വിഷയം ഇസ്ലാം എന്ന സോഫ്റ്റ്‌വെയറാണ്, മുസ്ലിങ്ങളല്ല; ഉസ്താദിനെ കല്ലെറിയുന്നവര്‍ വായിക്കാന്‍; സി രവിചന്ദ്രന്‍ എഴുതുന്നു


”ഈ മുസലിയാരെ തെറി പറയുന്നവര്‍ അധിക്ഷേപിക്കുന്നത് മുസ്ലിങ്ങളെയാണ്. Because he is a Muslim. ടിയാനെ അതിന് പ്രേരിപ്പിച്ച സോഫ്റ്റ് വെയറിനെ വിമര്‍ശിക്കുന്നവര്‍ എതിര്‍ക്കുന്നതാകട്ടെ ഇസ്ലാമിനെയും. അതില്‍ പരിഷ്‌കരണമാണ് അവര്‍ ആവശ്യപെടുന്നത്. ഇസ്ലാംപേടി സ്വാഭാവികവും സാധുവുമാണ്. പക്ഷെ മുസ്ലിംഫോബിയയും മുസ്ലിംപേടിയും മാനവികവിരുദ്ധമാണ്, വിഭാഗീയമാണ്”- സി രവിചന്ദ്രന്‍ എഴുതുന്നു.

ഓംലെറ്റ് വേണ്ടവര്‍ മുട്ട പൊട്ടിക്കുക

പെണ്‍കുട്ടിയെ ആക്ഷേപിച്ച ആ മതനേതാവിന്റെ മുകളില്‍ കുറ്റമാരോപിക്കുന്നത് രസകരമാണ്. ടിയാന്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ വിലകൂടിയ കാറില്‍ സഞ്ചരിക്കുന്നതിനാല്‍ നാഗരികമായി സംസാരിക്കുമെന്നും പെരുമാറുമെന്നൊക്കെ ചിന്തിക്കുന്നത് വിശ്വോത്തര അന്ധവിശ്വാസമാണ്. ഇദ്ദേഹത്തെ സ്പേസ് മിഷന്റെ ഭാഗമാക്കിയാലും ചെയ്യുന്നതും പറയുന്നതും ഇതൊക്കെയായിരിക്കും. ടിയാന്‍ ഒരു മതപ്രതിനിധിയാണ്. ഏഴാം നൂറ്റാണ്ടിലെ ലോകവീക്ഷണമാണ് ടിയാന്റേത്. താന്‍ പ്രതിനിധീകരിക്കുന്ന വിശ്വാസം പറയാനും പ്രകടിപ്പിക്കാനും ഉത്തരവാദിത്വപെട്ട വ്യക്തിയാണ്. He is duty bound. You can’t find fault with him or his colleagues when they defend their chakkara ideology. Otherwise, you should oppose their ideology. പ്രായമായ പെണ്‍കുട്ടികള്‍ പരപുരുഷന്‍മാരുള്ള പരസ്യവേദിയില്‍ വരരുത് എന്ന തീരുമാനം സമസ്ത യോഗം കൂടി അംഗീകരിച്ചതാണ്. വേദിയിലുള്ളവര്‍ക്കും അതറിയാം. അവര്‍ക്ക് യാതൊരു എതിര്‍പ്പും ഇല്ലെന്ന് മാത്രമല്ല കുറ്റബോധവുമുണ്ട്! അപമാനത്തിന് വിധേയായ പെണ്‍കുട്ടിക്കോ കുടുംബത്തിനോ സംഘടനകള്‍ക്കോ പരാതിയില്ല. എല്ലാം മനസ്സിലാക്കുന്ന രാഷ്ട്രീയക്കാര്‍ക്കും കാര്യം മനസ്സിലായി. കൊണ്ടവനും കൊടുത്തവനും പരാതിയില്ലാത്ത കേസില്‍ കൊടുത്തവനെ ലിഞ്ച് ചെയ്യുന്നെങ്കില്‍ അത് ഇരട്ടത്താപ്പാണ്.

ഇസ്ലാമില്‍ ഭയങ്കര സ്തീസ്വാതന്ത്ര്യവും സമത്വവുമൊക്കെയാണ് എന്ന് കാണിക്കാന്‍ മതസാഹിത്യവും പുരാണവും കോട്ടികോട്ടി നടക്കുന്നവര്‍ ആദ്യം ഈ മതസംഘടനയെ പറഞ്ഞു ബോധ്യപെടുത്തണം. അതല്ലാതെ സ്വയംവീര്‍പ്പിച്ച് പൊതുസമൂഹത്തെ വെറുപ്പിക്കരുത്. കാരണം അവരാണ് മതം തീരുമാനിക്കുന്നതും നിര്‍വചിക്കുന്നതും, നിങ്ങളല്ല. അപമാനതിയായ പെണ്‍കുട്ടിയുടെ കുടുംബത്തിന് പോലും പരാതിയില്ലെന്നും തങ്ങള്‍ക്കാണ് തെറ്റ് പറ്റിയതെന്നും പറയുന്നതിന്റെ കാരണവും മറ്റൊന്നല്ല. മുസലിയാര്‍ക്ക് എതിരെയുള്ള വ്യക്തിയധിക്ഷപത്തിലൂടെ ഗൗരവമായ ഒരു സോഫ്റ്റ് വെയര്‍ പ്രശ്നം പരിഹരിച്ചു കളയാം എന്നത് മിഥ്യാധാരണയാണ്. വ്യക്തിക്കെതിരെയുള്ള വിമര്‍ശനം അയാളുടെ പെരുമാറ്റദൂഷ്യത്തിന് എതിരെയുള്ള ആക്രമണം മാത്രം. അടിസ്ഥാന പ്രശ്നം ആ വ്യക്തിയല്ല, പുള്ളിക്കാരന് പറ്റിയ തെറ്റുമല്ല. പ്രശ്നം അമാനവികമായ ആ പ്രാപഞ്ചിക വീക്ഷണമാണ്. അതിനെ അഡ്രസ്സ് ചെയ്യാനാവണം.

മുട്ടപൊട്ടിക്കാതെ ഓംലെറ്റ് അസാധ്യമാണ്. നവോത്ഥാനവും പരിഷ്‌കരണവുമൊക്കെയാണ് ആഗ്രഹിക്കുന്നതെങ്കില്‍ മുട്ട പൊട്ടിക്കാന്‍ ഭയക്കാതിരിക്കുക. മതനേതാവിനെ ഒറ്റപെടുത്തിയും ലിഞ്ച് ചെയ്തും ആളുകളിക്കുന്ന കാപട്യം അത് ചെയ്യാന്‍ പ്രേരിപ്പിച്ച സോഫ്റ്റ് വെയറിനെ വണങ്ങുകയും സംരക്ഷിക്കുകയും ചെയ്യുന്നു. പതിവുപോലെ ഇതും ഒരു മതപ്രചോദിത കുറ്റമാണ്. ആ സോഫ്റ്റ് വെയര്‍ നീക്കിയാല്‍, വേണ്ടത്ര പരിഷ്‌കരിച്ചാല്‍ പ്രസ്തുത മുസലിയാര്‍ക്കും അങ്ങനെ പറയാന്‍ കഴിയില്ല. He could be ultra-progressive sans that software, who knows! മുസലിയാരെ മാത്രം കുറ്റപ്പെടുത്തുന്നവര്‍ തന്നെയാണ് ഇത്തരം റിഗ്രസീവ് അവസ്ഥകളെ പാലൂട്ടി സംരക്ഷിക്കുന്നത്. They are more regressive than the zealots. They condemn the person, not the ideology thus by strive to preserve the ideology obnoxiously intact and free from reform. ഓര്‍ക്കുക, ഈ സ്ഥാനത്ത് വേറൊരു നേതാവ് വന്നാല്‍ അയാള്‍ക്കും ഇതേ പറയാനാവൂ. ചിലപ്പോള്‍ പുള്ളിക്കാരന്‍ മൈക്ക് ഓഫാണെന്ന് ഉറപ്പ് വരുത്തി പറഞ്ഞെന്ന് വരാം. വിഷയം വ്യക്തിയല്ല, ആശയമാണ്, പ്രത്യയശാസ്ത്രമാണ്, അന്ധവിശ്വാസമാണ്. അതില്‍ നിന്നുദിക്കുന്ന മനുഷ്യത്വവിരുദ്ധതയും സാമൂഹികവിരുദ്ധതയുമാണ്.

വിഷയം ഇസ്ലാം എന്ന എഴാം നൂറ്റാണ്ടിലെ സോഫ്റ്റ്വെയറാണ്, മുസ്ലിങ്ങളല്ല എന്ന് പറയുന്നതിന്റെ അര്‍ത്ഥം അതാണ്. ഫോബിയ ഉണ്ടാകേണ്ടതും പേടിക്കേണ്ടതും ഇസ്ലാം എന്ന ആശയത്തെ കുറിച്ചാണ്. അതിലെവ്യക്തികളെ സംബന്ധിച്ചല്ല. ഇസ്ലാമിന്റെ ഇരകളാണ് മുസ്ലിങ്ങള്‍ എന്നത് 2011 മുതല്‍ ആവര്‍ത്തിക്കുന്ന കാര്യമാണ്. ഫോബിയ സാഹിത്യനിയമം വായിച്ചു പഠിക്കുക. മുസലിയാരെ തെറി പറയുന്നവര്‍ അധിക്ഷേപിക്കുന്നത് മുസ്ലിങ്ങളെയാണ്. Because he is a Muslim. ടിയാനെ അതിന് പ്രേരിപ്പിച്ച സോഫ്റ്റ് വെയറിനെ വിമര്‍ശിക്കുന്നവര്‍ എതിര്‍ക്കുന്നതാകട്ടെ ഇസ്ലാമിനെയും. അതില്‍ പരിഷ്‌കരണമാണ് അവര്‍ ആവശ്യപെടുന്നത്. ഇസ്ലാംപേടി സ്വാഭാവികവും സാധുവുമാണ്. പക്ഷെ മുസ്ലിംഫോബിയയും മുസ്ലിംപേടിയും മാനവികവിരുദ്ധമാണ്, വിഭാഗീയമാണ്. മുസലിയാരുടെ നേര്‍ക്ക് പാഞ്ഞടുക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. പന്തിനടിക്കുക, കാലിന് അടിക്കാതിരിക്കുക. അത് ഫൗളാണ്. ഫൗള്‍ ചെയ്ത് കളി ജയിക്കാനാവില്ല.


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *