കേരളത്തിലെ യുക്തിവാദികളാല്‍ വേട്ടയാടപ്പെട്ട മനുഷ്യനായിരുന്നു ഇടമറുക്; സി രവിചന്ദ്രന്‍ എഴുതുന്നു


‘ജോസഫ് ഇടമറുക് കേരളത്തിലെ യുക്തിവാദികളാല്‍ വേട്ടയാടപ്പെട്ട മനുഷ്യനായിരുന്നു. അവര്‍ അയാള്‍ക്കെതിരെ നിരന്തരം വ്യക്തിയധിക്ഷേപം നടത്തി, അനുസ്യൂതമായ പരദൂഷണപ്രചരണത്തില്‍ ഏര്‍പ്പെട്ടു, കുടുംബകഥകളും അപവാദകഥകളും യഥേഷ്ടം വാരിവിതറി, ഒറ്റയാനെന്നു മുദ്രകുത്തി, ‘ബിംബ’മായി തീരാന്‍ ശ്രമിക്കുന്നു എന്ന അധിക്ഷേപം ഉയര്‍ത്തി. അവസാനം അയാള്‍ കേരളംവിട്ടു. കേരളത്തിലെ ജാതി-പ്രത്യയശാസ്ത്ര പരമ്പരാഗത യുക്തിവാദികള്‍ക്ക് ഇടമറുക് അനഭിമതനാകാന്‍ പ്രകടമായ ചില കാരണങ്ങളും ഉണ്ടായിരുന്നു.’- സി രവിചന്ദ്രന്‍

മരണാനന്തര ബഹുമതികള്‍

ജോസഫ് ഇടമറുകിനെ കണ്ടിട്ടില്ല. മൂന്നുനാല് പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട്. 2010 ന് ശേഷമാണ് പുസ്തകങ്ങള്‍ പരിചയപെടുന്നത്. യുക്തിവാദത്തോട് പൊതുവെയുള്ള നിലപാട് തന്നെയാണ് അദ്ദേഹത്തോടും. എങ്കിലും ഒരു ചെറിയ വ്യത്യാസം അന്നേ കണ്ണില്‍പെട്ടിരുന്നു. പുള്ളിക്കാരന്‍ ഒരു ഒറ്റയാനായിരുന്നു. പരമ്പരാഗത യുക്തിവാദികളെക്കാള്‍ പ്രഹരശേഷിയും റീച്ചും ഉണ്ടായിരുന്നു. A good student and a real star among the rationalists. അതുകൊണ്ടുതന്നെ ജാതി-മത-രാഷ്ട്രീയശക്തികള്‍ അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിച്ചിരുന്നു. മനസ്സിലാക്കിയിടത്തോളം ഇടമറുകിന്റെ ഏറ്റവും വലിയ ശത്രു മത-വര്‍ഗ്ഗീയ-ജാതിക്കോമരങ്ങളായിരുന്നില്ല. ഇതേ ശക്തികളുടെ ഗുണങ്ങളെല്ലാം അതിസമൃദ്ധമായി പേറിയിരുന്ന കേരളത്തിലെ യുക്തിവാദികളായിരുന്നു. To be precise, ജോസഫ് ഇടമറുക് കേരളത്തിലെ യുക്തിവാദികളാല്‍ വേട്ടയാടപെട്ട മനുഷ്യനായിരുന്നു. അവര്‍ അയാള്‍ക്കെതിരെ നിരന്തരം വ്യക്തിയധിക്ഷേപം നടത്തി, അനുസ്യൂതമായ പരദൂഷണപ്രചരണത്തില്‍ ഏര്‍പ്പെട്ടു, കുടുംബകഥകളും അപവാദകഥകളും യഥേഷ്ടം വാരിവിതറി, ഒറ്റയാനെന്നു മുദ്രകുത്തി, ‘ബിംബ’മായി തീരാന്‍ ശ്രമിക്കുന്നു എന്ന അധിക്ഷേപം ഉയര്‍ത്തി. അവസാനം അയാള്‍ കേരളംവിട്ടു. കേരളത്തിലെ ജാതി-പ്രത്യയശാസ്ത്ര പരമ്പരാഗത യുക്തിവാദികള്‍ക്ക് ഇടമറുക് അനഭിമതനാകാന്‍ പ്രകടമായ ചില കാരണങ്ങളും ഉണ്ടായിരുന്നു.

വൈരുദ്ധ്യാത്മക ഭൗതികവാദവും കമ്മ്യൂണിസവും: കേരളത്തിലെ യുക്തിവാദികള്‍ പ്രാണവായു ആയി കണ്ട വൈരുദ്ധ്യാത്മക ഭൗതികവാദത്തെ തള്ളിപ്പറഞ്ഞു. കമ്മ്യൂണിസം എന്ന ഫാഷിസത്തെ പരിചയപെടുത്തി. യുക്തിവാദവും കമ്മ്യൂണിസവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചു. താനൊരു പാര്‍ട്ടി അടിമ അല്ലെന്ന് പ്രഖ്യാപിച്ചു. That was too much for the mainstream rationalists to turn against him. ഒന്നുകില്‍ ഒരു തികഞ്ഞ മാര്‍ക്സിസ്റ്റ്, കുറഞ്ഞപക്ഷം ഒരു എക്സ് നക്സലൈറ്റെങ്കിലും-അതായിരുന്നു ഇന്നത്തെപോലെ അന്നും കേരള യുക്തിവാദികളുടെ പോളീസ് പ്രിന്‍സിപ്പിള്‍ ഓഫ് എക്സ്‌ക്ളൂഷന്‍.

ഇസ്ലാമികവിമര്‍ശനം: യുക്തിവാദികള്‍ വിശുദ്ധപശുവായി അംഗികരിച്ചിരുന്ന ഇസ്ളാമിനെതിരെ വിമര്‍ശനപദ്ധതിയുമായി മുന്നോട്ടുവന്നു. അക്കാരണത്താല്‍ പാരമ്പര്യ യുക്തിവാദികളില്‍ പലരും ടിയാനെ പരസ്യമായും രഹസ്യമായും തള്ളിപ്പറഞ്ഞു, ചിലര്‍ കൃത്യമായി ഒറ്റുകൊടുത്തു. ‘ഞങ്ങള്‍ അത്തരക്കാരല്ല’ എന്ന് രാഷ്ട്രീയ-മതതമ്പുരാന്‍മാരെ ബോധ്യപെടുത്തി പ്രീതി നിലനിറുത്തി. ജോസഫ് ഇടമറുക് ‘മുസ്ലിംവിരുദ്ധനും’ ‘ക്രൈസ്തവ മൗലികവാദി’യുമായി! ചാപ്പകള്‍ കുമിഞ്ഞുകൂടി. ഇസ്ലാമിനെ സ്ഥാനത്തും അസ്ഥാനത്തും എണ്ണ തേക്കാത്തവരും നാക്കിന്റെ അരം തേയുന്നതുവരെ നക്കി തോർത്താത്തവരും നമ്മില്‍പെട്ടവരല്ല എന്ന ലക്ഷണമൊത്ത ഇസ്ലാംപേടി യുക്തിവാദികളെ വരിഞ്ഞുമുറുക്കിയിരുന്ന കാലത്താണ് ആ വങ്കില്‍ കയ്യിടാന്‍ ഇടമറുക് ശ്രമിച്ചത്. യുക്തിവാദകൊത്ത് കിട്ടിയെന്ന് മാത്രമല്ല, പട്ടി കടിക്കുന്നത് പോലെ കടിച്ചു പറിച്ചു കളഞ്ഞു… ശേഷം മാമനോട് ഒന്നും തോന്നല്ലേ എന്ന് അയവിറക്കി.

ജാതിസംവരണം: ജാതിപ്രീണനവും അയ്യപ്പന്റെ ജാതിവാദവും യുക്തിവാദം അല്ലെന്ന നിലപാട് സ്വീകരിച്ചു. മനുഷ്യരെ ജാതിയുടെ അടിസ്ഥാനത്തില്‍ ‘അവഗണിക്കാനോ പരിഗണിക്കാനോ’ ശ്രമിക്കുന്നത് മനുഷ്യത്വഹീനമാണെന്ന് പ്രഖ്യാപിച്ചു. സ്വാഭാവികമായും, ജാതിരാഷ്ട്രീയം-വര്‍ഗ്ഗരാഷ്ട്രീയം-മതരാഷ്ട്രീയം എന്നിവ യുക്തിവാദത്തിന്റെ ആണിക്കല്ലുകളായി കണ്ടിരുന്ന പരമ്പരാഗതന്‍മാരുടെ മുഖപ്രസാദം മൂക്കുകുത്തി.

മതേതര അന്ധവിശ്വാസങ്ങള്‍: കപടശാസ്ത്രങ്ങള്‍ക്കും ബദല്‍വൈദ്യങ്ങള്‍ക്കും എതിരായ ശക്തമായ നിലപാട് ആദ്യമായി സ്വീകരിച്ചത് ഇടമറുകായിരുന്നു. ഇത് പാരമ്പര്യ യുക്തിവാദികളെ അസ്വസ്ഥരാക്കി. ഹോമിയോപ്രേമികളും മണ്ണുരുളികളുമായ യുക്തിവാദിപ്രഭുക്കന്‍മാര്‍ നീരസംകടിച്ചമര്‍ത്തി. മതവിമര്‍ശനം നടത്തുന്നവര്‍ മറ്റ് മേഖലകളില്‍ കയറി കളിക്കരുത് എന്ന രാഷ്ട്രീയമേമകളുടെ തീട്ടൂരം അവര്‍ ഇടമറുകിനെതിരെ ഭദ്രമായി പ്രയോഗിച്ചു.

എഴുത്ത് : ഇടമറുക് തനിക്ക് ലഭ്യമായ ഡേറ്റയും വസ്തുതകളും പുസ്തകരൂപത്തില്‍ പങ്കുവെച്ചു, വലിയതോതില്‍ പുസ്തകരചന നടത്തി. അന്നത്തെ കാലത്ത് എത്ര ശ്രമകരമായ ദൗത്യമായിരുന്നു അതെന്ന് ഓര്‍ത്തുനോക്കുക. ഇത് സമൂഹത്തിന് നല്ലരീതിയില്‍ പ്രയോജനപെട്ടു. എന്നാല്‍ പുസ്തകവിരോധികളായ യുക്തിവാദികള്‍ പുള്ളിക്കാരനെ ‘പുസ്തക കച്ചവടക്കാരനായും’ ‘യുക്തിവാദം വിറ്റുതിന്നുന്നവനായും’ അധിക്ഷേപിച്ചു. അയാള്‍ ‘മതത്തെ വേണ്ടത്ര ബഹുമാനിക്കുന്നില്ലെന്ന’ യുക്തിവാദ പ്രചരണവും കൊഴുത്തു. കടുത്ത പ്രതികരണങ്ങള്‍ പാടില്ലെന്നും മയത്തില്‍ തള്ളണമെന്നും ആയത്തുകള്‍ പ്രസരിച്ചു. പുസ്തകരചന നടത്തിയില്ല എന്ന ഒറ്റക്കാരണത്താല്‍ കേരളത്തിലെ മിക്ക യുക്തിവാദികളും ‘നിസ്വാര്‍ത്ഥരും’ ‘മര്യാദക്കാരും’ ‘സമൂഹസ്നേഹികളും’ ‘മാനവികതാപ്രഭുക്കളും’ ‘കച്ചവടവിരുദ്ധരും’ ‘ഘോരത്യാഗി’കളുമായി സ്വയം അടയാളപെടുത്തി.

ഇടമറുകിന് കൂടുതല്‍ ശ്രദ്ധയും പരിഗണനയും കിട്ടുന്നുവെന്ന ധാരണ പാരമ്പര്യയുക്തിവാദികളുടെ തല തെറിപ്പിച്ച് കളഞ്ഞു. അസൂയ കുറുകി പലര്‍ക്കും കണ്ണുകാണാതെയായി. പല ഐറ്റങ്ങളും നിന്ന നില്‍പ്പില്‍ തലകറങ്ങി വീണു. പ്രത്യക്ഷവും പരോക്ഷവുമായ പരദൂഷണ കാംപെയിന്‍ അവര്‍ സംഘടിപ്പിച്ചു. സ്വന്തം മഞ്ഞപ്രസിദ്ധീകരണങ്ങളിലും പ്രസംഗങ്ങളിലും ഒളിഞ്ഞുംതെളിഞ്ഞും അവരയാളെ അധിക്ഷേപിച്ചുകൊണ്ടിരുന്നു. യുക്തിവാദി പ്രസിദ്ധീകരണങ്ങള്‍ ഇടമറുക് വധത്തിനായി പ്രത്യേകം പേജുകള്‍ മാറ്റിവെച്ച ചിന്താവസന്തയുടെ കാലം! സാധരണക്കാര്‍ അച്ചടിക്കാന്‍ അറയ്ക്കുന്നത് പോലും ‘സധൈര്യം’ അച്ചടിക്കുന്നതിലൂടെ മനുഷ്യന് ഒന്നും അസാധ്യമല്ലെന്ന മഹത്തായ സന്ദേശം സമൂഹത്തിലേക്ക് ഊതിക്കയറ്റി. യുക്തിവാദം ഒരു പരിധിക്കപ്പുറം വളരുന്നത് പാപമാണെന്ന വാദം അന്നുമുണ്ടായിരുന്നു. അന്ന് സോഷ്യല്‍ മീഡിയ ഉണ്ടായിരുന്നെങ്കില്‍ ഇടമറുകിനെതിരെ മഞ്ഞ സൈറ്റുകളും തുണ്ടുവീഡിയോകളും പരന്നൊഴുകിയേനെ.

സ്റ്റാലിന് എതിരെ ക്രൂഷ്ചേവും വിഎസിനെതിരെ പിണറായിയും പിണറായിക്കെതിരെ പി.ജെയും പി.ജെക്കെതിരെ എതിര്‍വിഭാഗവും ഉയര്‍ത്തിയ ‘വ്യക്തിബിംബ’ആരോപണം പരദൂഷണരൂപത്തില്‍ പരത്തി ഇടമറുകിനെ തേജോവധം ചെയ്യാന്‍ പ്രധാന ഇന്ധമായത് പ്രകടമായ മാനിവികതയില്ലായ്മയും അല്‍പ്പത്തരവും പ്രത്യയശാസ്ത്രബന്ധനങ്ങളും രാഷ്ട്രീയവിധേയത്വങ്ങളും തന്നെയായിരുന്നു. മതത്തിനെയോ അശാസ്ത്രീയതകളെയോ നേരിടുന്നതല്ല സ്വന്തം അടുക്കളയില്‍ വിസര്‍ജ്ജിച്ചു വെക്കുന്നതാണ് മഹത്തരം എന്നു ചിന്തിക്കുന്ന യുക്തിവാദികളുടെ പരമ്പരാഗതരീതി ഇടമറുകിനെതിരെ കൃത്യമായി പ്രവര്‍ത്തിച്ചു. സാമ്രാജ്യത്വത്തിന്റെ പിണിയാളെന്നും കമ്മ്യുണിസ്റ്റ് വിരുദ്ധനെന്നും ധനികപക്ഷപാതിയെന്നും കേവലനെന്നും യാന്ത്രികനെന്നും ‘മുസ്ലിംവിരുദ്ധ’നെന്നും ‘കുറഞ്ഞ തീവ്രതയുള്ള മാനവികതാവാദി’യെന്നുമൊക്കെ നിര്‍ലോഭം വിളിച്ചിരുന്നുവെങ്കിലും ‘സംഘപരിവാര്‍ ചായ്‌വ്’, ‘രാസകീടനാശിനിയുടെ ആള്‍, ‘മരുന്നുമാഫിയയുടെ ആള്‍’… തുടങ്ങിയ ചാപ്പകളൊന്നും പതിക്കപെട്ടിരുന്നില്ല. അതുപോലെ തന്നെ ‘ഇസ്ലാമോഫോബിയ’ക്കാരന്‍, ‘വംശീയവിരോധി’, ഞമരശേെ തുടങ്ങിയ ആക്രാന്ത മിസൈലുകളും പ്രയോഗിക്കപെട്ടില്ല. കാരണം ലളിതം-ഇക്കാലത്തെപ്പോലെ ഇഷ്ടമില്ലാത്തവരെ അധിക്ഷേപിക്കാനുള്ള പൊതു ചാപ്പകളായി അവയൊന്നും പ്രബല്യത്തിലുണ്ടായിരുന്നില്ല! ഇല്ലാത്ത സാധനം എങ്ങനെ ഉപയോഗിക്കും?! ‘മുണ്ടുടുത്ത മോദി’ എന്നൊരു മുഖ്യമന്ത്രിയെ 2014 ന് മുമ്പ് വിശേഷിപ്പിക്കാനാവുമായിരുന്നില്ലല്ലോ! It would have been anachronism.

2010 നോട് അനുബന്ധിച്ചാണ് കേരളത്തിലെ ‘യുക്തിവാദി’കളെ പരിചയപെടുന്നത്. രണ്ടുമൂന്നുപേരെ അതിന് മുമ്പ് കണ്ടിട്ടുണ്ട്. കണ്ടുമുട്ടിയ പത്തില്‍ ഒമ്പത് പേരും ഇടമറുകിനെയും അയാളുടെ കുടുംബത്തെയും കുറിച്ച് മലീമസമായ കാര്യങ്ങള്‍ പറഞ്ഞുകേള്‍പ്പിക്കുമായിരുന്നു. വെറുപ്പിക്കല്‍ എന്നുപറഞ്ഞാല്‍ അസാധ്യ വെറുപ്പിക്കല്‍! അദ്ദേഹത്തിന്റെ ഭാര്യയുടെ സ്വകാര്യജീവിതത്തെ കുറിച്ച് വരെ പരമ്പരാഗത യുക്തിവാദികള്‍ ആചാരപൂര്‍വം ചര്‍ച്ചിച്ച് ചവച്ചുതുപ്പുമായിയിരുന്നു. Most often, that was their cardinal chewing gum. ഇന്നത്തെപോലെതന്നെ ‘ആശയസമരം’ എന്ന ടിഷ്യുപേപ്പറില്‍ പൊതിഞ്ഞാണ് പരദൂഷണമാലിന്യമെല്ലാം പുറത്തേക്ക് തള്ളിയിരുന്നത്. ഇത്രയ്ക്ക് മലിനമായ പരദൂഷണം നടത്താന്‍ യുക്തിവാദികള്‍ക്കല്ലാതെ മറ്റാര്‍ക്കെങ്കിലും കഴിയുമോ എന്ന സംശയം തോന്നിയിരുന്നു. അന്ന് മനസ്സിലുറച്ചതാണ് ഇമ്മാതിരി വാദത്തോടുള്ള തികഞ്ഞ ഇറെവറന്‍സും കേരളത്തിലെ യുക്തിവാദം പരദൂഷണമല്ലാതെ മറ്റൊന്നുമല്ല എന്ന തെളിവ് അടിസ്ഥാനമാക്കിയ ബോധ്യവും.

ഇന്നയാള്‍ വാഴ്ത്തപെട്ടവനും യുക്തിവാദത്തിന് വന്‍സംഭാവന ചെയ്തവനും നിഷ്‌കാമകര്‍മ്മിയും സേവനപ്രഭുവുമാണ് നല്ല കാര്യം! പക്ഷെ ആ പ്രചരണത്തിന്റെ ലക്ഷ്യവും മറ്റ് ചിലതാണ്, മറ്റൊരു വ്യക്തിഹത്യ കാംപെയിനിന്റെ ഭാഗമാണ്. ജീവിച്ചിരുന്നപ്പോള്‍ യുക്തിവാദികള്‍ അയാളെ അക്ഷരാര്‍ത്ഥത്തില്‍ ആട്ടിപ്പായിക്കുകയായിരുന്നു, പരദൂഷണത്തിലൂടെ മുക്കികൊല്ലാന്‍ ശ്രമിക്കുകയായിരുന്നു, മതശക്തികള്‍ക്ക് ഒറ്റുകൊടുക്കുകയായിരുന്നു. അവര്‍ക്ക് അപരനെ സഹിക്കാനാവുമായിരുന്നില്ല.

വ്യക്തിപരമായി ഇടമറുകിനോട് ആഭിമുഖ്യമില്ല. എതിരഭിപ്രായങ്ങളുമുണ്ട്. അദ്ദേഹത്തിന്റെ രീതികള്‍ പലതും അപക്വവും ഉപരിതലസ്പര്‍ശിയുമായി തോന്നിയിട്ടുണ്ട്. പക്ഷെ ഒരിക്കലും വ്യക്തിപരമായി വിമര്‍ശിക്കാനോ അധിക്ഷേപിക്കാനോ ഇകഴ്ത്തി കാണിക്കാനോ ശ്രമിച്ചിട്ടില്ല. There is no such need. പുള്ളിക്ക് പുള്ളിക്കാരന്റെ വഴി-അതിനെ സഹിക്കാനും ബഹുമാനിക്കാനും പൂര്‍ണ്ണമായും സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സംഭാവനകളെ താറടിക്കാനും തയ്യാറല്ല. No one is perfect. He had done a great job during his time. That is an undeniable fact. Happy to see killers struggle to be kissers.


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *