‘മതത്തിന്റെ പേരില്‍ മനുഷ്യര്‍ പരസ്പരം വെട്ടി ചാവുമ്പോഴും, ആകാശത്തു നിന്നും അണുബോംബുകള്‍ ഭൂമിയില്‍ വന്ന് പതിക്കുമ്പോഴും, ആയിരകണക്കിന് ജീവനുകള്‍ മതത്തിന്റെ പേരില്‍ വെന്തുരുകുമ്പോഴും, അതിനിടയില്‍ നിന്ന് കൊണ്ടു പോലും ഇക്കൂട്ടര്‍ പറയും മതമല്ലയിതിനൊന്നും കാരണം, മതം സാഹോദര്യവും സ്‌നേഹവുമാണെന്ന്! അടി മുടി മതത്തില്‍ കുളിച്ചു നില്‍ക്കുന്നൊരു പ്രശ്‌നമാണ് പലസ്തീന്റേത്. അടി മുടി മതത്താലുണ്ടാക്കപ്പെട്ട പ്രശ്‌നമാണ് പലസ്തീന്റേത്. ഇതു മറച്ചു പിടിക്കാന്‍ ഇസ്രയേല്‍ – പലസ്തീന്‍ പ്രശ്‌നത്തിന്റെ മൂല കാരണം മതമല്ല, വെറും അതിര്‍ത്തി പ്രശ്‌നമാണെന്ന് നെഞ്ചു പൊട്ടി പാടി കൊണ്ട് നടക്കുകയാണ് ഇക്കൂട്ടരിപ്പോള്‍!’ -സി.എസ്. സുരാജ് എഴുതുന്നു |
മതമല്ല പ്രശ്‌നം!
അവതാരകന്‍ : ‘ജൂതരെ ഇഷ്ട്ടമാണോ?’
കുട്ടി : ‘അല്ല!’
അവതാരകന്‍ : ‘എന്തുകൊണ്ടാണ് നിനക്കവരെ ഇഷ്ട്ടമല്ലാത്തത്?’
കുട്ടി : ‘ജൂതന്മാര്‍ കുരങ്ങന്മാരും പന്നികളുമാണ്’
അവതാരകന്‍ : ‘ആരാണിത് പറഞ്ഞത്?’
കുട്ടി : ‘ഞങ്ങളുടെ ദൈവം’
അവതാരകന്‍ : ‘എവിടെയാണ് അദ്ദേഹമിത് പറഞ്ഞത്?’
കുട്ടി : ‘ഖുര്‍ആനില്‍’
സൗദിയുടെ ഉടമസ്ഥതയിലുള്ള “Iqraa” ചാനലിലടക്കും സംപ്രേഷണം ചെയ്യപ്പെട്ട്, വിവാദമായ ഒരു ടിവി അവതാരകനും, ഒരു കുട്ടിയും തമ്മിലുള്ള സംഭാഷണമാണിത്. ഇന്ന് കുറച്ചെങ്കിലും അയവ് വന്നിട്ടുണ്ടെങ്കിലും പൊതുവെ ജൂതരോടുള്ള അറബ് സമൂഹത്തിന്റെ കാഴ്ചപ്പാടാണ് മുകളിലെ സംഭാഷണത്തില്‍ നിന്നും നമുക്ക് വായിച്ചെടുക്കാനാവുന്നത്.
വിവിധ അറബ് രാജ്യങ്ങളിലെ കുട്ടികള്‍ പഠിക്കുന്ന ടെക്സ്റ്റ് ബുക്കുകളിലും, ചൊല്ലുന്ന പാട്ടുകളിലും, വായിക്കുന്ന ആര്‍ട്ടികളിലുമെല്ലാം ജൂതന്മാരെ കുരങ്ങന്മാരായും, പന്നികളായും, എലികളായും മറ്റു വിചിത്ര ജീവികളായിട്ടുമാണ് ചിത്രീകരിച്ചിട്ടുള്ളത്.
എന്തിനാണ് ഒരു വിഭാഗമാളുകളെ ഇങ്ങനെ വിചിത്ര ജീവികളായി ചിത്രീകരിച്ച്, ചെറിയ കുട്ടികളെ കൊണ്ട് കൂടി അവരെ വെറുക്കാന്‍ പഠിപ്പിക്കുന്നത്? ഉത്തരം വളരെ ചെറുതാണ്… അവര്‍ ഇവരുടെ മതത്തില്‍പ്പെട്ടവരല്ല! തിരിച്ചുള്ള ചിത്രവും ഇതില്‍ നിന്നും വിഭിന്നമല്ല. അവരും ഇക്കൂട്ടരെ കാണുന്നത് ഏകദേശമിങ്ങനെയൊക്കെ തന്നെയാണ്.
കാരണമൊന്നേയുള്ളൂ… ഇവര്‍ അവരുടെ മതത്തില്‍പ്പെട്ടവരുമല്ല! പേരു പോലുമറിയാത്ത, നേരില്‍ കണ്ടിട്ടില്ലാത്ത, ജനവിഭാഗങ്ങള്‍ തമ്മില്‍ ശത്രുക്കളാണ്. പരസ്പരം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. തമ്മില്‍ വെറുപ്പും വിദ്വേഷവുമാണ്! ഒരൊറ്റ കാരണം മതം!
എന്നിട്ടും, ഈ രാജ്യങ്ങള്‍ തമ്മിലുള്ള, ഈ ജനതകള്‍ തമ്മിലുള്ള പ്രശ്‌നങ്ങളുടെ കാരണം മതമല്ലെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയാണൊരു കൂട്ടര്‍. എല്ലാം അതിര്‍ത്തി തര്‍ക്കമാണത്രെ! മുസ്ലിം, ക്രിസ്ത്യന്‍, ജൂത മതങ്ങള്‍ തങ്ങളുടെ പുണ്യ സ്ഥലമാണെന്ന് അവകാശപ്പെടുന്ന പ്രദേശമാണ് ജറുസലേം. ഇത് വിട്ടു കൊടുക്കാന്‍ ആരും തയ്യാറല്ല. ആരെങ്കിലും അവരുടെ സാമിപ്യമവിടെ വര്‍ദ്ധിപ്പിച്ചാല്‍ അപ്പോള്‍ തന്നെ മറ്റു മതക്കാര്‍ പ്രശ്‌നമുണ്ടാക്കും.പക്ഷേ, മതമല്ല പ്രശ്‌നം!
ഒരു മതത്തിന്റെ കഥ പ്രകാരം, ഇതിലൊരു കൂട്ടര്‍ അവരുടെ ദൈവത്തിന്റെ മരണത്തിന് കാരണക്കാരായവരാണ്. അതുകൊണ്ട് ആ മതത്തിലുള്ള ആളുകളോട്, ഈ മതത്തിലുള്ള ആളുകള്‍ക്ക് വിദ്വേഷമാണ്. അവരത് കൊണ്ട് ഈ മതത്തില്‍പ്പെട്ട ആളുകളെ ചിതറിയോടിക്കുകയും, കൊല്ലുകയും ചെയ്യുന്നു. പക്ഷേ, മതമല്ല പ്രശ്‌നം!
മറ്റൊരു മത ദൈവം അവരുടെ വിശ്വാസികളോട് പറഞ്ഞിരിക്കുന്നത്, മറ്റേ മതക്കാരെ കൊന്നില്ലെങ്കില്‍ അന്ത്യദിനം സംഭവിക്കില്ലയെന്നാണ്. അതുകൊണ്ട് തന്നെ സ്വര്‍ഗം കിട്ടാനായും മറ്റും ഈ മതക്കാര്‍ മറ്റേ മതക്കാരെ ശത്രുക്കളായി കണക്കാക്കുകയും കൊല്ലുകയും ചെയ്യുന്നു. പക്ഷേ, മതമല്ല പ്രശ്‌നം!
പണ്ട് ജൂതന്മാര്‍ ലോകത്തിന്റെ വിവിധ കോണുകളിലേക്ക് ചിതറിയോടിക്കപ്പെട്ടതിനും, പിന്നീട് തിരികെയവിടെ തന്നെയവര്‍ ഒത്തു കൂടിയതിനും, ഇപ്പോഴുമവിടെ നിന്നും ചിതറിയോടാത്തതിന്റേയും കാരണം മതമാണ്. കേരളത്തിലെയടക്കം മദ്രസകളില്‍, ഇതുവരെ കണ്ടിട്ടു പോലുമില്ലാത്തൊരു ജനവിഭാഗത്തെ വെറുക്കാന്‍ പഠിപ്പിക്കുന്നതിന് കാരണവും മതമാണ്. ജൂതരെയൊന്നടങ്കം ഇല്ലായ്മ ചെയ്യണമെന്ന് ആരെങ്കിലും ആഹ്വാനം ചെയ്തിട്ടുണ്ടെങ്കില്‍, ഇപ്പോഴും ചെയ്യുന്നുണ്ടെങ്കില്‍, അതിന് പുറകിലും മതം മാത്രമാണ്. എന്നിട്ടും പറയും, മതമല്ല ഇവിടുത്തെ പ്രശ്‌നമെന്ന്!
എവിടെയെങ്കിലും യുദ്ധങ്ങള്‍ നടക്കുമ്പോള്‍, കലാപങ്ങള്‍ നടക്കുമ്പോള്‍, അതിലാരുടേയെങ്കിലും പക്ഷം പിടിക്കുന്നവരെക്കാളും നിങ്ങള്‍ ഭയപ്പെടേണ്ടതും, നാടായ നാടു മൊത്തം ഇതിനൊന്നും കാരണം മതമല്ലെന്ന് പാടി നടക്കുന്ന ഈ മത ജീവികളെയാണ്. എവിടെ നോക്കിയാലുമിക്കൂട്ടരുണ്ട്. റോഡരികില്‍ നിന്ന് കൊണ്ട് വൈറസെന്ന ഒന്നില്ലെന്ന് വിളിച്ചു കൂവുന്നവര്‍ മുതല്‍, ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കുന്നവര്‍ വരെയുണ്ടിക്കൂട്ടത്തില്‍. മതങ്ങള്‍ക്ക് കുഴലൂത്ത് നടത്തുന്നവര്‍!
മതത്തിന്റെ പേരില്‍ മനുഷ്യര്‍ പരസ്പരം വെട്ടി ചാവുമ്പോഴും, ആകാശത്തു നിന്നും അണുബോംബുകള്‍ ഭൂമിയില്‍ വന്ന് പതിക്കുമ്പോഴും, ആയിരകണക്കിന് ജീവനുകള്‍ മതത്തിന്റെ പേരില്‍ വെന്തുരുകുമ്പോഴും, അതിനിടയില്‍ നിന്ന് കൊണ്ടു പോലും ഇക്കൂട്ടര്‍ പറയും മതമല്ലയിതിനൊന്നും കാരണം, മതം സാഹോദര്യവും സ്‌നേഹവുമാണെന്ന്! അടി മുടി മതത്തില്‍ കുളിച്ചു നില്‍ക്കുന്നൊരു പ്രശ്‌നമാണ് പലസ്തീന്റേത്. അടി മുടി മതത്താലുണ്ടാക്കപ്പെട്ട പ്രശ്‌നമാണ് പലസ്തീന്റേത്. ഇതു മറച്ചു പിടിക്കാന്‍ ഇസ്രയേല്‍ – പലസ്തീന്‍ പ്രശ്‌നത്തിന്റെ മൂല കാരണം മതമല്ല, വെറും അതിര്‍ത്തി പ്രശ്‌നമാണെന്ന് നെഞ്ചു പൊട്ടി പാടി കൊണ്ട് നടക്കുകയാണ് ഇക്കൂട്ടരിപ്പോള്‍!
വസ്തുതകള്‍ കണ്ട ശേഷവും, മനുഷ്യനെ കൊണ്ട് ആയുധങ്ങളെടുപ്പിക്കുന്ന മതങ്ങളുടെ ക്രൂരത കണ്ട ശേഷവും, മതമല്ലയിതിനൊന്നിനും പ്രശ്‌നമെന്ന വായ്താരിയേറ്റു പാടാന്‍ നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍, മറ്റുള്ളവര്‍ക്ക് കൂടി ചൊല്ലി കൊടുക്കാന്‍ നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍, നിങ്ങളിപ്പോള്‍ കൊണ്ടു നടക്കുന്ന തലച്ചോറിന്റെ പ്രവര്‍ത്തന കാലാവധിയെന്നോ പൂര്‍ത്തിയാക്കപ്പെട്ട്, അത് മരണമടഞ്ഞു പോയെന്ന് മാത്രം മനസ്സിലാക്കിയാല്‍ മതിയാവും!
മതത്തിന്റെ നിഷ്ഠൂരത ഇനിയും നമ്മള്‍ മനസ്സിലാക്കാന്‍ വൈകിയാല്‍, സ്വയം എരിഞ്ഞു തീരുന്ന ജനങ്ങളെ, ചോരയാല്‍ അലങ്കരിച്ച് ജീവനറ്റു കിടക്കുന്ന ലക്ഷകണക്കിന് ശവശരീരങ്ങളെ നമ്മളിനിയും കാണേണ്ടി വരും! മതം കാര്‍ന്നു തിന്നാതെ നമ്മളന്നുമിവിടെ അവശേഷിക്കുന്നുണ്ടെങ്കില്‍ മാത്രം!
(സ്വതന്ത്രചിന്തകനും പ്രഭാഷകനുമായ ലേഖകന്‍ ഫേസ്ബുക്കില്‍ കുറിച്ചത്)