ഒട്ടകമല്ല, ഹോമോസാപിയന്‍സ്! വെള്ളം കുടിക്കാതെയുള്ള നോമ്പ് ആത്മഹത്യാപരമാണ്; ആരിഫ്ഹുസൈന്‍ തെരുവത്ത് എഴുതുന്നു

Arif Hussain Theruvath, BHMS (FORMER HOMEOPATHIC CONSULTANT)

”പ്രിയ ഇസ്ലാം മത വിശ്വാസികളെ, നിങ്ങള്‍ നോമ്പെടുത്തോളൂ… വൈകിട്ട് മൂക്ക് മുട്ടെ തിന്നോളൂ…! കോഴിമുട്ടയോ, ഉന്നക്കായയോ, തരിക്കഞ്ഞിയോ, പോത്ത് വരട്ടിയതോ തിന്നോളൂ…! ആരും ഒന്നും പറയില്ല. പക്ഷെ വെള്ളം അധികം നേരം കുടിക്കാതെ ഇരിക്കുന്നത്, അപകടം ആണ്…! അത് നിങ്ങളെ മാത്രം അല്ല, നിങ്ങള്‍ കാരണം പലര്‍ക്കും അപകടം സംഭവിച്ചേക്കാം”- ആരിഫ്ഹുസൈന്‍ തെരുവത്ത് എഴുതുന്നു
റമദാന്‍ നോമ്പ് ശാസ്ത്രീയമോ?

”അള്ളാഹു ഒരു ദുരന്തം ആണെന്ന് തെളിയിക്കുന്ന റമദാന്‍…! റമദാന്‍ മാസത്തില്‍ ഇസ്ലാമിസ്റ്റുകള്‍ സ്ഥിരമായി നടത്തുന്ന ഒരു ഏര്‍പ്പാടാണ് കൊച്ചമ്മയെ കാണിച്ചു ഉമ്മുമ്മുയെ കെട്ടിക്കുന്ന പരിപാടി…!

ഒരുതരത്തില്‍ പോലും ഗുണം ഉണ്ട് എന്നതിന് വാലിഡ് ആയ തെളിവുകള്‍ ഇല്ലാത്ത, അശാസ്ത്രീയമായ റമദാന്‍ നോമ്പിനെ ന്യായീകരിക്കാന്‍ വേണ്ടി ഇന്റര്‍മിറ്റെന്റ് ഫാസ്റ്റിംഗ് എന്ന വെള്ളം കുടിച്ചുള്ള, ഭക്ഷണം കൃത്യമായി ക്രമീകരിച്ചുള്ള ശാസ്ത്രീയ നോമ്പിന്റെ ഗുണങ്ങള്‍ എഴുന്നള്ളിക്കുന്ന ഏര്‍പ്പാടാണ് അത്..! കാലങ്ങളായി അത് നടന്നു വരുന്നു. മുസ്ലിം ഡോക്ടര്‍മാരും ഉസ്താദുമാരും, പിന്നെ കപടശാസ്ത്ര വക്താക്കളും ഇന്നതിന്റെ മുന്നണി പോരാളികള്‍ ആണ്.

ഓരോ നോമ്പുകാലത്തിനു ശേഷവും ഹോസ്പിറ്റലില്‍ അഡ്മിറ്റാവുന്ന ആളുകളുടെ അവസ്ഥ പരിശോധിച്ചാല്‍ തന്നെ ഇതിന്റെ ഒക്കെ സത്യാവസ്ഥ പ്രകടം ആണ് എന്നുള്ളത് മറ്റൊരു വസ്തുത. അനേകം പഠനങ്ങള്‍ ഇതിനോടകം തന്നെ ആഗോള തലത്തില്‍ നിലനില്‍ക്കെ ആണ് ഈ തള്ളി മറിക്കലുകള്‍ നടക്കുന്നത് എന്നും ഓര്‍ക്കണം.

ഇസ്ലാമില്‍ എല്ലാ വിഷയത്തിലും ശാസ്ത്രം തിരുകി കയറ്റുന്ന പരിപാടി നോമ്പിന്റെ കാര്യത്തിലും ഇസ്ലാമിസ്റ്റുകള്‍ ചെയ്തു തുടങ്ങിയതോടെ ആണ്, സത്യത്തില്‍ അതില്‍ എന്തെങ്കിലും വാസ്തവം ഉണ്ടോ എന്ന് അറിയാന്‍ വേണ്ടി മാത്രം തികഞ്ഞ ഒരു വിശ്വാസി ആയിരുന്ന ഞാനും പണ്ട് അതൊന്നു അന്നെഷിച്ചു ഇറങ്ങിയത്..!

അതുപക്ഷേ വെറും നോമ്പ് ഉപേക്ഷിക്കലില്‍ മാത്രം അല്ല ഒടുങ്ങിയത്, മത നിരാസത്തിലേക്കാണ് വഴിവെച്ചത്. പിന്നീട് മതം ഉപേക്ഷിക്കാന്‍ ഒരുങ്ങിയ വേളയില്‍, ആദ്യം ഉപേക്ഷിച്ചത് ഈ അശാസ്ത്രീയമായ നോമ്പ് ആയിരുന്നു…! നോമ്പെടുക്കുന്ന ‘മറ്റുള്ളവരെ പേടിച്ച്’ ഒളിച്ചിരുന്ന് വെള്ളം കുടിച്ചും, കാറില്‍ ബിസ്‌ക്കറ്റും ഫ്രൂട്ടിയും ഒക്കെ കരുതിയും ആയിരുന്നു നിര്‍ജലീകരണം വരാതെ, ജോലിക്കിടയില്‍ ക്ഷീണം വരാതെയും ഒരു നോമ്പുകാരനായി ഭംഗിയായി അഭിനയിച്ചു നടന്നത്..!

നോമ്പെടുത്ത് കാറോടിക്കുന്ന വേളയില്‍ മയങ്ങി പോയ ഒരു അവസരം ഇപ്പോള്‍ ഓര്‍ത്തെടുക്കുമ്പോള്‍ തന്നെ ഞെട്ടല്‍ മാറുന്നില്ല… മാന്തവാടിയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ റോഡിന് വശത്തു പാകിയിരിക്കുന്ന സ്റ്റഡ്ഡുകളില്‍ ടയര്‍ കയറിയ ശബ്ദം കേട്ടാണ് അന്ന് ഞാന്‍ ഞെട്ടിയുണര്‍ന്നത്… അതുപോലെ പലതവണ…

മറ്റൊരു അവസരത്തില്‍ രാവിലെ മുതല്‍ ഉള്ള (ഹോമിയോ..!) ക്ലിനിക് ഡ്യൂട്ടി കഴിഞ്ഞു വൈകിട്ട് നോമ്പുതുറക്കാന്‍ വേണ്ടി കുടുംബവുമായി തൃശൂര്‍ പോകുന്ന വഴി, വണ്ടി ഓടിക്കവേ കാലില്‍ മസ്‌ക്കുലാര്‍ ക്രാംപ്‌സ് വന്നകാരണം തുടര്‍ന്ന് വണ്ടി ഓടിക്കാന്‍ സാധിക്കാതെ ഒതുക്കി ഇടേണ്ടി വന്ന അവസ്ഥ… വില്ലന്‍ നിര്‍ജ്ജലീകരണവും, തുടര്‍ന്നുണ്ടാവുന്ന ഇലട്രോളൈറ്റ് ഇംബാലന്‍സ് തന്നെ… ഇതെല്ലാം നോമ്പുകാലത്ത് ആവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ, പകല്‍ സമയത്ത് നോമ്പെടുത്തുള്ള കാര്‍ ഡ്രൈവിങ് കഴിയുന്നതും ഒഴിവാക്കാന്‍ തുടങ്ങി. അത് ആത്മഹത്യാപരം ആണ് എന്ന തിരിച്ചറിവ് തന്നെ.

ഒന്നുകില്‍ അത്താഴം കഴിഞ്ഞ ഉടനെ, അല്ലെങ്കില്‍ നോമ്പ് തുറന്ന ശേഷം മാത്രം…! ഇന്നിപ്പോള്‍ കാലം മാറി. പകല്‍മുഴുവന്‍ വെള്ളം കുടിക്കാതെ എടുക്കുന്ന റമദാന്‍ നോമ്പ് തികച്ചും അശാസ്ത്രീയവും അപകടകരവും, അതറിഞ്ഞിട്ടും നോമ്പെടുക്കുന്നത് ആത്മഹത്യാപരവും ആണ് എന്നും ‘മുസ്ലിം നാമധാരിയായ’, മതം ഉപേക്ഷിച്ച മുന്‍മുസ്ലിങ്ങളായ (എമുകള്‍) ആളുകള്‍ തുറന്നു പറയുന്നത് കുറെയെങ്കിലും സമൂഹത്തില്‍ ചലനം ഉണ്ടാക്കുന്നു എന്നറിയുന്നതില്‍ സന്തോഷം. അനേകം ആളുകള്‍ ആണ് ഇന്ന് നോമ്പിന്റെ അശാസ്ത്രീയത തിരിച്ചറിഞ്ഞു അതില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തയാറാകുന്നത്. അനേകം പേര് പക്ഷെ ഇന്നും മറ്റു നോമ്പുകാരെ പേടിച്ച് ഒളിച്ചിരിക്കുകയാണ്. അത്രക്ക് വിലയാണ് ഇസ്ലാമില്‍ ‘ചോയ്സ്’ എന്ന വാക്കിന്..!

എല്ലാറ്റിനും ഉപരി, ‘ആരോഗ്യം ഉള്ളവര്‍ നോമ്പെടുക്കട്ടെ’ എന്ന് ഒരു പടച്ചോന്‍ പറയുമ്പോള്‍, രോഗികള്‍ നോമ്പെടുക്കണ്ട എന്ന് ഒരു അല്ലാഹു പറയുമ്പോള്‍, അത് എത്രമാത്രം ‘മാനുഷികം’ ആണ് എന്ന് എന്താണ് വിശ്വാസികള്‍ക്ക് കാണാന്‍ സാധിക്കാത്തത്? എന്താണ് അതിലെ പൊള്ളത്തരം നിങ്ങള്‍ക്ക് പിടികിട്ടാത്തത്? ആരോഗ്യം ഇല്ലാത്ത അവസ്ഥയെ നിങ്ങള്‍ രോഗ അവസ്ഥ എന്ന് വിളിക്കും എങ്കില്‍, അതിനെ ക്ലിനിക്കല്‍ സ്റ്റേജ് എന്ന് ശാസ്ത്രം പറയും.

പക്ഷെ അതിന്റെ ഇടയില്‍ പ്രീ ക്ലിനിക്കല്‍ സ്റ്റേജ് എന്നാരു അവസ്ഥ ഉണ്ട്. ആ സ്റ്റേജിന്റെ പ്രത്യേകത, അത് പൂര്‍ണ രോഗി ആകുന്നതിനു മുന്നേ ഉള്ളതാണ് എന്നും, ആ സമയത്ത് അസുഖം കണ്ടെത്തുക എളുപ്പം അല്ല എന്നുള്ളതും ആണ്. മാത്രമല്ല, അറിഞ്ഞോ അറിയാതെയോ ഒരാള്‍ തന്റെ ജീവിത രീതി ആ സമയത്ത് മോഡിഫൈ ചെയ്യുകയാണെങ്കില്‍, അത് തിരിച്ചു ആരോഗ്യാവസ്ഥയിലേക്കോ, അല്ലെങ്കില്‍ ക്ലിനിക്കല്‍ സ്റ്റേജിലേക്ക് വരുന്നത് വൈകിപ്പിക്കുകയോ ചെയ്യും. മറിച്ച്, മോശം ജീവിത ശൈലി ആണ് ഏറ്റെടുക്കുന്നത് എങ്കില്‍, ക്ലിനിക്കല്‍ സ്റ്റേജിലേക്ക് പെട്ടന്ന് തന്നെ എത്തിപ്പെടും.

അങ്ങനെ നിങ്ങള്‍ക്കൊരു പൂര്‍ണ രോഗിയായി മാറി, നോമ്പെടുക്കാതെ, അതിനു പകരം വീട്ടാന്‍ ഉള്ള ഇസ്ലാമിക വഴികള്‍ തിരഞ്ഞു നടക്കാം…! രോഗം-ആരോഗ്യം എന്ന ഒരു ദ്വന്തത്തിനു അപ്പുറം കാണാനോ ചിന്തിക്കാനോ സാധിക്കാത്ത ഒരു പടച്ചോന്‍ ഭൂലോക ദുരന്തം ആണ് എന്ന് പറയുന്നത് അവിടെ ആണ്…! ‘അള്ളാഹു’ മുഹമ്മദിന്റെ ഒരു ഫേക്ക് ഐഡി മാത്രം ആയിരുന്നു എന്ന് തിരിച്ചറിയുന്നത് അങ്ങനെ ആണ്…!

ഇസ്ലാമും, ഖുര്‍ആനും ദൈവികം അല്ല, അത് മുഹമ്മദിന്റെയും പിന്‍ഗാമികളുടെയും ഒരു സൃഷ്ടി മാത്രം ആണ് എന്ന് പറയുന്നത് അതുകൊണ്ടാണ്… അതുകൊണ്ട്, പ്രിയ ഇസ്ലാം മത വിശ്വാസികളെ, നിങ്ങള്‍ നോമ്പെടുത്തോളൂ… വൈകിട്ട് മൂക്ക് മുട്ടെ തിന്നോളൂ…! കോഴിമുട്ടയോ, ഉന്നക്കായയോ, തരിക്കഞ്ഞിയോ, പോത്ത് വരട്ടിയതോ തിന്നോളൂ…! ആരും ഒന്നും പറയില്ല. പക്ഷെ വെള്ളം അധികം നേരം കുടിക്കാതെ ഇരിക്കുന്നത്, അപകടം ആണ്…! അത് നിങ്ങളെ മാത്രം അല്ല, നിങ്ങള്‍ കാരണം പലര്‍ക്കും അപകടം സംഭവിച്ചേക്കാം. രണ്ടു വര്‍ഷം മുന്നേ പാകിസ്ഥാനില്‍ നടന്ന വിമാന അപകടത്തിന്റെ കാരണം അന്നെഷിച്ച കൂട്ടത്തില്‍ കണ്ടെത്തിയത്, ആ പൈലറ്റുമാര്‍ ആ അവസാന വെള്ളിയാഴ്ചയിലെ നോമ്പ് മുടക്കിയിരുനിന്നല്ല എന്നാണ്…! അന്ന് മരണം അടഞ്ഞത് നൂറില്‍ പരം ആളുകള്‍ ആണ്..! അവരില്‍ നോമ്പെടുക്കാത്തവരും ഉണ്ടായിരുന്നിരിക്കണം…!

വെള്ളം കുടി തടഞ്ഞുകൊണ്ടുള്ള റമദാന്‍ നോമ്പ് തികച്ചും ആത്മഹത്യാപരം ആണ്….! അതേത് കൊമ്പന്‍ പടച്ചോന്‍ പറഞ്ഞതാണ് എങ്കിലും ശരി.
ഇനി, നോമ്പ് തുറന്ന ശേഷം നിങ്ങള്‍ വെള്ളത്തില്‍ മുങ്ങി കിടന്നു കുറവുകള്‍ നികത്താമെന്നാണ് ചിന്തിക്കുന്നത് എങ്കില്‍ ഒരു കാര്യം ആദ്യമേ മനസിലാക്കുക… നമ്മള്‍ മനുഷ്യര്‍ ആണ്…. ഒട്ടകം അല്ല…! ഹോമോ സാപിയന്‍സ്..!”


Arif Hussain Theruvath, BHMS (FORMER HOMEOPATHIC CONSULTANT)

About Arif Hussain Theruvath, BHMS (FORMER HOMEOPATHIC CONSULTANT)

View all posts by Arif Hussain Theruvath, BHMS (FORMER HOMEOPATHIC CONSULTANT) →

Leave a Reply

Your email address will not be published. Required fields are marked *