവേശത്തോടെ അവിടെ പ്രതികരിക്കുന്നത് നിങ്ങള്‍ക്ക് കാണാം. എന്നാല്‍ പോയിന്റ് ബൈ പോയന്റ് സംസാരിക്കുന്ന യുക്തിവാദി അവിടെ നിങ്ങള്‍ കണ്ടിരിക്കാനിടയില്ല. വികാരപരതയോടെ ഹെര്‍ഡ് മെന്റാലിറ്റിയില്‍ കാര്യങ്ങള്‍ പറയുന്നത് റാഷനലിസമല്ല. അവരുടെ പലരുടെയും യുക്തിവാദി കുപ്പായം വെറും ആടയാഭരണത്തിന്റെ ഭാഗമാണ്.
റേഷനലിസ്റ്റിന് നിരീശ്വരവാദം ഒരു സ്മാള്‍ ടോക്ക് മാത്രമാണ്. അവന്റെ ബേര്‍ഡ്ന്‍ റേഷനലിസം തെറ്റിപോകുന്ന തത്രപ്പാടുകളാണ്. നിരന്തരം മെച്ചപ്പെടുത്തി തേച്ചുമിനുക്കി കൊണ്ടിരിക്കേണ്ടിവരുന്നു. സത്യസന്ധമായി നിങ്ങളെ സ്വയം വിലയിരുത്തുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ റേഷനലിസം നിങ്ങളെ പലപ്പോഴും അവതാളത്തിലെത്തിക്കും. നിങ്ങള്‍ ഡിസ്ലോക്കേറ്റഡ് ആയി കൊണ്ടിരിക്കും. ചേമ്പറിനകത്തെണെങ്കില്‍ ഈ ബോധറേഷനില്ല. പലതരം കാപ്‌സ്യൂളുകളില്‍ വരും, കാപ്‌സ്യൂളുകള്‍ നിര്‍മ്മിക്കാം എല്ലാം സുഖം ശാന്തം.
പല യുക്തിവാദി ഇമേജുകാരും, എക്കോ ചേമ്പറുകാരും, അവര്‍ക്ക് വേണ്ടത്ര അറ്റെന്‍ഷന്‍ ലഭിക്കുന്നില്ലല്ലോ എന്ന ആകാംക്ഷയില്‍, ഈയിടെയായി എക്കോ ചേംബറുകള്‍ ഒന്നും പോരാതെ നേരിട്ടുള്ള Vituperation ലാണ് അഭിരമിക്കുന്നത്. ചാപ്പയടിയാണ് അതിലെ ആദ്യപടി. അവന്‍ റിസര്‍വേഷന്‍ വിരോധിയാണ് അവന്‍ മോദി ഭക്തനാണ് അവന്‍ സംഘിയാണ് സംഘിസം ഒളിച്ചുകടത്തുകയാണ് ഇസ്ലാമോ ഫോബിക്ക് ആണ് മുതലായ Vituperation ഇവിടെയാണ് കേറിവരുന്നത്. ധീഷണയുടെ മേഖലയില്‍ അറിയപ്പെടുന്ന ഒരു വ്യക്തിത്വം ചാപ്പയടി എന്ന ബാലിശത ഉപയോഗപ്പെടുത്തുമ്പോള്‍ നമുക്ക് അനുമാനിക്കാം ഒന്നുകില്‍ ഇത്രനാള്‍ നമ്മള്‍ കണ്ട ആ വ്യക്തിത്വത്തിന്റെ ഇമേജ് ഊതി പെരുപ്പിക്കപ്പെട്ടതായിരുന്നു അല്ലെങ്കില്‍ വാചാടോപതയില്‍ നേടിയതായിരുന്നു. അതുമല്ലെങ്കില്‍ അത് ലിബറല്‍ ഹാറ്റ് സിന്‍ഡ്രോം ആണ്. ലിബറല്‍ ഹാറ്റ് പ്രതിപത്തി ആണ്. അതുമല്ലെങ്കില്‍ മനുഷ്യന്റെ പ്രാഥമിക ചോദനയായ അറ്റെന്‍ഷന്‍ സീക്കിങ് മാനസികാവസ്ഥ തരണം ചെയ്ത വ്യക്തിത്വമല്ല അത്. എന്തായാലും റേഷനലിസം എന്ന സുന്ദര ലോകത്തേക്ക് അവര്‍ അര്‍ഹരല്ല. ഒരു റേഷനലിസ്റ്റിന് ലിബറല്‍ ഹാറ്റിനോടല്ല കമ്മിറ്റ്‌മെന്റ്. ഇന്റലെക്ച്വല്‍ ഹോണസ്റ്റിയോടാണ്.
എക്കോ ചേമ്പറുകള്‍ പലതരം ഫാലസികള്‍ പ്രയോഗിച്ചുകൊണ്ടാണ് തുടങ്ങുക. അവര്‍ കഴിഞ്ഞ കാലത്തെ മഹാന്മാരുടെ പേരുകള്‍ എടുത്തുച്ചരിച്ചുകൊണ്ടാണ് തുടങ്ങുക. എംആര്‍ബി എന്നൊക്കെ പറയും. സഹോദരന്‍ അയ്യപ്പന്‍ എന്നൊക്കെ പറയും. ഇവരൊക്കെ സാമൂഹിക പരിഷ്‌കരണവും യുക്തിവാദവും കൊണ്ടുനടന്നിരുന്നവരാണ് എന്നൊക്കെ കാട്ടിത്തരും. സാമൂഹിക പരിഷ്‌കരണവും യുക്തിവാദവും ഇഴപിരിഞ്ഞുകിടക്കുന്നു എന്നവണ്ണം സംസാരിക്കും. അടിസ്ഥാന മനുഷ്യരുടെ ജീവിതവുമായി ചേര്‍ത്തുവെച്ചുകൊണ്ട് എന്നൊക്കെയുള്ള ഹൈ പെഡസ്റ്റല്‍ വാദങ്ങള്‍ കൊണ്ടുവരും. നാരായണ ഗുരുവിന്റെ നാമം സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കും. നവ നാസ്തികത, വെറും തര്‍ക്കിക യുക്തി എന്നൊക്കെ പറയും. റാഡിക്കല്‍ സാമൂഹിക മണ്ഡലത്തെ ഹൈ ജാക്ക് ചെയ്യുന്ന നവ നാസ്തികര്‍ എന്നൊക്കെ പറയും. സുഹൃത്തേ മേല്‍ പറഞ്ഞ മഹാനുഭാവന്മാ രുടെ പേരുകള്‍ എഴുന്നള്ളിപ്പിച്ചുകൊണ്ട് നിങ്ങളുടെ വാദങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ നോക്കരുത്. ഇവിടെ മനസ്സിലാക്കേണ്ടത് ആ മഹാന്മാരൊക്കെ യുക്തിവാദികളും ആയിരുന്നു സാമൂഹിക പരിഷ്‌കര്‍ത്താക്കളും ആയിരുന്നു എന്ന രീതിയിലാണ്. സാമൂഹിക പരിഷ്‌കരണ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന യോഗ്യത യുക്തിവാദമൊന്നുമല്ല.
യുക്തിവാദത്തില്‍നിന്ന് റാഷണലിസത്തിലേക്ക്
യുക്തിവാദി ആണ് എന്നതുകൊണ്ട് സാമൂഹിക പരിഷ്‌കരണത്തില്‍ പ്രവര്‍ത്തിക്കണം എന്നുമില്ല. പോരാ ഇന്നത്തെ റേഷനലിസം കഴിഞ്ഞ കാല യുക്തിവാദികളില്‍ നിന്ന് അജ ഗജാന്തരം മാറിയിരിക്കുന്നു. ഇന്നത്തെ റേഷനലിസം വളരെ വളരെ ക്രിസ്റ്റലൈസ് ചെയ്യപ്പെട്ടിരിക്കുന്ന ചിന്താപദ്ധതിയാണ് . അത് ആധുനിക സയന്‍സിന്റെ അടിത്തറ വളരെയേറെ പ്രയോഗിക്കപെട്ട ചിന്താപദ്ധതിയാണ്. ഇന്നത്തെ റേഷനലിസം ബ്രെയിന്‍ കെമിസ്ട്രിയും ബ്രയിന്‍ സ്‌കാന്‍ റിസള്‍ട്ടുകളും വളരെയേറെ പഠിക്കപെട്ട പ്രയോഗിക്കപെട്ട ചിന്താപദ്ധതിയാണ്. കഴിഞ്ഞ കാലത്തെ യുക്തിവാദികളെയും സാമൂഹിക പരിഷ്‌കര്‍ത്താക്കളെയും ചൂണ്ടികാണിച്ചു് ഇന്നത്തെ റേഷനലിറ്റിനെ ആ മൂശയിലിട്ട് വിലയിരുത്തുന്നത്, കാണുന്നത് അപക്വമാണ്. സാമൂഹിക പ്രതിബദ്ധതയോ റെബെല്ലിങ്ങോ വിപ്ലവമോ ഒന്നും ഇന്നത്തെ സ്വതന്ത്ര ചിന്തയുടെ ഭാഗങ്ങളല്ല.
ജാതിവിവേചനം, കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിക്കല്‍, കലാപശേഷിയോടെ പ്രതികരിക്കല്‍, ഈ കാര്യങ്ങളുമായി യുക്തിവാദത്തെ കൂട്ടിക്കലര്‍ത്തി സംസാരിക്കുമ്പോള്‍ you are clumsy. റേഷനലിസം വേറെ. സാമൂഹിക പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ വേറെ. കല കലക്കുവേണ്ടിയാണ് എന്നൊക്കെ പറയുന്നതുപോലെ റേഷനലിസം റേഷനലിസമായി മാത്രം കൊണ്ടുനടക്കാനും റേഷനലിസ്റ്റ് ആയി മാത്രം ജീവിക്കാനും ഒരാള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. അത് സുന്ദരമാണ്. നിങ്ങളുടെ all knowing പെഡസ്റ്റലില്‍ ഇരുന്നുകൊണ്ടുള്ള സെര്‍മണ്‍ ഒന്നും വേണ്ട. കുറഞ്ഞത് സാമൂഹിക പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ ദൂഷണ ചേമ്പറുകള്‍ ഉപയോഗിക്കാതിരിക്കാനെങ്കിലും ശ്രമിക്കുക.
പലതും ശ്രീ രവിചന്ദ്രന്‍ സി യെ അധിക്ഷേപിക്കാനായി ഇതൊക്കെ കൂട്ടിക്കലര്‍ത്തി സംസാരിക്കുകയാണ്. ദയനീയം എന്നാണ് പറയേണ്ടത്. സുഹൃത്തേ നിങ്ങള്‍ക്ക് ഒരു വ്യക്തിയെ വിമര്‍ശിക്കാനാണെങ്കില്‍ അദ്ദേഹം ഒരു പ്രസംഗത്തിലോ ചോദ്യോത്തര വേളകളിലോ പറഞ്ഞുപോകുന്ന, എക്‌സ്‌ടെമ്പറി (extempore ) ആയി പറഞ്ഞു പോകുന്ന വാക്യങ്ങളെ എടുത്തല്ല അത് ചെയ്യേണ്ടത്. അദ്ദേഹം എഴുതിയ പല പുസ്തകങ്ങള്‍ ഉണ്ടല്ലോ. ഒരു പുസ്തകമെഴുതുമ്പോള്‍ അതൊക്കെ വായിക്കുമ്പോള്‍ അതെഴുതിയ വ്യക്തിയുടെ നിലപാടുകള്‍ വെളിയില്‍ വരും. നിലപാടുകളുടെ ധ്വനി അവിടെ കാണും. അങ്ങനെ അല്ലാതെ ആര്‍ക്കും എഴുതാനൊന്നും കഴിയില്ല. പ്രത്യേകിച്ച് ഇത്രയധികം പുസ്തകങ്ങള്‍ എഴുമ്പോള്‍ ഒരു വ്യക്തിയുടെ നിലപാടുകള്‍ അവയില്‍ വരികതന്നെ ചെയ്യും. എന്തുകൊണ്ട് നിങ്ങള്‍ അതൊന്നും ഉപയോഗിക്കുന്നില്ല. നിങ്ങളുടെ ഡാര്‍ഫ്‌നെസ്സ് വെളിപെടുമോ എന്ന ഭീതിമാത്രമായിരിക്കണം.
ശ്രീ രവിചന്ദ്രന്‍ സി യെ ഇകഴ്ത്താനായി ഉപയോഗിക്കുന്ന കേരളത്തിലുടനീളം പല വേദിക്കാരും ഉപയോഗിക്കുന്ന പ്രയോഗമാണ് , രവിചന്ദ്രന്‍ ഫാന്‍സ്, രവിചന്ദ്രന്‍ അടിമകള്‍ എന്നിങ്ങനെ. ഇത്തരം ചാപ്പകള്‍ ഇടുന്ന ‘ബുദ്ധിജീവികള്‍’ ഒരു അടിസ്ഥാന കാര്യം നിരൂപിക്കാതെ ആണ് സംസാരിക്കുന്നത്. സുഹൃത്തേ നോക്കൂ ഇവിടെ എല്ലാ വ്യക്തികളിലും എല്ലാവരിലും പ്രത്യേകിച്ച് ഒരു വേദിയില്‍ പ്രഭാഷണം കേള്‍ക്കാന്‍ സമയം ചിലവഴിച്ചെത്തുന്ന ഓരോരുത്തരിലും അവരവര്‍ക്ക് അവരവരുടേതായ വിലയിരുത്തലുകളുണ്ട് . ഒരു സെന്‍സ് ഓഫ് ജഡ്ജ്‌മെന്റ് , ഒരു ”സെന്‍സ് ഓഫ് ഫെയര്‍ പ്ലേ’ എല്ലാ വ്യക്തികളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ധീഷണയുടെ വേദികളില്‍ കേള്‍ക്കാന്‍ എത്തുന്നവര്‍ അവരവരുടേതായ വ്യക്തിത്വങ്ങള്‍ കൊണ്ടുനടക്കുന്നവരാണ്. വഴിപോക്കരല്ല. അത് മാനിക്കാതെ മനസ്സിലാക്കാതെ ‘രവിചന്ദ്രന്‍ ദൈബത്തിന്റെ’ അടിമകള്‍ എന്നൊക്കെ me the Learned എന്ന മനോഭാവത്തില്‍ സംസാരിക്കുമ്പോള്‍ നിങ്ങളുടെ വിലയിരുത്തലുകളുടെ, അല്പത്വവും അജ്ഞതയാണ് വെളിവാക്കുന്നത്. Grow up . Learn to respect Individuals.