വന്നവരും വരാത്തവരും

ലോക്ക്ഡൗണ്‍ ഇല്ലാതെ തന്നെ പൊതുശുചിത്വവും നല്ല ശീലങ്ങളും വഴി ജപ്പാന്‍ കോവിഡിനെ നിയന്ത്രിച്ചു എന്നവകാശപ്പെടുന്ന കുറെ വാട്‌സ് ആപ്പ് ഫോര്‍വാര്‍ഡുകള്‍ രാവിലെ കിട്ടുകയുണ്ടായി. എന്റെ ഫേസ് ബുക്ക് പോസ്റ്റിന് കീഴിലും കുറെ കമന്റുകള്‍ കണ്ടു. മാസ്‌ക് ധരിക്കുന്നതും ഹസ്തദാനംചെയ്യാത്തതുമൊക്കെ രോഗപ്രതിരോധത്തെ സഹായിക്കുന്നുണ്ട്. …

Read More

എത്ര നാള്‍? എത്ര പേര്‍?

കോവിഡ് 19 നെ വിജയകരമായി നേരിടാന്‍ തുടര്‍ച്ചയായി 49 ദിവസത്തെ ലോക്ക്ഡൗണ്‍ എങ്കിലും ആവശ്യമുണ്ടെന്ന് പറയുന്ന ഒരു പഠന റിപ്പോര്‍ട്ട് കാണുകയുണ്ടായി((https://www.thequint.com/…/study-suggests-49-day-lockdown-n…) കേബ്രിഡ്ജ് യൂണിവേഴസിറ്റിയില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അപ്ലൈഡ് മാത്തമാറ്റിക്‌സില്‍ ജോലി ചെയ്യുന്ന റോണോജോയ് അധികാരിയും രാജേഷ് സിംഗും ചേര്‍ന്നാണ് ഈ …

Read More

പെട്ടിമുതല്‍ പെട്ടിവരെ

ലോക് ഡൗണ്‍ മൂലം ജനം ആകെ വിരസത തിന്നു ജീവിക്കുന്ന സമയമാണ്. ഭരണാധികാരികള്‍ ഇത് കൃത്യമായി തിരിച്ചറിയുന്നുണ്ട്. മാര്‍ച്ച് 28 മുതല്‍ രാമാനന്ദ സാഗര്‍ സംവിധാനം ചെയ്ത പഴയ രാമായണം സീരിയല്‍(1987) വീണ്ടും സംപ്രേഷണം ചെയ്തു തുടങ്ങി. രാവിലെ 9 നും …

Read More

അമേരിക്കന്‍ കോവിഡ്‌

മൂന്നാം ലോകയുദ്ധത്തില്‍ എല്ലാ രാജ്യങ്ങളും ഒരു ഭാഗത്താണ്. മറുവശത്തുള്ളതാകട്ടെ ഒരു കുഞ്ഞന്‍ വൈറസും! ഇപ്പോള്‍ ലോകത്ത് ഏറ്റവുമധികം കോവിഡ് ബാധിതര്‍ ഉള്ള രാജ്യം അമേരിക്കയാണ്. 1.24 ലക്ഷം രോഗികള്‍, മരണസംഖ്യ-2229. ന്യൂയോര്‍ക്കില്‍ മാത്രം അരലക്ഷത്തിലധികം രോഗികള്‍. ഇപ്പോഴത്തെ പെട്ടെന്നുള്ള വര്‍ദ്ധന രണ്ടാഴ്ച …

Read More

പ്രശ്‌നത്തെക്കാള്‍ മോശം പരിഹാരം?

ലോക്ക്ഡൗണ്‍ ഒരു പ്രദര്‍ശനമോ തപസ്സോ അല്ല. അന്ത്യത്തില്‍ ആരെങ്കിലും സംപ്രീതരായി വരം നല്‍കുന്ന ഏര്‍പ്പാടൊന്നുമില്ല. നന്നായി ചെയ്താല്‍ മാര്‍ക്കിടാനും ആളില്ല. നമുക്ക് വേണ്ടി നാം അനുവര്‍ത്തിക്കുന്ന രക്ഷാമാര്‍ഗ്ഗമാണത്. പരമാവധി സാമൂഹിക അകലം പാലിച്ച് വൈറസിന്റെ പ്രസരണം തടയുക എന്ന ഒരൊറ്റ ലക്ഷ്യമേ …

Read More

ചൈനീസ് വൈറസ്’?

21 ദിവസം കഴിയുമ്പോള്‍ ഇന്ത്യയില്‍ ലോകചരിത്രത്തിലെ ഏറ്റവും വലിയ ലോക്ക്ഡൗണ്‍ അവസാനിക്കും. രോഗബാധിതരുടെ എണ്ണം 900 കഴിഞ്ഞു. ലോകമെമ്പാടുമുള്ള കോവിഡ് വ്യാപന പ്രവണതകള്‍ കണക്കിലെടുത്താല്‍ ഈ നിരക്കില്‍, ഏപ്രില്‍ 14 ആകുമ്പോഴേക്കും 25000-34000 വരെ രോഗബാധിതര്‍ ഇന്ത്യയിലുണ്ടാകും എന്നാണ് വിലയിരുത്തലുകള്‍. രോഗബാധിതരുടെ …

Read More

ജീവിതം ഇടിച്ചുനില്‍ക്കുന്നു

സര്‍വതും സ്തംഭിപ്പിച്ചുകൊണ്ട്‌ ഏറെ മുന്നോട്ടുപോകാനാവില്ല, ഒരു രാഷ്ട്രത്തെ യുദ്ധമില്ലാതെ തന്നെ നശിപ്പിക്കുന്നതിന് തുല്യമാണത്-അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഉള്‍പ്പടെ പലരും പരസ്യമായിതന്നെ ഇങ്ങനെ അഭിപ്രായപെടുന്നുണ്ട്. മനുഷ്യത്വരഹിതമായ അഭിപ്രായപ്രകടനം നടത്തിയെന്ന ആരോപണവും പരിഹാസവും പിന്നാലെയുണ്ട്. കോവിഡ് 19 രോഗവ്യാപനത്തിന്റെ കാര്യത്തില്‍ പ്രതീക്ഷിച്ചതുപോലെ അമേരിക്ക …

Read More

കെട്ടുവള്ളത്തിലെ യാത്ര

സ്വതന്ത്ര ഇന്ത്യാചരിത്രത്തിലെ നിര്‍ണ്ണായക ദിനങ്ങളാണ് കടന്നുവരുന്നത്. യുദ്ധവും ലോക്ക് ഡൗണുമൊക്കെ കേവലം വാര്‍ത്തകളായിരുന്ന നാം അവയുമായി നേരിട്ട് ഹസ്തദാനം നടത്തി തുടങ്ങി. കാശ്മീരില്‍ ഇന്റര്‍നെറ്റ് പോലുമില്ലാതെ ഏഴ് മാസമായി സമാനമായ സാഹചര്യത്തില്‍ കഴിയുന്ന ഒരു ജനതയെ ഓര്‍ക്കുക. 21 ദിവസം ലോക്ക് …

Read More