കേരളത്തിലെ ഹിജറാടീംസ് എത്തിപ്പെട്ടില്ലെങ്കില്‍ അഫ്ഗാന്‍ വിമോചിതരാകും; സജീവ് ആല എഴുതുന്നു


‘ഒരു താമരപ്പൂ പോലെ മൃദുലവും കോമളവുമായ താലിബാനെയാണ് ഇന്നലത്തെ പ്രസ് കോണ്‍ഫറന്‍സില്‍ കണ്ടത്. കേരളത്തിലെ താലിബാനികളുടെയും അവരുടെ ചെങ്കതിര്‍ ചങ്ക്‌സിന്റെയും പിന്തുണ മാത്രം കൊണ്ട് മുന്നോട്ട് പോകാനാവില്ലെന്ന് കാബൂളിലെ കൊലയാളിക്കൂട്ടത്തിന് സ്വയം ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് അമേരിക്ക ഉള്‍പ്പെടെ ഒരു രാജ്യത്തിനുമെതിരെയുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ അനുവദിക്കില്ലെന്ന് താടിഭീകരന്‍ പറഞ്ഞത്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ മലയാളി താലിബാനികള്‍ക്ക് ഉണ്ടാകുന്ന ഇച്ഛാഭംഗവും നിരാശയും ഓര്‍ക്കുമ്പോള്‍ ആര്‍ക്കായാലും സങ്കടം വന്നുപോകും. കാണ്ഡഹാറില്‍ പോയി രാപ്പാര്‍ത്ത് രക്തച്ചുവയുള്ള താലിബാന്‍ സുലൈമാനി നുണയാന്‍ കൊതിച്ചവരുടെ ദുഃഖം അവര്‍ക്ക് മാത്രമേ അറിയൂ. ‘- സജീവ് ആല എഴുതുന്നു
താലിബാന്‍ മര്യാദക്കാരായി മാറുമോ…?

‘എടോ താലിബാന്‍ ഭീകരാ താന്‍ അവരോട് ക്ഷമിക്കും ഇവരോട് ക്ഷമിക്കും അവര്‍ക്ക് മാപ്പു കൊടുക്കും ഇവര്‍ക്ക് മാപ്പു കൊടുക്കും എന്നൊക്കെ കുറച്ചു നേരമായി തള്ളുന്നുണ്ടല്ലോ. എന്നാല്‍ തന്റെ കൂട്ടര്‍ ചെയ്ത മഹാപാതകങ്ങള്‍ക്ക്, ഒഴുക്കിയ നിരപരാധികളുടെ ചോരയ്ക്ക് എന്നെങ്കിലും അഫ്ഗാന്‍ ജനത നിങ്ങളോട് പൊറുക്കുമെന്ന് തോന്നുന്നുണ്ടോ…’

ഇന്നലെ താലിബാന്‍ നേതാക്കള്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഒരു യുവജേര്‍ണലിസ്റ്റ് ഉന്നയിച്ച ചോദ്യത്തിന്റെ സ്വതന്ത്ര പരിഭാഷയാണ്.
ബിബിസിയും സിഎന്‍എന്നും ഉള്‍പ്പെടെയുള്ള കൊലക്കൊമ്പന്‍ അഖിലലോക മാധ്യമക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്ന് ഇങ്ങനെയൊരു ധീരമായ ചോദ്യം ഉന്നയിച്ച യുവാവ് രൂപത്തിലും ഭാവത്തിലും ഒരു അഫ്ഗാനി തന്നെയാണ്.

യുദ്ധസമയത്ത് സംഭവിച്ച പാതകങ്ങള്‍ക്ക് എല്ലാവരും ഞങ്ങളോട് ക്ഷമിക്കുമെന്ന് വിശ്വസിക്കുന്നതായി ഈ ചോദ്യത്തിന് മറുപടിയായി താടിഭീകരന് പറയേണ്ടിവന്നു.

ഇതാണ് ധീരമായ മാധ്യമ പ്രവര്‍ത്തനം (കര്‍ക്കശക്കാര്‍ നേതാക്കള്‍ പത്രസമ്മേളനം നടത്തുമ്പോള്‍ പേടിച്ച് മുട്ടിടിച്ച് മൂത്രപ്പുഴ ഒഴുക്കുന്ന കേരളാ ജേര്‍ണലിസ്റ്റുകള്‍ക്ക് നമോവാകം) ഒരു താമരപ്പൂ പോലെ മൃദുലവും കോമളവുമായ താലിബാനെയാണ് ഇന്നലത്തെ പ്രസ് കോണ്‍ഫറന്‍സില്‍ കണ്ടത്.

കേരളത്തിലെ താലിബാനികളുടെയും അവരുടെ ചെങ്കതിര്‍ ചങ്ക്‌സിന്റെയും പിന്തുണ മാത്രം കൊണ്ട് മുന്നോട്ട് പോകാനാവില്ലെന്ന് കാബൂളിലെ കൊലയാളിക്കൂട്ടത്തിന് സ്വയം ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് അമേരിക്ക ഉള്‍പ്പെടെ ഒരു രാജ്യത്തിനുമെതിരെയുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ അനുവദിക്കില്ലെന്ന് താടിഭീകരന്‍ പറഞ്ഞത്.

ഇതൊക്കെ കേള്‍ക്കുമ്പോള്‍ മലയാളി താലിബാനികള്‍ക്ക് ഉണ്ടാകുന്ന ഇച്ഛാഭംഗവും നിരാശയും ഓര്‍ക്കുമ്പോള്‍ ആര്‍ക്കായാലും സങ്കടം വന്നുപോകും. കാണ്ഡഹാറില്‍ പോയി രാപ്പാര്‍ത്ത് രക്തച്ചുവയുള്ള താലിബാന്‍ സുലൈമാനി നുണയാന്‍ കൊതിച്ചവരുടെ ദുഃഖം അവര്‍ക്ക് മാത്രമേ അറിയൂ.

താലിബാന്‍ മര്യാദക്കാരായി മാറുമോ…? സ്ത്രീകളോടും മതന്യൂനപക്ഷങ്ങളോടുമുള്ള സമീപനത്തില്‍ ഒരു മാറ്റവും വരാന്‍ പോകുന്നില്ല. അക്കാര്യത്തില്‍ കിത്താബ് വിട്ടൊരു കളിക്കും അവര്‍ തയ്യാറാകില്ല. പക്ഷെ പഴയപോലെ വേള്‍ഡ് ട്രേഡ് സെന്റര്‍ മോഡല്‍ ആക്രമണമൊക്കെ നടത്താന്‍ ധൈര്യപ്പെടാനുള്ള സാധ്യത കുറവാണ്. വെറും മൂന്നുമാസം കൊണ്ട് 2001ല്‍ മുല്ലാ ഉമറിന്റെ താലിബാനെ, അമേരിക്ക ഭരണത്തില്‍ നിന്ന് പുറത്താക്കിയതൊക്കെ അവര്‍ക്കറിയാം. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര സമൂഹത്തെ പ്രകോപിപ്പിക്കാതിരിക്കാന്‍ കാബൂളിലെ താടിഭീകരര്‍ പരമാവധി ശ്രമിക്കും.

അമേരിക്കയെ തൊടാന്‍ നോക്കിയാല്‍ ബോംബര്‍ വിമാനങ്ങള്‍ കേറി കുറ്റിയും കൊളുത്തും വരെ പറിച്ചോണ്ട് പോകുമെന്ന് അറിയാവുന്നതിനാല്‍ മിതത്വം പാലിക്കാന്‍ 2021എഡിഷന്‍ താലിബാന്‍ ശ്രമിച്ചേക്കാം.പെണ്ണിനെ മര്യാദപഠിപ്പിക്കല്‍ എന്ന പരിപാവന മതാനുഷ്ഠാനം കൂടുതല്‍ കാര്‍ക്കശ്യത്തോടെ തന്നെ നടപ്പിലാക്കും. പരസ്യമായ കൈവെട്ട് കഴുത്തുവെട്ട് കല്ലെറിഞ്ഞു കൊല്ലല്‍ തുടങ്ങിയ പുണ്യപുരാതനാചാരങ്ങള്‍ പഴയ വീറും വാശിയോടെ തന്നെ തുടരും.

ബിന്‍ ലാദന്‍ മുല്ലാ ഉമര്‍ അബൂബക്കര്‍ ബാഗ്ദാദി തുടങ്ങിയ കേരളാ ഹീറോസിന് സംഭവിച്ചത് പോസ്റ്റ് മോഡേണ്‍ താലിബാന്‍ ടീംസിനറിയാം. അതിനാല്‍ ഭീകരതയുടെ കയറ്റുമതിക്ക് മുതിരാതിരിക്കാനാണ് എല്ലാ സാധ്യതയും. അമേരിക്കയെ ചൊറിയാന്‍ പോകാതിരുന്നാല്‍ അഫ്ഗാന്‍ ജനതയെ പീഡിപ്പിച്ച് താലിബാന് കുറച്ചുനാള്‍ കൂടി മുന്നോട്ട് പോകാനാവും.

പക്ഷെ അഫ്ഗാനിസ്ഥാന്റെ കഴിഞ്ഞ നൂറു വര്‍ഷത്തെ ചരിത്രം പ്രാകൃതത്തില്‍ നിന്ന് പരിഷ്‌കൃതിയിലേക്കുള്ള സഞ്ചാരത്തിന്റേതാണ്. ഇടയ്ക്കിടെ 1400 വര്‍ഷം റിവേഴ്‌സ് ഗിയറില്‍ പോയിട്ട് പിന്നെയും തിരിച്ചുവരും. ആധുനികതയെ പരിചയപ്പെട്ട ഒരു ജനസമൂഹവും അധികകാലം പ്രാകൃതരെ വച്ചുപൊറുപ്പിക്കില്ല.

കേരളത്തിലെ ഹിജറാടീംസ് കാബൂളില്‍ എത്തിപ്പെട്ടില്ലെങ്കില്‍ അഫ്ഗാന്‍ ജനത വിമോചിതരാകുക തന്നെ ചെയ്യും.


Leave a Reply

Your email address will not be published. Required fields are marked *