പശുവിനെ വിശുദ്ധമാക്കിയത് മതമാണ്, പട്ടിയെ ഹറാമാക്കിയതും മതമാണ്; വിശുദ്ധമൃഗവും ഹറാമായ മൃഗവും – സജീവ് ആല എഴുതുന്നു


നായയോട് മനുഷ്യനുള്ള സ്‌നേഹവും അടുപ്പവും ഇസ്ലാമിക വീക്ഷണത്തില്‍ ഒരു ദൗര്‍ബല്യമാണ്. അതുകൊണ്ടുതന്നെ മുസ്ലീം സമൂഹത്തില്‍ നിന്ന് പാവം നായ്ക്കള്‍ അകറ്റപ്പെട്ടു, അല്ലെങ്കില്‍ വിലക്കപ്പെട്ടു. പട്ടിയെ കാറില്‍ കെട്ടി ഓടിച്ച യൂസഫ് ഒരു കൊടുംക്രൂരനോ മൃഗവിരുദ്ധനോ ഒന്നുമല്ല. ഒരു വെള്ളപ്പൊക്കക്കാലത്ത് വീട്ടില്‍ വന്നുകയറിയ നായയെ അയാള്‍ ആഹാരം കൊടുത്ത് സംരക്ഷിക്കുകയും  ചെയ്തതാണ്. പക്ഷെ പട്ടിയെ വളര്‍ത്തുന്നത് അനിസ്ലാമികമാണെന്ന് എല്ലാവരും പറഞ്ഞപ്പോള്‍ അയാള്‍ അതിനെ ഉപേക്ഷിക്കാന്‍ ശ്രമിച്ചു. യജമാനന്റെ മതം അറിയാത്ത സ്‌നേഹരൂപിയായ പട്ടി വീണ്ടും വീണ്ടും തിരിച്ചു വന്നു.  അവസാനം സഹികെട്ട് ശല്യം ഇല്ലാതാക്കാന്‍ ഏറ്റവും ക്രൂരമായൊരു മാര്‍ഗ്ഗം സ്വീകരിച്ച  യൂസഫ്  ആപ്പിലാകുകയും ചെയ്തു. പശുവിനെ വിശുദ്ധമാക്കിയത് മതമാണ് അതേപോലെ പട്ടിയെ ഹറാമാക്കിയതും മതമാണ്. ബീഫിന്റെ പേരില്‍ ആളെകൊല്ലുന്നതും മുസ്ലീമില്‍ നിന്ന് പട്ടിയെ അകറ്റുന്നതും മതമാണ് ..

വിശുദ്ധമൃഗവും ഹറാമായ മൃഗവും

ഉത്തരേന്ത്യയില്‍ എരുമ ആട് എന്നിവയെ പോലെ  പാല്‍ മാത്രം തരുന്ന ആനിമലല്ല പശു. ദൈവികമായ എന്തൊക്കെയോ സംഭവങ്ങളുള്ള പുണ്യജീവിയായി പശുവിനെ കാണുന്നവര്‍ അതിനെ പൂജിക്കുകയും ഗോമൂത്രം സേവിക്കുകയും ചെയ്യുന്നു.

വിശുദ്ധ പദവി മനുഷ്യര്‍ക്കോ മൃഗങ്ങള്‍ക്കോ പുസ്തകങ്ങള്‍ക്കോ ദൈവങ്ങള്‍ക്കോ മറ്റും ആരെങ്കിലും കല്പിച്ചു കൊടുത്ത് കഴിഞ്ഞാല്‍ അവിടെ സ്വാഭാവികമായും വയലന്‍സ് ഉല്പാദിക്കപ്പെടും. ഹിന്ദുവിനെ പോലെ ക്രിസ്ത്യാനിയെ പോലെ സിഖുകാരെ പോലെ പശുവിനെ പാലിനായി വളര്‍ത്തുന്നവര്‍ തന്നെയാണ് ഇന്ത്യന്‍ മുസ്ലീങ്ങള്‍. പക്ഷെ ഹിന്ദുത്വ രാഷ്ട്രീയം ഹിംസാത്മക രൂപം കൈവരിച്ചപ്പോള്‍ പാവപ്പെട്ട മുസ്ലീങ്ങള്‍ പശുവിന്റെ ശത്രുക്കളായി ചിത്രീകരിക്കപ്പെട്ടു.

മതവികാരങ്ങളെ കഴിയുന്നത്ര മാഹാത്മ്യപ്പെടുത്തി വോട്ട് ബാങ്ക് സൃഷ്ടിക്കുകയെന്ന രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായി ഗോവധം പണ്ടേ നിരോധിക്കപ്പെട്ടിട്ടുള്ളതിനാല്‍ ബീഫ് കൈവശം വച്ചുവെന്നും കശാപ്പിനായി പശുക്കളെ കടത്തിയെന്നും ആരോപിച്ച് നിരപരാധികള്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു.പശു വിശുദ്ധ മൃഗമായപ്പോള്‍ കുറെയേറെ മനുഷ്യരുടെ ജീവനും ജീവിതവും അപഹരിക്കപ്പെട്ടു.

ഇനി ഹറാമായ മൃഗത്തിലേക്ക് വരാം. മനുഷ്യനുമായി ഏറ്റവും ഇണങ്ങിയ ജീവിവര്‍ഗ്ഗമാണ് നായ്ക്കള്‍. ഈ സ്പീഷിസില്‍ പെട്ട കുറുക്കന്‍, ചെന്നായ് എന്നിവയെ പോലെ വേട്ടയാടി ഇരതേടാന്‍ പട്ടികള്‍ക്ക് കഴിവില്ല. നൂറ്റാണ്ടുകളായി മനുഷ്യനോട് ഇണങ്ങി ജീവിച്ചുണ്ടായ പരിണാമത്താല്‍ നായ്ക്കള്‍ മറ്റ് ജീവികളെ കൊന്നുതിന്നാനാവില്ല.

ഇസ്ലാം രൂപംകൊണ്ട കാലത്തും മനുഷ്യനും നായ്ക്കളും തമ്മില്‍ ഉറ്റബന്ധം നിലവിലുണ്ടായിരുന്നു. പാട്ട്, ചിത്രരചന, ശില്പവിദ്യ, നൃത്തം പ്രണയം എന്നിങ്ങനെ മനുഷ്യനെ സൗന്ദര്യാസ്വാദകരാക്കുന്ന എല്ലാം ഇസ്ലാമില്‍ വിലക്കപ്പെട്ടതാണ്. യുദ്ധത്തിനായി ആളെ ഒരുക്കുന്ന  സ്ട്രാറ്റജിയായി നബി കെട്ടിപ്പടുത്ത മതത്തില്‍ സുകുമാരകലകള്‍ക്കോ ആര്‍ദ്രഭാവങ്ങള്‍ക്കോ യാതൊരു സ്ഥാനവുമില്ല. മനുഷ്യരില്‍ നിന്ന് മനുഷ്യത്വത്തെ അടര്‍ത്തിമാറ്റിയാല്‍ മാത്രമേ നേതാവിനായി കൊല്ലാനും കൊല്ലപ്പെടാനും തയ്യാറുള്ള ചാവേറുകള്‍ സൃഷ്ടിക്കപ്പെടുകയുള്ളു. നായയോട് മനുഷ്യനുള്ള സ്‌നേഹവും അടുപ്പവും ഇസ്ലാമിക വീക്ഷണത്തില്‍ ഒരു ദൗര്‍ബല്യമാണ്. അതുകൊണ്ടുതന്നെ മുസ്ലീം സമൂഹത്തില്‍ നിന്ന് പാവം നായ്ക്കള്‍ അകറ്റപ്പെട്ടു അല്ലെങ്കില്‍ വിലക്കപ്പെട്ടു.

പട്ടിയെ കാറില്‍ കെട്ടി ഓടിച്ച യൂസഫ് ഒരു കൊടുംക്രൂരനോ മൃഗവിരുദ്ധനോ ഒന്നുമല്ല. ഒരു വെള്ളപ്പൊക്കക്കാലത്ത് വീട്ടില്‍ വന്നുകയറിയ നായയെ അയാള്‍ ആഹാരം കൊടുത്ത് സംരക്ഷിക്കുകയും  ചെയ്തതാണ്. പക്ഷെ പട്ടിയെ വളര്‍ത്തുന്നത് അനിസ്ലാമികമാണെന്ന് എല്ലാവരും പറഞ്ഞപ്പോള്‍ അയാള്‍ അതിനെ ഉപേക്ഷിക്കാന്‍ ശ്രമിച്ചു. യജമാനന്റെ മതം അറിയാത്ത സ്‌നേഹരൂപിയായ പട്ടി വീണ്ടും വീണ്ടും തിരിച്ചു വന്നു.  അവസാനം സഹികെട്ട് ശല്യം ഇല്ലാതാക്കാന്‍ ഏറ്റവും ക്രൂരമായൊരു മാര്‍ഗ്ഗം സ്വീകരിച്ച  യൂസുഫ്  ആപ്പിലാകുകയും ചെയ്തു. പശുവിനെ വിശുദ്ധമാക്കിയത് മതമാണ് അതേപോലെ പട്ടിയെ ഹറാമാക്കിയതും മതമാണ്. ബീഫിന്റെ പേരില്‍ ആളെകൊല്ലുന്നതും മുസ്ലീമില്‍ നിന്ന് പട്ടിയെ അകറ്റുന്നതും മതമാണ്.

വെറും സാധാരണക്കാരനായ ടാക്‌സി ഡ്രൈവര്‍ യൂസുഫിനെ കിരാതമായ ഒരു പ്രവൃത്തിയിലേക്ക് നയിച്ചതില്‍ മതത്തിന്റെ റോള്‍ വളരെ വലുതാണ്. ചില മൃഗങ്ങള്‍ വിശുദ്ധമാണെന്നും മറ്റ് ചില മൃഗങ്ങള്‍ ഹറാമാണെന്നും തിട്ടൂരമിറക്കുന്നവരുടെ ഉന്നം മനുഷ്യത്വത്തിന്റെ സംഹാരം തന്നെയാണ്.


Leave a Reply

Your email address will not be published. Required fields are marked *