ഇസ്ലാമിനെ ഭയക്കുന്നവരെല്ലാം മോശക്കാരാണ്; അല്ലെങ്കില്‍ അവരുടെ ഭയം കൃത്രിമമാണ്; ഈ വാദത്തില്‍ കഴമ്പുണ്ടോ; എന്താണ് ഇസ്ലാമോഫോബിയ?; സി രവിചന്ദ്രന്‍ പ്രതികരിക്കുന്നു


‘ഞാന്‍ പാമ്പിനെ ഭയന്നുകൊള്ളാമെന്ന് എനിക്ക് തീരുമാനിക്കാന്‍ കഴിയില്ല. കാര്യം ഞാന്‍ പാമ്പിനെ ഭയന്ന് പോകുകയാണ്. നിങ്ങള്‍ക്ക് രണ്ട് മസ്തിഷ്‌കമുണ്ട്. ഒന്ന്  – ഫ്രണ്ടല്‍ കോര്‍ട്ടക്‌സ് ഉള്‍പ്പടെയുള്ള നിങ്ങളുടെ ആധുനിക മസ്തിഷ്‌കം – നിയോ കോര്‍ട്ടക്‌സ്. രണ്ട് – നിങ്ങളുടെ പ്രാഥമിക മസ്തിഷ്‌കം. അമിത്തലയും ലിമ്പിക്ക്‌സിസ്റ്റവും, ബ്രയിന്‍ സ്‌റ്റെമ്മും ഒക്കെ ഉള്‍പ്പെട്ട, നിങ്ങളുടെ വികാരവിചാരങ്ങളുടെ, വൈകാരികതയുടെ, ചോദനകളുടെ കേന്ദ്രമായിട്ടുള്ള പ്രാഥമിക മസ്തിഷ്‌കം . ഈ പ്രാഥമിക മസ്തിഷ്‌കത്തില്‍നിന്ന് ഉരുത്തിരിയുന്ന ഒരു പരിണാമപരമായ ടൂള്‍ ആണ് ഭയം. ഭയമില്ലെങ്കില്‍ ജീവിക്കാന്‍ പറ്റില്ല. നമ്മുടെ മുന്‍ഗാമികളെ വഴിനടത്തിയ ഒരു ചോദനയാണത്. ഈ ഭയം നമുക്ക് ഒന്നിനോടുണ്ടാകുന്നത് നമ്മുടെ തീരുമാനപ്രകാരമല്ല. നിങ്ങള്‍ക്ക് അതിനെതിരെ തീരുമാനിക്കാനും സാധിക്കില്ല. നിങ്ങള്‍ ഭയപ്പെടുകയാണ്. ‘ – സി രവിചന്ദ്രന്റെ വൈറലായ ഒരു വീഡിയോയുടെ പ്രസക്തഭാഗങ്ങള്‍ വായിക്കാം.

ഇന്ന് ആധുനികയുഗത്തില്‍, കഴിഞ്ഞ പതിനഞ്ച്-ഇരുപതു വര്‍ഷമായിട്ട് ഇസ്ലാം മനുഷ്യാവകാശം സ്വന്തം നിലയിലുണ്ടാക്കുക മാത്രമല്ല, പടിഞ്ഞാറന്‍ മനുഷ്യാവകാശത്തിന്റെ അടിസ്ഥാനത്തില്‍ അവരെ തന്നെ കുറ്റപ്പെടുത്തുകയാണ്. അല്ലെങ്കില്‍ ലോകനഗരികതയെ, അവരുണ്ടാക്കിയ മനുഷ്യാവകാശ നിയമങ്ങള്‍ വച്ചുകൊണ്ട് അവരെ നേരിടുന്ന ഒരു തന്ത്രമാണ് ഇസ്ലാം ആധുനികയുഗത്തില്‍ സ്വീകരിക്കുന്നത്. അതില്‍ നമ്പര്‍ വണ്‍ ആണ് ഇസ്ലാമോഫോബിയ – എന്നുപറഞ്ഞാല്‍ ഇസ്ലാമിനോടുള്ള ഭയം. ‘ഇസ്ലാമിനെ ഭയക്കുന്നവരെല്ലാം വളരെ മോശക്കാരാണ്. ഭയക്കാനുള്ള അവകാശം അവര്‍ക്കില്ല. അല്ലെങ്കില്‍ അവരുടെ ഭയം കൃത്രിമമാണ്.’– ഈ രീതിയിലാണ് വാദങ്ങള്‍. നമുക്കറിയാം ഒരിക്കലും ഒരു ഭയമെന്ന് പറയുന്ന വികാരം നമുക്ക് കൃത്രിമമായി ഉണ്ടാക്കാന്‍ കഴിയുന്നതല്ല, അഭിനയിക്കാന്‍ കഴിയുന്നൊരു കാര്യമല്ല. നിങ്ങളൊരു വസ്തുവിനെയൊ, ഒരു വ്യക്തിയെയോ, ഒരു സംഭവത്തെയോ ഭയക്കുന്നത് നിങ്ങളുടെ പ്രാഥമിക മസ്തിഷ്‌കം എടുക്കുന്ന ഒരു തീരുമാനമാണ്.

ഞാന്‍ പാമ്പിനെ ഭയന്നുകൊള്ളാമെന്ന് എനിക്ക് തീരുമാനിക്കാന്‍ കഴിയില്ല. കാര്യം ഞാന്‍ പാമ്പിനെ ഭയന്ന് പോകുകയാണ്. നിങ്ങള്‍ക്ക് രണ്ട് മസ്തിഷ്‌കമുണ്ട് ഒന്ന് – ഫ്രണ്ടല്‍ കോര്‍ട്ടക്‌സ് ഉള്‍പ്പടെയുള്ള നിങ്ങളുടെ ആധുനിക മസ്തിഷ്‌കം നിയോ കോര്‍ട്ടക്‌സ്. രണ്ട് നിങ്ങളുടെ പ്രാഥമിക മസ്തിഷ്‌കം. അമിത്തലയും ലിമ്പിക്ക്‌സിസ്റ്റവും ബ്രയിന്‍ സ്‌റ്റെമ്മും ഒക്കെ ഉള്‍പ്പെട്ട, നിങ്ങളുടെ വികാരവിചാരങ്ങളുടെ, വൈകാരികതയുടെ, ചോദനകളുടെ കേന്ദ്രമായിട്ടുള്ള പ്രാഥമിക മസ്തിഷ്‌കം. ഈ പ്രാഥമിക മസ്തിഷ്‌കത്തില്‍നിന്ന് ഉരുത്തിരിയുന്ന ഒരു പരിണാമപരമായ ടൂള്‍ ആണ് ഭയം. ഭയമില്ലെങ്കില്‍ ജീവിക്കാന്‍ പറ്റില്ല. നമ്മുടെ മുന്‍ഗാമികളെ വഴിനടത്തിയ ഒരു ചോദനയാണത്. ഈ ഭയം നമുക്ക് ഒന്നിനോടുണ്ടാകുന്നത് നമ്മുടെ തീരുമാനപ്രകാരമല്ല. നിങ്ങള്‍ക്ക് അതിനെതിരെ തീരുമാനിക്കാനും സാധിക്കില്ല. നിങ്ങള്‍ ഭയപ്പെടുകയാണ്.

ഒരു പശുക്കുട്ടി പിറന്നുവീണ് ഒരുമണിക്കൂറിനുള്ളില്‍ ഓടിച്ചാടി നടക്കും. കോഴി, പട്ടി, പൂച്ച, മനുഷ്യനെയൊക്കെ കാണും. അത് വളരെ കുസൃതിയോടെ അങ്ങോട്ടും ഇങ്ങോട്ടും ഓടിച്ചാടി നടക്കും. പക്ഷേ, പെട്ടന്ന് നിങ്ങള്‍ക്ക് കാണാം ഈ കുട്ടിയുടെ ചെവി കൂര്‍ത്തുവരുന്നു, ശരീരം പെരുത്തുവരുന്നു, രോമം എഴുന്നു നില്‍ക്കുന്നു, നിശ്വാസം ചൂടാര്‍ന്നു വരുന്നു. നോക്കുമ്പോള്‍ കാണാം – കുറ്റിക്കാട്ടില്‍ ഒരു ഇരപിടിയന്റെ തല ഈ കുട്ടി കണ്ടു എന്നുള്ളതാണ്. അതൊരു ജനിതക ഓര്‍മ്മയാണ്. ആരെയാണ് ഭയക്കേണ്ടത് എന്നുള്ളത് നമ്മുടെ മസ്തിഷ്‌കത്തിന്റെ അടിസ്ഥാനപരമായ തീരുമാനങ്ങളാണ്. അതില്‍ വ്യക്തിക്ക് യാതൊരുവിധ റോളുമില്ല. ‘ഓ ഞാനിന്നലെവരെ ഇന്നയാളെ ഭയന്നു, ഇന്നിനി ഭയക്കില്ല’ എന്ന് തീരുമാനിച്ചാലും ഉണ്ടാകും ഭയം.

സൗന്ദര്യത്തിന്റെ കാര്യവും അങ്ങനെയാണ്. ഒരാളെ സുന്ദരനായതുകൊണ്ട് നിങ്ങള്‍ കയറി പ്രേമിച്ചു, അയാള്‍ നിങ്ങളെ വഞ്ചിച്ചു. അപ്പോള്‍ നിങ്ങള്‍ പറയും, അവന്‍ എന്നെ വഞ്ചിച്ചു, പക്ഷെ എന്നാലും അവന്‍ സുന്ദരനാണ് കേട്ടോ, എന്നുതന്നെ പറഞ്ഞുപോകും. കാരണം സൗന്ദര്യം സംബന്ധിച്ചുള്ള ഒരു തീരുമാനം നിങ്ങളുടെ തീരുമാനമല്ല. സ്റ്റാറ്റിസ്റ്റിക്‌സ് വെച്ചല്ല അതെടുക്കുന്നത്. ഭയവും അങ്ങനെയാണ്. നിങ്ങളുടെ ഇത്തരം തീരുമാനങ്ങളും എടുക്കപ്പെടുകയാണ്. നിങ്ങളുടെ ഇഷ്ടങ്ങള്‍, അനിഷ്ടങ്ങള്‍ അങ്ങനെ സഭവിക്കുകയാണ്. അപ്പോള്‍ ഇസ്ലാമിനെ ആരെങ്കിലും ഭയക്കുന്നെങ്കില്‍ ആരും കൃത്രിമമായി ഉണ്ടാക്കുന്ന ഒരു സാധാനമല്ല അത്, അങ്ങനെ ഉണ്ടാക്കാന്‍ പറ്റില്ല.

ഇസ്ലാമും മനുഷ്യാവകാശവും എന്ന ഈ പ്രഭാഷണത്തിന്റെ പൂർണരൂപം കേൾക്കുന്നതിന് യൂട്യൂബ് ചാനൽ സന്ദർശിക്കുക. ലിങ്ക് – https://youtu.be/fOEv0Zh77tU


Leave a Reply

Your email address will not be published. Required fields are marked *