ഇസ്രായേൽ പ്രവാസി – യാത്രാദുരിതങ്ങൾ
ആയിരകണക്കിന് ഇന്ത്യക്കാർ ജോലി ചെയ്യുന്ന ഒരു രാജ്യമാണ് ഇസ്രായേൽ. ഇവിടേക്കുള്ള യാത്ര വളരെ ദുഷ്ക്കരമാകാൻ കാരണം മണിക്കൂറുകൾ പല എയർപോർട്ട്കളിൽ ഉള്ള കാത്തിരിപ്പാണ്. മറ്റുള്ള മദ്ധേഷ്യ രാജ്യങ്ങളിലേക്കുള്ളതുപോലുള്ള യാത്രാ സൗകര്യം ഇവിടെക്കില്ല. കൊച്ചിയിൽ നിന്നും 4900 km മാത്രം അകലമുള്ള ഇവിടേയ്ക്ക് വരാൻ മിനിമം 13 മണിക്കൂർ മുതൽ 19 മണിക്കൂർ എങ്കിലും യാത്രാസമയം ആകുന്നുണ്ട്. (8200 km അകലെയുള്ള UK ലേക്കും 7900 km അകലെയുള്ള Amsterdam ലേക്കും 17 to 20 മണിക്കൂറേയുള്ളൂ). ഇസ്രായേൽ ഫ്ലൈറ്റ് ആയ ELAL ന് മുംബൈയിലേക്ക് direct സർവീസ് ഉണ്ട്. കഴിഞ്ഞ മാർച്ച് മുതൽ എയർ ഇന്ത്യ, ഡൽഹി – ഇസ്രായേൽ സർവീസ് ആരംഭിച്ചിട്ടുണ്ട്. പക്ഷേ എയർ ഇന്ത്യ പോലും ഇന്ത്യയിലെ മറ്റ് ഇന്റർനാഷണൽ എയര്പോര്ട്ടുകളിലേക്ക് സർവീസ് നടത്തുന്നില്ല. എന്തുകൊണ്ടാണ് ഇങ്ങനെ? കൊച്ചിയിൽ നിന്നും ഡയറക്റ്റ് ഫ്ലൈറ്റ് ഉണ്ടെങ്കിൽ മാക്സിമം 8.30 മണിക്കൂർ മുതൽ 9 മണിക്കൂർ കൊണ്ട് ഇവിടെ എത്താം. കേരളസർക്കാരോ കേന്ദ്രസർക്കാരോ ഇതൊന്നും അറിയുന്നതേ ഇല്ല. 2018 മാർച്ച് വരെ ഞങ്ങൾ യാത്ര ചെയ്തിരുന്നത് 2 സ്ഥലത്തു ഇറങ്ങി കയറിയാണ്. ഇസ്രായേൽ to അമ്മാൻ (ജോർഡൻ) അല്ലെങ്കിൽ ലാർണക്ക (സൈപ്രസ്സ്) അവിടെ നിന്ന് ഖത്തർ അല്ലെങ്കിൽ ദുബായ്. അവിടെ നിന്ന് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്ക്. ഈ രണ്ട് എയർപോർട്ടിലും വെയ്റ്റിങ് ഉണ്ട്. എയർ ഇന്ത്യ വരുന്നത് വരെ ഞങ്ങൾ സാധാരണയായി ആശ്രയിച്ചിരുന്നത് ഖത്തർ Airways ഉം Royal ജോർഡനും ആണ്. യാത്രാസമയം ശരാശരി 15 മണിക്കൂർ ആണെന്നിരുന്നാലും 24 മണിക്കൂർ എങ്കിലും ആകാതെ നാട്ടിൽ എയർപോർട്ടിന് പുറത്തുനിൽക്കുന്ന വീട്ടുകാരെ കാണാൻ പറ്റില്ല. ഉദാഹരണത്തിന് എന്റെ കാര്യം പറയാം. (യാത്രാസമയം 10 am to 2.30 am). രാവിലെ 10 മണിക്കാണ് ഫ്ലൈറ്റ് എന്ന് വിചാരിക്കുക. രാവിലെ 6 മണിക്ക് (തലേദിവസം രാത്രി പുറപ്പെട്ട് എയർപോർട്ടിൽ വെയിറ്റ് ചെയ്യുന്നവരും ഉണ്ട്). ജോലിസ്ഥലത്തുനിന്നും പുറപ്പെട്ടാലേ 8 മണിക്ക് എയർപോർട്ടിൽ എത്താൻ പറ്റൂ. ചെക്കിങ് കഴിയുമ്പോഴേക്കും ഒരു വഴിയാകും. പിന്നെ ഇറങ്ങി കയറി കൊച്ചി എത്തുമ്പോൾ വെളുപ്പിന് 2.30… കൊച്ചിയിൽ വന്ന് എയർപോർട്ട് ഫോമാലിറ്റീസ് എല്ലാം കഴിഞ്ഞു ലഗേജ് കൈപ്പറ്റി പുറത്തുകടക്കാൻ മിനിമം 3 മണിക്കൂർ എങ്കിലും ആകും. അപ്പോൾ സമയം 5.30 – 6 മണി (approx 5.30 am to 6am). എയർ ഇന്ത്യ മാർച്ചിൽ സർവീസ് തുടങ്ങിയതിനു ശേഷം ഡൽഹിയിൽ മാത്രം കുറച്ചു സമയം കാത്തിരുന്നാൽ മതി. 5 മണിക്കൂർ 10 മിനിറ്റ്, അത്രേയുള്ളൂ (11.15 pm to 5.30 pm). യാത്രാക്ലേശം കുറവൊന്നുമല്ല. ഇത് കൊച്ചിയിലേക്ക് വരുന്നവരുടെ കാര്യമാണ്. കോഴിക്കോട് പോകേണ്ട ഒരാൾക്ക് എയർ ഇന്ത്യ ഒരിക്കലും അഭികാമ്യമല്ല. കൊച്ചിയിൽ ഇറങ്ങി പോകുന്നതാണ് എളുപ്പം. അല്ലെങ്കിൽ ഇസ്രായേൽ to ബോംബെ, ബോംബെ to ബാംഗ്ലൂർ, ബാംഗ്ലൂർ to കോഴിക്കോട്. ഇങ്ങനെ യാത്രചെയ്യണം. തമ്മിൽ ഭേദം ആദ്യത്തെ മാർഗ്ഗം തന്നെ. എന്ന് തീരുമോ ഈ യാത്രാ ക്ലേശം..?!