പൊളിറ്റിക്കൽ കറക്ട്നെസ്സ് – ജയിക്കുമ്പോൾ തോൽക്കുന്ന പോരാട്ടം; രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു


“ഞാൻ മുമ്പ് എസ്സൻസ് ഗ്ലോബലിന് വേണ്ടി neuronz ചാനലിൽ ഫെമിനിസത്തെ കുറിച്ച് ഒരു വീഡിയോ ചെയ്തപ്പോൾ മറ്റൊരു ഫെമിനിസ്റ്റ് എന്റെ അടുത്ത് പറഞ്ഞ കാര്യം ഞാൻ ആ വീഡിയോ ചെയ്യാൻ പാടില്ലായിരുന്നു എന്നതായിരുന്നു, എന്തെന്നാൽ ഞാൻ “സർവ്വ privileges” ഉള്ള ഒരു പുരുഷൻ ആണ്… under privileged ആയിട്ടുള്ളവർക്ക് ആണ് ആ വീഡിയോ ചെയ്യാൻ അവകാശം എന്നും പ്രസ്തുത ഫെമിനിസ്റ്റ് എന്നോട് പറഞ്ഞു.” – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു

പൊ.ക! ജയിക്കുമ്പോൾ തോൽക്കുന്ന പോരാട്ടം

അന്ധവിശ്വാസം എന്ന വാക്ക് കേൾക്കുമ്പോൾ അന്ധരായ വ്യക്തികളെ അപഹസിക്കുന്നതായി നിങ്ങൾക്ക് തോന്നുന്നുണ്ടോ?

പാർവതി തിരുവോത്ത് രാച്ചിയമ്മയായി അഭിനയിക്കുന്നത് നിറത്തിന്റെ പേരിൽ അനുചിതമായി നിങ്ങൾക്ക് തോന്നുന്നുണ്ടോ?

Article 15, ജയ് ഭീം പോലെ ഉള്ള സിനിമകളിൽ നായകൻ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിന്റെ പ്രതിനിധി ആയിട്ടായിരുന്നു ചിത്രീകരിക്കേണ്ടിയിരുന്നത് എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?

ഗോത്രീയത (Tribalism) എന്ന വാക്ക് കേൾക്കുമ്പോൾ ആദിവാസികളെ അപഹസിക്കുന്നതായി തോന്നി നിങ്ങൾ triggered ആകാറുണ്ടോ?

രണ്ടു സുഹൃത്തുക്കൾ മറ്റു ദുരുദ്വേശം ഒന്നും ഇല്ലാതെ പരസ്പരം വിളിക്കുന്ന തെറി ഒരു പ്രിത്യേക ജാതി വിഭാഗത്തെ ഇകഴ്ത്തുന്നതാണ് എന്ന തോന്നൽ നിങ്ങൾക്ക് ഉണ്ടാവുന്നുണ്ടോ?

റിച്ചാർഡ് ഡോക്കിൻസ്, സ്റ്റീവൻ പിങ്കർ തുടങ്ങിവർ പറഞ്ഞിട്ടുള്ള വാക്യങ്ങളിൽ പൊളിറ്റിക്കൽ കറക്ടനസ്സിന്റെ പ്രശ്നം കാരണം അവരെ cancel culture ചെയ്തത് ഉചിതമായ നടപടി ആയി തോന്നിയിട്ടുണ്ടോ?

അങ്ങനെ എങ്കിൽ നിങ്ങളുടെ ഈ ലോക വീക്ഷണത്തിന്റെ അടിസ്ഥാനം കിടക്കുന്നത് ഉത്തരാധുനികതയിൽ (post modernism) ആണ്.

ഞാൻ മുമ്പ് എസ്സൻസ് ഗ്ലോബലിന് വേണ്ടി neuronz ചാനലിൽ ഫെമിനിസത്തെ കുറിച്ച് ഒരു വീഡിയോ ചെയ്തപ്പോൾ മറ്റൊരു ഫെമിനിസ്റ്റ് എന്റെ അടുത്ത് പറഞ്ഞ കാര്യം ഞാൻ ആ വീഡിയോ ചെയ്യാൻ പാടില്ലായിരുന്നു എന്നതായിരുന്നു, എന്തെന്നാൽ ഞാൻ “സർവ്വ privileges” ഉള്ള ഒരു പുരുഷൻ ആണ്. പലരോടും പറഞ്ഞിട്ട് ആരും പ്രസ്തുത presentation ചെയ്യാത്തപ്പോൾ ആണ് ഞാൻ തന്നെ വീഡിയോ ചെയ്തത് എന്നത് മറ്റൊരു കാര്യം. ഫെമിനിസം എന്നാൽ ജെന്ഡറുകൾക്ക് ഉപരി gender equalityയെ കുറിച്ച് ആണ്; അതിനു എന്റെ gender പ്രശ്നമല്ല എന്ന് ഞാൻ വാദിച്ചപ്പോൾ under privileged ആയിട്ടുള്ളവർക്ക് ആണ് ആ വീഡിയോ ചെയ്യാൻ അവകാശം എന്നും പ്രസ്തുത ഫെമിനിസ്റ്റ് എന്നോട് പറഞ്ഞു.

ഈ ചിന്തയുടെ വേരുകൾ കിടക്കുന്നത് Michel Foucault, Jacques Derrida, Jean-François Lyotard തുടങ്ങിയവർ മുന്നോട്ട് വച്ച ഉത്തരാധുനികതയിൽ ആണ്.

സാമ്രാജ്യത്വത്തിന്റെ തകർച്ചയും, രണ്ട് ലോകമഹായുദ്ധങ്ങളുണ്ടാക്കിയ ദുരിതങ്ങളും നവോത്ഥാനത്തിന്റെ മൂല്യങ്ങളെ നിശിത വിമർശനത്തിനിരയാക്കാൻ ലിബറലുകളെ പ്രേരിപ്പിച്ചു. അശാസ്ത്രീയം എങ്കിലും; മനുഷ്യരാശിക്ക് പ്രതീക്ഷയായി ഉയർന്ന് വന്ന കമ്മ്യൂണിസമാകട്ടെ അതിന്റെ “സമത്വ മൂല്യങ്ങൾ” ഉപേക്ഷിച്ചു സമഗ്രാധിപത്യ പ്രവണതകളിലേക്ക് നീങ്ങി. ഈ നിരാശയുടെ അന്തരീക്ഷത്തിലാണ് നിഷേധാത്മകത്വ പ്രവണതയിൽ ഊന്നിയ അരാജകത്വം പ്രോത്സാഹിപ്പിക്കുന്ന ഉത്തരാധുനികത അവതരിക്കുന്നത്. വ്യക്തിക്ക് പ്രാധാന്യം ഇല്ലാതെ പാർട്ടിക്ക് പ്രാധാന്യം ഉള്ള മാർക്സിസം പോലെ തന്നെ ഉത്തരാധുനികതയിലും വ്യക്തിക്ക് പ്രാധാന്യം ഇല്ല, സമൂഹത്തിനാണ് പ്രാധാന്യം.

ഉത്തരാധുനികതയുടെ രണ്ടു തത്വങ്ങൾ ജ്ഞാന തത്വവും രാഷ്ട്രീയ തത്വവുമാണ്. അത് പ്രകാരം വസ്തുനിഷ്ഠമായ ആത്യന്തിക സത്യം ഒരിക്കലും ലഭ്യമല്ല. കൂടാതെ സമൂഹം അധികാരത്തിന്റെ സംവിധാനങ്ങളാൽ നിർവ്വചിതമാണ്. ഈ തത്വങ്ങൾക്ക് നാല് പ്രേമേയങ്ങൾ ഉണ്ട്.

1. The blurring of boundaries: ഇത് പ്രകാരം ഒന്നിനും കൃത്യമായ നിർവചനം ഇല്ല. ഉദാഹരണത്തിന് ശാസ്ത്രവും (objective knowledge) കലയും (subjective experience) തമ്മിൽ. Sex/gender തമ്മിൽ, സത്യവും (objective truth) വിശ്വാസവും തമ്മിൽ. എല്ലാം അതിർത്തികൾ ഇല്ലാത്ത ഒരു spectrum ആണ്.

2. The power of language: എല്ലാ “സത്യങ്ങളും” വിശ്വസനീയം അല്ലാത്ത ഭാഷാനിർമ്മിതമാണ്. ഇത്തരത്തിൽ ഭാഷ അപകടകാരിയായി മാറുന്നു.

3. Cultural relativism: വസ്തുനിഷ്ടത (scientific facts) എന്നൊന്ന് ലോകത്ത് ഇല്ല എന്നിരിക്കെ, എല്ലാ സംസ്കാരങ്ങളുടെയും സത്യങ്ങൾ വ്യത്യസ്തമാണ്. ആ സംസ്കാരത്തിന് പുറമെ ഉള്ള ഒരാൾക്ക് ഒരിക്കലും അത് മനസ്സിലാക്കാനാവില്ല.

4. The loss of individual and the universal: ഇത് പ്രകാരം വ്യക്തിക്ക് പ്രാധാന്യമില്ല, എന്തെന്നാൽ വ്യക്തിയും സാമൂഹിക നിർമ്മിതിയാണ്. അതുപോലെത്തന്നെ സാർവ്വത്രികതയ്ക്കും അർത്ഥമില്ല. എല്ലാ സംസ്കാരങ്ങളും വ്യത്യസ്തമാണെന്നിരിക്കെ ഒന്നിനെയും സാമാന്യവത്കരിക്കാൻ നമുക്കാവില്ല. സ്വത്വവാദം പ്രോത്സാഹിപ്പിക്കുക ആണ് ഉത്തരാധുനികത.

ഉത്തരാധുനികതയിൽ എല്ലാ സത്യങ്ങളും ആപേക്ഷികമായ നിലയ്ക്ക് എല്ലാ പാഠങ്ങളും സാമൂഹ്യനീതിയിൽ അധിഷ്ഠിതമാകണമെന്നത് ശഠിച്ച് തുടങ്ങി. പരമ്പരാഗത വിജ്ഞാനങ്ങളെല്ലാം ജനിച്ചത് വരേണ്യരുടെ ദന്തഗോപുരങ്ങളിലായതുകൊണ്ട് അവയുടെ പൊളിച്ചെഴുത്തും (deconstruction) കീഴാളപാഠങ്ങളും (subaltern studies) അനിവാര്യമായിത്തീർന്നു. ഈ നിലപാടിനോട് യഥാർത്ഥത്തിൽ എനിക്കെതിർപ്പില്ല. എന്നാൽ ബൗദ്ധിക ചർച്ചകളെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കുമ്പോൾ അവ എല്ലാ ശബ്ദങ്ങൾക്കും തുല്യ പ്രാധാന്യം നൽകണം (Free speech). നിർഭാഗ്യവശാൽ political correctness അതിന് വിലങ്ങുതടിയാവുന്നു. ഉത്തരാധുനികതയ്ക്ക് നിരക്കാത്ത കാഴ്ചപ്പാടുകൾ; അത് എത്ര മാത്രം ശാസ്ത്രീയം ആയിക്കൊള്ളട്ടെ; ചർച്ചയ്ക്ക് പോലും വിധേയമാക്കാതെ പുറന്തള്ളപ്പെടുന്നു. വ്യക്തികളുടെ സാമൂഹികപശ്ചാത്തലവും, ലിംഗവുമെല്ലാം അവരുയർത്തുന്ന factual വാദങ്ങളെ തമസ്കരിക്കാനുളള കാരണങ്ങളാകുന്നു.

അമേരിക്കയിൽ; പൊളിറ്റിക്കൽ കറക്ട്നെസ്സ് വാദികളായ ചില മെഡിക്കൽ പ്രൊഫഷനലുകൾ കോവിഡ് മഹാമാരിയുടെ തുടക്കകാലം ആവശ്യപ്പെട്ട ഒരു കാര്യം, വെന്റിലേറ്റർ ആവശ്യത്തിന് കൊടുക്കാൻ ഇല്ലാത്ത സാഹചര്യം ഉണ്ടായാൽ അത് റേഷൻ ചെയ്തു കൊടുക്കേണ്ടതിന്റെ ഒരു ഭാഗം രോഗിയുടെ രോഗാവസ്ഥയുടെ കാഠിന്യത്തേക്കാൾ ഉപരി രോഗി minority ആണോ എന്ന അടിസ്ഥാനത്തിൽ ആകണം. അത് പോലെ കോവിഡ് വാക്‌സിൻ distribute ചെയ്യുമ്പോൾ മുൻഗണന അമേരിക്കയിലെ കറുത്ത വർഗക്കാർക്കായിരിക്കണം എന്തെന്നാൽ ചരിത്രപരമായി അനീതിക്ക് വിധേയരായവർ ആണ് അവർ.

അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ഇറക്കിയ 54 പേജുള്ള ഡോക്യുമെന്റ് ആണ് ‘Advancing Health Equity: A Guide to Language, Narrative, and Concepts.’  Link to download the document: https://www.ama-assn.org/system/files/ama-aamc-equity-guide.pdf

ഈ ഗൈഡിൽ സാധാരണ മെഡിക്കൽ പ്രാക്ടിസിൽ പറയുന്ന പല വാക്കുകളും ആഖ്യാനങ്ങളും വിമർശിക്കപ്പെടുകയും തിരുത്തപ്പെടുകയും ചെയ്യുകയാണ്. സ്വന്തം ആരോഗ്യ സംരക്ഷണം എന്നത് വ്യക്തിപരം ആയ ഉത്തരവാദിത്വം ആയിട്ടാണ് പൊതുവെ ഡോക്ടർമാർ പരിഗണിക്കുന്നത്. എന്നാൽ ഈ ഗൈഡ് പ്രകാരം സ്വന്തം ആരോഗ്യ പ്രശ്നം വ്യക്തിക്ക് ഉപരി സാമൂഹികസ്ഥാപനങ്ങളുടെ പ്രവർത്തനത്തിലെ അപര്യാപ്തത കൊണ്ട് ഉണ്ടായതായി പരിഗണിക്കണം. AMA പറയുന്നു: “A more equitable narrative, would expose the political roots underlying apparently ‘natural’ economic arrangements, such as property rights, market conditions, gentrification, oligopolies and low wage rates.”

ഒരു recommendation: ‘Individuals’ എന്ന വാക്കിന് പകരം ‘Survivor’ എന്നുപയോഗിക്കണം. മറ്റു ചില recommendations ഇങ്ങനെ ഒക്കെ ആണ്:
Commonly used word: Marginalized
Equity focused alternative: Groups that are struggling against economic marginalization.

Commonly used statement: Low-income people have the highest level of coronary artery disease.
Equity focused alternative: People underpaid and forced into poverty as a result of banking policies, real estate developers gentrifying neighborhoods, and corporations weakening the power of labor movements, among others, have the highest level of coronary artery disease.

‘White paper/ whitelist/ blacklist/ blackmail’ എന്ന വാക്കുകൾക്ക് പകരം ‘Allow list/ deny list’ എന്നുപയോഗിക്കുക. എന്തെന്നാൽ white എന്ന വാക്കിൽ ‘white privilege’ ഉണ്ട്.

ഡോക്ടർമാർക്ക് ആക്ടിവിസം പാടുണ്ടോ എന്ന് ചോദിച്ചാൽ ആകാം എന്നാണ് അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ നിലപാട്. തീർച്ചയായും ആരോഗ്യസംരക്ഷണത്തിന് വേണ്ടിയിട്ടുള്ള മെച്ചപ്പെട്ട പോളിസികൾ നിർമ്മിക്കുന്നത് പോലെ ഉള്ള പല ആവശ്യങ്ങൾക്ക് ഡോക്ടർമാർ ആക്ടിവിസ്റ്റുകൾ ആകേണ്ടതുണ്ട്, എന്നാൽ ഉത്തരാധുനികതയിൽ അടിസ്ഥാനപ്പെടുത്തിയാണോ അവർ ആക്ടിവിസം ചെയ്യുന്നത് എന്നതാണ് പ്രസക്തമായ ചോദ്യം.

Disability, Obesity ഒക്കെ “കാഴ്ചപ്പാടിന്റെ” ഭാഗമാകുന്നതോടെ അവയെ വൈദ്യശാസ്ത്രപരമായി കാണുന്നത് നിഷിദ്ധമാകുന്നു. സ്വാഭാവികമായി വണ്ണം ഉള്ളവർ ഉണ്ട്. അവർ attractive ആയിട്ടാണ് എനിക്ക് തോന്നുന്നത്. എന്നാൽ obesity ഒരു പ്രശ്നം തന്നെ ആണ്. Obese ആയി ഇരിക്കുന്നവരെ പരിചയക്കാർ ചിലപ്പോൾ body shaming ചെയ്യാറുണ്ട് എന്നത് വാസ്തവം ആണ്. അത് triggering ആയി തോന്നാം. എന്നാൽ അവരെ കുറിച്ച് genuine concern ഉള്ള സുഹൃത്തുക്കളോ അല്ലെങ്കിൽ ഒരു ഡോക്ടറോ ഒബീസിറ്റിയുടെ പ്രശ്നങ്ങൾ പറഞ്ഞു അവരെ ബോധവൽക്കരിക്കാൻ ശ്രമിച്ചാൽ അതും body shaming ആണ് എന്ന് പറഞ്ഞു trigger ആയാൽ എങ്ങനെ ഇരിക്കും? Plus size ആദർശവല്ക്കരിച്ചു മോശം ഭക്ഷണ ശീലങ്ങളും വ്യായാമം ഇല്ലായ്മയും ജീവിതചര്യ ആക്കി കൊഴുപ്പ് ഹൃദയ വാൽവുകളിൽ അടിഞ്ഞു ചേർന്നാൽ ആർക്കാണ് യഥാർത്ഥത്തിൽ നഷ്ട്ടം സംഭവിക്കുന്നത്?

എല്ലാ മേഖലയിലും ഉള്ള “വിവേചനങ്ങൾ”, social constructs കൊണ്ട് മാത്രം ഉണ്ടാവുന്നതാണ് എന്ന് പറഞ്ഞു കൊണ്ട് വസ്തുതകളെ തന്നെ നിരാകരിക്കുന്ന post modern വാദങ്ങൾ ഈ അടുത്ത് ധാരാളമായി കണ്ടുവരുന്നു. പോസ്റ്റ് മോഡേർണിസത്തിൽ നിന്ന് ഉടലെടുത്തിരിക്കുന്ന ഈ political correctness വാദങ്ങൾ കൊണ്ട് സമൂഹത്തിന് യഥാർത്ഥത്തിൽ പ്രയോജനം എന്തെങ്കിലും ഉണ്ടാകുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

The New York Times പത്രത്തിൽ വന്ന ഒരു വാർത്തയുടെ തലക്കെട്ട് ഇങ്ങനെ ആയിരുന്നു: “Can my children be friends with white people?” അത് പോലെ The Guardian പത്രത്തിൽ വന്ന ഒരു വാർത്തയുടെ തലക്കെട്ട് ഇങ്ങനെ ആയിരുന്നു: “Roads designed by men are killing women.”

എല്ലാ തരം സ്വത്വവാദങ്ങളും, ഗോത്രീയവും ആണ്. മനുഷ്യർക്കിടയിലെ സ്പർദ്ധ വർധിപ്പിക്കുക മാത്രം ആണ് സ്വത്വവാദത്തിന്റെ പരിണിത ഫലം.

എല്ലാത്തരം കാമ്പയിനുകളും തുടങ്ങിയത് സദുദ്ദേശപരമായ human rights campaign ആയിട്ട് തന്നെ ആണ്. എന്നാൽ ഇന്ന് അതെല്ലാം അതിന്റെ യഥാർത്ഥ മൂല്യങ്ങളിൽ നിന്ന് വഴിമാറിപ്പോയിട്ടുണ്ടോ എന്ന് പരിശോധിക്കുകയും, അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിൽ reformation ഉണ്ടാകുകയും വേണ്ടതാണ്.

“Emotions neither prove nor disprove facts. One of the ways of understanding the consequences of (economic) decisions is to look at them in terms of the incentives they create, rather than the goals they pursue. This means that consequences matter more than intentions – and not just the immediate consequences, but also the longer run repercussions.” – Thomas Sowell

അതായത് നിങ്ങളുടെ ഉദ്ധേശശുദ്ദിയെക്കാളുപരി നിങ്ങളുടെ ആശയം സമൂഹത്തിൽ ഈ നിമിഷവും; ഭാവിയിലും ഏൽപ്പിക്കാൻ പോകുന്ന അനന്തരഫലം എന്തായിരിക്കും എന്നതിനാണ് പ്രാധാന്യം കൊടുക്കേണ്ടത്. ഈ ഒരു ചിന്താരീതി നമ്മുടെ ലോകവീക്ഷണം ആയി മാറേണ്ടതുണ്ട്.

ഫാസിസത്തെ എതിർക്കാൻ ഫാസിസം തന്നെ ഉപയോഗിക്കുക, വംശീയതയെ എതിർക്കാൻ വംശീയത തന്നെ ഉപയോഗിക്കുക, ജാത്യാഭിമാനത്തെ എതിർക്കാൻ ജാതി സ്വത്വം തന്നെ ഉപയോഗിക്കുക, പുരുഷാധിപത്യത്തെ എതിർക്കാൻ ഫെമിനിസത്തിന് പകരം misandry ഉപയോഗിക്കുക, ജയ്‌ശ്രീറാം എന്ന് കൊലവിളിച്ചു കൊണ്ട് മുദ്രാവാക്യം വിളിക്കുന്നതിനെ പ്രതിരോധിക്കാൻ അള്ളാഹു അക്ബർ എന്ന് മുദ്രാവാക്യം വിളിക്കുന്നതും; തിരിച്ചു ചെയ്യുന്നതും ഒക്കെ തുടങ്ങിയ നടപടികൾ കണ്ടു വരുന്നു. ലിബറലിസം സ്വതന്ത്ര വ്യക്തിക്ക് പ്രാധാന്യം കൊടുക്കുന്നു. മനുഷ്യർ പല സ്വത്വങ്ങൾ ഉള്ള ഗോത്രത്തിലെ അംഗങ്ങൾ എന്നതിലുപരി ആഫ്രിക്കയിൽ നിന്ന് പരിണമിച്ചു വന്ന മനുഷ്യരുടെ പിൻഗാമികൾ ആണ് ലോകത്തിലെ ഓരോ മനുഷ്യരും എന്ന Humanistic നിലപാട് സ്വീകരിക്കുന്നു. Evidence & Reason അടിസ്ഥാനപ്പെടുത്തി സയൻസിന്റെ രീതിശാസ്ത്രം പിൻതുടരുന്ന രീതിയാണ് അറിവ് സമ്പാദനത്തിനും ഫാക്റ്റുകളിലേക്കും അടുക്കാനുള്ള ഏറ്റവും മികച്ച ജ്ഞാനമാർഗം. Post modern വാദക്കാർ ചിന്തിക്കുന്നതിന് വിരുദ്ധമായി; യഥാർത്ഥത്തിൽ ലിബറലിസം വളരെ progressive ആണ്. സമഗ്രാധിപത്യ പ്രവണത തിരിച്ചറിഞ്ഞ് ആശയസംവാദത്തെ വീണ്ടും ലിബറലിസത്തിന്റെ തുറന്ന കളരിയിലേക്ക് മടക്കി കൊണ്ടുവരേണ്ടതുണ്ട്. ഇല്ലെങ്കിൽ ഇതിന്റെ പരിണിത ഫലം ഭാവിയിൽ കൂടുതൽ ധ്രൂവീകരിക്കപ്പെട്ടതും പരസ്പരം വിധ്വേഷം വച്ച് പുലർത്തുന്ന ഗോത്രങ്ങളായി മനുഷ്യർ മാറും എന്നുള്ളതാണ്.

Our motto:
Fact based politics,
Evidence based medicine,
Humanism based society.


Leave a Reply

Your email address will not be published. Required fields are marked *